Friday, October 2, 2009

മന്ദബുദ്ധി, കുരങ്ങ്‌, കുറ്റിച്ചൂല്‍!

വിദ്യാഭ്യാസത്തിനും പുരോഗമന നവോത്ഥാനത്തിനുമൊന്നും മനുഷ്യന്റെ സംസ്‌കാരത്തെ നിയന്ത്രിക്കാനാവില്ലെന്നാണോ? കേരളത്തില്‍ നാം ദൃക്‌സാക്ഷികളായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ വിവാദഫലിതങ്ങള്‍ കാണുമ്പോള്‍ ഉവ്വെന്നേ പറയാന്‍ കഴിയൂ. ഉയര്‍ന്ന രാഷ്‌ട്രീയബോധവും പുരോഗമന പ്രതിച്ഛായയുമുള്ളവര്‍ പോലും രാഷ്‌ട്രീയ അങ്കക്കലി മൂക്കുമ്പോള്‍ തെരുവുകളില്‍ പ്രയോഗിക്കുന്ന ഭാഷ ചീഞ്ഞതും തരംതാണതുമാണ്‌. പുല്ലേ, തെമ്മാടി, മന്ദബുദ്ധീ, കുരങ്ങേ... അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്ന തെറിപ്രയോഗങ്ങളില്‍ സാമാന്യം നിലവാരമുള്ളതാണിത്‌. അപ്പോള്‍ ഇതിലും വഷളായതിന്റെ കഥ പറയേണ്ടല്ലോ.
Share:

Tuesday, September 29, 2009

കുട്ടികള്‍ വാര്‍ത്തകളില്‍ നിറയുന്നത്...

video

കടപ്പാട്:


ജയ് ഹിന്ദ് ടിവി -കുട്ടികളുടെവാര്‍ത്ത
Share:

Saturday, September 19, 2009

റമദാന്‍ കൊണ്ട് നേടിയത് പെരുന്നാ‍ള്‍ കൊണ്ട് നഷ്‌ടമാകരുത്


റമദാനിന്റെ ആത്മീയ ശോഭകൊണ്ട്
തേജസാര്‍ന്ന മുപ്പത് ദിനരാത്രങ്ങള്‍ക്ക്
ആത്മനൊമ്പരത്തോടെ നാം വിട നല്‍കുകയാണ്....
മനസും ശരീരവും നിര്‍മലമായി
നിലനിര്‍ത്തുവാനും ദേഹേഛകളെ നിയന്ത്രിച്ച്
സകല തിന്മകളെയും അകറ്റിനിര്‍ത്തുവാനുമുള്ള
പരിശീലനം നേടിയ വ്രത ദിനരാത്രങ്ങള്‍ക്ക്
സമാപനം കുറിച്ച് ഈദുല്‍ ഫിത്വ്‌ര്‍ വന്നണഞ്ഞിരിക്കുന്നു...
ഐക്യത്തിന്റെയും സമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും സന്ദേശമാണ്
പെരുന്നാള്‍ നല്‍കുന്നത്.
പകയുടെയും വിദ്വേഷത്തിന്റെയും
കളകള്‍ പറിച്ചെറിഞ്ഞ് സ്നേഹത്തിന്‍
പുഷ്‌പങ്ങള്‍ വിരിയിക്കാന്‍
ഈദുല്‍ ഫിത്വ്‌ര്‍ ഉപയുക്തമാകട്ടെ...

നന്മയുള്ള ജീവിതം പ്രഖ്യാപിക്കുവാനുള്ള
മ്മുഹൂ‍ര്‍ത്തമായ പെരുന്നാള്‍ സുദിനം
ആര്‍ഭാടത്തിന്റെയും അതിരുവിട്ട
ആഘോഷങ്ങളുടെയും വേദിയാകാതിരിക്കട്ടെ...

ഏവര്‍ക്കും ഹൃദയം നിറഞ്ഞ
ചെറിയ പെരുന്നാള്‍ ആശംസകള്‍...
Share:

Tuesday, August 18, 2009

അഹ്‌ലന്‍ റമദാന്‍...
വീണ്ടും വിശുദ്ധ റമദാന്‍ വിരുന്നെത്തുന്നു.
ലോക ജനതക്ക് പ്രകാശം ചൊരിഞ്ഞ
വിശുദ്ധ ഖുര്‍‌ആനിന്റെ അവതരണ മാസമാണ്
അനുഗ്രഹീത റമദാന്‍.
ആത്മീയോത്‌കര്‍ഷതയുടെ വസന്തകാലം.

Share:

Saturday, August 1, 2009

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.
മലപ്പുറം: മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍(73) അന്തരിച്ചു. മലപ്പുറം കെ പി എം ആസ്‌പത്രിയിലായിരുന്നു അന്ത്യം. 1936 മെയ്‌ 4ന്‌ പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.
Share:

Tuesday, June 23, 2009

സുരയ്യ തോല്‌പിച്ചതാരെ?


വിമര്‍ശം / മുർശിദ് പാലത്ത്


മലദാസ്‌ ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ ആരാണ്‌ തോറ്റത്‌. അല്ലെങ്കില്‍, അവരുടെ ഇസ്‌ലാമാശ്ലേഷം വിവാദമാകുമ്പോള്‍ ആരാണ്‌ ജയിക്കുന്നത്‌. കമലാ സുരയ്യ ജയിച്ചുവെന്നതില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടതില്ല. അവാര്‍ഡുകളും അനുമോദനങ്ങളും ജീവിതത്തിലും മരണാനന്തരവും ഏറെ പ്രതീക്ഷിക്കാവുന്ന ശോഭയാര്‍ന്ന ജീവിതസായാഹ്നത്തില്‍ ഒരു പൊതുവേദിയില്‍ വെച്ച്‌ ശഹാദത്ത്‌ ഏറ്റെടുക്കാന്‍ അവര്‍ കാണിച്ച തന്റേടം അനിതരമാണ്‌.
Share:

Thursday, April 9, 2009

സിസ്റ്റര്‍ ജസ്‌മി: ഒരു കന്യാസ്‌ത്രീയുടെ ദുരനുഭവങ്ങള്‍


അഭിമുഖം


__________________________


സിസ്റ്റര്‍ ജസ്‌മി/വി കെ ജാബിര്‍


ഭേദ്യമായ പെരുങ്കോട്ടയില്‍ നിന്ന്‌ ' 'യേശു'വിനെയും കൊണ്ട്‌ ഓടിരക്ഷപ്പെട്ട സിസ്റ്റര്‍ ജെസ്‌മി കേരളത്തിലും പുറത്തും ക്രിസ്‌തീയ സഭയ്‌ക്കെതിരെ ഒരുപാട്‌ ചോദ്യങ്ങളാണ്‌ പൊതുസമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ സഭാവസ്‌ത്രം ഉപേക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്കിറങ്ങിയ സിസ്റ്റര്‍ ജെസ്‌മിയുടെ ആമേന്‍ എന്ന ആത്മകഥാപരമായ പുസ്‌തകം (ഒറ്റമാസം കൊണ്ട്‌ മൂന്നുപതിപ്പ്‌ പുറത്തിറങ്ങി) പ്രസിദ്ധീകരിക്കപ്പെട്ടത്‌.

Share:

Sunday, March 8, 2009

നൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ

ജീവജാതികളുടെ ഉല്‌പത്തിയെയും വികാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത പഠനപരിശ്രമമെന്നനിലയ്‌ക്ക്‌ ഡാര്‍വിനിസ്റ്റ്‌ പരിണാമവാദം ശാസ്‌ത്രരംഗത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശാസ്‌ത്ര-സാമൂഹിക രംഗത്ത്‌ ഇത്രയേറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച മറ്റൊരു ശാസ്‌ത്ര സങ്കല്‌പം ഉണ്ടായിട്ടില്ല എന്നതാണതിന്റെ പ്രത്യേകത. പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ (Origin of species 1859) മതവിശ്വാസികള്‍ മാത്രമല്ല, ശാസ്‌ത്രപ്രതിഭകളും അതിന്റെ വിശ്വാസ്യതയെയും ശാസ്‌ത്രീയതയെയും കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ജീവജാതി (species) കളിലുണ്ടാവുന്നപ്രകൃതിദത്തമായ മാറ്റങ്ങളാണ്‌ പരിണാമ വാദത്തിനടിസ്ഥാനം. സ്‌പീഷീസുകള്‍ക്കിടയില്‍സാദൃശ്യം മാത്രമല്ലവൈജാത്യങ്ങളും ഉണ്ട്‌.
Share:

Monday, February 23, 2009

മരിച്ചവരെ വിളിച്ചുതേടാന്‍ ഹൈടെക്‌ മീഡിയംഎന്‍ എം ഹുസൈന്‍

നിങ്ങള്‍ക്ക്‌ ഫറോവ രണ്ടാമനുമായി സംസാരിക്കണമെന്നുണ്ടോ?

ഹിറ്റ്‌ലറുമായി സംസാരിക്കണമോ?
ജീസസും മോസസുമായി ആശയവിനിമയം നടത്തണമോ?
അസാധ്യമെന്ന്‌ തോന്നാമെങ്കിലും ഇതൊക്കെ നിഷ്‌പ്രയാസം സാധിക്കുമെന്ന്‌ ചിലര്‍ അവകാശപ്പെടുന്നു. പരേതാത്മാക്കളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെ 'മീഡിയം' എന്നാണ്‌ വിളിക്കുക. ഇത്തരക്കാര്‍ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയിലാണ്‌. ഇത്തരം വിശ്വാസക്കാരും ലോകത്ത്‌ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയില്‍ തന്നെ. ശാസ്‌ത്ര-സാങ്കേതിക വിദ്യയും ഭൗതിക പ്രമത്തതയും ഏറ്റവും പ്രബലമായ അമേരിക്കയിലാണ്‌ ലോകത്ത്‌ മറ്റെവിടെയും കാണാത്തവിധം അന്ധവിശ്വാസങ്ങളുള്ളത്‌.
Share:

Thursday, January 29, 2009

വാക്‌പയറ്റുകള്‍ യുദ്ധത്തിലേക്ക്‌ വഴുതാതിരിക്കാന്‍ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ ഉപഭൂഖണ്ഡത്തില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷം വന്‍നാശം വിതയ്‌ക്കുന്ന ഒരു യുദ്ധത്തിലേക്ക്‌ നയിക്കുമോ എന്നതാണ്‌ ഇപ്പോള്‍ ജനകോടികളെ ഉല്‍ക്കണ്‌ഠാഭരിതരാക്കുന്ന ഒരു സുപ്രധാന വിഷയം. ആഗോളവത്‌കരണത്തിന്റെ യുഗത്തില്‍ ഏതൊരു യുദ്ധവും ഒരു മേഖലയിലുള്ളവരെമാത്രം ബാധിക്കുന്നതാവില്ല എന്നതിനാല്‍, പ്രമുഖ ലോകരാഷ്‌ട്രങ്ങളും ഈ വിഷയത്തില്‍ ആശങ്ക പങ്കുവയ്‌ക്കുന്നു. ജനലക്ഷങ്ങള്‍ക്ക്‌ നാശം വരുത്തുകയും സഹസ്രകോടിക്കണക്കില്‍ വിലവരുന്ന സ്വത്തുവകകള്‍ നാമാവശേഷമാക്കുകയും ചെയ്യുന്ന യുദ്ധങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടറിയുകയും അവയുടെ കെടുതികള്‍ നേരിട്ട്‌ അനുഭവിക്കുകയും ചെയ്‌ത മനുഷ്യരൊക്കെ- വിശിഷ്യാ ഇന്ത്യയിലെ പാകിസ്‌താനിലെയും ബഹുഭൂരിപക്ഷം ജനങ്ങള്‍- സമാധാനത്തിന്റെ പക്ഷത്താണെങ്കിലും ഇരുരാജ്യങ്ങളിലെയും തീവ്രവാദികള്‍ യുദ്ധമാണ്‌ ആഗ്രഹിക്കുന്നത്‌. അവര്‍ ഭീകരാക്രമണങ്ങളും അട്ടിമറികളും നടത്തുന്നതുതന്നെ ഭരണകൂടങ്ങളെ യുദ്ധത്തിലേക്ക്‌ തള്ളിവിടാന്‍ വേണ്ടിയാണ്‌. രാജ്യസുരക്ഷയ്‌ക്ക്‌ നേരെ ഭീഷണി ഉയരുമ്പോള്‍ വിട്ടുവീഴ്‌ചയൊന്നും കൂടാതെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന യാഥാര്‍ ഥ്യം മനസ്സിലാക്കിയാണ്‌ സമാധാനത്തിന്റെ ശത്രുക്കളായ ഭീകരര്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആസുത്രണം ചെയ്യുന്നത്‌.
Share:

Tuesday, January 27, 2009

ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്‌
ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന്‌ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്‌ ഫിഖ്‌ഹ്‌ (കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍) ആണ്‌. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന്‌ മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ഫിഖ്‌ഹ്‌. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്‌ദങ്ങള്‍ക്കുശേഷം, ഏതാണ്ട്‌ അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്ര രീതികളുടെ ക്രോഡീകരണം നടന്നത്‌. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.ഈ പണ്ഡിതന്മാര്‍ തന്നെയാണ്‌ കര്‍മശാസ്‌ത്ര രീതികള്‍ക്കിടയില്‍ ദാറുല്‍ഇസ്‌ലാം (വിശ്വാസത്തിന്റെ ഭവനം), ദാറുല്‍കുഫ്രര്‍ (ഈശ്വരനിന്ദയുടെ ഭവനം), ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്നീ വിഭജനങ്ങള്‍ നടത്തിയതും. ഓരോ ഭവനങ്ങള്‍ക്കുള്ളിലും മറ്റ്‌ നിരവധി ഉപഭവനങ്ങള്‍ക്കും കര്‍മശാസ്‌ത്രപണ്ഡിതര്‍ രൂപംനല്‌കിയിട്ടുണ്ട്‌. അബ്ബാസിയ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്രപണ്ഡിതര്‍ ഈ സങ്കേതത്തിന്‌ രൂപംനല്‌കിയതെന്ന്‌ പറഞ്ഞുവല്ലോ. പിന്നീടുള്ള കാലഘട്ടങ്ങളില്‍ കര്‍മശാസ്‌ത്രരീതി സംബന്ധിച്ച ആധികാരിക രേഖകളായാണ്‌ ഇത്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌.


ലേഖനം പൂര്‍ണമായി വായിക്കുക...
Share:

Thursday, January 22, 2009

ചാവേറുകളും ഹൂറികളും


ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌മുംബൈ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ മുഹമ്മദ്‌ അജ്‌മല്‍ ആമിര്‍ കസബ്‌ എന്ന ഭീകരന്‌ ഒരു അഭിഭാഷകന്റെ സേവനം ലഭ്യമാക്കേണ്ടതുണ്ടോ എന്നത്‌ സംബന്ധിച്ച്‌ ദേശീയ തലത്തില്‍ അറിയപ്പെടുന്ന പ്രഗത്ഭരായ നിയമജ്ഞരുടെ ഒരു ചര്‍ച്ച ഇയ്യിടെ ഒരു പ്രമുഖ ഇംഗ്ലീഷ്‌ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പ്രശസ്‌ത നിയമജ്ഞന്‍ തന്റെ ലേഖനത്തിന്‌ നല്‌കിയ തലക്കെട്ട്‌ ‘നമ്മുടെ ജയിലുകള്‍ക്കുള്ളില്‍ ഹൂറികള്‍ ഇല്ല’ എന്നര്‍ഥം വരുന്നതാണ്‌. അജ്‌മല്‍ കസബിന്‌ വേണ്ടി കേസ്‌ വാദിക്കാന്‍ മുന്നോട്ടുവന്ന നാല്‌ അഭിഭാഷകര്‍ ശിവസേനക്കാരുടെ ഭീഷണി നേരിടുകയും, ബോംബെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ബാര്‍ അസോസിയേഷന്‍ അതിലെ മെമ്പര്‍മാരാരും ഈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കു വേണ്ടി കേസ്‌ വാദിക്കുകയില്ലെന്ന്‌ പ്രമേയം പാസ്സാക്കുകയും ചെയ്‌തതിനെതിരില്‍ പ്രതികരിച്ചുകൊണ്ട്‌ പ്രശസ്‌ത നിയമജ്ഞന്‍ എഴുതിയ ലേഖനത്തിന്‌ ഇങ്ങനെയൊരു തലക്കെട്ട്‌ നല്‌കിയതിന്റെ കാരണം അവസാനത്തെ ഖണ്ഡികയിലെത്തിയപ്പോള്‍ മാത്രമേ മനസ്സിലായുള്ളൂ.


Share:

ഗസ്സ നരഹത്യയില്‍ നമുക്കും പങ്കുണ്ട്
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ -മനുഷ്യത്വത്തിന്റെ എല്ലാ അടയാളങ്ങളും വറ്റിയ ഇസ്‌റാഈല്‍ പട്ടാളത്തിന്റെ രാക്ഷസീയ താണ്ഡവം ഗസ്സയില്‍ തുടരുകയാണ്‌. ഇതെഴുതുമ്പോള്‍ മരണ നിരക്ക്‌ ആയിരത്തിനടുത്ത്‌ വരും. അതിലേറെയും കുട്ടികളും സ്‌ത്രീകളും. കൊല്ലപ്പെട്ടവരുടെ രണ്ടിരട്ടി ഗുരുതരമായ പരിക്കേറ്റ്‌ ആശുപത്രികളില്‍ കഴിയുന്നു. ആശുപത്രികള്‍ ജനസാന്ദ്രമാണെങ്കിലും അവിടെ രക്ഷാപ്രവര്‍ത്തകരില്ല. അവശ്യ മരുന്നും ചികിത്സാ സൗകര്യങ്ങളുമില്ല. വൈദ്യുതിയോ കുടിവെള്ളം പോലുമോ ഇല്ല. റെഡ്‌ക്രോസ്സും യു എന്നിന്റെ വളണ്ടിയര്‍മാരും സഹായപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണ്‌. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെട്ട സാഹചര്യത്തിലാണവര്‍ സേവനം മതിയാക്കാന്‍ നിര്‍ബന്ധിതമായത്‌.

Share:

വഖഫ് ബോര്‍ഡ് വിവാദത്തില്‍ കഴമ്പില്ല

സി പി എം നോമിനിയായ കെ വി അബ്ദൂല്‍ ഖാദര്‍ എം എല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദക്കൊടുങ്കാറ്റുയര്‍ത്തുകയുണ്ടായി. ‘മതനിഷേധിയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് കൂട്ടുനിന്നു എന്ന ആരോപണത്തോട് വഖഫ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രതിക്കരിക്കുകയാണ് അഭിമുഖത്തില്‍...


ഡോ. ഹുസൈന്‍ മടവൂര്‍
കേരള വഖഫ്‌ ബോര്‍ഡ്‌ അംഗം
  • വഖഫ്‌ ബോര്‍ഡിന്റെ ഘടനയെക്കുറിച്ച്‌ അല്‌പം വിശദീകരിക്കാമോ?

    കേന്ദ്രവഖഫ്‌ ആക്‌ട്‌ 1995, കേരള വഖഫ്‌ റൂള്‍ 1996 എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന വഖഫ്‌ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വഫഖ്‌ ബോര്‍ഡ്‌ സംബന്ധമായി ഇന്ത്യന്‍ ഗവണ്‍മെന്റ്‌ പാസ്സാക്കുന്ന നിയമങ്ങളാണ്‌ കേന്ദ്ര വഖഫ്‌ ആക്‌ടിലുള്ളത്‌. ആക്‌ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുക്കുന്നതാണ്‌ വഖഫ്‌ റൂള്‍സ്‌. വഖഫ്‌ നിയമങ്ങളനുസരിച്ച്‌ സംസ്ഥാന വഖഫ്‌ ബോര്‍ഡില്‍ പതിനൊന്ന്‌ അംഗങ്ങളുണ്ടാവും. ഒരു എം പി, രണ്ട്‌ എം എല്‍ എമാര്‍, രണ്ട്‌ വഖഫ്‌ മുതവല്ലി പ്രതിനിധികള്‍, ബാര്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഒരു നിയമജ്ഞന്‍ എന്നിവര്‍ അതാത്‌ വിഭാഗങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളായി വരുന്നതാണ്‌. കൂടാതെ രണ്ട്‌ മുസ്‌ലിം പണ്ഡിതന്മാരെയും രണ്ട്‌ മുസ്‌ലിം സംഘടനാപ്രതിനിധികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്യുകയും വേണം. വഖഫ്‌ ബോര്‍ഡ്‌ അംഗങ്ങളെല്ലാം മുസ്‌ലിംകളായിരിക്കണമെന്നും ആക്‌ടില്‍ നിയമമുണ്ട്‌.

    അതാത്‌ കാലത്തെ പാര്‍ലമെന്റ്‌, നിയമസഭ എന്നിവകളില്‍ ഓരോ പാര്‍ട്ടിക്കുമുള്ള മുസ്‌ലിം പ്രാതിനിധ്യം അനുസരിച്ചും വഖഫ്‌ മുതവല്ലിമാരുടെ ഭൂരിപക്ഷത്തിന്റെ മത, രാഷ്‌ട്രീയ വീക്ഷണങ്ങളനുസരിച്ചും സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനങ്ങളനുസരിച്ചും ബോര്‍ഡ്‌ രൂപപ്പെട്ടുവരുമ്പോള്‍ അതില്‍ വ്യത്യസ്‌ത രാഷ്‌ട്രീയ, മതസംഘടനാ വീക്ഷണങ്ങളുണ്ടാവുക സ്വാഭാവികമാണ്‌. വഖഫ്‌ ബോര്‍ഡുകള്‍ സ്ഥാപിതമായതു മുതല്‍ ഇക്കാലംവരെ നിലയ്‌ക്കാണ്‌ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭകളിലും വഖഫ്‌ കൈകാര്യംചെയ്യാന്‍ ഒരു മന്ത്രിയും മന്ത്രാലയവുമുണ്ടാകും. ബോര്‍ഡിന്റെ തീരുമാനത്തില്‍ അപ്പീല്‍ പോകേണ്ടത്‌ ഹൈക്കോടതികളിലാണ്‌.

അഭിമുഖം പൂര്‍ണമായി വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക...

Share:

Thursday, January 15, 2009

Wednesday, January 14, 2009

പൗരോഹിത്യത്തിനും രാഷ്‌ട്രീയ ഇസ്‌ലാമിനുമെതിരെ നവോത്ഥാനം ആവശ്യമുണ്ട്‌

അബൂബക്കര്‍ കാരക്കുന്ന്‌


കേരളത്തിലെ മുസ്‌ലിം പൗരോഹിത്യം ഒരു പുതിയ വഴിത്തിരിവിലാണ്‌. മണ്‍മറഞ്ഞ അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയ്‌ക്ക്‌ മതത്തിന്റെ പരിവേഷം നല്‌കുകയും ചെയ്യുന്ന മുസ്‌ലിം പൗരോഹിത്യം ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെപ്പോലും കടത്തിവെട്ടുന്നുണ്ട്‌ ഈയിടെയായി. മുസ്‌ലിം പൗരോഹിത്യത്തിന്റെ തനത്‌ രൂപമായി വിലയിരുത്താവുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈയിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇതില്‍ പെട്ടതാണ്‌. കാന്തപുരം മുസ്‌ലിയാരുടെ വഴിവിട്ട അഭിപ്രായങ്ങളോട്‌ മതസംഘടനകളില്‍ നിന്ന്‌ ആരെങ്കിലും പ്രതികരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മതേതരവേദിയില്‍ നിന്നും പത്രപ്രസിദ്ധീകരണങ്ങളില്‍ നിന്നും മുസ്‌ലിയാരുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ശക്തമായ ആഞ്ഞടി കാണുകയുണ്ടായി. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ ഇതുസംബന്ധമായ വിലയിരുത്തല്‍ രസാവഹമാണ്‌. അതിങ്ങനെ വായിക്കാം: ``കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയൊരു തമാശക്കാരനാണ്‌ എന്ന കാര്യത്തില്‍ ഒരു മലയാളി മുസ്‌ലിമിന്‌ സംശയമുണ്ടാകാനിടയില്ല. മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച്‌ ഇദ്ദേഹം എന്താണ്‌ ധരിച്ചുവെച്ചിരിക്കുന്നത്‌? മലബാറില്‍ മുട്ടനാടുകള്‍ എന്ന പേരില്‍ നേര്‍ച്ചയാക്കപ്പെട്ട കുറെയാടുകളുണ്ട്‌. കഴുത്തില്‍ ഒരു സഞ്ചിതൂക്കി അലക്ഷ്യമായി നടന്നുനീങ്ങുന്ന ഈ ആടുകള്‍ കാണുന്ന പെണ്ണാടുകളോടൊക്കെ ഇണചേരാന്‍ ശ്രമിക്കാറുണ്ട്‌. ഈ ആടുകളുടെ കൂട്ടത്തിലാണോ മുസ്‌ലിം ചെറുപ്പക്കാരെ കാന്തപുരം ഉള്‍പ്പെടുത്തുന്നത്‌? കാന്തപുരം പറഞ്ഞത്‌ ഇത്രയുമാണ്‌: ഒന്ന്‌, സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവകാലങ്ങളില്‍ പുരുഷനുമായി ബന്ധപ്പെടാനാവില്ല. ഈ കാലങ്ങളില്‍ പുരുഷന്മാര്‍ക്ക്‌ ബഹുഭാര്യാത്വം ആവാം. രണ്ട്‌, ഭാര്യയ്‌ക്ക്‌ രോഗം ഉണ്ടാവുക, സന്താനമുണ്ടാകാതെ വരിക, രോഗിയായ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടിവരിക, ഭാര്യയെ വിട്ട്‌ വിദേശത്ത്‌ ജോലിക്കു പോകേണ്ടിവരിക എന്നീ അവസ്ഥകളില്‍ പുരുഷന്‌ ബഹുഭാര്യാത്വമാകാം. മൂന്ന്‌, ഇസ്‌ലാം നിയമമനുസരിച്ച്‌ നല്ല നിലയില്‍ നാലു ഭാര്യമാരെ സ്വീകരിക്കാം.ഈ ഇസ്‌ലാമിന്റെ പേര്‌ തീര്‍ച്ചയായും ഇസ്‌ലാം എന്നല്ല; കാന്തപുരം ഇസ്‌ലാം എന്നാണ്‌. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ വിദേശത്താണ്‌. ഒറ്റത്തടി തന്നെ പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ഈ ചെറുപ്പക്കാരോടാണ്‌ കാന്തപുരത്തിന്റെ ബഹുഭാര്യാത്വ സന്ദേശം. മലയാളി മുസ്‌ലിംസ്‌ത്രീകള്‍ അരക്ഷിതരാവാന്‍ വേറെന്തുവേണം? ഇനി ആര്‍ത്തവസമയത്ത്‌ കള്ളംപറയേണ്ടിവരുമോ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌?മതപരവും സാത്വികവുമായൊരു മറുപടിയൊന്നും കാന്തപുരം അര്‍ഹിക്കുന്നില്ല. മുസ്‌ലിംസ്‌ത്രീകള്‍ ഡോക്‌ടറെ കാണാന്‍ പോലും പുറത്തുപോകരുതെന്ന്‌ പറഞ്ഞ പണ്ഡിതനല്ലേ?''


Share:

Monday, January 5, 2009

ഫലത്വീനികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുന്നു.

ഭക്ഷണമില്ല; ആശ്രയം പുല്ലും ചെടികളും

മനുഷ്യത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്ന ഇസ്‌റാഈലിന്റെ ക്രൂരതകള്‍ ഫലത്വീനികളെ പുതിയ ജീവിതം പഠിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കയാണ്. കഴിഞ്ഞ നവംബര്‍ അഞ്ച് മുതല്‍ ആരം ഭിച്ച ഉപരോധത്തിലൂടെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവും തടഞ്ഞ ഇസ്‌റാഈലിന്റെ നടപടിക ള്‍ക്കു മുന്നില്‍ ലോകം മുഴുവന്‍ മിണ്ടാപൂച്ചയായപ്പോള്‍ ഫലസ്ത്വീനികള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോ രാട്ടത്തിലാണ്. ഭക്ഷണം തീര്‍ത്തും നിലച്ചതോടെ ഗസ്സയിലെ ഫലസ്ത്വീനി കുടുംബങ്ങള്‍ പുല്ലുകളെയും കാട്ടുചെടികളെയും ആശ്രയിക്കാന്‍ തുടങ്ങിയെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

പതിനഞ്ച് ലക്ഷം പേര്‍ താമസിക്കുന്ന ഇവിടെ ഐക്യരാഷ്ട്രസഭയുടെ ദുരിദാശ്വാസ ഭക്ഷ്യവസ്തുക്കളാ ണ് ആശ്വാസം. എന്നാല്‍ ഡിസംബര്‍ പത്ത് മുതല്‍ ഇസ്‌റാഈല്‍, ദുരിതാശ്വാസ വാഹനങ്ങള്‍ക്കൂടി തടയാനാരംഭിച്ചതോടെ തീര്‍ത്തും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
ഗസ്സയിലെ ജിന്ദിയ അബൂ അം‌റയെന്ന വീട്ടമ്മയും പന്ത്രണ്ടു വയസ്സുകാരിയായ മകളും ഇപ്പോള്‍ ദിവസ വും റോഡരികിലെത്തി പുല്ലുകള്‍ വേവിച്ച് ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദിവസം ഒരു നേരം ചോറും ഖുബ്ബൂസും കഴിച്ചിരുന്ന തങ്ങള്‍ക്ക് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെ ന്നാണ് ഈ ഉമ്മ വിലപിക്കുന്നത്.

ഇസ്‌റാഈലിനു നേരെ ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസ് റോക്കറ്റാക്രമണം നടത്തുന്നു എന്നാരോ പിച്ചാണ് സൈന്യം അതിര്‍ത്തിയടച്ചത്. എന്നാല്‍ അനുരഞ്ജനശ്രമങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ആറു മാസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍കൂടി അവസാനിച്ചതോടെ മേഖല തീര്‍ത്തും സംഘര്‍ഷ ത്തിലേക്ക് നീങ്ങിയിരിക്കയാണ്.
ഫലസ്ത്വീനിലെ കുരുന്നുകള്‍ക്ക് ഭക്ഷണം നല്‍കാതെ, മരൂന്നു നല്‍കാതെ, കുടിവെള്ളം നല്‍കാതെ കഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിന്റെയും ഇസ്‌റാഈലിനെ സഹായിക്കുന്നവരുടെയും ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് നമുക്കും പ്രതിഷേധിക്കാം....
ഇസ്‌റാഈല്‍ ക്രൂരതയുടെ ചില ചിത്രങ്ങള്‍....

സൂചന: ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി, പുതിയ വിന്‍ഡോയില്‍ കാണാം
ചിത്രങ്ങള്‍ക്ക് കടപ്പാട് : വാര്‍ത്താ ഏജന്‍സികള്‍കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @
Share:

Friday, January 2, 2009

വഖഫ് ബോര്‍ഡ്: കഥയറിയാതെ ആട്ടം കാണുന്നവരോട്

സൂചന: ചിതങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി, പുതിയവിന്‍ഡൊയില്‍ തുറക്കും.

വി കെ അബ്ദുല്‍ഖാദര്‍ എം എല്‍ എയുടെ ചെയര്‍മാന്‍ സ്ഥാനത്തില്‍ ഉറക്കം നഷ്ടപ്പെട്ട മുസ്ലിം ലീഗ് മനസ്സിലാക്കേണ്ട മറ്റൊരുകാര്യമുണ്ട്. വഖഫ് ബോര്‍ഡ് അംഗം എന്ന നിലയ്ക്കാണല്ലോ ഇദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എം എല്‍ എമാരുടെ ക്വാട്ടയിലാണ് ഇദ്ദേഹം വഖഫ് ബോര്‍ഡിലെത്തുന്നത്. ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും മതനിഷേധവും മറ്റാരെക്കാളും (ഒരുവേള അദ്ദേഹത്തേക്കാളും) കൂടുതല്‍ ഗവേഷണം നടത്തി മനസ്സിലാക്കിയ ലീഗിന് അത് തടയാന്‍ പറ്റുമായിരുന്നു....

തുടര്‍ന്ന് വായിക്കുക....


ഭാഗം ഒന്ന് (വഖഫ് ബോര്‍ഡ്: കഥയറിയാതെ ആട്ടം കാണുന്നവരോട്)

ഭാഗം രണ്ട് (വഖഫ് ബോര്‍ഡ്: നേരം വെളുത്തിരിക്കുന്നു, വിളക്കണയ്ക്കുക)

വഖഫ് ബോര്‍ഡ്: കഥയറിയാതെ ആട്ടം കാണുന്നവരോട്...

Click Here... ലീഗും വഖഫ് ബോര്‍ഡും ഒരു പേനയുന്തിയും

അനുബന്ധം


Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Beach Book Review Cyclone Gonu Demonetisation Demonetization Education Eid Eid Mubarak facebook fb notification gaza Gonu Google Harshal Hollyday Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Muharram Mujahid Mujeeb Edavanna Muslim League N D F OsamaBinLadin Outing Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം തൃപ്പനച്ചി ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദുബൈ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നുണയും തിന്മയും നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മസ്ജിദ് മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുജീബ് എടവണ്ണ മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List