Sunday, September 11, 2011

ഫാസിസം തെറ്റിദ്ധാരണ പരത്തുകയാണ് 1


മേരിക്കൻ‍ പ്രസിഡന്റിന്റെ പ്രധാന ജോലി എന്താണ്? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കേബിളുകള്‍ വായിച്ചാണ് അയാള്‍ നേരംകളയുന്നതെന്ന് നാട്ടിന്‍പുറത്തെ ചായമക്കാനികളിലിരുന്ന് വെടിപറയുന്നവര്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നുണ്ട്. വിക്കിലീക്‌സ് ഒരു മാതിരി നാലാളറിയുന്നവരുടെയൊക്കെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ പേരു വരാത്ത ചിലരൊക്കെ അമേരിക്കയോട് ഭയങ്കര ദേഷ്യത്തിലാണ്. ഞങ്ങളെയൊന്നും പേരു പരാമര്‍ശിക്കുക പോലും ചെയ്തില്ലല്ലോ എന്ന പരിഭവത്തിലാണവര്‍.

വിക്കിലീക്‌സ് പ്രസിദ്ധീകരിച്ച അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റ് അയച്ചു കൊടുത്ത റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ പ്രധാനപ്പെട്ട മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും പരാമര്‍ശിക്കുന്നുണ്ട്. എം കെ മുനീറും, രമേശ് ചെന്നിത്തലയും, എം എ ബേബിയും അതില്‍ നിന്ന് ഒഴിവല്ല. ഇംഗ്ലീഷ് അറിയാത്ത നേതാക്കളെയൊന്നും ഇന്റര്‍വ്യൂ ചെയ്തിട്ടില്ല. ഇന്റര്‍വ്യൂ നടത്തിയത് മലയാളത്തിലായിരുന്നു എന്നും ശ്രുതിയുണ്ട്. എന്തായാലും വികിലീക്‌സ് രേഖകളെ ചൊല്ലി കേരളത്തില്‍ ചില പുലിവാലുകള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ വികിലീക്‌സ് രേഖകളില്‍ അമേരിക്ക കേരളത്തില്‍ ഇടപെടലുകള്‍ നടത്തുന്നതായ സൂചനകള്‍ ഇല്ല. കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ മത നേതാക്കള്‍ അമേരിക്കയില്‍ നിന്ന് പണം പറ്റുന്നതായോ, അമേരിക്കന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നതായോ ഉള്ള സൂചനകളും ഇല്ല. അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ പല പ്രമുഖരുമായും സംസാരിച്ചു. അവരൊന്നും അമേരിക്കയുടെ വിശ്വസ്തരാണ് എന്ന സൂചനകളും വികിലീക്‌സ് രേഖകളില്‍ ഇല്ല.

കേരളത്തിലെ മുസ്‌ലിം സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട രണ്ട് കേബിളുകളാണ് വികിലീക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തിലെ മുസ്‌ലിം സാമൂഹ്യജീവിതത്തെ ചുരുക്കിവിവരിക്കുന്ന രണ്ട് കേബിളുകള്‍. ഒന്ന് കേരളത്തിലെ മുസ്‌ലിം സാമുദായികതയെയും, രാഷ്ട്രീയത്തെയും കുറിച്ചാണ്. മറ്റൊന്ന് എന്‍ ഡി എഫിനെ കുറിച്ചുള്ളതാണ്.
വികിലീക്‌സ് രേഖകള്‍ ഉദ്ധരിച്ചു അമേരിക്കയെ വിമര്‍ശിക്കുകയായിരുന്നു 2007 മുതല്‍ 2011 ഓഗസ്റ്റ് 30 വരെ മലയാളം മാധ്യമങ്ങള്‍. വികിലീക്‌സില്‍ അമേരിക്കന്‍ വിരുദ്ധരായി പ്രഖ്യാപിച്ച മാധ്യമം, വർ‍ത്തമാനം, തേജസ്, സിറാജ്, ചന്ദ്രിക തുടങ്ങിയ മുസ്‌ലിം പത്രങ്ങള്‍ എല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് 2008ല്‍ തയ്യാറാക്കിയതും, 2011 ഓഗസ്റ്റ് 30ന് വികിലീക്‌സ് പുറത്തുവിട്ടതുമായ രേഖകള്‍ക്ക് ശേഷം മേപ്പടി മലയാള പത്രങ്ങളില്‍ ഒന്ന് അമേരിക്കന്‍ വിരോധം തത്കാലം മാറ്റിവെച്ച് എം കെ മുനീര്‍ വിരോധവും, മുജാഹിദ് വിരോധവും ആളിക്കത്തിക്കുകയാണ്. എന്‍ ഡി എഫിനെ കുറിച്ചുള്ള പരാമര്‍ശം വികിലീക്‌സില്‍ വന്നതു മുതല്‍ ചര്‍ച്ചകളുടെ ദിശ തിരിച്ചു കളയാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതാണ്.


യഥാര്‍ഥത്തില്‍ എന്താണ് വികിലീക്‌സ് രേഖകളില്‍ പറയുന്നത്. ഉത്തരകേരളത്തില്‍ വര്‍ധിച്ചു വരുന്ന എന്‍ ഡി എഫിന്റെ സ്വാധീനത്തെ കുറിച്ചുള്ള അന്വേഷണമാണത്. മാറാട് കലാപവും, അതില്‍ എന്‍ ഡി എഫിനുള്ള പങ്കും വിവിധ വ്യക്തികളെ ഉദ്ധരിച്ച് ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് വാഷിംങ്ടണിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കേരളത്തിലെ നമ്പര്‍ വണ്‍ എന്‍ ഡി എഫ് വിരുദ്ധനായ എം കെ മുനീറിനോടുള്ള സംഭാഷണവും അതില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. മുന്‍ സിമി പ്രവര്‍ത്തകരാണ് ഇപ്പോഴത്തെ എന്‍ ഡി എഫ് നേതാക്കള്‍. അവരുടെ പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി പി എം പാര്‍ട്ടികളില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് മുനീര്‍ പറഞ്ഞത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഞങ്ങളുണ്ട് എന്ന പഴയ എന്‍ ഡി എഫ് വാദം മുനീര്‍ സ്ഥീരികരിക്കുന്നു. വയനാട്ടില്‍ എന്‍ ഡി എഫിന് കാംപുകളുണ്ട് എന്നതാണ് മുനീറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. മനോരമയിലെ കെ അബൂബക്കര്‍, ദഹിന്ദുവിലെ മാധവന്‍ നായര്‍, ഹുസൈന്‍ മടവൂര്‍, അന്നത്തെ സിറ്റി പോലിസ് കമ്മീഷണര്‍ അനൂപ് ജോണ്‍ എന്നിവരുമായും അമേരിക്കന്‍ കോണ്‍സുലേറ്റ് ചര്‍ച്ച ചെയ്തത് എന്‍ ഡി എഫിനെ കുറിച്ച് മാത്രമാണ്. കേരളത്തിലെ എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ വിദേശഫണ്ട് വരുന്നുണ്ട്. എന്‍ ഡി എഫ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ പ്രസംഗിക്കുകയാണ് എന്നിവയാണ് വികിലീക്‌സ് രേഖകളിലെ അഭിപ്രായങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്.

2006ല്‍ തന്നെ എന്‍ ഡി എഫ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ ദുര്‍ബലമാക്കുന്നുവെന്ന് ധൈര്യസമേതം പറഞ്ഞ ആദരണീയനായ ഡോ. എം കെ മുനീറിനെ മുസ്‌ലിം ലീഗ് രാഷ്ട്രീയം ഭാവിയില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് കൂടി കാഴ്ചപ്പാടുള്ള നേതാവായി കാണുന്നതിന് പകരം സാമ്രാജ്യത്വനീരാളി എന്ന് അധിക്ഷേപിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് മുനീറിനെ അത്ര കണ്ട് ഭയക്കുന്നുണ്ട് എന്ന് മാത്രമാണ് മനസ്സിലാക്കേണ്ടത്. എന്‍ ഡി എഫിന്റെ കള്ളക്കളികള്‍ നേരത്തെ മനസ്സിലാക്കിയ ആളാണ് മുനീര്‍.
2006 ഡിസംബറിലാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് കേരള മുസ്‌ലിംകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സദ്ദാംഹുസൈനെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചതിന് ശേഷം കേരള സമൂഹത്തില്‍ ഉണ്ടായ വന്‍പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിലെ മുസ്‌ലിം യൂവാക്കളുടെ വര്‍ധിച്ച തൊഴിലില്ലായ്മ, കുടിയേറ്റം, മുസ്‌ലിംരാഷ്ട്രീയം, മതസംഘടനകള്‍, കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പി ഡി പി, എന്‍ ഡി എഫ് സംഘടനകളുടെ അക്രമാധിഷ്ഠിത പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യുന്നു. പി കെ കുഞ്ഞാലിക്കുട്ടി എന്‍ ഡി എഫിനെ സംരക്ഷിക്കുന്നുവെന്ന ഡോ എം കെ മുനീറിന്റെ ആരോപണവും കൂട്ടത്തിലുണ്ട്. നാദാപുരം, മാറാട് സംഭവങ്ങളും, കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവവും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ ഡി എഫിന്റെ അമേരിക്കന്‍ വിരുദ്ധനിലപാടും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേരളത്തിലെ ഒരു മുസ്‌ലിം സംഘടനാ നേതാവും പരസ്യമായി അമേരിക്കന്‍ അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞതായും, കേരളത്തിലെ മുഖ്യധാരമുസ്‌ലിം സംഘടനകള്‍ തീവ്രവാദത്തോട് അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ കയറിപിടിച്ചാണ് തേജസ് ദിനപത്രം ഹുസൈന്‍ മടവൂരിനെതിരെ വാചകക്കസര്‍ത്തുകള്‍ നടത്തുന്നത്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തീവ്രവാദത്തിന് എതിരാണെന്ന് വിളിച്ചുപറയുന്നതില്‍ ഹുസൈന്‍ മടവൂര്‍ എന്തിന് നാണിക്കണം?. കേരളമുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദത്തിന്റെ വിത്ത് പാകാന്‍ 1992- 93 കാലത്ത് ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെതിരെ കേരളമുസ്‌ലിംകളെ ബോധവത്കരിച്ച ഐ എസ് എമ്മിന്റെ സംസ്ഥാനപ്രസിഡന്റ് ആയിരുന്നു മടവൂര്‍. ആ നീക്കത്തിന് കേരള സമൂഹം നല്കിയ ഈ അംഗീകാരത്തെ ആരുടെ മുന്നിലും അഭിമാനപൂര്‍വ്വം അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പോലിസിനെ പേടിച്ച് പുഴയില്‍ ചാടുന്നവരുടെ തിട്ടൂരം ആവശ്യമില്ല. പരസ്യമായി അമേരിക്കയെ അനുകൂലിക്കില്ല എന്നു പറഞ്ഞതില്‍ നിന്നും രഹസ്യമായി മടവൂര്‍ വിഭാഗം അമേരിക്കയെ അനുകൂലിക്കുന്നു എന്ന് വായിക്കാന്‍ ശ്രമിക്കുന്നവര്‍ ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെക്കുകയാണ്.

സദ്ദാംഹുസൈന്‍ വധത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും, മഞ്ചേരിയിലും ആയിരക്കണക്കിന് മുജാഹിദ് പ്രവര്‍ത്തകര്‍ വന്‍പ്രകടനങള്‍ നടത്തിയിരുന്നു. സദ്ദാം വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ പ്രതിഷേധം. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ ഈ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും അണിനിരന്നും എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കേരളത്തില്‍ സദ്ദാം രക്തസാക്ഷിയായതിന്റെ രണ്ടാം നാള്‍ ബലിപെരുന്നാള്‍ ആയിരുന്നു. അന്നേ ദിവസം നൂറുകണക്കിന് ഈദ്ഗാഹുകളില്‍ സദ്ദാംവിഷയത്തില്‍ കേരള മുസ്‌ലിംകളുടെ പ്രതിഷേധം അലയടിച്ചു. ലക്ഷക്കണക്കിന് മുസ്‌ലിം സഹോദരങ്ങളിലേക്ക് സാമ്രാജ്യത്വവിരുദ്ധ വികാരം പകര്‍ന്നു നല്കിയാണ് ആ വര്‍ഷം ഈദ്ഗാഹുകള്‍ പിരിഞ്ഞത്. കേരളത്തിലെ മുസ്ലിംകളും അല്ലാത്തവരും നടത്തിയ സദ്ദാം അനുകൂല പ്രകടനങ്ങള്‍ കേരളത്തെ തിക്‌രീത്തിനോട് അനുസ്മരിപ്പിച്ചു.

എന്നാല്‍ തൃശൂരില്‍ നടന്ന ഒരു ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തതാണ് സാമ്രാജ്യത്വദാസ്യത്തിന് ഉദാഹരണമായി വീണ്ടും തേജസ് ദിനപത്രം എഴുതുന്നത്. അമേരിക്കയോടുള്ള നിലപാടുകള്‍ ആ പരിപാടിയില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ ഡോ കെ കെ ഉസ്മാന്‍ അവതരിപ്പിച്ച നിലപാടുകള്‍ ഐ എസ് എം മുഖപത്രമായ ശബാബില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക സന്ദര്‍ശിച്ചവരെല്ലാം അമേരിക്കന്‍ ചാരന്മാനാരാണ് എന്ന രീതിയിലാണ് മുജാഹിദ് വിരുദ്ധഗീര്‍വാണങ്ങള്‍ മനസാക്ഷിയില്ലാത്ത പത്രം വെണ്ടക്ക നിരത്തുന്നത്. തേജസ് ദിനപത്രത്തിന് കൂടി ബന്ധമുള്ള ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഒബജ്കടീവ് സ്റ്റഡീസിന്റെ സ്ഥാപക പ്രമുഖനായ ഡോ മന്‍സൂര്‍ ആലം അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു അമേരിക്കന്‍ ഏജന്റിന്റെ സാന്നിദ്ധ്യം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ മുകളില്‍ ഉണ്ട് ആരോപിച്ചാല്‍ ഇല്ലെന്ന് തെളിയിക്കാന്‍ അതിന്റെ സംഘാടകര്‍ക്ക് ബാധ്യതയുണ്ട്. ഒബ്ജക്ടീവ് സ്റ്റഡീസിന്റെ പ്രമുഖന്‍ തന്നെയാണ് തേജസ് പത്രാധിപര്‍ എന്നതിനാല്‍ ആ പത്രത്തിന് മുകളില്‍ അമേരിക്കന്‍ ബന്ധം ആരോപിച്ചാല്‍ എങ്ങനെയുണ്ടാവും? വിദേശഫണ്ടുകള്‍, ഹവാല പണം എന്നൊക്കെ വികിലീക്‌സ് ഇടക്കിടെ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും അങ്ങനെ ആരോപിക്കാന്‍ കഴിയും എന്ന് ആരും വിസ്മരിക്കരുത്.

ശത്രുക്കളുമായി സംവദിക്കുന്നതിലും, സംസാരിക്കുന്നതിലും യാതൊരു തെറ്റും മുജാഹിദുകള്‍ കണ്ടിട്ടില്ല. ആര്‍ എസ് എസ് നേതാക്കളുമായും, എന്‍ ഡി എഫ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. ചര്‍ച്ചകള്‍ നടത്തിയാല്‍ തകരുന്ന തരം നിലപാടുകളല്ല ഉള്ളത്. ആത്മവിശ്വാസം നഷ്ടമായവരുടെ വേലത്തരങ്ങള്‍ കണ്ട് മാളത്തിലൊളിക്കാന്‍ മാത്രം വിഢികളല്ല കേരളത്തിലെ സമുദായ സംഘടനകള്‍ എന്നും പോലിസിനെ കണ്ട് കിണറ്റില്‍ ചാടുന്നവരെയും, പുഴയില്‍ ചാടുന്നവരെയും ഓര്‍മ്മിപ്പിക്കുകയാണ്.
 

തു ട രും . . . . » »


Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Cyclone Gonu Demonetisation Demonetization Education Eid Mubarak facebook gaza Gonu Google Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Mujahid Muslim League N D F OsamaBinLadin Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List