കേരളത്തിൽ ലോക സലഫികളെ ‘വഹാബികൾ‘ എന്നും ലോക തീവ്രവാദത്തിന്റെ അപോസ്തലന്മാരെന്നു പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയും കേരളത്തിലെ ഇസ്‌ലാഹി പ്രവർത്തനത്തെയും, പണ്ഡിതന്മാരെയും രൂക്ഷമായി എതിർക്കുകയും എന്നാൽ സൗദിയിൽ എത്തിയാൽ ലോക സലഫികളുടെ ബ്രാൻഡ് അംബാസിഡറായി സ്വയം ചമയുകയും ചെയ്യുക എന്നത് കാന്തപുരം ഉസ്താദിന് പുത്തരിയൊന്നും അല്ല. ഈ വിവരം അറിയാത്തവരായി ആകെ കേരളത്തിലെ കുറച്ച് എസ് എസ് എഫ് സഖാക്കൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഇക്കഴിഞ്ഞ ദിവസം സൗദിയിലെ പ്രാദേശിക അറബ് പത്രമായ അർറിയാദ് പത്രത്തിൽ അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖം വന്നിട്ടുണ്ട്. ആവേശപൂർവം എസ് എസ് എഫ് കാര്യവാഹുകൾ അത് വാട്ട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയുമൊക്കെ ഷെയർ ചെയ്യുന്നും ഉണ്ട്. എന്നാൽ അതിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അവർക്കൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം!
അറബി അറിയുന്ന ചിലർ അതിന്റെ സംഗ്രഹ പരിഭാഷയടക്കം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതോടെ അറബി അറിയുന്ന എസ് എസ് എഫുകാർ മിണ്ടാതായിട്ടുണ്ട്.
കാന്തപുരത്തിന്റെ ഭക്തന്മാർ സോഷ്യൽ മീഡിയയിലും മറ്റും ആഗോള ഭീകരവാദത്തിന് കാരണം സൗദിയും വഹാബികളുമാണെന്ന് സ്ഥാപിച്ചെടുക്കാൻ കഠിനാദ്ധ്വാനം ചെയ്യുമ്പോൾ, അദ്ദേഹം സൗദിയുടെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും നൽകി മാതൃകയാവുകയാണ്, കൂട്ടരെ മാതൃകയാവുകയാണ്.
തീവ്രവാദത്തെ തുടച്ച് നീക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ കാന്തപുരം പ്രശംസിക്കുന്നു. സലഫിസത്തിന്റെ എല്ലാ രൂപങ്ങളും ആ രീതിശാസത്രം തന്നെയും തീവ്രവാദത്തിന് കാരണമാകുന്നുവെന്ന് പറയുന്നവർക്ക്, എങ്ങനെയാണ് സൗദി സലഫികളുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ പ്രശംസിക്കാനാവുക?
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഐസിസിനെതിരെ കേരളത്തിലെ മുസ്‌ലിം സംഘടനകളെ ഒരുമിച്ചു കൂട്ടിയപ്പോൾ മുജാഹിദ് - ജമാഅത്ത് വിഭാഗങ്ങളോട് ഒരുമിച്ച് നിന്ന് ഐസിസ് വിരുദ്ധ കാമ്പയിൻ നടത്തുന്നത് പ്രഹസനമാണെന്ന് പറഞ്ഞ് വിട്ടുനിന്നവരാണ് കാന്തപുരം വിഭാഗം.
ഏകസിവിൽ കോഡ് എന്ന പൊതുശത്രുവിനെതിരെ മറ്റ് വിഷയങ്ങളിലുള്ള അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ തങ്ങളല്ലാത്ത സമുദായ സംഘടനകളുമായി യോജിക്കാൻ കഴിയാതെ മാറിനിന്നവരാണ് കാന്തപുരം വിഭാഗം. പിന്നെ, അദ്ദേഹത്തിനെങ്ങനെയാണ് ഹൂഥി മിലീഷ്യകൾ എന്ന പൊതു ശത്രുവിനെതിരെ സലഫിസം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു രാജ്യത്തിന്റെ നേതൃത്വത്തിലുള്ള വിശാല അറബ് സഖ്യത്തിന് പിന്തുണ നൽകാൻ കഴിയുക?
സൗദിയുമായി എല്ലാ വിഷയത്തിലും യോജിപ്പ് വന്നതിന് ശേഷമാണോ കാന്തപുരം ഈ പിന്തുണ പ്രഖ്യാപിച്ചത്?
അതോ കാന്തപുരം സലഫിയായോ?
അല്ലെങ്കിൽ യോജിക്കാവുന്ന വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാമെന്ന കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളുടെ പക്വതയാർന്ന സമീപനത്തിലേക്ക് കാന്തപുരവും വന്നോ? എങ്കിൽ ആ സമീപനം കേരളത്തിൽ എടുക്കാത്തതെന്താണ്?
സൗദിയിലേ ഇതേ പത്രത്തിൽ തന്നെ 2015 നവംബറിൽ വന്ന മറ്റൊരു അഭിമുഖത്തിൽ നിന്നുള്ള ഭാഗത്തിന്റെ പരിഭാഷ താഴെ:
ചോദ്യം: ഇന്ത്യയിൽ വിവിധ മതങ്ങളുമായി മുസ്‌ലിംകൾ സഹവർത്തിത്വത്തോടെ കഴിയുന്നതിന്റെ കാരണമെന്ത്?
കാന്തപുരത്തിന്റെ ഉത്തരം: എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണഘടന ഞങ്ങളുടെ രാജ്യത്തിനുണ്ട്. അത്തരം നിയമങ്ങൾ നിലനിൽക്കുന്ന കാലത്തോളം മറ്റ് മതസ്ഥരുമായി സഹവർത്തിത്വത്തോടെ കഴിയാൻ ഞങ്ങൾക്ക് സാധിക്കും. എല്ലാ പൗരന്മാർക്കും തുല്യഅവകാശങ്ങൾ നൽകുന്ന ഭരണഘടനയാണത്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഈ ഭരണഘടന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും നൽകുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ പാർലിമെന്റിൽ നിരവധി മുസ്‌ലിം അംഗങ്ങളുണ്ട്. ഞങ്ങളുടെ ഈ വിജയത്തിന്റെ മറ്റൊരു കാരണം വിദ്യാഭ്യാസപരമായ മൂന്നേറ്റമാണ്. (ഇത് വായിച്ച് അന്തം വിടേണ്ട. ഇത് പറയുന്നത് ഏതെങ്കിലും മുജാഹിദ് നേതാവല്ല)
ഇനി, ഇതേ ചോദ്യം (ഇന്ത്യയിൽ വിവിധ മതങ്ങളുമായി മുസ്‌ലിംകൾ സഹവർത്തിത്തോടെ കഴിയുന്നതിന്റെ കാരണമെന്ത്) കേരളത്തിലെ എസ് എസ് എഫുകാരോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും: സൂഫിസം, ജാറങ്ങൾ, ആണ്ട് നേർച്ച, സൗഹൃദച്ചായ, പഴക്കുലവരവ്…..
തസവ്വുഫിന്റെ നല്ല വശങ്ങളെ സൗദിയോ സലഫികളോ ആരും നിരാകരിച്ചിട്ടില്ല. സൂഫിസത്തിന്റെ മറപിടിച്ച് നടക്കുന്ന അനിസ്‌ലാമിക ആചാരങ്ങളെയാണ് എതിർത്തതും എതിർക്കുന്നതും. എന്നാൽ കപട മതസൗഹാർദ്ദത്തിൻറെ പേര് പറഞ്ഞ് മനുഷ്യത്വ വിരുദ്ധവും ചൂഷണോപാധിയുമായ ഇത്തരം അനിസ്‌ലാമിക ആചാരങ്ങളെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഫെയ്സ്ബുക്കിൽ സിപി ഷഫീഖ് പോസ്റ്റ് ചെയ്തത്:
സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'അറിയാദ്' പത്രത്തിൽ കാന്തപുരം ഉസ്താദിന്റെ പ്രസ്താവനയുടെ റിപ്പോർട്ട് ഉണ്ട്. ഹൂഥികൾ സൗദിക്ക് എതിരെ നടത്തുന്ന ആക്രമണങ്ങളെ ഉസ്താദ് ശക്തമായി അപലപിക്കുക മാത്രമല്ല, ഇന്ത്യൻ മുസ്ലിംകൾ സൗദിയുടെ കൂടെയാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു ! അതാണ് അഹ്‌ലുസ്സുന്നത്തിന്റ അനിഷേധ്യ നേതാവായ കാന്തപുരം ഉസ്താദ് !
സ്വന്തം അണികൾ നാട്ടിലും സോഷ്യൽ മീഡിയയിലും ആഗോള ഭീകരവാദത്തിന് കാരണം സൗദിയും വഹാബികളുമാണെന്ന് സ്ഥാപിച്ചെടുക്കാൻ കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ഇന്ത്യൻ മുസ്ലിംകൾ മുഴുവൻ സൗദിയുടെ കൂടെയാണെന്ന് ഉസ്താദ് തട്ടിവിട്ടു ! കേരളത്തിൽ പുത്തൻവാദികളുടെ കൂടെയിരുന്നാൽ ആകാശം പൊളിഞ്ഞുവീഴുമെങ്കിലും ഹൂഥികൾക്കെതിരെയുള്ള വിശാല അറബ് സംഖ്യത്തിന് ഉസ്താദിന്റെ പിന്തുണയുണ്ട് ! 'വഹാബിഫോബിയ' ബാധിച്ച കുറെ അനുയായികൾ ഫേസ്ബുക്കിൽ കറങ്ങിനടക്കുമ്പോൾ അതിഭീകരന്മാരായ ഗൾഫിലെ സലഫികളെ കെട്ടിപ്പിടിക്കാൻ ഉസ്താദ് കാണിക്കുന്ന ധൈര്യം കറാമത്തിന്റെ അലാമത്തായാണ് വകതിരിവുള്ളവർ കാണേണ്ടത്. വാഹാബിസത്തെ ടെക്സ്റ്റ് ബുക്കിൽ നിന്നും തുടച്ചുനീക്കാൻ മുരീദുമാർ പണിയെടുക്കുമ്പോൾ മക്കയിൽ നിന്നും മദീനയിൽ നിന്നും വഹാബിസത്തെ തുടച്ചുനീക്കാൻ യുദ്ധം ചെയ്യുന്ന ഹൂഥികൾക്ക് എതിരാണ് നമ്മുടെ ഉസ്താദ്. കുറേകാലം കമ്മ്യുണിസ്റ്റുകാർക്കു വോട്ട് ചെയ്തതുകൊണ്ട് കിട്ടിയ വൈരുദ്ധ്യാത്മക ഭൗതികവാദമല്ല ഇത്, വെളിവില്ലാത്ത അനുയായികൾക്ക് മുന്നിൽ വെളിവിന്റെ ഖുതുബായ ഉസ്താദിന്റെ ബൗദ്ധിക മാതൃക മാത്രം ! 'എന്റെ മുരീദുകള്‍ നല്ലവരല്ലെങ്കില്‍ എപ്പോഴും നല്ലവന്‍ ഞാനെന്ന് ചൊന്നോവര്‍' എന്ന മുഹ്‌യുദ്ധീൻ മാലയിലെ വരികൾ ഉസ്താദിന്റെ കാര്യത്തിൽ എത്ര ശരിയാണ് !

2015 നവംബറിൽ ‘അർറിയാദ്‘ പത്രത്തിൽ കാന്തപുരവുമായി വന്ന അഭിമുഖം |

മലയാളം ന്യൂസ് പത്രത്തിലെ എഡിറ്റർ, വഹീദ് സമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഖമറുല്‍ ഉലമ ശൈഖുന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവന ഇന്നിറങ്ങിയ റിയാള് പത്രത്തില്‍. യെമനിലെ ഹൂത്തി തീവ്രവാദികള്‍ക്കെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന സൈനിക നടപടിക്ക് ഖമറുല്‍ ഉലമ പിന്തുണ പ്രഖ്യാപിച്ചു.
ഹൂത്തി മിലീഷ്യകള്‍ മിസൈല്‍ ആക്രമണത്തിലൂടെ മക്കയെ ലക്ഷ്യമിട്ടതിനെ അപലപിക്കുന്നു എന്നും ഹൂത്തികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇറാന്‍) എതിരെ സൗദി അറേബ്യക്കും സഖ്യസേനക്കും ഒപ്പം ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ശൈഖുന പ്രഖ്യാപിച്ചു.
അതേ സമയം കാന്തപുരത്തിന്റെ കുട്ടികൾ നടത്തുമെന്ന് പറഞ്ഞിരുന്ന കാലികറ്റ് യൂണിവേഴ്സിറ്റി മാർച്ചും ഈ പത്രവാർത്തയും തമ്മിൽ കൂട്ടിക്കെട്ടി എഫ്ബിയിൽ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. കാന്തപുരം കേരളത്തിൽ സൗദിക്കും, സലഫികൾക്കും എതിരെ ആണെന്ന് അറബിയിൽ കുറിപ്പും ചേർത്തു കൊണ്ടാണ് പോസ്റ്റുകൾ.
സലാഹുദ്ദീൻ ഇബ്‌നു മുഹമ്മദിന്റെ പോസ്റ്റ്:
إغارات الصوفية على كتاب التوحيد فى الهند حتى اعلنوا المظاهرة ضد الكتاب الى الجامعة الحكومية فاضطر مدير الجامعةالى سحب الكتاب.... مع ذلك يتظاهرون أنهم سلفيون فى المملكة .انظر التالى
കാന്തപുരം അബൂ ബക്കർ സൂഫിയുടെ കപട മുഖം അറബ് ലോകത്തെ പണ്ഡിതന്മാർക്കും സാധാരണക്കാർക്കും മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഒരു അവസരം ആണ് ഇത് ഇത് ഷെയർ ചെയ്തു പരമാവധി അറബികൾക്കിടയിൽ പ്രചരിപ്പിക്കുക
അൽ റിയാള് എന്ന അറബി പാത്രത്തിൽ യമനിലെ ഹൂതികളെ വിമർശിച്ചു കൊണ്ട് താനെ ഷിയാ മുഖമൂടി മറച്ചു മറച്ചു വെച്ച് പക്കാ സലഫി ആകാൻ ഇയാൾ ശ്രമിക്കുന്നതിന്റെ തെളിവാണ് മുകളിൽ
എന്നാൽ അതേ സലഫികളുടെ കിതാബ് തൗഹീദ് പിൻവലിക്കണം എന്ന് പറഞ്ഞു നാട്ടിൽ എയർപോർട്ട് മാർച്ചു നടത്തിയതിന്റെ തെളിവാണ് കൂടെ ഇന്ത്യയിൽ നിന്നുള്ള english പത്രത്തിൽ വന്ന വാർത്ത
ഇയാളുടെ ഈ കാപട്യം തുറന്നു കാണിക്കാൻ പരമാവധി ഇത് ഷെയർ ചെയ്യുക
നിന്ന നിൽപിൽ നിലപാട് മാറ്റുന്ന ഒരു പുരോഹിതൻ ഇയാളെ പോലെ വേറെയുണ്ടാകും എന്ന് തോന്നുന്നില്ല. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ സപ്പോർട്ട് ചെയ്തതു കൊണ്ടാണ് ലീഗിനു ഇരുപതോളം സീറ്റുകൾ കിട്ടിയത്, പരസ്യമായി എതിർത്തിരുന്നുവെങ്കിൽ രണ്ടോ മൂന്നോ സീറ്റിൽ ഒതുങ്ങിപ്പോകുമായിരുന്നു ലീഗ് എന്ന് റിപോർട്ടർ ടീവിയിലെ ‘എൻകൗണ്ടർ‘ എന്ന അഭിമുഖ പ്രോഗ്രാമിൽ ഇരുന്ന് മൊഴിഞ്ഞിരുന്നു ഈ കാന്തപുരം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലഠിൽ ഇങ്ങേരും ഇങ്ങേരുടെ പാർട്ടിയും പരസ്യമായി എതിർത്ത അഡ്വ. എൻ ശംസുദ്ദീൻ ‘തോറ്റുതൊപ്പിയിട്ടത്‘ നമ്മളെല്ലാവരും കണ്ടതാണല്ലോ!
വീഡിയോ ഒന്നു കണ്ടു നോക്കൂ
കേരളത്തിൽ ലോക സലഫികളെ ‘വഹാബികൾ‘ എന്നും ലോക തീവ്രവാദത്തിന്റെ അപോസ്തലന്മാരെന്നു പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയും കേരളത്തിലെ ഇസ്‌ലാഹി പ്രവർത്തനത്തെയും, പണ്ഡിതന്മാരെയും രൂക്ഷമായി എതിർക്കുകയും എന്നാൽ സൗദിയിൽ എത്തിയാൽ ലോക സലഫികളുടെ ബ്രാൻഡ് അംബാസിഡറായി സ്വയം ചമയുകയും ചെയ്യുക എന്നത് കാന്തപുരം ഉസ്താദിന് പുത്തരിയൊന്നും അല്ല. ഈ വിവരം അറിയാത്തവരായി ആകെ കേരളത്തിലെ കുറച്ച് എസ് എസ് എഫ് സഖാക്കൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
ReplyDeleteഇക്കഴിഞ്ഞ ദിവസം സൗദിയിലെ പ്രാദേശിക അറബ് പത്രമായ അർറിയാദ് പത്രത്തിൽ അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖം വന്നിട്ടുണ്ട്. ആവേശപൂർവം എസ് എസ് എഫ് കാര്യവാഹുകൾ അത് വാട്ട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയുമൊക്കെ ഷെയർ ചെയ്യുന്നും ഉണ്ട്. എന്നാൽ അതിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അവർക്കൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം!
Well said, Worth reading.. (y)
ReplyDelete