Saturday, December 31, 2016

മീലാദിന്റെ സഊദി പര്‍വം ഒരു ദിവാസ്വപ്നം

മീലാദിന്റെ സഊദി പര്‍വം
ഒരു ദിവാസ്വപ്നംറബീഉല്‍അവ്വല്‍ പിറന്നു കഴിഞ്ഞാല്‍ നാട്ടിന്‍പുറത്തുള്ള സാധാരണക്കാരില്‍ ചിലര്‍ പോത്ത് തേടിയിറങ്ങുന്നു; സദ്യവട്ടങ്ങള്‍ക്കായി. ചില മുസ്‌ല്യാന്മാര്‍ തെളിവു തേടിയിറങ്ങുന്നു; ഫത്‌വകള്‍ക്കായി! വേണമെന്നുണ്ടെങ്കില്‍ പോത്തുകിട്ടും. പക്ഷെ നബിജയന്തി ആഘോഷിക്കാന്‍ പ്രമാണങ്ങള്‍ പണം കൊടുത്താല്‍ കിട്ടില്ല. അപ്പോള്‍ പിന്നെ അടര്‍ത്തിയും വെട്ടിയും ഒപ്പിച്ചെടുക്കുക ചിലരുടെ പതിവാണ്. ഓരോ വര്‍ഷവും ഓരോന്ന് ഇറക്കുമതി ചെയ്യാറുണ്ട്. നബി(സ)യുടെ ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ ഒരിക്കല്‍ പോലും ജന്മദിനം ആഘോഷിക്കുകയോ ജന്മദിനാചരണത്തിന് നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. ഇസ്‌ലാഹീ പ്രസ്ഥാനം ഇക്കാര്യം കേരളീയ സമൂഹത്തോട് പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. എന്നാല്‍ ജയന്തിയാഘോഷത്തിന് പ്രാമാണികമായ ഒരു തെളിവും ലഭിക്കാതെ വന്നപ്പോള്‍ നല്ലതല്ലേ, അന്നദാനമല്ലേ, നബി മദ്ഹല്ലേ എന്നെല്ലാം പറഞ്ഞ് നാട്ടുനടപ്പിനെ ന്യായീകരിക്കുക മാത്രമാണ് യാഥാസ്ഥിതിക നേതൃത്വം ഇക്കാലമത്രയും ചെയ്തുവന്നത്. ഈയാഘോഷം ഹിജ്‌റ മുന്നൂറിനുശേഷം ഉണ്ടായതാണെന്ന് കാര്യവിവരമുള്ള സുന്നീ പണ്ഡിതന്മാരെല്ലാം പറയുന്നതാണ്.

എന്നാല്‍ സോഷ്യല്‍മീഡിയ രാജ്യം ഭരിക്കുന്ന കാലത്ത് തെളിവുകള്‍ക്കു പഞ്ഞമില്ല. എവിടെയും വെട്ടി സ്‌ക്രീന്‍ ഷോട്ടെടുക്കാം. ഏതു തരത്തിലും ട്രോള്‍ ചെയ്യാം. അവയിലൊരെണ്ണം ചിലര്‍ വൈറല്‍ ആക്കിയിട്ടുണ്ട്. അത് എന്താണെന്നല്ലേ! സുഊദി പണ്ഡിതന്മാര്‍ നബിദിനത്തിന് അനുകൂലമായി ഫത്‌വ നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞ് ശൈഖ് അബ്ദുല്ല അല്‍മുത്വ്‌ലഖിന്റെ ഒരു ഫത്‌വയുടെ രണ്ടുവരിയും കൊടുത്തിരിക്കുന്നു. കഴിഞ്ഞില്ല. മക്കയും മദീനയും അലങ്കരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന കമന്റും കൊടുത്തു. ലൈക്കും ഷെയറും സജീവം. വസ്തുത എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ശൈഖ് അബ്ദുല്ല അല്‍മുത്‌ലഖിന്റെ വിശകലനം ഇപ്രകാരമാണ്: ''നബി ദിനാഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും പാപികളാണെന്ന് പറയാവതല്ല. ചിലര്‍ ഈയവസരങ്ങള്‍ റസൂലിന്റെ യഥാര്‍ഥ ചരിത്രം പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ചര്യയില്‍ നിന്ന് പ്രബലമായവ പഠിപ്പിക്കാനും ഉപയോഗപ്പെടുത്തിയേക്കാം.''

ശൈഖ് മുത്‌ലഖ് തുടരുന്നു: ''നബിദിനം ആചരിക്കുന്നവരില്‍ വേറൊരു വിഭാഗമുണ്ട്. അവര്‍ മൗലിദ് ഇബാദത്ത് (ആരാധന) ആയി കണക്കാക്കുന്നു. ആഘോഷിക്കാത്തവരെ ആക്ഷേപിക്കുന്നു. ഇക്കൂട്ടര്‍ പാപികള്‍ തന്നെ. കാരണം റസൂലോ(സ) അദ്ദേഹത്തിന്റെ കുടുംബമോ, സ്വഹാബികളോ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഫാത്വിമിയ്യ ഭരണകാലത്താണ് ഈ ബിദ്അത്ത് (അനാചാരം) പുറത്തുവന്നത്. മാത്രമല്ല, പ്രസിദ്ധമായ ബുര്‍ദ കീര്‍ത്തനകാവ്യത്തില്‍, റസൂല്‍ ആക്ഷേപിച്ചുപറഞ്ഞ ശിര്‍ക്ക് (ബഹുദൈവാരാധന) ഉള്‍ക്കൊള്ളുന്നു.''

ഈ ഫത്‌വയില്‍ ഒരു വരി മാത്രം മുറിച്ചെടുത്ത് വൈറലാക്കി സാധാരണക്കാരെ വഞ്ചിക്കുന്നത് മതത്തിന്റെ പേരിലുള്ള കള്ളത്തരമാണ്. ശൈഖ് മുത്‌ലഖിന്റെ ഇവ്വിഷയകമായുള്ള പ്രഭാഷണം യുട്യൂബില്‍ ലഭ്യമാണ്. സത്യവും ന്യായവും ആഗ്രഹിക്കുന്നവര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധിക്കാവുന്നതാണ്. യാഥാസ്ഥിതികതയ്ക്കു വളമിടുന്നവര്‍ക്ക് ഓന്നോ രണ്ടോ വരി മതിയാവും! നാഴികക്കു നാല്പതുവട്ടം സുഊദി പണ്ഡിതന്മാരെ ഭത്‌സിക്കുന്നവര്‍ക്ക് സുഊദി പണ്ഡിതന്മാര്‍ അഭിമതരായി എന്നതില്‍ സന്തോഷമുണ്ട്. ഏതായിരുന്നാലും ഇത്തരം ഫത്‌വകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ക്കവസരം ഒരുക്കിയത് നന്നായി.

സുഊദി അറേബ്യയിലെ ലജ്‌നത്തുദ്ദാഇമയുടെ 3323-ാം നമ്പര്‍ ഫത്‌വ മേല്‍ ചോദ്യത്തിനോട് ചേര്‍ത്തുവായിക്കുന്നത് നല്ലതാണ്.
ചോദ്യം: നബിദിനം, ഇസ്‌റാഅ്-മിഅ്‌റാജ് എന്നിവ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഭാഗമായി ഇസ്‌ലാമിന്റെ അടയാളം എന്ന നിലയ്ക്ക് ആഘോഷിക്കുന്നത് ഇന്തോനേഷ്യയിലും മറ്റും കണ്ടുവരുന്നു. ഇതിന്റെ ഇസ്‌ലാമിക വിധി?
മറുപടി: നബി(സ) വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്തുകൊണ്ടും ദഅ്‌വത്ത് നടത്തിയിട്ടുണ്ട്. പ്രബോധനത്തിന്റെ മാര്‍ഗങ്ങളും ഇസ്‌ലാമിന്റെ അടയാളങ്ങള്‍ (ശിആര്‍) എങ്ങനെ പ്രകടിപ്പിക്കാമെന്നും അദ്ദേഹത്തിനാണല്ലോ ഏറ്റവും അറിയുന്നത്. ആ പ്രവാചകന്റെ ചര്യയില്‍ നബിജയന്തിയോ ഇസ്‌റാഅ്- മിഅ്‌റാജോ ആഘോഷിക്കാന്‍ നിര്‍ദേശമില്ല. അതിന്റെയെല്ലാം ശരിയായ സംഗതി അദ്ദേഹത്തില്‍ നിന്നാണ് പഠിക്കേണ്ടത്. ആ മാര്‍ഗമാണ് സ്വഹാബത്ത് പിന്‍പറ്റിയത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആ മാര്‍ഗവും അദ്ദേഹമാണ് കാണിച്ചുതന്നത്. അവരാരും നബിദിനം ആഘോഷിച്ചിട്ടില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഇമാമുകള്‍ നബിദിനം മനസ്സിലാക്കിയിട്ടില്ല. ശീഅകളിലെ റാഫിളികളെപ്പോലുള്ളവരില്‍ നിന്ന് വന്ന നിഷിദ്ധമായ ബിദ്അത്തുകളാണവ. ഖുലഫാഉര്‍റാശിദുകള്‍ക്കും സലഫുസ്സാലിഹിനും എതിരാണത്. നബി(സ)യില്‍ നിന്ന് പ്രബലമായ ഹദീസായി ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ''നമ്മുടെ ഈ കാര്യത്തില്‍ (ദീന്‍) ആരെങ്കിലും പുതുതായി വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടണം''

സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ആലുശൈഖിന്റെ ഇതേ ആശയത്തിലുള്ള ഫത്‌വയും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. അതും യുട്യൂബില്‍ ലഭ്യമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നും പ്രത്യേകിച്ച് പാകിസ്താനില്‍ നിന്നുമൊക്കെ റബീഉല്‍അവ്വല്‍ പന്ത്രണ്ടിന് നടത്തപ്പെടുന്ന ആഘോഷങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ശൈഖ് ഈ ഫത്‌വ പുറപ്പെടുവിച്ചത്.

ഇത്രയും വിശദീകരിച്ചത് കാര്യങ്ങള്‍ നേരെ ചൊവ്വെ മനസ്സിലാക്കണമെന്നാഗ്രഹിക്കുന്ന സദ്ബുദ്ധിയുള്ളവര്‍ക്കുവേണ്ടിയാണ്. എന്തും ദുര്‍വ്യാഖ്യാനിച്ച് ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതൊന്നും മതിയാവില്ല. യുട്യൂബില്‍ പരതി മാലിന്യം മാത്രം ചികയുന്നവരോട് എന്തുപറയാന്‍!

ശുദ്ധിവാദവും
നിരാകരണ വാദവും

പ്യൂരിറ്റാനിസം എന്ന് വിശേഷിക്കപ്പെടുന്ന ശുദ്ധത എന്നതിന് നിഷേധാത്മകമായ ഒരു പാഠഭേദം കൂടിയുണ്ട്. തന്റെതല്ലാത്തതെല്ലാം വര്‍ജ്യമാണെന്നാണതിന്റെ ആശയം. അമൂര്‍ത്തമായ ആദര്‍ശമായാലും മൂര്‍ത്തമായ ഭൗതികാവശ്യങ്ങളായാലും തനിക്കിഷ്ടമുള്ളത് സ്വീകരിക്കുക, അല്ലാത്തത് വര്‍ജിക്കുക എന്ന സ്വാഭാവികമായ ത്യാജ്യഗ്രാഹ്യ വിഷയമായ ഇവിടെ അര്‍ഥമാക്കുന്നത്. 'തന്റേത് മാത്രമാണ് സത്യം. അല്ലാത്തതെല്ലാം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ്' എന്ന ചിന്താഗതി അതിന്റെ പ്രയോഗവത്ക്കരണമെന്നോണം പരഹിംസ നടത്തുകയും ചെയ്യുക എന്ന സങ്കല്പമാണ് പ്യൂരിറ്റാനിസം കൊണ്ട് ആരെങ്കിലും അര്‍ഥമാക്കുന്നതെങ്കില്‍ അത് ഇസ്‌ലാമിനന്യമായ സങ്കല്പമാണ്. വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെയില്ല. മുഹമ്മദ് നബി(സ) അങ്ങനെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 'സലഫി' ആദര്‍ശത്തില്‍ പര നിരാകരണ സന്ദേശമില്ല. മുഹദ്ദിസുകളോ മുഫസ്സിറുകളോ മദ്ഹബ് ഇമാമുകളോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. പില്ക്കാലത്ത് വന്ന പരിഷ്‌ക്കര്‍ത്താക്കള്‍ അങ്ങനെ ഒരു നിഷേധാത്മക സന്ദേശം സമൂഹത്തിന് കൈമാറിയിട്ടില്ല. ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ, മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, റശീദ് റിദ തുടങ്ങി ലോകത്തിന്റെ ഏതു ഭാഗത്തു വന്ന പരിഷ്‌ക്കര്‍ത്താക്കളും മറ്റുള്ളതെല്ലാം തച്ചുടച്ച് 'ശുദ്ധമാക്കു'ന്ന ആശയം പഠിപ്പിച്ചിട്ടില്ല. ഒരു നൂറ്റാണ്ടുകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അഹ്‌ലേ ഹദീസും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും ഈ നിരാകരണ മതം പ്രബോധനം ചെയ്തിട്ടില്ല.

എന്നാല്‍ ഇസ്‌ലാമിനെ തെറ്റായി വായിച്ചവരും അക്ഷരവായന നടത്തിയവരും ആത്മീയ തീവ്രത മതമായി സ്വീകരിച്ചവരും സമൂഹത്തിലുണ്ട്; മുസ്‌ലിംകള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട അപശബ്ദങ്ങളെ സാമാന്യവത്ക്കരിച്ചു കൊണ്ട് അതിനെ ജിഹാദീ ഇസ്‌ലാം പ്രമാണങ്ങളില്‍ നിന്ന് ദീന്‍ പഠിക്കാതെ അന്ധവിശ്വാസത്തിന്റെ ഉന്മാദത്തില്‍ കഴിയുന്നവരെ സൂഫി മുസ്‌ലിംകള്‍ എന്നും പേരിട്ടു വിളിച്ച് യഥാര്‍ഥ ഇസ്‌ലാമിനെ ഇകഴ്ത്തുന്നവര്‍ തനിമയെ ഭയക്കുന്നവരാണ്. 

© സാജ് | ശബാബ്
2016 ഡിസംബർ 30 
www.malayaali.com

Share:

ഗൂഗിളിന്റെ പുതിയ ഇമേജ് എഡിറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയിഡ് ഫാണുകളിൽ ഇമേജ് എഡിറ്റിംഗ് ആപ്പുകൾ നിരവധിയുണ്ട്. നല്ല ക്വാളിറ്റിയും മികച്ച പെർഫോമൻസും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു ആപ്പ് ആണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്ന Snapseed എന്ന ആപ്പ്.

Snapseed Introduction
ഹ്രസ്വമായ ഒരു വീഡിയോ ആദ്യം കണ്ടു നോക്കാം.ആപ്പ് ഡൗൺലോഡ് ചെയ്യാം.
Download Snapseed AppShare:

Friday, December 30, 2016

കുത്തിത്തിരിപ്പാണ് മാധ്യമധർമം!

മുംബൈ നഗരം കാണാനെത്തിയ പോപ്പിനോട് പത്രക്കാർ ചോദിച്ചുവത്രെ ഇവിടുത്തെ ചുവന്ന തെരുവിനെ കുറിച്ച് പോപ്പിന്റെ അഭിപ്രായമെന്താണ്? അപ്പോൾ പോപ്പ് തിരിച്ചു ചോദിച്ചുവത്രെ ഇവിടെ ചുവന്ന തെരുവുണ്ടോ? പിറ്റേ ദിവസം ഒരു വഴിത്തിരിവ് പത്രം കൊടുത്ത തലവാചകം: 'മുംബൈയിൽ ചുവന്ന തെരുവുണ്ടോ?'’ -പോപ്പ്

പത്രറിപോർട്ടിംഗിലെ 'കുത്തിത്തിരിപ്പിനും' 'വികൃതിത്തരത്തിനും' ഒരുദാഹരണമായി സാധാരണ പറയാറുള്ള ഒരു സംഗതിയാണ് മുകളിൽ എഴുതിയത്. ഏകദേശം ഇതുപോലൊരു റിപോർട്ടിംഗ് ആണ് ഇന്നത്തെ (30-12-2016) മാധ്യമം ഓൺലൈൻ പോർട്ടലിൽ വന്നിരിക്കുന്നത്.  ആദ്യം അതൊന്നു കാണാം. ലിങ്ക് അവർ മാറ്റം വരുത്തിയില്ലെങ്കിൽ ഇവിടെ അമർത്തിയാൽ കാണാം.

അക്രമത്തിലൂടെയും വർഗീയതയിലൂടെയുമാണ് സംഘ് പരിവാർ നീങ്ങുന്നത്. ആ രീതിയിൽ ഇടപെടാൻ ഞങ്ങൾക്ക് പരിമിതിയുണ്ട്. മതേതര സമൂഹത്തിന്റെ പിന്തുണയോടെയുള്ള പ്രതിരോധം മാത്രമേ ലീഗിന് കഴിയൂ. ബിജെപിയുടെ രീതിപോലെ അക്രമം പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.
ഈ സ്റ്റേറ്റ്മെന്റിൽ എന്താണ് തെറ്റ്? ഇതിൽ നിന്ന് എന്തുമാത്രം പോസിറ്റീവ് ആയി വാർത്തയുടെ തലക്കെട്ട് നൽകാം? അങ്ങനെ ഒരു തലക്കെട്ട് നൽകിയാൽ, ലീഗിനിട്ടൊരു കൊട്ട് കൊടുക്കാനും ലീഗ് വിരോധികളായ സഖാക്കളുടെ ക്ലിക്ക് കിട്ടാനും പോകുന്നില്ല. ലീഗുകാരാണെങ്കിൽ മാധ്യമം ക്ലിക്കുകയും ഇല്ല! അതെ, തറ ലെവൽ പൈങ്കിളി ഓൺലൈൻ പോർട്ടലുകളുടെ നിലവാരത്തിലുള്ള ഒരു വിഷം കലർത്തിയ റിപോർട്ടിംഗ്.മാധ്യമം വാർത്തയിൽ നിന്ന്: 'വര്‍ഗീയതയും കലാപവും ഉണ്ടാക്കി നേട്ടമുണ്ടാക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍, മുസ്ലിം ലീഗ് വിവേകപരമായും സമചിത്തതയോടെയുമാണ് ഓരോ കാര്യത്തെയും സമീപിക്കുന്നത്. ബി.ജെ.പിയുടെ ഭരണം ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ പിന്തുടരുമ്പോള്‍ പ്രതികരിക്കുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ രീതിപോലെ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.'

വർഗീയതയും കലാപവും ഉണ്ടാക്കി ബീജെപിയെ പോലെ തന്നെ മുസ്‌ലിം ലീഗും പ്രതികരിക്കണം എന്നാണോ ഈ ചങ്ങാതിമാർ ഉദ്ദേശിക്കുന്നത്....? ദോഹയിൽ നിന്ന് റിപോർട്ടർ ഇ മെയിലായി അയച്ചു കൊടുത്ത വാർത്ത നോക്കി, വെരിഫൈ ചെയ്ത്, എഡിറ്റ് ചെയ്ത്, വെബ് എഡിറ്ററും സബ് എഡിറ്ററും, ന്യൂസ് എഡിറ്ററും ഒക്കെ കണ്ടിട്ടാണല്ലോ മാധ്യമം പോലൊരു ആഗോള പത്രം ഇതൊക്കെ പ്രസിദ്ധീകരിക്കുന്നത്. ഇത്തരം കുത്തിത്തിരിപ്പുകളുടെ ശക്തിയും ’നിയ്യത്തും' ആ നിലക്ക് മനസിലാക്കുമ്പോൾ വലിയ തോതിലുള്ള കളികൾ ഇതിനു പിന്നിലുണ്ട് എന്ന് മനസിലാക്കേണ്ടി വരും!


വർഗീയതയും തീവ്രവാദവും ഇങ്ങനെയൊക്കെ തന്നെയാണ്. വായനക്കാരിൽ ലീഗ് ബിജെപിയെ എതിർക്കാൻ മടിയുള്ള പാർട്ടിയാക്കി ഒരു ചിന്തയുണ്ടാക്കിയെടുക്കുക. സ്ലോ പോയിസനിംഗ്! ഇത്തരം വിഷപ്രയോഗങ്ങൾ ആർക്കെങ്കിലും മനസിലായി ചോദ്യം ചെയ്താൽ ഉടനെ അതിലെന്താണ് തെറ്റ്? അതൊരു ആലങ്കാരിക പ്രയോഗമല്ലേ? നിഷ്കളങ്ക ചോദ്യങ്ങളുമായി മാധ്യമ ശിങ്കിടികൾ വരും.  ഇതൊന്നും മനസിലാക്കാൻ കഴിയാത്തവരാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞ് ചോദ്യം ചെയ്തവനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക.

ഈ മാധ്യമം വാർത്തയുടെ തലക്കെട്ട് നൽകിയ ശൈലി കടമെടുത്താൽ, ഈ പോസ്റ്റിന് 'വർഗീയതയും കലാപവും നടത്തി ബിജെപിയെ നേരിടുക: മാധ്യമം' എന്നൊരു തലക്കെട്ട് ഇട്ടാൽ എങ്ങനെയുണ്ടാകും...? ഇനിയും മനസിലായില്ലെ നിങ്ങൾക്ക്!
എങ്കിൽ, കുഞ്ഞാടുകളേ....
നിങ്ങൾക്ക് നല്ല നമസ്കാരം!    

Share:

Thursday, December 29, 2016

നോട്ട് നിരോധനം: ആനിമേഷൻ വീഡിയോ വൈറലാകുന്നുനോട്ട് നിരോധനത്തിന്റെ ഗുണങ്ങളും, അതുകൊണ്ട് രാജ്യത്തിനും ഓരോ ഭാരതീയനും അനുഭവിക്കുന്ന നേട്ടങ്ങളെയും കൃത്യമായി വെളിപ്പെടുത്തുന്ന  ഇന്ത്യാടുഡേ പുറത്തിറക്കിയ ഈ ആനിമേഷൻ വീഡിയോ ഓരോ ഭാരതീയ പൗരനമു കാണുകയും മറ്റുള്ളവർക്ക് കാണുന്നതിനു വേണ്ടി ഷെയർ ചെയ്യുകയും ചെയ്യേണ്ടതാണ്!

വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്!

വീഡിയോ കാണാം

 
Share:

ബിജെപിക്കു മുമ്പിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം: സഖാവ് പിണറായി വിജയൻബിജെപിക്കു മുമ്പിൽ വിനീതദാസനായി നിൽക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം: സഖാവ് പിണറായി വിജയൻ. 2014 സെപ്തംബർ 30 ന് സഖാവ് പിണറായി വിജയൻ തന്റെ ഒഫീഷ്യം വെരിവൈഡ് ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വാചകമാണ് മുകളിൽ നിങ്ങൾ വായിച്ചത്. ഇന്ന് ട്രോളർമാർ ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് സഖാവ് പിണറായി വിജയൻ എന്ന സിപിഎമ്മുകാരനായ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്.

മുമ്പ് പ്രതിപക്ഷത്തായിരുന്ന സമയത്ത് മോദിയും മറ്റു ബിജെപി നേതാക്കളും നടത്തിയ ട്വീറ്റുകളുടെയും എഫ്ബി പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ ഇട്ടുകൊണ്ട് പ്രതിഷേധിക്കുകയും, അന്നത്തെയും ഇന്നത്തെയും നിലപാടുകളിലെ വൈരുധ്യാത്മകത എടുത്തുകാട്ടി വിമർശിച്ചിരുന്ന സൈബർ സഖാക്കൾ ഈ വിഷയത്തിൽ മൗനത്തിലാണെന്നത് കൗതുകകരമായ കാര്യം തന്നെയാണ്.

സഖാവ് പിണറായി വിജയന്റെ എഫ്ബി പോസ്റ്റ്:


പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ പിൻവലിക്കുമോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉറ്റുനോക്കുന്നത്. പിൻവലിക്കപ്പെട്ടാൽ വിമർശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയായിരിക്കും എന്ന് സൈബർ സഖാക്കൾക്ക് കൃത്യമായി അറിയാവുന്നതു കൊണ്ട് പിൻവലിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും പറ്റി സ്റ്റഡിക്ലാസുകൾ എടുക്കുന്ന പല സൈബർ സഖാക്കൾക്കും സ്വന്തം പാർട്ടിയെ വിമർശിക്കുന്നതും ട്രോളുന്നതും തീരെ സഹിഷ്ണുതയോടെ നോക്കികാണാൻ കഴിയാറില്ല എന്നതും രസകരമായ കാര്യമാണ്.
Share:

Saturday, December 24, 2016

മാധ്യമം പത്രത്തിന്റെ സർക്കുലേഷൻ മാനേജർക്ക് ഒരു തുറന്ന കത്ത്‘മാധ്യമ‘ കാപട്യം തുറന്നു കാട്ടിക്കോണ്ടുള്ള ഡോ. ഹുസൈൻ മടവൂരിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൻചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ മുജാഹിദ് വിദ്യാർഥി വിഭാഗമായ എം എസ് എം ഭാരവാഹി ശുക്കൂർ സ്വലാഹിയുടെ ‘മാധ്യമം‘ സർകുലേഷൻ മാനേജർക്കുള്ള തുറന്ന കത്താണ് സോഷ്യൽ മീഡിയകളിലെ പുതിയ ചർച്ച.

മുജാഹിദ് ഐക്യ ചർച്ചകളുമായി ബന്ധപ്പെട്ട് മാധ്യമത്തിൽ വന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞ വാർത്തകളും വിശകലനങ്ങളും, വർഷങ്ങളായി മാധ്യമം സ്വീകരിച്ചു വരുന്ന മുജാഹിദ്-മുസ്‌ലിം കൂട്ടായ്മകളോടുള്ള വിരോധങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് സലാഹിയുടെ തുറന്ന കത്ത്.  ഒരു വർഷത്തേക്ക് താൻ നൽകിയ വരിസംഖ്യ എന്തു ചെയ്യണമെന്ന് തീരുമാനിക്കാം എന്നു പറഞ്ഞാണ് സ്വലാഹി തന്റെ എഴുത്ത് അവസാനിപ്പിക്കുന്നത്.

ശുക്കൂർ സ്വലാഹിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ...

മാധ്യമം പത്രത്തിന്റെ സർക്കുലേഷൻ മാനേജർക്ക് ഒരു തുറന്ന കത്ത്.

മുസ്‌ലിം കൈരളിയുടെ ചരിത്രത്തിൽ ഇടം പിടിച്ചുകൊണ്ട് മുജാഹിദ് ഐക്യം യാഥാർഥ്യമായി. ഇരു വിഭാഗത്തിലും പെട്ട നേതാക്കളും പണ്ഡിതന്മാരും നടത്തിയ മാസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് മുജാഹിദ് പ്രവർത്തകരുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞത്. എന്നാൽ സമുദായത്തിന്റെ ഐക്യമാണ് മുഖമുദ്ര എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വരികയും സമുദായത്തിന്റെ മുഴുവൻ കൂട്ടായ്മകളിലും ഭിന്നിപ്പിൻറെ കരിമ്പുക പടർത്താൻ ശ്രമിക്കുകയും ചെയ്യുന്ന താങ്കളുടെ പത്രം ഇവിടെയും വേദനിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത് എന്ന് ഖേദപൂർവ്വം പറയട്ടെ.

മുജാഹിദ് നേതൃത്വങ്ങൾ ഈ വാർത്ത പുറത്ത്‌ വിട്ടത് മുതൽ താങ്കളുടെ പത്രം പ്രസിദ്ധീകരിച്ച വാർത്തകൾ ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കണം എന്ന് അപേക്ഷിക്കുകയാണ്. ഭാരവാഹികളെ പ്രഖ്യാപിക്കുന്നിടത്ത് പരാജയപ്പെടുന്നുവെന്നും ഇരു വിഭാഗത്തിലും അസ്വസ്ഥത ഉണ്ടെന്നും ചിലരെയൊക്കെ മാറ്റി നിർത്തുമെന്നും ഒക്കെയുള്ള ഊഹം നിറഞ്ഞ എത്രയോ വാർത്തകൾ നിങ്ങൾ പുറത്ത് വിടുകയുണ്ടായി. യഥാർത്ഥത്തിൽ നിങ്ങളുടെ ഇത്തരം റിപ്പോർട്ടുകൾ ചർച്ചകളുടെ ഇടവേളകളിൽ പറഞ്ഞു ചിരിക്കാനുള്ള ഹാസ്യ വർത്തമാനങ്ങൾ മാത്രമായിരുന്നു, ഞങ്ങളുടെ പണ്ഡിതന്മാർക്ക്. മുജാഹിദുകൾ ഐക്യപ്പെടുന്നതിൽ, തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മതവിരുദ്ധ - മതരാഷ്ട്ര മുഖം കൂടുതൽ ശക്തിയോടെ വിശദീകരിക്കപ്പെടുന്നതിൽ ജമാഅത്തുകാർക്ക് ഉണ്ടാവുന്ന അസ്വസ്ഥത ഞങ്ങൾ മനസ്സിലാക്കുന്നു. അതിനെ ആദർശപരമായി നേരിടാനുള്ള ചങ്കുറപ്പില്ലായ്മയാണ് ഈ വ്യാജ വാർത്തകളിലൂടെ നിങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ആദരണീയനായ ഡോ. ഹുസൈൻ മടവൂർ തന്റെ കുറിപ്പിൽ സൂചിപ്പിച്ച പോലെ കളവു പ്രചരിപ്പിച്ചും കുത്തിപ്പറഞ്ഞും പരിഹസിച്ചും ചാരപ്പണി നടത്തിയും നിങ്ങൾ എന്താണ് സ്ഥാപിക്കാൻ ശ്രമിച്ചത്? അല്ലെങ്കിൽ എന്താണ് തകർക്കാൻ ശ്രമിച്ചത്?

താങ്കളുടെ പത്രം വർഷങ്ങളായി സ്വീകരിച്ചു വരുന്ന മുജാഹിദ് വിരോധവും മുസ്‌ലിം കൂട്ടായ്മകളോടുള്ള വിദ്വേഷവും അറിഞ്ഞു കൊണ്ട് തന്നെ മറ്റു പല ബന്ധങ്ങളുടെയും പേരിൽ പത്രം വാങ്ങുന്നവരുണ്ട്. വരിക്കാരായവരും ഉണ്ട്. ആ കൂട്ടത്തിൽ ഒരു വർഷത്തേക്ക് മാധ്യമം പത്രത്തിന്റെ വരിചേർന്ന ഒരാളാണ് ഞാൻ. പക്ഷെ നിങ്ങളുടെ ഈ മുജാഹിദ് വിരോധം അതിരു കവിഞ്ഞിരിക്കുന്നു. മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു എളിയ ഭാരവാഹി എന്ന നിലയിൽ നിങ്ങൾ പ്രചരിപ്പിച്ച കള്ളങ്ങളും ഊഹങ്ങളും കൃത്യമായി എനിക്കറിയാം. അതിനാൽ താങ്കളുടെ പത്രത്തിന്റെ വരിക്കാരൻ ആകാനുള്ള തീരുമാനം ഞാൻ പിൻ‌വലിക്കുന്നു.
കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ സാക്ഷി നിർത്തി മാധ്യമം പത്രവുമായുള്ള ബന്ധത്തെ കുറിച്ച് ആലോചിക്കണമെന്നു അബ്ദുറഹ്‌മാൻ സലഫി പറഞ്ഞ കാര്യം ആലോചിക്കുകയും തീരുമാനം എടുക്കുകയും ചെയ്തിരിക്കുന്നു. ഡോ. ഹുസൈൻ മടവൂർ പറഞ്ഞ പോലെ ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തെ നിരന്തരമായി, അകാരണമായി, അസത്യങ്ങൾ പ്രചരിപ്പിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പത്രം പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ വരിസംഖ്യയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്.

Share:

Friday, December 23, 2016

മാധ്യമത്തിന്റെയും ജമാ‌അത്തെ ഇസ്‌ലാമിയുടെയും ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ച് മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ


മാധ്യമത്തിന്റെയും ജമാഅത്തിന്റെയും ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ചു കൊണ്ടുള്ള മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂരിന്റെ കത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. സമുദായ ഐക്യവും സമുദായ ക്ഷേമവും നാഴികക്ക് നാൽപത് വട്ടം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവും കാണിക്കുന്ന ഇരട്ടത്താപ്പുകൾ പകൽ പോലെ വ്യക്തമാണ്. പ്രബോധനത്തിലൂടെ സമുദായത്തെ കുറിച്ച് മുതല കണ്ണീരൊഴുക്കുകയും മാധ്യമത്തിലൂടെ ജമാഅത്തല്ലാത്ത എല്ലാ സമുദായ സംഘടനകളെയും ചെളി വാരിതേക്കുകയും പറ്റാവുന്ന വിധത്തിൽ ആക്രമിക്കുകയും ചെയ്യുക പതിവാണ്.

മുജാഹിദ് ഐക്യം സംബന്ധിച്ച വാർത്തകളാണ് ഒടുവിലത്തേത്. മുജാഹിദ് ഐക്യം നടന്നപ്പോൾ 2008 ലെ ഏതോ ഒരു പ്രബോധനവും പൊക്കിപ്പിടിച്ച്, ഞങ്ങൾ എന്നും ഐക്യത്തെ പിന്തുണച്ചവർ എന്ന രൂപത്തിൽ പോസ്റ്ററൊട്ടിക്കുകയായിരുന്നു സോഷ്യൽ മീഡിയ ജമാഅത്ത് ഭക്തർ. അതേ സമയം, ഇരു സംഘടനകളും മുൻകൈയെടുത്ത് നടത്തിയ ഐക്യശ്രമങ്ങൾ വിജയിക്കുമെന്ന ഘട്ടമെത്തിയപ്പോൾ മാധ്യമത്തിലൂടെ അച്ച് നിരത്താൻ തുടങ്ങി. ഈ വാർത്തകൾക്കെതിരെ അന്ന് തന്നെ മുജാഹിദ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. സ്വന്തം ലേഖകനായും പുതിയാപ്പിളയായും വേഷമിട്ടു കൊണ്ട് അച്ചടിമഷി പുരണ്ട വാർത്തകൾ, അവരുടെ തന്നെ നേതാവ് സിദ്ധീഖ് ഹസൻ സൂചിപ്പിച്ച പോലെ പേന മുന കുത്തിയൊടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിളിച്ചറിയിക്കുന്നത്.

ജമാഅത്തിനോ മാധ്യമത്തിനോ നേരം വെളുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. അല്ലെങ്കിലും നേരം വെളുത്തവർക്ക് പറഞ്ഞ ആശയങ്ങൾ ഒന്നുമല്ലല്ലോ അവരുടേത്.
ഡോ. ഹുസൈൻ മടവൂരിന്റെ കത്തിന്റെ പൂർണ രൂപം താഴെ.

അസ്സലാമു അലൈക്കും

ഞാൻ മാധ്യമം പത്രം നിർത്തിയതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന
ഊഹാപോഹങ്ങൾ ദൂരീകരിക്കാനാണീ കുറിപ്പ്.

വർഷങ്ങളായി മാധ്യമം വരിക്കാരനായിരുന്നു ഞാൻ. വാർത്തയറിയാൻ  മാധ്യമത്തെക്കാളും പ്രചാരത്തിലുള്ള വേറെയും പത്രങ്ങളുണ്ട്. നിലവിലുള്ള മുസ്‌ലിം പത്രങ്ങൾക്ക് നിലവാരത്തിലും പ്രചാരണത്തിലും മാധ്യമത്തെ പോലെ ഉയരാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ
താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി ജമാഅത്തെ ഇസ്‌ലാമിക്കാർ മാധ്യമം തുടങ്ങുന്നത്.  


അങ്ങനെ ഈ അനിവാര്യമായ ഒരു സംരംഭത്തെ പോത്സാഹിക്കണമെന്ന  സദുദ്ദേശവുമായി ഇതര മുസ്‌ലിം വിഭാഗങ്ങളിൽ പെട്ടവരും മാധ്യമത്തോട് സഹകരിച്ചു. ലീഗുകാരും സുന്നികളും മുജാഹിദുകളുമെല്ലാം മാധ്യമം വില കൊടുത്തു വാങ്ങി.  മുജാഹിദ് നേതാവ് അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് മാധ്യമക്കാരുടെ ആവശ്യം പരിഗണിച്ച് മാധ്യമത്തിന്റെ മാനേജർ ചുമതല ഏറ്റെടുത്തു. ഇപ്പോഴും മാധ്യമത്തിൽ ജോലി ചെയ്യുന്ന എത്രയോ മുജാഹിദുകളും സുന്നികളുമായ
പ്രവർത്തകരുണ്ട്. 


മാധ്യമം വളരെ പെട്ടന്നു വളർന്നു. മാധ്യമ ലോകത്ത് ചെറുതല്ലാത്ത സ്ഥാനം കൈവരിച്ചു. പക്ഷെ പിന്നീട് നാം കണ്ടത് ജമാഅത്ത്കാരല്ലാത്ത എല്ലാ മുസ്‌ലിം വിഭാഗങ്ങളെയും സങ്കടപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു. അതിപ്പോൾ വിശദീകരിക്കുന്നില്ല. 


ഞാനിപ്പോൾ പത്രം നിർത്തിയത് മുജാഹിദ് ഐക്യം സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മാധ്യമവും മീഡിയാ വണ്ണും പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ സങ്കടപ്പെട്ടും വേദനിച്ചും കൊണ്ടാണ്. കളവ് പറയൽ, പരിഹാസം, കുത്തിപ്പറയൽ, ഇഷ്ടപ്പെടാത്ത അപരനാമം വിളിക്കൽ, ചുഴിഞ്ഞന്വേഷിക്കൽ, ആളുകളെ തമ്മിൽ തെറ്റിക്കൽ തുടങ്ങിയ നിഷിദ്ധമായ കാര്യങ്ങൾ അതിൽ ആവർത്തിച്ചു വരുന്നു എന്നത് ഒരു സത്യമാണ്. 


എന്റെ ഒരു കോപ്പി കുറഞ്ഞാൽ മാധ്യമത്തിന് ഒരു നഷ്ടവുമുണ്ടാവില്ല എന്നെനിക്കറിയാം. ഈ സങ്കടം, ഒരു മുജാഹിദ് പ്രവർത്തകൻ മാധ്യമത്തിൽ വിളിച്ചന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി: "ഞങ്ങളെഴുതിയത് ശരിയാണ്. ......... നിങ്ങളുടെ പണ്ഡിതന്മാർ പൊളള് പറയുകയാണ്“ എന്നാണ്. 


എനിക്ക് വ്യക്തിപരമായി ബന്ധമുള്ള എത്രയോ ജമാഅത്ത് നേതാക്കളും പ്രവർത്തകരുമുണ്ട്.  എനിക്കീ കാര്യം പറയാൻ പറ്റുന്ന ചില ജമാഅത്ത് നേതാക്കളെ വിവരമറിയിച്ചപ്പോൾ ജില്ലാ തലത്തിലുള്ള ഒരാൾ പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന്. എന്നാൽ മാധ്യമവും മീഡിയാ വണ്ണും പലപ്പോഴും പ്രകടിപ്പിക്കുന്ന മുജാഹിദ് വിരുദ്ധ  നിലപാട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ജമാ‌അത്തിന്റെ സംസ്ഥാന തലത്തിലുള്ള ഒരു നേതാവ് എനിക്കയച്ച് തന്ന മെസ്സേജിൽ പറഞ്ഞത് ഈ കാര്യത്തിൽ അദ്ദേഹത്തിന്നോ ജമാഅത്തെ ഇസ്‌ലാമിക്കോ യോജിപ്പില്ല എന്നാണ്. ഈയൊരു സാഹചര്യത്തിലാണ് ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തിന് ദോഷം വരുത്താൻ ശ്രമിക്കുന്ന ഒരു പത്രം ഞാൻ പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്ന് വ്യക്തിപരമായി തീരുമാനിച്ചതും ഞാൻ മാധ്യമം നിർത്തിയതും. 

മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ട ഒ അബ്ദുറഹ്മാൻ സാഹിബുമായി ഞാൻ പലപ്പോഴും  ബന്ധപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം വളരെ മാന്യമായി ഞങ്ങളെ സ്വീകരിക്കകയും പ്രശ്നങ്ങൾ  പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, പ്രശ്നങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുമ്പോൾ ഞാനൊരു സ്ഥിരം പരാതിക്കാരനാവുന്നത് ശരിയല്ലെന്നു തോന്നിയത് കൊണ്ടാണ് ഇപ്പോൾ അദ്ദേഹവുമായി ബന്ധപ്പെടാതിരുന്നതും പത്രം നിർത്തിയതും. പത്രം വരി ചേർക്കാൻ വന്ന ആൾ പറഞ്ഞത് കൊണ്ട് മാത്രം
ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് സർക്കുലേഷൻ മാനേജർക്ക് കത്ത് കൊടുക്കുകയും ചെയ്തു.


പത്രം നിർത്തുന്നതുമായി ബന്ധപ്പെട്ട് ഞാൻ സംഘടനയിൽ ചർച്ച ചെയ്യുകയോ ആരോടെങ്കിലും കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ല. എന്റെ വീട്ടിൽ TV ഇല്ലാത്തത് കൊണ്ട് ചാനൽ എനിക്ക് അലോസരമുണ്ടാക്കുന്നില്ല. ഞാൻ മാധ്യമത്തിന്നോ മീഡിയാ വണ്ണിന്നോ എതിരല്ല. നമ്മുടെ വാർത്തകളും ലേഖനങ്ങളും  അഭിമുഖങ്ങളും പലപ്പോഴും വളരെ സത്യസന്ധമായി അവർ ജനങ്ങളിലേക്കെത്തിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. മുജാഹിദ് ഐക്യ മഹാ സമ്മേളനത്തിന്റെ വാർത്ത പ്രാധാന്യത്തോടെ തന്നെ അവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതിന്ന് നമുക്ക് നന്ദിയും കടപ്പാടുമുണ്ട്. 


മുസ്‌ലിംകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന ഒരു പത്രവും ചാനലും ആവശ്യമാണെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. മാധ്യമം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും മൂല്യങ്ങളും മുറുകെ പിടിച്ച് എല്ലാ വിഭാഗമാളുകൾക്കും ഉപകാരപ്പെടുന്ന ഒരു പത്രമായി മാറട്ടെ എന്നാശംസിക്കുന്നു.
സ്നേഹപൂർവ്വം
ഹുസൈൻ മടവൂർ
23-12-2016

Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Cyclone Gonu Demonetisation Demonetization Education Eid Mubarak facebook gaza Gonu Google Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Mujahid Muslim League N D F OsamaBinLadin Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List