Saturday, December 31, 2016

മീലാദിന്റെ സഊദി പര്‍വം ഒരു ദിവാസ്വപ്നം

മീലാദിന്റെ സഊദി പര്‍വം
ഒരു ദിവാസ്വപ്നംറബീഉല്‍അവ്വല്‍ പിറന്നു കഴിഞ്ഞാല്‍ നാട്ടിന്‍പുറത്തുള്ള സാധാരണക്കാരില്‍ ചിലര്‍ പോത്ത് തേടിയിറങ്ങുന്നു; സദ്യവട്ടങ്ങള്‍ക്കായി. ചില മുസ്‌ല്യാന്മാര്‍ തെളിവു തേടിയിറങ്ങുന്നു; ഫത്‌വകള്‍ക്കായി! വേണമെന്നുണ്ടെങ്കില്‍ പോത്തുകിട്ടും. പക്ഷെ നബിജയന്തി ആഘോഷിക്കാന്‍ പ്രമാണങ്ങള്‍ പണം കൊടുത്താല്‍ കിട്ടില്ല. അപ്പോള്‍ പിന്നെ അടര്‍ത്തിയും വെട്ടിയും ഒപ്പിച്ചെടുക്കുക ചിലരുടെ പതിവാണ്. ഓരോ വര്‍ഷവും ഓരോന്ന് ഇറക്കുമതി ചെയ്യാറുണ്ട്. നബി(സ)യുടെ ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ ഒരിക്കല്‍ പോലും ജന്മദിനം ആഘോഷിക്കുകയോ ജന്മദിനാചരണത്തിന് നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. ഇസ്‌ലാഹീ പ്രസ്ഥാനം ഇക്കാര്യം കേരളീയ സമൂഹത്തോട് പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. എന്നാല്‍ ജയന്തിയാഘോഷത്തിന് പ്രാമാണികമായ ഒരു തെളിവും ലഭിക്കാതെ വന്നപ്പോള്‍ നല്ലതല്ലേ, അന്നദാനമല്ലേ, നബി മദ്ഹല്ലേ എന്നെല്ലാം പറഞ്ഞ് നാട്ടുനടപ്പിനെ ന്യായീകരിക്കുക മാത്രമാണ് യാഥാസ്ഥിതിക നേതൃത്വം ഇക്കാലമത്രയും ചെയ്തുവന്നത്. ഈയാഘോഷം ഹിജ്‌റ മുന്നൂറിനുശേഷം ഉണ്ടായതാണെന്ന് കാര്യവിവരമുള്ള സുന്നീ പണ്ഡിതന്മാരെല്ലാം പറയുന്നതാണ്.

എന്നാല്‍ സോഷ്യല്‍മീഡിയ രാജ്യം ഭരിക്കുന്ന കാലത്ത് തെളിവുകള്‍ക്കു പഞ്ഞമില്ല. എവിടെയും വെട്ടി സ്‌ക്രീന്‍ ഷോട്ടെടുക്കാം. ഏതു തരത്തിലും ട്രോള്‍ ചെയ്യാം. അവയിലൊരെണ്ണം ചിലര്‍ വൈറല്‍ ആക്കിയിട്ടുണ്ട്. അത് എന്താണെന്നല്ലേ! സുഊദി പണ്ഡിതന്മാര്‍ നബിദിനത്തിന് അനുകൂലമായി ഫത്‌വ നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞ് ശൈഖ് അബ്ദുല്ല അല്‍മുത്വ്‌ലഖിന്റെ ഒരു ഫത്‌വയുടെ രണ്ടുവരിയും കൊടുത്തിരിക്കുന്നു. കഴിഞ്ഞില്ല. മക്കയും മദീനയും അലങ്കരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന കമന്റും കൊടുത്തു. ലൈക്കും ഷെയറും സജീവം. വസ്തുത എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ശൈഖ് അബ്ദുല്ല അല്‍മുത്‌ലഖിന്റെ വിശകലനം ഇപ്രകാരമാണ്: ''നബി ദിനാഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും പാപികളാണെന്ന് പറയാവതല്ല. ചിലര്‍ ഈയവസരങ്ങള്‍ റസൂലിന്റെ യഥാര്‍ഥ ചരിത്രം പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ചര്യയില്‍ നിന്ന് പ്രബലമായവ പഠിപ്പിക്കാനും ഉപയോഗപ്പെടുത്തിയേക്കാം.''

ശൈഖ് മുത്‌ലഖ് തുടരുന്നു: ''നബിദിനം ആചരിക്കുന്നവരില്‍ വേറൊരു വിഭാഗമുണ്ട്. അവര്‍ മൗലിദ് ഇബാദത്ത് (ആരാധന) ആയി കണക്കാക്കുന്നു. ആഘോഷിക്കാത്തവരെ ആക്ഷേപിക്കുന്നു. ഇക്കൂട്ടര്‍ പാപികള്‍ തന്നെ. കാരണം റസൂലോ(സ) അദ്ദേഹത്തിന്റെ കുടുംബമോ, സ്വഹാബികളോ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഫാത്വിമിയ്യ ഭരണകാലത്താണ് ഈ ബിദ്അത്ത് (അനാചാരം) പുറത്തുവന്നത്. മാത്രമല്ല, പ്രസിദ്ധമായ ബുര്‍ദ കീര്‍ത്തനകാവ്യത്തില്‍, റസൂല്‍ ആക്ഷേപിച്ചുപറഞ്ഞ ശിര്‍ക്ക് (ബഹുദൈവാരാധന) ഉള്‍ക്കൊള്ളുന്നു.''

ഈ ഫത്‌വയില്‍ ഒരു വരി മാത്രം മുറിച്ചെടുത്ത് വൈറലാക്കി സാധാരണക്കാരെ വഞ്ചിക്കുന്നത് മതത്തിന്റെ പേരിലുള്ള കള്ളത്തരമാണ്. ശൈഖ് മുത്‌ലഖിന്റെ ഇവ്വിഷയകമായുള്ള പ്രഭാഷണം യുട്യൂബില്‍ ലഭ്യമാണ്. സത്യവും ന്യായവും ആഗ്രഹിക്കുന്നവര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധിക്കാവുന്നതാണ്. യാഥാസ്ഥിതികതയ്ക്കു വളമിടുന്നവര്‍ക്ക് ഓന്നോ രണ്ടോ വരി മതിയാവും! നാഴികക്കു നാല്പതുവട്ടം സുഊദി പണ്ഡിതന്മാരെ ഭത്‌സിക്കുന്നവര്‍ക്ക് സുഊദി പണ്ഡിതന്മാര്‍ അഭിമതരായി എന്നതില്‍ സന്തോഷമുണ്ട്. ഏതായിരുന്നാലും ഇത്തരം ഫത്‌വകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ക്കവസരം ഒരുക്കിയത് നന്നായി.

സുഊദി അറേബ്യയിലെ ലജ്‌നത്തുദ്ദാഇമയുടെ 3323-ാം നമ്പര്‍ ഫത്‌വ മേല്‍ ചോദ്യത്തിനോട് ചേര്‍ത്തുവായിക്കുന്നത് നല്ലതാണ്.
ചോദ്യം: നബിദിനം, ഇസ്‌റാഅ്-മിഅ്‌റാജ് എന്നിവ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഭാഗമായി ഇസ്‌ലാമിന്റെ അടയാളം എന്ന നിലയ്ക്ക് ആഘോഷിക്കുന്നത് ഇന്തോനേഷ്യയിലും മറ്റും കണ്ടുവരുന്നു. ഇതിന്റെ ഇസ്‌ലാമിക വിധി?
മറുപടി: നബി(സ) വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്തുകൊണ്ടും ദഅ്‌വത്ത് നടത്തിയിട്ടുണ്ട്. പ്രബോധനത്തിന്റെ മാര്‍ഗങ്ങളും ഇസ്‌ലാമിന്റെ അടയാളങ്ങള്‍ (ശിആര്‍) എങ്ങനെ പ്രകടിപ്പിക്കാമെന്നും അദ്ദേഹത്തിനാണല്ലോ ഏറ്റവും അറിയുന്നത്. ആ പ്രവാചകന്റെ ചര്യയില്‍ നബിജയന്തിയോ ഇസ്‌റാഅ്- മിഅ്‌റാജോ ആഘോഷിക്കാന്‍ നിര്‍ദേശമില്ല. അതിന്റെയെല്ലാം ശരിയായ സംഗതി അദ്ദേഹത്തില്‍ നിന്നാണ് പഠിക്കേണ്ടത്. ആ മാര്‍ഗമാണ് സ്വഹാബത്ത് പിന്‍പറ്റിയത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആ മാര്‍ഗവും അദ്ദേഹമാണ് കാണിച്ചുതന്നത്. അവരാരും നബിദിനം ആഘോഷിച്ചിട്ടില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഇമാമുകള്‍ നബിദിനം മനസ്സിലാക്കിയിട്ടില്ല. ശീഅകളിലെ റാഫിളികളെപ്പോലുള്ളവരില്‍ നിന്ന് വന്ന നിഷിദ്ധമായ ബിദ്അത്തുകളാണവ. ഖുലഫാഉര്‍റാശിദുകള്‍ക്കും സലഫുസ്സാലിഹിനും എതിരാണത്. നബി(സ)യില്‍ നിന്ന് പ്രബലമായ ഹദീസായി ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ''നമ്മുടെ ഈ കാര്യത്തില്‍ (ദീന്‍) ആരെങ്കിലും പുതുതായി വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടണം''

സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ആലുശൈഖിന്റെ ഇതേ ആശയത്തിലുള്ള ഫത്‌വയും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. അതും യുട്യൂബില്‍ ലഭ്യമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നും പ്രത്യേകിച്ച് പാകിസ്താനില്‍ നിന്നുമൊക്കെ റബീഉല്‍അവ്വല്‍ പന്ത്രണ്ടിന് നടത്തപ്പെടുന്ന ആഘോഷങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ശൈഖ് ഈ ഫത്‌വ പുറപ്പെടുവിച്ചത്.

ഇത്രയും വിശദീകരിച്ചത് കാര്യങ്ങള്‍ നേരെ ചൊവ്വെ മനസ്സിലാക്കണമെന്നാഗ്രഹിക്കുന്ന സദ്ബുദ്ധിയുള്ളവര്‍ക്കുവേണ്ടിയാണ്. എന്തും ദുര്‍വ്യാഖ്യാനിച്ച് ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതൊന്നും മതിയാവില്ല. യുട്യൂബില്‍ പരതി മാലിന്യം മാത്രം ചികയുന്നവരോട് എന്തുപറയാന്‍!

ശുദ്ധിവാദവും
നിരാകരണ വാദവും

പ്യൂരിറ്റാനിസം എന്ന് വിശേഷിക്കപ്പെടുന്ന ശുദ്ധത എന്നതിന് നിഷേധാത്മകമായ ഒരു പാഠഭേദം കൂടിയുണ്ട്. തന്റെതല്ലാത്തതെല്ലാം വര്‍ജ്യമാണെന്നാണതിന്റെ ആശയം. അമൂര്‍ത്തമായ ആദര്‍ശമായാലും മൂര്‍ത്തമായ ഭൗതികാവശ്യങ്ങളായാലും തനിക്കിഷ്ടമുള്ളത് സ്വീകരിക്കുക, അല്ലാത്തത് വര്‍ജിക്കുക എന്ന സ്വാഭാവികമായ ത്യാജ്യഗ്രാഹ്യ വിഷയമായ ഇവിടെ അര്‍ഥമാക്കുന്നത്. 'തന്റേത് മാത്രമാണ് സത്യം. അല്ലാത്തതെല്ലാം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ്' എന്ന ചിന്താഗതി അതിന്റെ പ്രയോഗവത്ക്കരണമെന്നോണം പരഹിംസ നടത്തുകയും ചെയ്യുക എന്ന സങ്കല്പമാണ് പ്യൂരിറ്റാനിസം കൊണ്ട് ആരെങ്കിലും അര്‍ഥമാക്കുന്നതെങ്കില്‍ അത് ഇസ്‌ലാമിനന്യമായ സങ്കല്പമാണ്. വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെയില്ല. മുഹമ്മദ് നബി(സ) അങ്ങനെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 'സലഫി' ആദര്‍ശത്തില്‍ പര നിരാകരണ സന്ദേശമില്ല. മുഹദ്ദിസുകളോ മുഫസ്സിറുകളോ മദ്ഹബ് ഇമാമുകളോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. പില്ക്കാലത്ത് വന്ന പരിഷ്‌ക്കര്‍ത്താക്കള്‍ അങ്ങനെ ഒരു നിഷേധാത്മക സന്ദേശം സമൂഹത്തിന് കൈമാറിയിട്ടില്ല. ഇമാം ഗസ്സാലി, ഇബ്‌നു തൈമിയ, മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, റശീദ് റിദ തുടങ്ങി ലോകത്തിന്റെ ഏതു ഭാഗത്തു വന്ന പരിഷ്‌ക്കര്‍ത്താക്കളും മറ്റുള്ളതെല്ലാം തച്ചുടച്ച് 'ശുദ്ധമാക്കു'ന്ന ആശയം പഠിപ്പിച്ചിട്ടില്ല. ഒരു നൂറ്റാണ്ടുകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അഹ്‌ലേ ഹദീസും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും ഈ നിരാകരണ മതം പ്രബോധനം ചെയ്തിട്ടില്ല.

എന്നാല്‍ ഇസ്‌ലാമിനെ തെറ്റായി വായിച്ചവരും അക്ഷരവായന നടത്തിയവരും ആത്മീയ തീവ്രത മതമായി സ്വീകരിച്ചവരും സമൂഹത്തിലുണ്ട്; മുസ്‌ലിംകള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട അപശബ്ദങ്ങളെ സാമാന്യവത്ക്കരിച്ചു കൊണ്ട് അതിനെ ജിഹാദീ ഇസ്‌ലാം പ്രമാണങ്ങളില്‍ നിന്ന് ദീന്‍ പഠിക്കാതെ അന്ധവിശ്വാസത്തിന്റെ ഉന്മാദത്തില്‍ കഴിയുന്നവരെ സൂഫി മുസ്‌ലിംകള്‍ എന്നും പേരിട്ടു വിളിച്ച് യഥാര്‍ഥ ഇസ്‌ലാമിനെ ഇകഴ്ത്തുന്നവര്‍ തനിമയെ ഭയക്കുന്നവരാണ്. 

© സാജ് | ശബാബ്
2016 ഡിസംബർ 30 
www.malayaali.com

Share:

ഗൂഗിളിന്റെ പുതിയ ഇമേജ് എഡിറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയിഡ് ഫാണുകളിൽ ഇമേജ് എഡിറ്റിംഗ് ആപ്പുകൾ നിരവധിയുണ്ട്. നല്ല ക്വാളിറ്റിയും മികച്ച പെർഫോമൻസും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു ആപ്പ് ആണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്ന Snapseed എന്ന ആപ്പ്.

Snapseed Introduction
ഹ്രസ്വമായ ഒരു വീഡിയോ ആദ്യം കണ്ടു നോക്കാം.ആപ്പ് ഡൗൺലോഡ് ചെയ്യാം.
Download Snapseed AppShare:

Friday, December 30, 2016

കുത്തിത്തിരിപ്പാണ് മാധ്യമധർമം!

മുംബൈ നഗരം കാണാനെത്തിയ പോപ്പിനോട് പത്രക്കാർ ചോദിച്ചുവത്രെ ഇവിടുത്തെ ചുവന്ന തെരുവിനെ കുറിച്ച് പോപ്പിന്റെ അഭിപ്രായമെന്താണ്? അപ്പോൾ പോപ്പ് തിരിച്ചു ചോദിച്ചുവത്രെ ഇവിടെ ചുവന്ന തെരുവുണ്ടോ? പിറ്റേ ദിവസം ഒരു വഴിത്തിരിവ് പത്രം കൊടുത്ത തലവാചകം: 'മുംബൈയിൽ ചുവന്ന തെരുവുണ്ടോ?'’ -പോപ്പ്

പത്രറിപോർട്ടിംഗിലെ 'കുത്തിത്തിരിപ്പിനും' 'വികൃതിത്തരത്തിനും' ഒരുദാഹരണമായി സാധാരണ പറയാറുള്ള ഒരു സംഗതിയാണ് മുകളിൽ എഴുതിയത്. ഏകദേശം ഇതുപോലൊരു റിപോർട്ടിംഗ് ആണ് ഇന്നത്തെ (30-12-2016) മാധ്യമം ഓൺലൈൻ പോർട്ടലിൽ വന്നിരിക്കുന്നത്.  ആദ്യം അതൊന്നു കാണാം. ലിങ്ക് അവർ മാറ്റം വരുത്തിയില്ലെങ്കിൽ ഇവിടെ അമർത്തിയാൽ കാണാം.

അക്രമത്തിലൂടെയും വർഗീയതയിലൂടെയുമാണ് സംഘ് പരിവാർ നീങ്ങുന്നത്. ആ രീതിയിൽ ഇടപെടാൻ ഞങ്ങൾക്ക് പരിമിതിയുണ്ട്. മതേതര സമൂഹത്തിന്റെ പിന്തുണയോടെയുള്ള പ്രതിരോധം മാത്രമേ ലീഗിന് കഴിയൂ. ബിജെപിയുടെ രീതിപോലെ അക്രമം പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.
ഈ സ്റ്റേറ്റ്മെന്റിൽ എന്താണ് തെറ്റ്? ഇതിൽ നിന്ന് എന്തുമാത്രം പോസിറ്റീവ് ആയി വാർത്തയുടെ തലക്കെട്ട് നൽകാം? അങ്ങനെ ഒരു തലക്കെട്ട് നൽകിയാൽ, ലീഗിനിട്ടൊരു കൊട്ട് കൊടുക്കാനും ലീഗ് വിരോധികളായ സഖാക്കളുടെ ക്ലിക്ക് കിട്ടാനും പോകുന്നില്ല. ലീഗുകാരാണെങ്കിൽ മാധ്യമം ക്ലിക്കുകയും ഇല്ല! അതെ, തറ ലെവൽ പൈങ്കിളി ഓൺലൈൻ പോർട്ടലുകളുടെ നിലവാരത്തിലുള്ള ഒരു വിഷം കലർത്തിയ റിപോർട്ടിംഗ്.മാധ്യമം വാർത്തയിൽ നിന്ന്: 'വര്‍ഗീയതയും കലാപവും ഉണ്ടാക്കി നേട്ടമുണ്ടാക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍, മുസ്ലിം ലീഗ് വിവേകപരമായും സമചിത്തതയോടെയുമാണ് ഓരോ കാര്യത്തെയും സമീപിക്കുന്നത്. ബി.ജെ.പിയുടെ ഭരണം ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ പിന്തുടരുമ്പോള്‍ പ്രതികരിക്കുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ രീതിപോലെ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.'

വർഗീയതയും കലാപവും ഉണ്ടാക്കി ബീജെപിയെ പോലെ തന്നെ മുസ്‌ലിം ലീഗും പ്രതികരിക്കണം എന്നാണോ ഈ ചങ്ങാതിമാർ ഉദ്ദേശിക്കുന്നത്....? ദോഹയിൽ നിന്ന് റിപോർട്ടർ ഇ മെയിലായി അയച്ചു കൊടുത്ത വാർത്ത നോക്കി, വെരിഫൈ ചെയ്ത്, എഡിറ്റ് ചെയ്ത്, വെബ് എഡിറ്ററും സബ് എഡിറ്ററും, ന്യൂസ് എഡിറ്ററും ഒക്കെ കണ്ടിട്ടാണല്ലോ മാധ്യമം പോലൊരു ആഗോള പത്രം ഇതൊക്കെ പ്രസിദ്ധീകരിക്കുന്നത്. ഇത്തരം കുത്തിത്തിരിപ്പുകളുടെ ശക്തിയും ’നിയ്യത്തും' ആ നിലക്ക് മനസിലാക്കുമ്പോൾ വലിയ തോതിലുള്ള കളികൾ ഇതിനു പിന്നിലുണ്ട് എന്ന് മനസിലാക്കേണ്ടി വരും!


വർഗീയതയും തീവ്രവാദവും ഇങ്ങനെയൊക്കെ തന്നെയാണ്. വായനക്കാരിൽ ലീഗ് ബിജെപിയെ എതിർക്കാൻ മടിയുള്ള പാർട്ടിയാക്കി ഒരു ചിന്തയുണ്ടാക്കിയെടുക്കുക. സ്ലോ പോയിസനിംഗ്! ഇത്തരം വിഷപ്രയോഗങ്ങൾ ആർക്കെങ്കിലും മനസിലായി ചോദ്യം ചെയ്താൽ ഉടനെ അതിലെന്താണ് തെറ്റ്? അതൊരു ആലങ്കാരിക പ്രയോഗമല്ലേ? നിഷ്കളങ്ക ചോദ്യങ്ങളുമായി മാധ്യമ ശിങ്കിടികൾ വരും.  ഇതൊന്നും മനസിലാക്കാൻ കഴിയാത്തവരാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞ് ചോദ്യം ചെയ്തവനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക.

ഈ മാധ്യമം വാർത്തയുടെ തലക്കെട്ട് നൽകിയ ശൈലി കടമെടുത്താൽ, ഈ പോസ്റ്റിന് 'വർഗീയതയും കലാപവും നടത്തി ബിജെപിയെ നേരിടുക: മാധ്യമം' എന്നൊരു തലക്കെട്ട് ഇട്ടാൽ എങ്ങനെയുണ്ടാകും...? ഇനിയും മനസിലായില്ലെ നിങ്ങൾക്ക്!
എങ്കിൽ, കുഞ്ഞാടുകളേ....
നിങ്ങൾക്ക് നല്ല നമസ്കാരം!    

Share:

Thursday, December 29, 2016

നോട്ട് നിരോധനം: ആനിമേഷൻ വീഡിയോ വൈറലാകുന്നുനോട്ട് നിരോധനത്തിന്റെ ഗുണങ്ങളും, അതുകൊണ്ട് രാജ്യത്തിനും ഓരോ ഭാരതീയനും അനുഭവിക്കുന്ന നേട്ടങ്ങളെയും കൃത്യമായി വെളിപ്പെടുത്തുന്ന  ഇന്ത്യാടുഡേ പുറത്തിറക്കിയ ഈ ആനിമേഷൻ വീഡിയോ ഓരോ ഭാരതീയ പൗരനമു കാണുകയും മറ്റുള്ളവർക്ക് കാണുന്നതിനു വേണ്ടി ഷെയർ ചെയ്യുകയും ചെയ്യേണ്ടതാണ്!

വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്!

വീഡിയോ കാണാം

 
Share:

ബിജെപിക്കു മുമ്പിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം: സഖാവ് പിണറായി വിജയൻബിജെപിക്കു മുമ്പിൽ വിനീതദാസനായി നിൽക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം: സഖാവ് പിണറായി വിജയൻ. 2014 സെപ്തംബർ 30 ന് സഖാവ് പിണറായി വിജയൻ തന്റെ ഒഫീഷ്യം വെരിവൈഡ് ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വാചകമാണ് മുകളിൽ നിങ്ങൾ വായിച്ചത്. ഇന്ന് ട്രോളർമാർ ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് സഖാവ് പിണറായി വിജയൻ എന്ന സിപിഎമ്മുകാരനായ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്.

മുമ്പ് പ്രതിപക്ഷത്തായിരുന്ന സമയത്ത് മോദിയും മറ്റു ബിജെപി നേതാക്കളും നടത്തിയ ട്വീറ്റുകളുടെയും എഫ്ബി പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ ഇട്ടുകൊണ്ട് പ്രതിഷേധിക്കുകയും, അന്നത്തെയും ഇന്നത്തെയും നിലപാടുകളിലെ വൈരുധ്യാത്മകത എടുത്തുകാട്ടി വിമർശിച്ചിരുന്ന സൈബർ സഖാക്കൾ ഈ വിഷയത്തിൽ മൗനത്തിലാണെന്നത് കൗതുകകരമായ കാര്യം തന്നെയാണ്.

സഖാവ് പിണറായി വിജയന്റെ എഫ്ബി പോസ്റ്റ്:


പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ പിൻവലിക്കുമോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉറ്റുനോക്കുന്നത്. പിൻവലിക്കപ്പെട്ടാൽ വിമർശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയായിരിക്കും എന്ന് സൈബർ സഖാക്കൾക്ക് കൃത്യമായി അറിയാവുന്നതു കൊണ്ട് പിൻവലിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും പറ്റി സ്റ്റഡിക്ലാസുകൾ എടുക്കുന്ന പല സൈബർ സഖാക്കൾക്കും സ്വന്തം പാർട്ടിയെ വിമർശിക്കുന്നതും ട്രോളുന്നതും തീരെ സഹിഷ്ണുതയോടെ നോക്കികാണാൻ കഴിയാറില്ല എന്നതും രസകരമായ കാര്യമാണ്.
Share:

Saturday, December 24, 2016

മാധ്യമം പത്രത്തിന്റെ സർക്കുലേഷൻ മാനേജർക്ക് ഒരു തുറന്ന കത്ത്‘മാധ്യമ‘ കാപട്യം തുറന്നു കാട്ടിക്കോണ്ടുള്ള ഡോ. ഹുസൈൻ മടവൂരിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൻചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ മുജാഹിദ് വിദ്യാർഥി വിഭാഗമായ എം എസ് എം ഭാരവാഹി ശുക്കൂർ സ്വലാഹിയുടെ ‘മാധ്യമം‘ സർകുലേഷൻ മാനേജർക്കുള്ള തുറന്ന കത്താണ് സോഷ്യൽ മീഡിയകളിലെ പുതിയ ചർച്ച.

മുജാഹിദ് ഐക്യ ചർച്ചകളുമായി ബന്ധപ്പെട്ട് മാധ്യമത്തിൽ വന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞ വാർത്തകളും വിശകലനങ്ങളും, വർഷങ്ങളായി മാധ്യമം സ്വീകരിച്ചു വരുന്ന മുജാഹിദ്-മുസ്‌ലിം കൂട്ടായ്മകളോടുള്ള വിരോധങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് സലാഹിയുടെ തുറന്ന കത്ത്.  ഒരു വർഷത്തേക്ക് താൻ നൽകിയ വരിസംഖ്യ എന്തു ചെയ്യണമെന്ന് തീരുമാനിക്കാം എന്നു പറഞ്ഞാണ് സ്വലാഹി തന്റെ എഴുത്ത് അവസാനിപ്പിക്കുന്നത്.

ശുക്കൂർ സ്വലാഹിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ...

മാധ്യമം പത്രത്തിന്റെ സർക്കുലേഷൻ മാനേജർക്ക് ഒരു തുറന്ന കത്ത്.

മുസ്‌ലിം കൈരളിയുടെ ചരിത്രത്തിൽ ഇടം പിടിച്ചുകൊണ്ട് മുജാഹിദ് ഐക്യം യാഥാർഥ്യമായി. ഇരു വിഭാഗത്തിലും പെട്ട നേതാക്കളും പണ്ഡിതന്മാരും നടത്തിയ മാസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് മുജാഹിദ് പ്രവർത്തകരുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞത്. എന്നാൽ സമുദായത്തിന്റെ ഐക്യമാണ് മുഖമുദ്ര എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വരികയും സമുദായത്തിന്റെ മുഴുവൻ കൂട്ടായ്മകളിലും ഭിന്നിപ്പിൻറെ കരിമ്പുക പടർത്താൻ ശ്രമിക്കുകയും ചെയ്യുന്ന താങ്കളുടെ പത്രം ഇവിടെയും വേദനിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത് എന്ന് ഖേദപൂർവ്വം പറയട്ടെ.

മുജാഹിദ് നേതൃത്വങ്ങൾ ഈ വാർത്ത പുറത്ത്‌ വിട്ടത് മുതൽ താങ്കളുടെ പത്രം പ്രസിദ്ധീകരിച്ച വാർത്തകൾ ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കണം എന്ന് അപേക്ഷിക്കുകയാണ്. ഭാരവാഹികളെ പ്രഖ്യാപിക്കുന്നിടത്ത് പരാജയപ്പെടുന്നുവെന്നും ഇരു വിഭാഗത്തിലും അസ്വസ്ഥത ഉണ്ടെന്നും ചിലരെയൊക്കെ മാറ്റി നിർത്തുമെന്നും ഒക്കെയുള്ള ഊഹം നിറഞ്ഞ എത്രയോ വാർത്തകൾ നിങ്ങൾ പുറത്ത് വിടുകയുണ്ടായി. യഥാർത്ഥത്തിൽ നിങ്ങളുടെ ഇത്തരം റിപ്പോർട്ടുകൾ ചർച്ചകളുടെ ഇടവേളകളിൽ പറഞ്ഞു ചിരിക്കാനുള്ള ഹാസ്യ വർത്തമാനങ്ങൾ മാത്രമായിരുന്നു, ഞങ്ങളുടെ പണ്ഡിതന്മാർക്ക്. മുജാഹിദുകൾ ഐക്യപ്പെടുന്നതിൽ, തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മതവിരുദ്ധ - മതരാഷ്ട്ര മുഖം കൂടുതൽ ശക്തിയോടെ വിശദീകരിക്കപ്പെടുന്നതിൽ ജമാഅത്തുകാർക്ക് ഉണ്ടാവുന്ന അസ്വസ്ഥത ഞങ്ങൾ മനസ്സിലാക്കുന്നു. അതിനെ ആദർശപരമായി നേരിടാനുള്ള ചങ്കുറപ്പില്ലായ്മയാണ് ഈ വ്യാജ വാർത്തകളിലൂടെ നിങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ആദരണീയനായ ഡോ. ഹുസൈൻ മടവൂർ തന്റെ കുറിപ്പിൽ സൂചിപ്പിച്ച പോലെ കളവു പ്രചരിപ്പിച്ചും കുത്തിപ്പറഞ്ഞും പരിഹസിച്ചും ചാരപ്പണി നടത്തിയും നിങ്ങൾ എന്താണ് സ്ഥാപിക്കാൻ ശ്രമിച്ചത്? അല്ലെങ്കിൽ എന്താണ് തകർക്കാൻ ശ്രമിച്ചത്?

താങ്കളുടെ പത്രം വർഷങ്ങളായി സ്വീകരിച്ചു വരുന്ന മുജാഹിദ് വിരോധവും മുസ്‌ലിം കൂട്ടായ്മകളോടുള്ള വിദ്വേഷവും അറിഞ്ഞു കൊണ്ട് തന്നെ മറ്റു പല ബന്ധങ്ങളുടെയും പേരിൽ പത്രം വാങ്ങുന്നവരുണ്ട്. വരിക്കാരായവരും ഉണ്ട്. ആ കൂട്ടത്തിൽ ഒരു വർഷത്തേക്ക് മാധ്യമം പത്രത്തിന്റെ വരിചേർന്ന ഒരാളാണ് ഞാൻ. പക്ഷെ നിങ്ങളുടെ ഈ മുജാഹിദ് വിരോധം അതിരു കവിഞ്ഞിരിക്കുന്നു. മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു എളിയ ഭാരവാഹി എന്ന നിലയിൽ നിങ്ങൾ പ്രചരിപ്പിച്ച കള്ളങ്ങളും ഊഹങ്ങളും കൃത്യമായി എനിക്കറിയാം. അതിനാൽ താങ്കളുടെ പത്രത്തിന്റെ വരിക്കാരൻ ആകാനുള്ള തീരുമാനം ഞാൻ പിൻ‌വലിക്കുന്നു.
കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ സാക്ഷി നിർത്തി മാധ്യമം പത്രവുമായുള്ള ബന്ധത്തെ കുറിച്ച് ആലോചിക്കണമെന്നു അബ്ദുറഹ്‌മാൻ സലഫി പറഞ്ഞ കാര്യം ആലോചിക്കുകയും തീരുമാനം എടുക്കുകയും ചെയ്തിരിക്കുന്നു. ഡോ. ഹുസൈൻ മടവൂർ പറഞ്ഞ പോലെ ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തെ നിരന്തരമായി, അകാരണമായി, അസത്യങ്ങൾ പ്രചരിപ്പിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പത്രം പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ വരിസംഖ്യയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്.

Share:

Friday, December 23, 2016

മാധ്യമത്തിന്റെയും ജമാ‌അത്തെ ഇസ്‌ലാമിയുടെയും ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ച് മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ


മാധ്യമത്തിന്റെയും ജമാഅത്തിന്റെയും ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ചു കൊണ്ടുള്ള മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂരിന്റെ കത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. സമുദായ ഐക്യവും സമുദായ ക്ഷേമവും നാഴികക്ക് നാൽപത് വട്ടം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവും കാണിക്കുന്ന ഇരട്ടത്താപ്പുകൾ പകൽ പോലെ വ്യക്തമാണ്. പ്രബോധനത്തിലൂടെ സമുദായത്തെ കുറിച്ച് മുതല കണ്ണീരൊഴുക്കുകയും മാധ്യമത്തിലൂടെ ജമാഅത്തല്ലാത്ത എല്ലാ സമുദായ സംഘടനകളെയും ചെളി വാരിതേക്കുകയും പറ്റാവുന്ന വിധത്തിൽ ആക്രമിക്കുകയും ചെയ്യുക പതിവാണ്.

മുജാഹിദ് ഐക്യം സംബന്ധിച്ച വാർത്തകളാണ് ഒടുവിലത്തേത്. മുജാഹിദ് ഐക്യം നടന്നപ്പോൾ 2008 ലെ ഏതോ ഒരു പ്രബോധനവും പൊക്കിപ്പിടിച്ച്, ഞങ്ങൾ എന്നും ഐക്യത്തെ പിന്തുണച്ചവർ എന്ന രൂപത്തിൽ പോസ്റ്ററൊട്ടിക്കുകയായിരുന്നു സോഷ്യൽ മീഡിയ ജമാഅത്ത് ഭക്തർ. അതേ സമയം, ഇരു സംഘടനകളും മുൻകൈയെടുത്ത് നടത്തിയ ഐക്യശ്രമങ്ങൾ വിജയിക്കുമെന്ന ഘട്ടമെത്തിയപ്പോൾ മാധ്യമത്തിലൂടെ അച്ച് നിരത്താൻ തുടങ്ങി. ഈ വാർത്തകൾക്കെതിരെ അന്ന് തന്നെ മുജാഹിദ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. സ്വന്തം ലേഖകനായും പുതിയാപ്പിളയായും വേഷമിട്ടു കൊണ്ട് അച്ചടിമഷി പുരണ്ട വാർത്തകൾ, അവരുടെ തന്നെ നേതാവ് സിദ്ധീഖ് ഹസൻ സൂചിപ്പിച്ച പോലെ പേന മുന കുത്തിയൊടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിളിച്ചറിയിക്കുന്നത്.

ജമാഅത്തിനോ മാധ്യമത്തിനോ നേരം വെളുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. അല്ലെങ്കിലും നേരം വെളുത്തവർക്ക് പറഞ്ഞ ആശയങ്ങൾ ഒന്നുമല്ലല്ലോ അവരുടേത്.
ഡോ. ഹുസൈൻ മടവൂരിന്റെ കത്തിന്റെ പൂർണ രൂപം താഴെ.

അസ്സലാമു അലൈക്കും

ഞാൻ മാധ്യമം പത്രം നിർത്തിയതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന
ഊഹാപോഹങ്ങൾ ദൂരീകരിക്കാനാണീ കുറിപ്പ്.

വർഷങ്ങളായി മാധ്യമം വരിക്കാരനായിരുന്നു ഞാൻ. വാർത്തയറിയാൻ  മാധ്യമത്തെക്കാളും പ്രചാരത്തിലുള്ള വേറെയും പത്രങ്ങളുണ്ട്. നിലവിലുള്ള മുസ്‌ലിം പത്രങ്ങൾക്ക് നിലവാരത്തിലും പ്രചാരണത്തിലും മാധ്യമത്തെ പോലെ ഉയരാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ
താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി ജമാഅത്തെ ഇസ്‌ലാമിക്കാർ മാധ്യമം തുടങ്ങുന്നത്.  


അങ്ങനെ ഈ അനിവാര്യമായ ഒരു സംരംഭത്തെ പോത്സാഹിക്കണമെന്ന  സദുദ്ദേശവുമായി ഇതര മുസ്‌ലിം വിഭാഗങ്ങളിൽ പെട്ടവരും മാധ്യമത്തോട് സഹകരിച്ചു. ലീഗുകാരും സുന്നികളും മുജാഹിദുകളുമെല്ലാം മാധ്യമം വില കൊടുത്തു വാങ്ങി.  മുജാഹിദ് നേതാവ് അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് മാധ്യമക്കാരുടെ ആവശ്യം പരിഗണിച്ച് മാധ്യമത്തിന്റെ മാനേജർ ചുമതല ഏറ്റെടുത്തു. ഇപ്പോഴും മാധ്യമത്തിൽ ജോലി ചെയ്യുന്ന എത്രയോ മുജാഹിദുകളും സുന്നികളുമായ
പ്രവർത്തകരുണ്ട്. 


മാധ്യമം വളരെ പെട്ടന്നു വളർന്നു. മാധ്യമ ലോകത്ത് ചെറുതല്ലാത്ത സ്ഥാനം കൈവരിച്ചു. പക്ഷെ പിന്നീട് നാം കണ്ടത് ജമാഅത്ത്കാരല്ലാത്ത എല്ലാ മുസ്‌ലിം വിഭാഗങ്ങളെയും സങ്കടപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു. അതിപ്പോൾ വിശദീകരിക്കുന്നില്ല. 


ഞാനിപ്പോൾ പത്രം നിർത്തിയത് മുജാഹിദ് ഐക്യം സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മാധ്യമവും മീഡിയാ വണ്ണും പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ സങ്കടപ്പെട്ടും വേദനിച്ചും കൊണ്ടാണ്. കളവ് പറയൽ, പരിഹാസം, കുത്തിപ്പറയൽ, ഇഷ്ടപ്പെടാത്ത അപരനാമം വിളിക്കൽ, ചുഴിഞ്ഞന്വേഷിക്കൽ, ആളുകളെ തമ്മിൽ തെറ്റിക്കൽ തുടങ്ങിയ നിഷിദ്ധമായ കാര്യങ്ങൾ അതിൽ ആവർത്തിച്ചു വരുന്നു എന്നത് ഒരു സത്യമാണ്. 


എന്റെ ഒരു കോപ്പി കുറഞ്ഞാൽ മാധ്യമത്തിന് ഒരു നഷ്ടവുമുണ്ടാവില്ല എന്നെനിക്കറിയാം. ഈ സങ്കടം, ഒരു മുജാഹിദ് പ്രവർത്തകൻ മാധ്യമത്തിൽ വിളിച്ചന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി: "ഞങ്ങളെഴുതിയത് ശരിയാണ്. ......... നിങ്ങളുടെ പണ്ഡിതന്മാർ പൊളള് പറയുകയാണ്“ എന്നാണ്. 


എനിക്ക് വ്യക്തിപരമായി ബന്ധമുള്ള എത്രയോ ജമാഅത്ത് നേതാക്കളും പ്രവർത്തകരുമുണ്ട്.  എനിക്കീ കാര്യം പറയാൻ പറ്റുന്ന ചില ജമാഅത്ത് നേതാക്കളെ വിവരമറിയിച്ചപ്പോൾ ജില്ലാ തലത്തിലുള്ള ഒരാൾ പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന്. എന്നാൽ മാധ്യമവും മീഡിയാ വണ്ണും പലപ്പോഴും പ്രകടിപ്പിക്കുന്ന മുജാഹിദ് വിരുദ്ധ  നിലപാട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ജമാ‌അത്തിന്റെ സംസ്ഥാന തലത്തിലുള്ള ഒരു നേതാവ് എനിക്കയച്ച് തന്ന മെസ്സേജിൽ പറഞ്ഞത് ഈ കാര്യത്തിൽ അദ്ദേഹത്തിന്നോ ജമാഅത്തെ ഇസ്‌ലാമിക്കോ യോജിപ്പില്ല എന്നാണ്. ഈയൊരു സാഹചര്യത്തിലാണ് ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തിന് ദോഷം വരുത്താൻ ശ്രമിക്കുന്ന ഒരു പത്രം ഞാൻ പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്ന് വ്യക്തിപരമായി തീരുമാനിച്ചതും ഞാൻ മാധ്യമം നിർത്തിയതും. 

മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ട ഒ അബ്ദുറഹ്മാൻ സാഹിബുമായി ഞാൻ പലപ്പോഴും  ബന്ധപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം വളരെ മാന്യമായി ഞങ്ങളെ സ്വീകരിക്കകയും പ്രശ്നങ്ങൾ  പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, പ്രശ്നങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുമ്പോൾ ഞാനൊരു സ്ഥിരം പരാതിക്കാരനാവുന്നത് ശരിയല്ലെന്നു തോന്നിയത് കൊണ്ടാണ് ഇപ്പോൾ അദ്ദേഹവുമായി ബന്ധപ്പെടാതിരുന്നതും പത്രം നിർത്തിയതും. പത്രം വരി ചേർക്കാൻ വന്ന ആൾ പറഞ്ഞത് കൊണ്ട് മാത്രം
ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് സർക്കുലേഷൻ മാനേജർക്ക് കത്ത് കൊടുക്കുകയും ചെയ്തു.


പത്രം നിർത്തുന്നതുമായി ബന്ധപ്പെട്ട് ഞാൻ സംഘടനയിൽ ചർച്ച ചെയ്യുകയോ ആരോടെങ്കിലും കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ല. എന്റെ വീട്ടിൽ TV ഇല്ലാത്തത് കൊണ്ട് ചാനൽ എനിക്ക് അലോസരമുണ്ടാക്കുന്നില്ല. ഞാൻ മാധ്യമത്തിന്നോ മീഡിയാ വണ്ണിന്നോ എതിരല്ല. നമ്മുടെ വാർത്തകളും ലേഖനങ്ങളും  അഭിമുഖങ്ങളും പലപ്പോഴും വളരെ സത്യസന്ധമായി അവർ ജനങ്ങളിലേക്കെത്തിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. മുജാഹിദ് ഐക്യ മഹാ സമ്മേളനത്തിന്റെ വാർത്ത പ്രാധാന്യത്തോടെ തന്നെ അവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതിന്ന് നമുക്ക് നന്ദിയും കടപ്പാടുമുണ്ട്. 


മുസ്‌ലിംകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന ഒരു പത്രവും ചാനലും ആവശ്യമാണെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. മാധ്യമം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും മൂല്യങ്ങളും മുറുകെ പിടിച്ച് എല്ലാ വിഭാഗമാളുകൾക്കും ഉപകാരപ്പെടുന്ന ഒരു പത്രമായി മാറട്ടെ എന്നാശംസിക്കുന്നു.
സ്നേഹപൂർവ്വം
ഹുസൈൻ മടവൂർ
23-12-2016

Share:

Wednesday, November 30, 2016

മുജ-ജമകള്‍ക്ക് നോ സലാം; സുഊദി അറേബ്യക്ക് ലാല്‍സലാം! കാന്തപുരത്തിന്റെ കരണം മറിച്ചിലുകള്‍

സുഊദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അര്‍റിയാദ് പത്രത്തില്‍ നവംബര്‍ 5-ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോര്‍ട്ടുണ്ട്. ആഗോള മുസ്‌ലിം ഭീകരവാദത്തിന് അസ്ഥിവാരമിട്ടത് സുഊദി അറേബ്യയും വഹാബികളുമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സ്വന്തം സംഘടനാ സംവിധാനങ്ങള്‍ ഭഗീരഥ യത്‌നം നടത്തുമ്പോഴാണ്, ഹൂഥികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സുഊദി അറേബ്യക്ക് ഇന്ത്യന്‍ മുസ്‌ലിംകളുടെ സര്‍വവിധ പിന്തുണയുമുണ്ടെന്ന് കാന്തപുരം പ്രഖ്യാപിക്കുന്നത്! കേരളത്തില്‍ മുജാഹിദ്-ജമാഅത്ത് പുത്തന്‍വാദികളുടെ കൂടെയിരുന്ന് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പ്രഹസനമാണെന്ന് പ്രചരണം നടത്തവവേ, മറുവശത്ത് വഹാബിസവും ഇസ്‌ലാമിസ്റ്റുമടങ്ങുന്ന വിശാല അറബ് സഖ്യത്തിന് ഉസ്താദ് പിന്തുണ അറിയിക്കുന്നു! സുഊദി വഹാബിസത്തെ യൂനിവേഴ്‌സിറ്റി ടെക്സ്റ്റ് ബുക്കില്‍നിന്നും തുടച്ചുനീക്കാന്‍ അണികള്‍ സമരം ചെയ്യുന്ന വേളയില്‍, മക്കയില്‍ നിന്നും മദീനയില്‍ നിന്നും വഹാബിസത്തെ ആട്ടിയോടിക്കാന്‍ യുദ്ധം ചെയ്യുന്ന  സമാനഹൃദയരായ ഹൂഥികളെ വിമര്‍ശിച്ചുകൊണ്ട് ഉസ്താദ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു!!വഹാബികളാണ് തീവ്രവാദികളെന്ന് സ്ഥാപിച്ചെടുക്കുന്ന തിരക്കിനിടയിലും, സുഊദിയില്‍പോയി തീവ്രവാദത്തിനെതിരെ 'വഹാബി ഗവണ്‍മെന്റ്' നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും ഉസ്താദ് മറന്നില്ല! 'ഐസിസ്= സലഫിസം' എന്ന പേരില്‍ കാംപയിന്‍ നടത്തുന്ന അണികളെ വിഡ്ഢികളാക്കി, ഐസിസിനെതിരെ സുഊദി അറേബ്യ നടത്തുന്ന പ്രയത്‌നങ്ങളെ കഴിഞ്ഞവര്‍ഷം ഇതേ പത്രത്തിലൂടെ കാന്തപുരം ശ്ലാഘിച്ചിരുന്നു. നാട്ടില്‍ സലഫിസത്തിന്റെ എല്ലാ രൂപങ്ങളും ആ രീതിശാസ്ത്രം തന്നെയും തീവ്രവാദത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞ് 'സലഫിസം=തീവ്രവാദം' എന്ന കാമ്പയിന്‍ നടത്തുന്ന അവസരത്തിലും, സുഊദി സലഫികളുടെ തീവ്രവാദ നിലപാടുകളെ പ്രശംസിക്കുന്നതിലെ വൈരുധ്യം കാന്തപുരത്തെ അടുത്തറിയുന്നവര്‍ക്ക് പുതുമയല്ല.

അര്‍ധസത്യങ്ങളെ മാത്രം മുന്‍നിര്‍ത്തി 'സലഫിസ'വുമായി ബന്ധപ്പെട്ട് നടക്കുന്ന സമകാലിക ചര്‍ച്ചകള്‍ സൃഷ്ടിച്ച കലക്കുവെള്ളത്തില്‍ ചൂണ്ടയിടാന്‍ വെമ്പുന്ന കാന്തപുരം വിഭാഗത്തിന്റെ കപടമുഖം നാട്ടില്‍ പാട്ടാണെങ്കിലും മുസ്‌ലിം സമൂഹത്തിനും പൊതുസമൂഹത്തിനും ചില ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമുണ്ട്. ഫാഷിസവും വര്‍ഗീയതയും അജണ്ടകളായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ വികസനത്തിന് വേണ്ടി വോട്ട് തേടിയതിനെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് പിന്തിരിപ്പന്‍ പ്രസ്ഥാനമായ കാന്തപുരം വിഭാഗം ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ നടത്തുന്ന മാനവസംഗമങ്ങളും സൗഹൃദചായ സല്‍ക്കാരവും.പിന്തിരിപ്പന്‍ നിലപാടുകളും തീവ്രതയും 'തക്ബീര്‍' മുഴക്കുന്ന അനുയായികളും മുഴച്ചുനില്‍ക്കുന്ന ഭൂതകാലം സൃഷ്ടിച്ച ബാധ്യതകളെക്കുറിച്ച് കാന്തപുരം വിഭാഗത്തിലെ 'ബുദ്ധിജീവി'കള്‍ക്ക് ബോധ്യമുണ്ട്. ഈ തിരിച്ചറിവിന്റെ ഫലമായി ചരിത്രത്തെ 'പുനര്‍നിര്‍മി'ക്കുന്ന തിരക്കിലാണ് ഉസ്താദും അനുയായികളും. കുടിലമാനസത്തിലെ സ്വന്തം വിഭാഗത്തെ പുരോഗമനവാദികളും നവോത്ഥാനത്തിന്റെ വക്താക്കളുമായി അവതരിപ്പിക്കുകയും, കേരളീയ ചരിത്രത്തില്‍ മായ്ച്ചുകളയാന്‍ പറ്റാത്തവിധം നവോത്ഥാന നായകരായി അംഗീകരിക്കപ്പെട്ട വക്കം മൗലവിയടക്കമുള്ളവരെ പിന്തിരിപ്പന്‍മാരും തീവ്രവാദികളുമായി ചിത്രീകരിക്കുന്ന കാന്തപുരം 'ബുദ്ധിജീവി'കളെ കാണുമ്പോള്‍ ഇന്ത്യാചരിത്രം മാറ്റിയെഴുതുന്ന സംഘ്പരിവാര്‍പോലും നാണിച്ചുകൂടെന്നില്ല.

നാട്ടിന്‍പുറങ്ങളില്‍ മാനവസംഗമങ്ങളും സൗഹൃദ ചായയുമായി തങ്ങളുടെ മാനവികമുഖം നിര്‍മിക്കുന്ന കാന്തപുരം വിഭാഗം, സൈബര്‍ ഇടങ്ങളില്‍ 'സാംസ്‌കാരിക ഇസ്‌ലാമി'ന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുമ്പോള്‍ കാന്തപുരത്തെ അടുത്തറിയുന്ന പ്രബുദ്ധകേരളം ഊറിച്ചിരിക്കും. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ശരാശരി മലയാളികള്‍ ഇതര മതവിഭാഗങ്ങളുടെ കൂടെ ചായകുടിക്കുന്നതില്‍ പുതുമയൊന്നും കാണുന്നില്ലെങ്കിലും, സൗഹൃദ വിഷയങ്ങളിലെ തുടക്കത്തിന്റെ ആവേശം മൂലം ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ട് കാന്തപുരത്തിന്റെ അനുയായികള്‍ക്ക്.

കാന്തപുരവും

തീവ്രവാദവും

ആഗോള മുസ്‌ലിം തീവ്രവാദത്തിന് വിത്തുപാകിയത് സലഫികളാണെന്ന പ്രചാരണങ്ങള്‍ നടത്തുന്ന കാന്തപുരത്തിന്റെ അനുയായികള്‍ അടുത്തിടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌സല്‍ ഉലമാ പ്രിലിമിനറിയുടെ സിലബസില്‍ നിന്നും വഹാബി ടെക്സ്റ്റ് ബുക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയുണ്ടായി. ടെക്സ്റ്റ് ബുക്കുകളിലൂടെ തീവ്രവാദം പഠിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന കാന്തപുരം വിഭാഗത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം മറ്റൊന്നാണ്. ശരീഅത്ത് വിഷയത്തില്‍ സമസ്തയുടെ നേതാക്കള്‍ മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങളുടെ  വേദി പങ്കിട്ടതിലുള്ള പരിഭവം പറഞ്ഞുകൊണ്ടാണ് കാന്തപുരം ഗ്രൂപ്പെന്ന തീവ്രവാദ ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ആശയപ്രചാരണരംഗത്ത് തീവ്രമായ നിലപാടുകള്‍ സ്വീകരിച്ചുവന്ന ഈ വിഭാഗം ഉഗ്രവാദി സുന്നികളെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതര വിഭാഗങ്ങളുടെ കൂടെയിരിക്കുന്നതുപോലും ഹറാമായി കണ്ടിരുന്ന കാന്തപുരം ഗ്രൂപ്പ് മറ്റുള്ളവരില്‍ തീവ്രത ആരോപിക്കുമ്പോള്‍ ചരിത്രമറിയുന്നവര്‍ക്ക് തമാശക്കുള്ള വക നല്കുന്നു.

തൊണ്ണൂറുകളില്‍ ടൈഗര്‍സുന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും സമാനതകളില്ലാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കാന്തപുരത്തിന്റെ ഭീകരമുഖം സൗഹൃദചായകൊണ്ട് മായ്ച്ചുകളയാനാകില്ല. സ്വതന്ത്ര ചിന്തകനായ ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ അറിയാത്ത മലയാളികളുണ്ടോ?

മുജാഹിദ് സെന്റര്‍ ബോംബാക്രമണം, പൂനൂര്‍ അബൂബക്കര്‍ ഹാജി വധം തുടങ്ങിയ എണ്ണമറ്റ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടൈഗര്‍സുന്നി ഒന്നിലധികം തവണ കോഴിക്കോട് പാളയം പള്ളി പിടിച്ചടക്കാന്‍ 'താലിബാന്‍മോഡല്‍' ആക്രമണങ്ങള്‍ നടത്തിയത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. ഇതിനൊക്കെ പുറമെ, മുജാഹിദുകള്‍ സംഘടിപ്പിച്ച നൂറുകണക്കിന് വേദികള്‍ കാന്തപുരം വിഭാഗം കയ്യേറിയ വാര്‍ത്തകളും നിത്യസംഭവങ്ങളായിരുന്നു. കരുനാഗപ്പള്ളിയിലെ മുജാഹിദ് പള്ളിയില്‍ കാന്തപുരം വിഭാഗം കയ്യേറ്റം നടത്തിയത് അടുത്തകാലത്താണ്. 1921 ലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംഘടിത പ്രവര്‍ത്തനം മുതലാണ് കേരളീയ സമൂഹത്തില്‍ അനൈക്യത്തിന്റെ വിത്തുപാകിയതെന്ന് പ്രചരിപ്പിക്കുന്ന കാന്തപുരം വിഭാഗം, 1989ല്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ എ പി - ഇ കെ സംഘര്‍ഷങ്ങളുടെ ഫലമായി കൊല്ലപ്പെട്ട സുന്നികളുടെ കണക്കെങ്കിലും പഠിക്കുന്നത് നന്നായിരിക്കും.

ആഗോള ഭീകരപ്രസ്ഥാനങ്ങളെയെല്ലാം സലഫികളിലേക്ക് ചേര്‍ത്തിപ്പറയുന്ന സാമ്രാജ്യത്വ ഫാഷിസ്റ്റ് പ്രചാരണങ്ങളുടെ കേരളത്തിലെ ഏജന്റിന്റെ റോളില്‍ വരുന്ന കാന്തപുരം ഗ്രൂപ്പിന്റെ തീവ്രവാദത്തോടുള്ള സമീപനങ്ങള്‍ കൂടെ വിലയിരുത്തേണ്ടതുണ്ട്. സലഫികളുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ദയൂബന്തി-ഹനഫി പ്രസ്ഥാനമായ താലിബാനെപ്പോലും സലഫികളായി അവതരിപ്പിക്കുമ്പോള്‍, മുസ്‌ലിം അവാന്തരവിഭാഗങ്ങളെക്കുറിച്ച് കാന്തപുരം വിഭാഗം വാടകക്കെടുത്ത 'ബുദ്ധിജീവി'കളുടെ അജ്ഞതയുടെ ആഴമളക്കാം. എന്നാല്‍, തൊണ്ണൂറുകളില്‍ പരസ്യമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാന്തപുരം വിഭാഗം, താലിബാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന 'അല്‍ഖാഇദ' നേതാവ് ഉസാമാ ബിന്‍ ലാദനെ പ്രകീര്‍ത്തിച്ചതിന് തെളിവുകള്‍ ഏറെയുണ്ട്.

കാന്തപുരം വിഭാഗത്തിന്റെ സെന്‍സിംഗ് മാസികയുടെ 2001 ഒക്‌ടോബര്‍ ലക്കത്തിലെ എഡിറ്റോറിയലായി ഇസ്മാഈല്‍ വഫ എഴുതുന്നു: ''മുസ്‌ലിം ലോകത്ത് രണ്ട് ആണ്‍കുട്ടികളാണുള്ളത്. സദ്ദാം ഹുസൈനും ഉസാമയും. ലോകമുസ്‌ലിംകളുടെ പ്രിയപ്പെട്ടവരാണവര്‍''. ഇതേ ലക്കത്തിലെ മറ്റൊരു ലേഖനത്തില്‍ ഉസാമയെക്കുറിച്ച് ഇങ്ങനെ വര്‍ണിക്കുന്നു. ''ഇവിടെയാണ് ഒരു വിപ്ലവകാരിയുടെ കഥ ആരംഭിക്കുന്നത്. കാരുണ്യപ്രവര്‍ത്തനത്തിനിറങ്ങി പ്രതിരോധത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ ഒരു വിശ്വാസിയുടെ കഥ. മിഷനറി പ്രവര്‍ത്തനത്തിന് തലവേദന സൃഷ്ടിക്കുകയും അങ്കിള്‍ സാമിന്റെ ഉറക്കം കെടുത്തുകയും ചെയ്ത വിപ്ലവകാരിയുടെ ധീരതയുടെ കഥ''.

2001 സെപ്തംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉസാമാ ബിന്‍ ലാദനാണെന്ന് ലോകം കരുതിയിരുന്ന സമയത്ത് ഉസാമയെ മഹത്വവത്കരിക്കാനാണ് കാന്തപുരം വിഭാഗം ശ്രമിച്ചത്. താലിബാനും അല്‍ഖാഇദയും സലഫികളാണെന്ന പ്രചാരണം നടത്തുന്നവരുടെ ഉസാമാ മദ്ഹില്‍ അത്ഭുതപ്പെടാനില്ല. അല്‍ഖാഇദയുടെ കേരളപതിപ്പായ 'ടൈഗര്‍സുന്നി' കാലഘട്ടത്തില്‍ സമാനചിന്താഗതിക്കാരെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ! സൗഹൃദചായയുമായി കടന്നുവരുന്ന എസ് എസ് എഫ്കാര്‍ക്ക് തീവ്രവാദവുമായി ബന്ധപ്പെട്ട ഉസ്താദിന്റെ 'ഖദീമായ ഖൗല്‍' അറിയാതെ പോയതിന്റെ ഉത്തരവാദിത്വവും സലഫികളുടെ മേല്‍ ചാര്‍ത്തുമോ എന്നതും കണ്ടറിയണം!അസഹിഷ്ണുതയുടെ കാന്തപുരം മോഡല്‍

മാനവസംഗമങ്ങളും സൗഹൃദചായയും തീര്‍ത്ത മരീചികയില്‍ മാഞ്ഞുപോകുന്നതല്ല കാന്തപുരം ഗ്രൂപ്പിന്റെ അസഹിഷ്ണുത. മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങളോട് സലാം പറയരുതെന്ന് മദ്‌റസാ പാഠപുസ്തകങ്ങളിലൂടെ പിഞ്ചുമനസ്സുകളെ പഠിപ്പിച്ച വിഭാഗം സൗഹൃദത്തിന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുമ്പോള്‍ തീര്‍ക്കുന്ന വൈരുധ്യാത്മക സുന്നത്ത് ജമാഅത്ത് ഉസ്താദിനും അനുയായികള്‍ക്കും മാത്രമേ അവകാശപ്പെടാന്‍ കഴിയുകയുള്ളൂ. 'ഈ പള്ളിയില്‍ മുജാഹിദ്-ജമാഅത്ത് പുത്തന്‍വാദികള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ച ആരാധനാലയം ലോകത്ത് മറ്റേതെങ്കിലും മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടോ എന്നതും സംശയമാണ്. നാട്ടില്‍ മുജാഹിദുകള്‍ മരിച്ചാല്‍ മയ്യിത്ത് നമസ്‌കരിക്കില്ലെന്ന് വാശിപിടിച്ച പല കാന്തപുരം അനുയായികളായ മുസ്‌ല്യാക്കളെയും സുന്നി മഹല്ലുകള്‍ തന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിട്ടുണ്ട്.

ഇതര മുസ്‌ലിം സംഘടനകള്‍ തമ്മില്‍ ആശയപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പൊതുവിഷയങ്ങളില്‍ സമവായത്തിലെത്താന്‍ സന്മനസ്സു കാണിക്കുമ്പോഴും തങ്ങളുടെ വൃത്തത്തിന് പുറത്തൊരു ലോകത്തെ ഉള്‍ക്കൊള്ളാന്‍പോലും കഴിയാത്തവരാണ് കാന്തപുരം ഗ്രൂപ്പ്. ഇതര മുസ്‌ലിം സംഘടനകളുമായി യോജിക്കാവുന്ന ഒരു പ്രതലം പോലുമില്ലെന്നതാണ് കാന്തപുരം ഗ്രൂപ്പിനെ വ്യതിരിക്തമാക്കുന്നത്.

മാത്രമല്ല, വഹാബികള്‍ ഉള്‍പ്പെടുന്ന മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നതുപോലും മഹാപാതകമായി അവതരിപ്പിച്ചുകൊണ്ടാണ് ഇതര സുന്നികളെ കാന്തപുരം ടാര്‍ജറ്റ് ചെയ്യുന്നത്. കാന്തപുരം ഗ്രൂപ്പിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ടെക്സ്റ്റ് ബുക്കിന്റെ പേരിലുള്ള യൂനിവേഴ്‌സിറ്റി മാര്‍ച്ച്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവയെ വെച്ച് പൊറുപ്പിക്കില്ലെന്ന ഫാഷിസ്റ്റ് മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം കാണാന്‍ മലയാളികള്‍ക്ക് അവസരം തന്ന ഈ വിഭാഗം, കുഞ്ഞായന്‍ മുസ്‌ല്യാരുടെയും മങ്ങാട്ടച്ചന്റെയും പിന്‍തുടര്‍ച്ചക്കാരാണെന്ന് പറയുന്നതിലെ വൈരുധ്യം പോലും ഇവര്‍ക്ക് മനസ്സിലായെന്നുവരില്ല!സ്ത്രീ വിരുദ്ധതയുടെ ആള്‍രൂപങ്ങള്‍

നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനമേഖല സ്ത്രീ ശാക്തീകരണമായിരുന്നു. നവോത്ഥാന നായകനായി കാന്തപുരത്തെ അനുയായികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സ്ത്രീ-സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കാന്തപുരം സ്വീകരിച്ച നിലപാടുകളെ വിലയിരുത്തേണ്ടതുണ്ട്. ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ച അവകാശങ്ങളെ ഹനിക്കുക മാത്രമല്ല, ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും വികൃതമാക്കുന്ന പിന്തിരിപ്പന്‍ നിലപാടുകളുടെ ഘോഷയാത്രയാണ് ഉസ്താദും അനുയായികളും തീര്‍ത്തത്. മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാം അനുവദിച്ച ആരാധനാ സ്വാതന്ത്ര്യംപോലും പള്ളിക്കകത്ത് നല്‍കാത്തവരാണ് നവോത്ഥാനത്തിന്റെ പിന്‍മുറക്കാരെന്ന് പറയുന്നത്!

തങ്ങളുടെ സംഘടനയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുക മാത്രമല്ല, സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം സംഘടനയുണ്ടാക്കുന്നതുപോലും ഹറാമാണെന്ന് വിശ്വസിക്കുന്ന സമ്പൂര്‍ണ സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രമാണ് കാന്തപുരം വിഭാവനം ചെയ്യുന്ന മതം. സ്ത്രീയും പുരുഷനും ഒരേവേദിയില്‍ ഇരിക്കുന്നതും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഹറാമാണെന്ന ഫത്‌വകള്‍ സ്ഥിരമായി പുറപ്പെടുവിക്കുന്ന ഉസ്താദിന്റെ പുരോഗമന സങ്കല്‍പങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ മുസ്‌ലിം സ്ത്രീകളില്‍ മുഖംമൂടിയെ വ്യാപകമാക്കുന്നതില്‍ കാന്തപുരം ഗ്രൂപ്പിന്റെ പങ്ക് ചെറുതല്ല. മതപ്രഭാഷണങ്ങളുടെ കാന്തപുരം ശൈലികള്‍ പരിശോധിച്ചാല്‍ നവസലഫികളെ വെല്ലുന്ന ഇസ്‌ലാമിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് അനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഒരുഭാഗത്ത് ശുദ്ധിവാദവും അക്ഷരപൂജയുമായി ആന്തരികരംഗം ചുരുങ്ങുമ്പോള്‍, അബദ്ധജടിലമായ പ്രസ്താവനകള്‍ മൂലം മുസ്‌ലിംകള്‍ക്ക് പേരുദോഷം സൃഷ്ടിക്കാനും കാന്തപുരം തന്റേതായ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വംപോലും പുരുഷന്റെ ലൈംഗികശമനത്തിന് വേണ്ടി മാത്രം ഇസ്‌ലാം സൃഷ്ടിച്ച വ്യവസ്ഥയാണെന്ന് ക്യാമറയ്ക്ക് മുന്നില്‍ വിഡ്ഢിത്തം വിളമ്പി മുസ്‌ലിം സമൂഹത്തിനെ മൊത്തത്തില്‍ പരിഹാസ്യമാക്കിയ പുരോഹിതന്റെ അനുയായികളെ പൊതുസമൂഹം കൃത്യമായി മനസ്സിലാക്കിയതാണ്.

ഫാസിസ്റ്റ് ബാന്ധവങ്ങള്‍

പൊതുവിഷയങ്ങളില്‍ ഇതര മുസ്‌ലിം സംഘടനകളുടെ കൂടെ കേരളത്തില്‍ ഒരുമിച്ചിരിക്കുന്നത് പ്രഹസനം മാത്രമാണെങ്കിലും, സംഘപരിവാറിന്റെ ആശീര്‍വാദത്തോടെ നടന്ന ലോകസൂഫി ഫോറത്തില്‍ ഉസ്താദിനെ കാണുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ആയിരങ്ങള്‍ ഗുജറാത്ത് തെരുവോരങ്ങളില്‍ കശാപ്പ് ചെയ്യപ്പെട്ടത് ഉസ്താദ് അറിഞ്ഞുകാണില്ലന്ന് വിശ്വസിക്കാന്‍ തന്നെയാണ് അനുയായികള്‍ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ നിന്നും വഹാബിസത്തെ തുടച്ചുനീക്കാനും ആത്മീയ ചൂഷണ വ്യാപാരമേഖലയില്‍ കുതിച്ചുചാട്ടം നടത്താനുമുള്ള ഫാഷിസ്റ്റ് - സൂഫി ധാരണയുടെ ആദ്യപടിയായിട്ടാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഉസ്താദിന്റെ അജ്ഞതയിലൂടെ പുറത്തുവന്നത്. സാക്കിര്‍ നായികിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നതില്‍ സംഘ്പരിവാറിനും കാന്തപുരത്തിനും ഏകസ്വരം വരുന്നതും പരസ്പര ധാരണയിലൂടെയാണ്. ഡല്‍ഹിയില്‍ നടന്ന ലോക സൂഫി ഫോറത്തിന്റെ ശേഷം നടക്കുന്ന സംഭവവികാസങ്ങള്‍ സൂഫി-സംഘി ബാന്ധവത്തിന്റെ കൂടുതല്‍ തെളിവുകളിലേക്ക് വിരല്‍ചൂണ്ടുന്നു.

മലയാളികളുടെ

മുന്നിലെ കാന്തപുരം

കാല്‍നൂറ്റാണ്ട് ചരിത്രം കാന്തപുരം വിഭാഗത്തിന് നല്‍കുന്ന യോഗ്യതാ പത്രങ്ങള്‍ മലയാളികളുടെ മുന്നില്‍ സ്പഷ്ടമാണ്. കേരളീയ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും 'കാന്തപുരം സുന്നി'യെന്ന സംജ്ഞ ധ്വനിപ്പിക്കുന്ന 'ഇമേജു'കള്‍ മിക്കതും നെഗറ്റീവാണ്. ഇതര മുസ്‌ലിം വിഭാഗങ്ങളുമായി ഒരുമിച്ചിരിക്കാന്‍ പോലും കഴിയാത്തവിധം അസഹിഷ്ണുത ബാധിച്ച ചരിത്രമാണ് 1989ലെ രംഗപ്രവേശം മുതല്‍ ഇക്കാലമത്രയും കാന്തപുരം വിഭാഗം മുസ്‌ലിംസമൂഹത്തില്‍ തീര്‍ത്തത്.

അബദ്ധജടിലമായ പിന്തിരിപ്പന്‍ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, അതിയാഥാസ്ഥിതിക മതമൗലികവാദിയെന്ന സ്ഥിരപ്രതിഷ്ഠ കാന്തപുരം പൊതുസമൂഹത്തില്‍ നേടിയെടുത്തെന്നതും വസ്തുതയാണ്. ചേകന്നൂര്‍ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെ 'ടൈഗര്‍ സുന്നി'യും 'ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ'യും ഈ വിഭാഗത്തിന് നേടിക്കൊടുത്ത തീവ്രവാദ മുദ്രയും മലയാളികള്‍ക്ക് മറക്കാന്‍ സമയമായിട്ടില്ല.

സമീപകാലത്ത്, പ്രവാചക തിരുശേഷിപ്പെന്ന വ്യാജേന അവതരിപ്പിച്ച മുടിക്കെട്ടുകളിലൂടെ സ്വപ്നംകണ്ടിരുന്ന 'മെഗാ ആത്മീയ ചൂഷണ'ത്തെ കേരളത്തിലെ സുന്നികളടക്കമുള്ളവര്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കിയതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട സംഘടനാ പ്രതിസന്ധികളും ഇക്കൂട്ടരെ വലച്ചുകൊണ്ടിരിക്കുന്നു. കാന്തപുരത്തിന്റെ മക്കളാണെന്ന് അഭിമാനിച്ചിരുന്നവര്‍ തന്നെ ഉസ്താദിന്റെ കാപട്യങ്ങളെ ജനസമൂഹത്തില്‍ തുറന്നുകാട്ടുന്ന അവസ്ഥയും ഇപ്പോള്‍ സംജാതമായിട്ടുണ്ട്! 

സി പി ശഫീഖ്‌
ശബാബ് വാരിക,
2016 ഡിസംബർ 02 വെള്ളി
Share:

Thursday, November 24, 2016

എന്നെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വോട്ട് ചെയ്യാം

പോളിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കുക.

ഓപ്ഷനുകളിൽ ഇല്ലാത്ത ഉത്തരം പോളിൽ അനുവദനീയമല്ല. അങ്ങനെയുള്ള ഉത്തരങ്ങൾ കമന്റായി എഴുതുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്നതാണ്!

എന്നെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
 
pollcode.com free pollsShare:

Saturday, November 19, 2016

കാന്തപുരത്തിന്റെ സ്വന്തം ഉസാമ ബിൻ ലാദിൻ

സലഫികളാണ് ആഗോള ഭീകരവാദത്തിന്റെ വക്താക്കൾ എന്ന് ഇപ്പോൾ ‘കാറ്റുള്ളപ്പോൾ തൂറ്റുന്ന‘ കാന്തപുരവും, ഭക്തരും അവരുടെ മുഖപത്രമായിരുന്ന ‘സെൻസിംഗ്‘ മാസികയുടെ 2001 നവംബർ ലക്കത്തിൽ വന്ന ഈ റിപോർട്ടുകൾ ഒന്ന് വായിച്ചിരിക്കുന്നത് നല്ലതായിരിക്കും!


ഇത് ഇന്നത്തെ സൗഹൃദച്ചായയുടെയും, പഴക്കുലവരവിന്റെയും കാലത്ത് വന്നതല്ല. മുമ്പ് നിങ്ങളുടെ സുന്നി ടൈഗർ ഫോഴ്സ് വിളയാട്ടം നടന്നിരുന്ന കാലഘട്ടത്തിൽ അച്ചടിച്ചു വന്നതാണ്.

ഇപ്പോൾ നിങ്ങൾ വലിയ സലഫി വിരുദ്ധരാണ്, ഉസാമ വിരുദ്ധനായ ഉസ്താദിന്റെ പ്രസിദ്ധീകരണത്തിലെ ഉസാമ വീരകഥകൾ വായിച്ചും വായിപ്പിച്ചും ഒരു സൗഹൃദ ചായ കൂടി എടുക്കട്ടെ...?

എഡിറ്റോറിയൽ
ഉസാമ ബിൻലാദൻ കനല്പഥങ്ങളിലെ സിംഹം എന്നൊക്കെയാണ് തലക്കെട്ട്! ചീഫ് എഡിറ്റർ ഇസ്‌മാ‌ഈൽ വഫയുടെ പേരുവെച്ചുള്ള എഡിറ്റോറിയൽ ‘അമേരിക്കയോട്‘ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്, വായിച്ചാളീം...


Share:

Sunday, November 6, 2016

ഇരട്ടമുഖവുമായി കാന്തപുരം വീണ്ടും...

കേരളത്തിൽ ലോക സലഫികളെ ‘വഹാബികൾ‘ എന്നും ലോക തീവ്രവാദത്തിന്റെ അപോസ്തലന്മാരെന്നു പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയും കേരളത്തിലെ ഇസ്‌ലാഹി പ്രവർത്തനത്തെയും, പണ്ഡിതന്മാരെയും രൂക്ഷമായി എതിർക്കുകയും എന്നാൽ സൗദിയിൽ എത്തിയാൽ ലോക സലഫികളുടെ ബ്രാൻഡ് അംബാസിഡറായി സ്വയം ചമയുകയും ചെയ്യുക എന്നത് കാന്തപുരം ഉസ്താദിന് പുത്തരിയൊന്നും അല്ല. ഈ വിവരം അറിയാത്തവരായി ആകെ കേരളത്തിലെ കുറച്ച് എസ് എസ് എഫ് സഖാക്കൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഇക്കഴിഞ്ഞ ദിവസം സൗദിയിലെ പ്രാദേശിക അറബ് പത്രമായ അർറിയാദ് പത്രത്തിൽ അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖം വന്നിട്ടുണ്ട്. ആവേശപൂർവം എസ് എസ് എഫ് കാര്യവാഹുകൾ അത് വാട്ട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയുമൊക്കെ ഷെയർ ചെയ്യുന്നും ഉണ്ട്. എന്നാൽ അതിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അവർക്കൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം!

അറബി അറിയുന്ന ചിലർ അതിന്റെ സംഗ്രഹ പരിഭാഷയടക്കം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതോടെ അറബി അറിയുന്ന എസ് എസ് എഫുകാർ മിണ്ടാതായിട്ടുണ്ട്.

കാന്തപുരത്തിന്റെ ഭക്തന്മാർ സോഷ്യൽ മീഡിയയിലും മറ്റും ആഗോള ഭീകരവാദത്തിന് കാരണം സൗദിയും വഹാബികളുമാണെന്ന് സ്ഥാപിച്ചെടുക്കാൻ കഠിനാദ്ധ്വാനം ചെയ്യുമ്പോൾ, അദ്ദേഹം സൗദിയുടെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും നൽകി മാതൃകയാവുകയാണ്, കൂട്ടരെ മാതൃകയാവുകയാണ്.

തീവ്രവാദത്തെ തുടച്ച് നീക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ കാന്തപുരം പ്രശംസിക്കുന്നു. സലഫിസത്തിന്റെ എല്ലാ രൂപങ്ങളും ആ രീതിശാസത്രം തന്നെയും തീവ്രവാദത്തിന് കാരണമാകുന്നുവെന്ന് പറയുന്നവർക്ക്, എങ്ങനെയാണ് സൗദി സലഫികളുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ പ്രശംസിക്കാനാവുക?

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഐസിസിനെതിരെ കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചു കൂട്ടിയപ്പോൾ മുജാഹിദ് - ജമാഅത്ത് വിഭാഗങ്ങളോട് ഒരുമിച്ച് നിന്ന് ഐസിസ് വിരുദ്ധ കാമ്പയിൻ നടത്തുന്നത് പ്രഹസനമാണെന്ന് പറഞ്ഞ് വിട്ടുനിന്നവരാണ് കാന്തപുരം വിഭാഗം.

ഏകസിവിൽ കോഡ് എന്ന പൊതുശത്രുവിനെതിരെ മറ്റ് വിഷയങ്ങളിലുള്ള അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ തങ്ങളല്ലാത്ത സമുദായ സംഘടനകളുമായി യോജിക്കാൻ കഴിയാതെ മാറിനിന്നവരാണ് കാന്തപുരം വിഭാഗം. പിന്നെ, അദ്ദേഹത്തിനെങ്ങനെയാണ് ഹൂഥി മിലീഷ്യകൾ എന്ന പൊതു ശത്രുവിനെതിരെ സലഫിസം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു രാജ്യത്തിന്റെ നേതൃത്വത്തിലുള്ള വിശാല അറബ് സഖ്യത്തിന് പിന്തുണ നൽകാൻ കഴിയുക?
സൗദിയുമായി എല്ലാ വിഷയത്തിലും യോജിപ്പ് വന്നതിന് ശേഷമാണോ കാന്തപുരം ഈ പിന്തുണ പ്രഖ്യാപിച്ചത്?
അതോ കാന്തപുരം സലഫിയായോ?
അല്ലെങ്കിൽ യോജിക്കാവുന്ന വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാമെന്ന കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളുടെ പക്വതയാർന്ന സമീപനത്തിലേക്ക് കാന്തപുരവും വന്നോ? എങ്കിൽ ആ സമീപനം കേരളത്തിൽ എടുക്കാത്തതെന്താണ്?

സൗദിയിലേ ഇതേ പത്രത്തിൽ തന്നെ 2015 നവംബറിൽ വന്ന മറ്റൊരു അഭിമുഖത്തിൽ നിന്നുള്ള ഭാഗത്തിന്റെ  പരിഭാഷ താഴെ:

2015 നവംബറിൽ ‘അർറിയാദ്‘ പത്രത്തിൽ കാന്തപുരവുമായി വന്ന അഭിമുഖം


ചോദ്യം: ഇന്ത്യയിൽ വിവിധ മതങ്ങളുമായി മുസ്‌ലിംകൾ സഹവർത്തിത്വത്തോടെ കഴിയുന്നതിന്റെ കാരണമെന്ത്?

കാന്തപുരത്തിന്റെ ഉത്തരം: എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണഘടന ഞങ്ങളുടെ രാജ്യത്തിനുണ്ട്. അത്തരം നിയമങ്ങൾ നിലനിൽക്കുന്ന കാലത്തോളം മറ്റ് മതസ്ഥരുമായി സഹവർത്തിത്വത്തോടെ കഴിയാൻ ഞങ്ങൾക്ക് സാധിക്കും. എല്ലാ പൗരന്മാർക്കും തുല്യഅവകാശങ്ങൾ നൽകുന്ന ഭരണഘടനയാണത്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഈ ഭരണഘടന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും നൽകുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ പാർലിമെന്റിൽ നിരവധി മുസ്‌ലിം അംഗങ്ങളുണ്ട്. ഞങ്ങളുടെ ഈ വിജയത്തിന്റെ മറ്റൊരു കാരണം വിദ്യാഭ്യാസപരമായ മൂന്നേറ്റമാണ്. (ഇത് വായിച്ച് അന്തം വിടേണ്ട. ഇത് പറയുന്നത് ഏതെങ്കിലും മുജാഹിദ് നേതാവല്ല)

ഇനി, ഇതേ ചോദ്യം (ഇന്ത്യയിൽ വിവിധ മതങ്ങളുമായി മുസ്‌ലിംകൾ സഹവർത്തിത്തോടെ കഴിയുന്നതിന്റെ കാരണമെന്ത്) കേരളത്തിലെ എസ് എസ് എഫുകാരോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും: സൂഫിസം, ജാറങ്ങൾ, ആണ്ട് നേർച്ച, സൗഹൃദച്ചായ, പഴക്കുലവരവ്….. 

തസവ്വുഫിന്റെ നല്ല വശങ്ങളെ സൗദിയോ സലഫികളോ ആരും നിരാകരിച്ചിട്ടില്ല. സൂഫിസത്തിന്റെ മറപിടിച്ച് നടക്കുന്ന അനിസ്‌ലാമിക ആചാരങ്ങളെയാണ് എതിർത്തതും എതിർക്കുന്നതും. എന്നാൽ കപട മതസൗഹാർദ്ദത്തിൻറെ പേര് പറഞ്ഞ് മനുഷ്യത്വ വിരുദ്ധവും ചൂഷണോപാധിയുമായ ഇത്തരം അനിസ്‌ലാമിക ആചാരങ്ങളെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഫെയ്സ്ബുക്കിൽ സിപി ഷഫീഖ് പോസ്റ്റ് ചെയ്തത്:
സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'അറിയാദ്' പത്രത്തിൽ കാന്തപുരം ഉസ്താദിന്റെ പ്രസ്താവനയുടെ റിപ്പോർട്ട് ഉണ്ട്‌. ഹൂഥികൾ സൗദിക്ക് എതിരെ നടത്തുന്ന ആക്രമണങ്ങളെ ഉസ്താദ് ശക്തമായി അപലപിക്കുക മാത്രമല്ല, ഇന്ത്യൻ മുസ്ലിംകൾ സൗദിയുടെ കൂടെയാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു ! അതാണ് അഹ്‌ലുസ്സുന്നത്തിന്റ അനിഷേധ്യ നേതാവായ കാന്തപുരം ഉസ്താദ് !
സ്വന്തം അണികൾ നാട്ടിലും സോഷ്യൽ മീഡിയയിലും ആഗോള ഭീകരവാദത്തിന് കാരണം സൗദിയും വഹാബികളുമാണെന്ന് സ്ഥാപിച്ചെടുക്കാൻ കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ഇന്ത്യൻ മുസ്ലിംകൾ മുഴുവൻ സൗദിയുടെ കൂടെയാണെന്ന് ഉസ്താദ് തട്ടിവിട്ടു ! കേരളത്തിൽ പുത്തൻവാദികളുടെ കൂടെയിരുന്നാൽ ആകാശം പൊളിഞ്ഞുവീഴുമെങ്കിലും ഹൂഥികൾക്കെതിരെയുള്ള വിശാല അറബ് സംഖ്യത്തിന് ഉസ്താദിന്റെ പിന്തുണയുണ്ട് ! 'വഹാബിഫോബിയ' ബാധിച്ച കുറെ അനുയായികൾ ഫേസ്ബുക്കിൽ കറങ്ങിനടക്കുമ്പോൾ അതിഭീകരന്മാരായ ഗൾഫിലെ സലഫികളെ കെട്ടിപ്പിടിക്കാൻ ഉസ്താദ് കാണിക്കുന്ന ധൈര്യം കറാമത്തിന്റെ അലാമത്തായാണ് വകതിരിവുള്ളവർ കാണേണ്ടത്. വാഹാബിസത്തെ ടെക്സ്റ്റ് ബുക്കിൽ നിന്നും തുടച്ചുനീക്കാൻ മുരീദുമാർ പണിയെടുക്കുമ്പോൾ മക്കയിൽ നിന്നും മദീനയിൽ നിന്നും വഹാബിസത്തെ തുടച്ചുനീക്കാൻ യുദ്ധം ചെയ്യുന്ന ഹൂഥികൾക്ക് എതിരാണ് നമ്മുടെ ഉസ്താദ്. കുറേകാലം കമ്മ്യുണിസ്റ്റുകാർക്കു വോട്ട് ചെയ്തതുകൊണ്ട് കിട്ടിയ വൈരുദ്ധ്യാത്മക ഭൗതികവാദമല്ല ഇത്, വെളിവില്ലാത്ത അനുയായികൾക്ക് മുന്നിൽ വെളിവിന്റെ ഖുതുബായ ഉസ്താദിന്റെ ബൗദ്ധിക മാതൃക മാത്രം ! 'എന്റെ മുരീദുകള്‍ നല്ലവരല്ലെങ്കില്‍ എപ്പോഴും നല്ലവന്‍ ഞാനെന്ന്‌ ചൊന്നോവര്‍' എന്ന മുഹ്‌യുദ്ധീൻ മാലയിലെ വരികൾ ഉസ്താദിന്റെ കാര്യത്തിൽ എത്ര ശരിയാണ് !മലയാളം ന്യൂസ് പത്രത്തിലെ എഡിറ്റർ, വഹീദ് സമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഖമറുല്‍ ഉലമ ശൈഖുന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവന ഇന്നിറങ്ങിയ റിയാള് പത്രത്തില്‍. യെമനിലെ ഹൂത്തി തീവ്രവാദികള്‍ക്കെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന സൈനിക നടപടിക്ക് ഖമറുല്‍ ഉലമ പിന്തുണ പ്രഖ്യാപിച്ചു.
ഹൂത്തി മിലീഷ്യകള്‍ മിസൈല്‍ ആക്രമണത്തിലൂടെ മക്കയെ ലക്ഷ്യമിട്ടതിനെ അപലപിക്കുന്നു എന്നും ഹൂത്തികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇറാന്‍) എതിരെ സൗദി അറേബ്യക്കും സഖ്യസേനക്കും ഒപ്പം ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ശൈഖുന പ്രഖ്യാപിച്ചു.
അതേ സമയം കാന്തപുരത്തിന്റെ കുട്ടികൾ നടത്തുമെന്ന് പറഞ്ഞിരുന്ന കാലികറ്റ് യൂണിവേഴ്സിറ്റി മാർച്ചും ഈ പത്രവാർത്തയും തമ്മിൽ കൂട്ടിക്കെട്ടി എഫ്ബിയിൽ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. കാന്തപുരം കേരളത്തിൽ സൗദിക്കും, സലഫികൾക്കും എതിരെ ആണെന്ന് അറബിയിൽ കുറിപ്പും  ചേർത്തു കൊണ്ടാണ് പോസ്റ്റുകൾ.

സലാഹുദ്ദീൻ ഇബ്‌നു മുഹമ്മദിന്റെ പോസ്റ്റ്:

إغارات الصوفية على كتاب التوحيد فى الهند حتى اعلنوا المظاهرة ضد الكتاب الى الجامعة الحكومية فاضطر مدير الجامعةالى سحب الكتاب.... مع ذلك يتظاهرون أنهم سلفيون فى المملكة .انظر التالى

കാന്തപുരം അബൂ ബക്കർ സൂഫിയുടെ കപട മുഖം അറബ് ലോകത്തെ പണ്ഡിതന്മാർക്കും സാധാരണക്കാർക്കും മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഒരു അവസരം ആണ് ഇത് ഇത് ഷെയർ ചെയ്തു പരമാവധി അറബികൾക്കിടയിൽ പ്രചരിപ്പിക്കുക

അൽ റിയാള് എന്ന അറബി പാത്രത്തിൽ യമനിലെ ഹൂതികളെ വിമർശിച്ചു കൊണ്ട് താനെ ഷിയാ മുഖമൂടി മറച്ചു മറച്ചു വെച്ച് പക്കാ സലഫി ആകാൻ ഇയാൾ ശ്രമിക്കുന്നതിന്റെ തെളിവാണ് മുകളിൽ

എന്നാൽ അതേ സലഫികളുടെ കിതാബ് തൗഹീദ് പിൻവലിക്കണം എന്ന് പറഞ്ഞു നാട്ടിൽ എയർപോർട്ട് മാർച്ചു നടത്തിയതിന്റെ തെളിവാണ് കൂടെ ഇന്ത്യയിൽ നിന്നുള്ള english പത്രത്തിൽ വന്ന വാർത്ത

ഇയാളുടെ ഈ കാപട്യം തുറന്നു കാണിക്കാൻ പരമാവധി ഇത് ഷെയർ ചെയ്യുക
നിന്ന നിൽപിൽ നിലപാട് മാറ്റുന്ന ഒരു പുരോഹിതൻ ഇയാളെ പോലെ വേറെയുണ്ടാകും എന്ന് തോന്നുന്നില്ല. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ സപ്പോർട്ട് ചെയ്തതു കൊണ്ടാണ് ലീഗിനു ഇരുപതോളം സീറ്റുകൾ കിട്ടിയത്, പരസ്യമായി എതിർത്തിരുന്നുവെങ്കിൽ രണ്ടോ മൂന്നോ സീറ്റിൽ ഒതുങ്ങിപ്പോകുമായിരുന്നു ലീഗ് എന്ന് റിപോർട്ടർ ടീവിയിലെ ‘എൻകൗണ്ടർ‘ എന്ന അഭിമുഖ പ്രോഗ്രാമിൽ ഇരുന്ന് മൊഴിഞ്ഞിരുന്നു ഈ കാന്തപുരം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലഠിൽ ഇങ്ങേരും ഇങ്ങേരുടെ പാർട്ടിയും പരസ്യമായി എതിർത്ത അഡ്വ. എൻ ശംസുദ്ദീൻ ‘തോറ്റുതൊപ്പിയിട്ടത്‘ നമ്മളെല്ലാവരും കണ്ടതാണല്ലോ!  

വീഡിയോ ഒന്നു കണ്ടു നോക്കൂ 
videoShare:

Monday, October 3, 2016

പ്രകൃതി ഭക്ഷണ വികൃതി

ഉത്തരേന്ത്യയിൽ ഏതൊക്കെയോ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചു. നമ്മൾ ഈ കൊച്ചു കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തി.നമ്മുടെ ഈ കൊച്ചു കേരളത്തിലെ വിദ്യാഭ്യാസമന്ത്രി പറയുന്നു, മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന് എന്നിവ കഴിക്കാറില്ലെന്നും, പ്രകൃതി തരുന്ന ആഹാരങ്ങൾ മാത്രേ കഴിക്കാവൂ എന്ന്!

അല്ല സാറമ്മാരേ....,
ഈ മത്സ്യം, മാംസം, മുട്ട എന്നിവ പ്രകൃതിക്ക് പുറത്ത് നിന്നും വരുന്നതാണോ? 

വീട്ടിലെ കോഴികളൊക്കെ പ്രകൃതിക്ക് പുറത്ത് പോയിട്ടാണോ ആഹാരം കഴിക്കുന്നത്?

ഈ മത്സ്യം, മാംസം, മുട്ട എന്നിവയെ പുകയിലയോടും മയക്കുമരുന്നിനോടും ഒപ്പം കൂട്ടിച്ചേർത്തത് എന്തിനാ?
ഇവയെല്ലാം ഒരേവർഗത്തിൽ പെട്ടതാണോ?
ഒരേപോലെ അപകടകാരിയാണോ?
നിരോധിക്കപ്പെടേണ്ടവയാണോ?

പൊതുഇടങ്ങളിൽ നിന്ന് പുകവലിച്ചാൽ പെറ്റിക്കേസ് ചാർജ് ചെയ്യും.
ഇനിമുതൽ ഹോട്ടലുകളിൽ നിന്ന് മത്സ്യം, മാംസം, മുട്ട എന്നിവ കഴിച്ചാൽ പോലീസ് പിടിക്കുമോ?

പുകയില ഉത്പന്നങ്ങൾ പതിനെട്ട് വയസിനു താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല.
കാമ്പസ് പരിസരങ്ങളിലെ കടകളിൽ വിൽക്കാൻ പാടില്ല.
പോലീസ് പിടിക്കുകയും ഭീമമായ തുക പിഴയീടാക്കുകയും ചെയ്യാറുണ്ട്.
അതുപോലെ സ്കൂൾ, കോളേജ് പരിസരങ്ങളിലുള്ള ഹോട്ടലുകളിൽ മത്സ്യമാംസാദികളും മുട്ടക്കറിയും വിൽക്കാൻ പാടില്ലേ?
പോലീസ് പിടിക്കുമോ? പിഴയീടാക്കുമോ?

മത്സ്യ ഫെസ്റ്റ്, മാംസാഹാര ഫെസ്റ്റ്, മുട്ടക്കറി ഫെസ്റ്റ് എന്നിവ നടത്തുന്നത് രാജ്യദ്രോഹമോ, ഭരണകൂടവിരുദ്ധമോ ആകുമോ?

നോട്ട് ദി പോയിന്റ്:
കൊറേ വിവരോം വിദ്യാഭ്യാസോം ഉള്ളവർ പോലും സഖാവായി എന്നുവെച്ച് ജാതീയതയും, സവർണ ചിന്താഗതിയും തൂത്താൽ പോകില്ല. അത് അറിയാതിങ്ങനെ വെളിപ്പെട്ടുകൊണ്ടിരിക്കും.

ഫെയ്സ്ബുക്ക് പോസ്റ്റ്:

 
Share:

നന്മ വണ്ടി

വർത്തമാനം ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പായ ‘വർത്തമാനം ആഴ്ചപ്പതിപ്പിൽകെ എസ് ആർ ടി സി പോസ്റ്റുമായി ബന്ധപ്പെട്ടു വന്ന ഫീച്ചർ.ഫെയ്സ്ബുക്ക് പോസ്റ്റ്:

Share:

Saturday, October 1, 2016

ഓർക്കുക, നമ്മളും വൃദ്ധരാവും

മക്കളെയും പേരമക്കളെയും സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിച്ച് ജീവിക്കുന്നതിനിടയിൽ സ്വന്തം മക്കളാൽ അന്യരാക്കപ്പെടുന്ന ഭീകരമായ അവസ്ഥകൾ ഒരു മനുഷ്യനും ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...

നമ്മുടെ മുടിയും നെരക്കും,
നമ്മുടെ തൊലിയും ചുളിയും,
നമ്മുടെ പ്രായവും വർദ്ധിക്കും,
നമ്മളും വൃദ്ധരാവും.
ഓർക്കുക...


ലോക വൃദ്ധ ദിനം....Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Cyclone Gonu Demonetisation Demonetization Education Eid Mubarak facebook gaza Gonu Google Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Mujahid Muslim League N D F OsamaBinLadin Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List