മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Sunday, October 6, 2019

ദ്വീപിൽ ഇനിയെങ്ങനെ നേരം വെളുക്കും?!


ദ്വീപിൽ ഇനിയെങ്ങനെ നേരം വെളുക്കും?!


പണ്ടുപണ്ടൊരു കൊച്ചു ദ്വീപിൽ കുറച്ചാളുകൾ താമസിച്ചിരുന്നു. അതിലൊരു വീട്ടിൽ ഒരു ചേട്ടൻ ഒറ്റയ്ക്ക് താമസിച്ചിരുന്നു. അധികം വീടുകളോ ആളുകളോ ഇല്ലാതിരുന്നിട്ടും അവർ സുഖമായി ജീവിച്ചു പോന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ആ ചേട്ടനെ കൊണ്ട് ദ്വീപ് നിവാസികൾ വല്ലാതെ പ്രയാസപ്പെട്ടു. ഒടുവിൽ അവർ എല്ലാരും ഒത്തുകൂടി ഒരു തീരുമാനമെടുത്തു. അയാളെ ദ്വീപിൽ നിന്നും പുറത്താക്കുക. അങ്ങിനെ ആ ചേട്ടനെ ദ്വീപിൽ നിന്നും പുറത്താക്കുന്ന സമയത്ത് ആ ചേട്ടൻ ചോദിച്ച ചോദ്യമാണ് മുകളിൽ കൊടുത്തത്. ദ്വീപിൽ ഇനിയെങ്ങനെ നേരം വെളുക്കും എന്നെനിക്കൊന്നു കാണണം എന്ന്.

അഞ്ചാറുമാസങ്ങൾക്ക് ശേഷം ദ്വീപിലെ കുട്ടികൾ മറ്റെവിടെയോ വെച്ച് ആ ചേട്ടനെ കണ്ടുമുട്ടി. അപ്പോൾ ചേട്ടൻ ചോദിച്ചു:  'ഇപ്പോൾ എങ്ങനെ നിങ്ങടെ ദ്വീപിൽ നേരം വെളുക്കുന്നൊക്കെ ഉണ്ടോ ടാ?'
'ഉണ്ടല്ലോ! പഴയപോലെ തന്നെ അവിടെ നേരം വെളുക്കുന്നുണ്ട്.'

ഇത് കേട്ട് വിശ്വാസം വരാതെ ആ ചേട്ടൻ സ്വയം ചോദിച്ചത്രെ; 'ങേ?! ദ്വീപിൽ ആകെയുണ്ടായിരുന്ന പൂവൻകോഴിയെ ഞാൻ കൊണ്ടു വന്നല്ലോ, പിന്നെങ്ങനെ....?!'

ആ സാധു വിചാരിച്ചിരുന്നത് പൂവൻ കോഴിയുടെ കൂവൽ കേട്ടാണ് നേരം വെളുക്കുന്നത് എന്നായിരുന്നു. ഏതാണ്ട് അതുപോലെ തന്നെയാണ് നമ്മുടെ നാട്ടിലെ ഭരണം കയ്യാളുന്നവരുടെ അവസ്ഥ. ക്രമസമാധാനവും സാമ്പത്തികരംഗവും രാജ്യസുരക്ഷയുമൊക്കെ തവിടുപൊടിയാകുമ്പോഴും ഇതുപോലെ ഒടുക്കത്തെ ആത്മവിശ്വാസമാണ് ഈ പഹയന്മാർക്കും.

-മലയാളി പെരിങ്ങോട്

3 comments:

  1. വർഷങ്ങൾക്ക് ശേഷം ബ്ലോഗിലെ ആദ്യ കമന്റിനു നന്ദി ��

    ReplyDelete
  2. ഉത്തരം താങ്ങുന്ന പല്ലികൾ ഒരുപാടുണ്ടല്ലോ :-)

    ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്. ഫോളോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളതും വായിക്കാം

    ReplyDelete