Saturday, October 21, 2017

സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികൾ | വായന

സ്വാമി വിവേകാനന്ദന്റെ
തിരഞ്ഞെടുത്ത കൃതികൾ
:::::::::::::::::::::::::::::::::::::::::::ലോകത്തിന്റെ ദാർശനികവും ആത്മീയവുമായ ശക്തികൾക്ക് അത്യതിസാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം.

പ്രശ്നങ്ങളെയും വൈഷമ്യങ്ങളെയും തിജീവിച്ച് വിജയം പ്രാപിക്കാൻ, ധാർമികവും ആത്മീയവുമായ ജീവിതം നയിക്കാൻ, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാർഥകമാക്കുവാൻ ഓരോരുത്തർക്കും സഹായകമായ നിതാന്തസ്രോതസ്സാണ് സ്വാമി വിവേകാനന്ദന്റെ ആശയപ്രപഞ്ചം എന്ന് പുസ്തകത്തിന്റെ പുറം ചട്ടയിൽ പറയുന്നുണ്ട്.

വേരുകൾ, ലോകപ്രവാചകർ, ഇതിഹാസങ്ങളും മറ്റ് ആഖ്യാനങ്ങളും, എത്രവിശ്വാസങ്ങളുണ്ടോ അത്രയും വഴികളുണ്ട്, ചലനാത്മകമായ ഭാരതം, വിദ്യാഭ്യാസം-സംസ്കാരം-കല, അഭിമുഖ സംഭാഷണങ്ങൾ, സംഭാഷണങ്ങൾ, കത്തുകൾ തുടങ്ങി പത്തു ഭാഗങ്ങളായി.392 പേജുകളിൽ, പി മുരളീധരൻ പരിഭാഷപ്പെടുത്തി, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതിയുടെ വില 350 രൂപയണ്.

‘എത്രവിശ്വാസങ്ങളുണ്ടോ അത്രയും വഴികളുണ്ട്‘ എന്ന നാലാം ഭാഗത്തിൽ; ‘ചില ധാർമികപ്രമാണങ്ങളും നമ്മുടെ യുവാക്കളോടുള്ള ഉദ്ബോധനങ്ങളും‘ എന്ന അധ്യായത്തിൽ നിന്നൊരു ഖണ്ഡിക:

“ധീരരായിരിക്കുക! എന്റെ കുട്ടികൾ മറ്റെല്ലാറ്റിലുമുപരി ധീരരായിരിക്കണം. പ്രക്ഷേപിക്കപ്പെട്ട അത്യുന്നത സത്യങ്ങൾ ഉദ്ഘോഷിക്കുക. ആദരം നഷ്ടമാവുമെന്നോ, അസന്തുഷ്ടികരമായ ഉരസലിനു വഴിവെക്കുമെന്നോ ഭയക്കാതിരിക്കുക. സത്യത്തെ ഉപേക്ഷിക്കാനുള്ള പ്രലോഭനങ്ങൾക്ക് വശംവദരാകാതെ അതിനെ സേവിച്ചാൽ സ്വർഗീയമായ ശക്തി നിങ്ങൾ കൈവരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക; ആ ശക്തിയുള്ളപ്പോൾ നിങ്ങൾ സത്യമെന്ന് വിശ്വസിക്കാത്ത കാര്യങ്ങൾ പറയാൻ പോലും ആൾക്കാർ ഭയപ്പെടും. പതിനാലുവർഷം തുടർച്ചയായി ഒട്ടും വ്യതിചലിക്കാതെ സത്യത്തെ കർക്കശമായി സേവിക്കുകയാണെങ്കിൽ നിങ്ങൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കും. അങ്ങനെ ജനങ്ങൾക്കു മേൽ അത്യുദാത്തമായ അനുഗ്രഹം നിങ്ങൾ ചൊരിയും. അവരുടെ ബന്ധനങ്ങൾ അഴിക്കും, മുഴുവൻ രാഷ്ട്രത്തെയും ഉയർത്തിയെടുക്കും.

പാവങ്ങൾക്കു വേണ്ടി ആരുടെ ഹൃദയമാണോ രക്തമൊഴുക്കുന്നത് അവനെ ഞാൻ മഹാത്മാവ് എന്നു വിളിക്കും. അങ്ങനെ ചെയ്യാത്തവൻ ദുരാത്മാവാണ്.“

വ്യത്യസ്തമായൊരു വായനാനുഭവമാണ് ഈ കൃതി സമ്മാനിച്ചത്...


- മലയാളി 
malayaali-com​ ○
Share:

Saturday, September 30, 2017

പള്ളിപ്പരിസരം പുസ്തകങ്ങളുടെ പൂങ്കാവായ കാഴ്ച

malayaali-com- masjid-reading-mujeeb-edavanna-malayali-peringode-dubai-book


ദുബൈ: റാഷിദിയ വലിയ പള്ളിയിലാണു ഈ വെള്ളിയാഴ്ച പള്ളി കൂടിയത്‌. വിശാലമായ പള്ളിയുടെ പൂമുഖത്ത്‌ ഒറ്റനോട്ടത്തിൽ തട്ടുകടയെന്നു തോന്നിക്കുന്ന ഒരു ഉന്തുവണ്ടി ഒതുക്കിയിട്ടിരുന്നു. നഗരസഭയുടെ മുദ്രയുള്ള ആ വണ്ടി കണ്ടാണു പള്ളിക്കകത്തു കടന്നത്‌.

സ്നേഹവും കാരുണ്യവും കുടുംബത്തിലും സമൂഹത്തിലും പ്രസരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നിയായിരുന്നു ഇമാമിന്റെ ഒന്നാം പ്രസംഗം. രണ്ടാം ഖുതുബയിൽ രണ്ടു കാര്യങ്ങൾ മാത്രം. അതിലൊന്നു വായനയും പുസ്തകവുമെല്ലാമായിരുന്നു. പുസ്തക പ്രണയം പൂത്തുലയാൻ ദുബായ്‌ മുനിസിപ്പാലിറ്റി നടത്തുന്ന സംരംഭങ്ങളെയും ഇരുപത്‌ മിനുറ്റ്‌ കടക്കാത്ത പ്രൗഢപ്രസംഗത്തിൽ അദ്ദേഹം സംക്ഷിപ്തമാക്കി.

ജുമുഅ നമസ്കാരം കഴിഞ്ഞപ്പോൾ കട്ടിലിൽ കിടത്തിയ ഒരു മൃതദേഹം ഇമാമിന്റെ മുന്നിൽ കൊണ്ടുവന്നു വച്ചു. വിശ്വാസികളെല്ലാം ചേർന്നു നിന്നു മയ്യിത്ത്‌ നമസ്കാരവും നിർവഹിച്ചു. ജീവിതത്തിന്റെ നൈമിഷികത ഓർമ്മിപ്പിക്കുന്ന അതായിരുന്നു പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട രണ്ടാമത്തെ കാര്യം.

രണ്ട്‌ സംഘനമസ്കാരങ്ങളും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂമുഖത്തെ 'തട്ടുകടയ്ക്കു' മുൻപിൽ ആൾക്കൂട്ടം. ചുട്ടെടുക്കുന്ന ദോശ പോലെ പുത്തൻ പുസ്തകങ്ങൾ ആളുകൾ ആർത്തിയോടെ തിരഞ്ഞെടുക്കുന്നു. ലോകപ്രശസ്തരുടെ കൃതികൾ അറബിയിൽ പുറത്തിറക്കിയാണു പള്ളിയിൽ വിതരണം ചെയ്യുന്നത്‌. കൂട്ടത്തിൽ എനിക്കു കിട്ടിയതിൽ ഒന്നാണിത്‌.

malayaali-com- masjid-reading-mujeeb-edavanna-malayali-peringode-dubai-book


സാക്ഷാൽ ശശി തരൂരിന്റെ, The elephant, the tiger and the cell phone reflections on India, the emerging 21st century power.

വ്യത്യസ്തനായ ഗണപതിയുടെ പുറംചട്ടയിട്ട്‌ ഇന്ത്യയുടെ സാംസ്കാരിക, സാമൂഹിക സംഭവങ്ങളെ തരൂർ ശൈലിയിൽ അവതരിപ്പിക്കുന്ന പുസ്തകം, അറബ്‌ വായനക്കാരെ ആകർഷിക്കുമെന്നതിൽ സംശയമില്ല.

പുസ്തകത്തിലെ അഭിപ്രായങ്ങളും ആശയങ്ങളും ഗ്രന്ഥകർത്താവിന്റേതു മാത്രമാണെന്ന മുൻകൂർ ജാമ്യം ഇതു പ്രസിദ്ധീകരിച്ച, മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽമക്തൂം ഫൗണ്ടേഷൻ ഉൾപേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

നോട്ടീസുകളും ഭക്ഷണസാധനങ്ങളും വിതരണം ചെയുന്ന പള്ളിപ്പരിസരം പുസ്തകങ്ങളുടെ പൂങ്കാവായ കാഴ്ച കൗതുകമായിരുന്നു. ആരാധനാലയങ്ങൾ സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന സന്ദേശം ഗൾഫ്‌‌ പള്ളികൾ പലപ്പോഴായി ഓർമ്മിപ്പിക്കുന്നു.

ശുക്‌റൻ ബലദിയ* ദുബായ്‌..

-മുജീബ് എടവണ്ണ

--
○ ബലദിയ* - മുനിസിപ്പാലിറ്റി

മുജീബ് എടവണ്ണയുടെ ഫെയ്സ്ബുക് പോസ്റ്റ്:
 
Share:

പവിത്ര മാസങ്ങളും മുഹര്‍റത്തിലെ ദുരാചാരങ്ങളും | അബ്ദുൽ ജബ്ബാർ തൃപ്പനച്ചി

Malayali Peringode, Malayaali, Muharram, Muharam, Shiaa, Sunni, Abdul Jabbar Thrippanachi, Trippanachi, Shabab, Shabab Weekly, തൃപ്പനച്ചി, മുഹർറം, മുഹറം, മലയാളി, പെരിങ്ങോട്, ശബാബ്, ശബാബ് വാരിക, അനാചാരം, അന്ധവിശ്വാസം, ഇസ്‌ലാം, ഇസ്ലാം

മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും ഇസ്‌ലാമുമായി ബന്ധമുള്ളതല്ല. പല കാലങ്ങളിലായി മറ്റു പല സമൂഹങ്ങളില്‍ നിന്നും പകര്‍ന്ന ആചാരങ്ങള്‍ അവയിലുണ്ട്. ഒരു സമൂഹം ഒന്നടങ്കം ഇസ്‌ലാമിലേക്കു വരികയും എന്നാല്‍ ഇസ്‌ലാം എന്തെന്ന് കൂടുതല്‍ പഠിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവരില്‍ അവശേഷിക്കുന്ന ആചാരങ്ങള്‍ മുസ്‌ലിംകളായ ശേഷവും കൊണ്ടുനടക്കാറുണ്ട്. യഥാര്‍ഥത്തിലുള്ള വിശ്വാസാചാരങ്ങളെ വികലമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരുമുണ്ട്. ഇവയില്‍ പലതും മതാചാരങ്ങളാണെന്ന ധാരണയില്‍ അറിവില്ലാത്ത ജനത അനുഷ്ഠിക്കുകയാണ്. മുഹര്‍റം മാസത്തില്‍ ഇത്തരം നിരവധി അനാചാരങ്ങള്‍ ആചരിച്ചുവരുന്നുണ്ട്.

ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം ആദരണീയമായി അല്ലാഹു നിശ്ചയിച്ചതാണ്. ആകാശഭൂമികള്‍ സംവിധാനിച്ചതു മുതല്‍ മാസങ്ങള്‍ പന്ത്രണ്ടായി അല്ലാഹു നിശ്ചയിച്ചത് പ്രകൃതിയിലെ ഒരു അന്യൂന വ്യവസ്ഥയാണ്. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ് എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു (വി.ഖു. 36). അല്ലാഹുവിന്റെ മാസം (ശഹ്‌റുല്ലാഹ്) എന്നാണ് മുഹര്‍റത്തിന് നബി(സ) നല്കിയ വിശേഷണം (ബുഖാരി). ആദരണീയമാസത്തില്‍ അതിക്രമങ്ങളോ യുദ്ധമോ ചെയ്യുന്നത് നിഷിദ്ധമാണ്.

നാലു മാസങ്ങള്‍ ഏതൊക്കെയെന്ന് നബി(സ) വിശദീകരിച്ചുതന്നു. ഹജ്ജും അതിനു വേണ്ടിയുള്ള യാത്രകളും മറ്റുമായി ബന്ധപ്പെട്ട ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ് എന്ന മറ്റൊരു മാസവുമാണ് ഈ പവിത്രമാസങ്ങള്‍. ഈ മാസങ്ങളുടെ ആദരണീയത നിലനിര്‍ത്തുന്നവരായിരുന്നു പ്രവാചകന് മുമ്പുണ്ടായിരുന്ന, ജാഹിലിയ്യ കാലത്തെ അറബികളും. അല്ലാഹു ആദരിച്ച ചിഹ്നങ്ങളെ ആദരിക്കുന്നത് ഭക്തിയുടെ ഭാഗമാണ് എന്ന് (22:32) ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

മുഹര്‍റം മാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ മാസം പത്താംദിനം ആശൂറാഅ് എന്നറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജാഹിലിയ്യ കാലത്ത് ഖുറൈശികള്‍ ആശൂറാഅ് വ്രതമെടുത്തിരുന്നു. മുഹമ്മദ് നബിയും (പ്രവാചകത്വത്തിനു മുമ്പ്) ഈ നോമ്പ് അനുഷ്ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ് നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ആശൂറാഅ് വ്രതം അനുഷ്ഠിക്കുകയും അനുയായികള്‍ക്ക് വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാനമായ റമദ്വാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ് ഐച്ഛികമായി പരിഗണിച്ചു. (ബുഖാരി)

ഫറോവയുടെ മര്‍ദനത്തില്‍ നിന്നും പീഡനത്തില്‍ നിന്നും എന്നെന്നേക്കുമായി മൂസാ(അ) യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയത് മുഹര്‍റം പത്തിനായിരുന്നു എന്ന് ഹദീസില്‍ കാണാം. അടുത്ത വര്‍ഷം ജീവിച്ചിരിക്കുകില്‍ മുഹര്‍റം ഒന്‍പതിനും താന്‍ നോമ്പ് അനുഷ്ഠിക്കുമെന്ന് നബി(സ) അവസാന കാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തില്‍ മുഹര്‍റം സംബന്ധിച്ച ധാരണകളും ആചാരങ്ങളും ഇതില്‍ നിന്നും തികച്ചും വ്യത്യസ്തവും പ്രമാണവിരുദ്ധവുമാണ്. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ് കാണുന്നത്. മുഹര്‍റത്തിലെ ആദ്യ പത്തു ദിവസം നഹ്‌സ് അഥവാ ദുശ്ശകുനമായി ചില മുസ്‌ലിംകള്‍ കണക്കാക്കുന്നു! ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കു കാല്‍വെയ്പ് ഈ ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു! വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസംതുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭ മുഹൂര്‍ത്തമായി മുസ്‌ലിം സമുദായം ഈ പത്തുദിവസങ്ങളെ കണക്കാക്കുന്നു! ഇസ്‌ലാമിക പ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഒരു വിശ്വാസമാണിത്. അല്ലാഹു ആദരിച്ച ദിവസങ്ങള്‍ നമ്മള്‍ ദുശ്ശകുനമായി കണക്കാക്കുകയോ? അത് പാടില്ല.

മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പ് ആ സമൂഹത്തില്‍ നടന്നിരുന്ന ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടു. ചില കര്‍മങ്ങള്‍ കുറ്റമറ്റതാക്കി. ഉദാഹരണത്തിന് ആശൂറാഅ് നോമ്പുതന്നെ മതിയല്ലോ. ഹജ്ജ് കര്‍മം ഖുറൈശികള്‍ ചെയ്തിരുന്നു. അതിലുള്ള ബഹുദൈവാരാധനാപരമായ തല്‍ബിയത്തും നഗ്നത്വവാഹ് പോലുള്ള തോന്നിവാസങ്ങളും ത്വവാഫുല്‍ ഇഫാദയിലെ വി ഐ പി പരിഗണന പോലുള്ള ആഢ്യത്വവും ഒഴിവാക്കുകയുണ്ടായി.

ജാഹിലിയ്യാകാലത്തുണ്ടായിരുന്ന അനേകം ആചാരങ്ങള്‍ നബി(സ) നിരാകരിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു. ശകുനം നോക്കലും ലക്ഷണം നോക്കലും സ്വഫര്‍ മാസത്തിന് നഹ്‌സ് കല്പിക്കലും മറ്റും അതില്‍പെട്ടതാണ്. നബി(സ) അക്കാര്യം അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിച്ചു: ''ലക്ഷണംനോക്കലോ സ്വഫര്‍ നഹ്‌സോ സാംക്രമികരോഗം ഭയന്നോടലോ പാടില്ല.'' ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ കാണാം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി(സ) നിഷിദ്ധമാക്കിയതും മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറി! എന്നാല്‍ ഇത് സ്വഹാബികള്‍ മുഖേനയോ താബിഉകള്‍ മുഖേനയോ വന്നുകിട്ടിയതല്ല. പില്ക്കാലത്ത് മറ്റു പലരില്‍ നിന്നും കടന്നുകൂടുകയും അക്കാലത്തെ പണ്ഡിതന്മാര്‍ അതു വിലക്കാതിരിക്കുകയും ചെയ്തു. പ്രമാണനിബദ്ധമായ വിവേചനത്തിനു കഴിയാത്ത സാധാരണക്കാര്‍ വേണ്ടതും വേണ്ടാത്തതും ആചാരമാക്കി. ഇരുട്ടില്‍ വിറകുകെട്ടിയവന്‍ പാമ്പിനെയും കൂട്ടിക്കെട്ടി തലയിലെടുത്തുവെച്ചതുപോലെ!

പ്രവാചകനു ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ചില അന്തഛിദ്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടുന്നതില്‍ പങ്കുവഹിച്ചു. അലി(റ)യുടെ പേരില്‍ വ്യാജമായി സംഘടിക്കപ്പെട്ട ശീഅ വിഭാഗത്തിന് ഇതില്‍ വലിയ പങ്കുണ്ട്. ശീഅകള്‍ ഉടലെടുക്കാന്‍ കാരണക്കാരായ അമവികളില്‍ ചിലര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നു മാറാന്‍ കഴിയില്ല. മുഹര്‍റത്തിലെ ദുശ്ശകുനചിന്തയുമായി ഇതിനെന്തു ബന്ധം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്കിടയിലുണ്ടായ രാഷ്ട്രീയധ്രുവീകരണം, ഖലീഫവധം, അലി(റ), മുആവിയ(റ) എന്നിവരുടെ ഇരട്ട ഖിലാഫത്ത്, മുസ്‌ലിംകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, മധ്യസ്ഥത, വഞ്ചനയിലൂടെ അധികാരമുറപ്പിക്കല്‍, നാലാം ഖലീഫയുടെ വധം തുടങ്ങി ഒരുപാട് അരുതായ്മകള്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായി. അമവീ ഖലീഫമാര്‍ തങ്ങളുടെ ആസ്ഥാനം കൂഫയില്‍ നിന്ന് ദമസ്‌കസിലേക്കു മാറ്റി. മുആവിയയ്ക്ക് ശേഷം മകന്‍ യസീദ് അധികാരമേറ്റു. കുടുംബാധിപത്യത്തില്‍ എതിര്‍പ്പുണ്ടായി. അലി(റ)യുടെ മകന്‍ ഹുസൈന്‍(റ) പോലുള്ള ചില പ്രമുഖര്‍ ഖിലാഫത്തിലെ ദുഷ്പ്രവണതകളെ എതിര്‍ത്തു. കൂഫക്കാര്‍ ഹുസൈനെ(റ) അങ്ങോട്ടു ക്ഷണിച്ചു. മുതിര്‍ന്ന സ്വഹാബികളുടെ വിലക്കുകള്‍ പരിഗണിക്കാതെ അദ്ദേഹം കൂഫയിലേക്കു പുറപ്പെട്ടു. യസീദിന്റെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ പട്ടാളം കര്‍ബലയില്‍ വെച്ച് ഹുസൈനെ(റ) തടഞ്ഞു. ന്യായമായ ആവശ്യങ്ങളോ സന്ധിവ്യവസ്ഥകളോ അംഗീകരിക്കാതെ പ്രവാചകന്റെ പേരമകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അത് ഒരു മുഹര്‍റം പത്തിനായിരുന്നു; ഹിജ്‌റ വര്‍ഷം 61ല്‍. അഥവാ പ്രവാചകന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടുകഴിഞ്ഞിട്ട്.

ഇത് ചരിത്രം. ചരിത്രത്തിലെ അപ്രിയസത്യം. ഈ സംഭവത്തോടെയാണ് യഥാര്‍ഥത്തില്‍ ശീഅ ഒരു കക്ഷിയായി രംഗത്തുവരുന്നത്. ഹുസൈന്‍ (റ) വധിക്കപ്പെട്ട ദിവസം അവര്‍ കരിദിനമായി കണക്കാക്കിയെങ്കില്‍ അത് സ്വാഭാവികം. എന്നാല്‍ മതത്തില്‍ അത് ആചാരമായിക്കൂടാ. ശീഅകള്‍ ഇന്നും മുഹര്‍റം ആചരിക്കുന്നത് രക്തപങ്കിലമായിട്ടാണ്. സ്വയംപീഡനം നടത്തി ദേഹത്തുനിന്ന് ചോരയൊലിപ്പിക്കുന്നത് ഇസ്‌ലാമികമല്ല. ആ ദുഃഖാചരണമായിരിക്കാം പ്രസ്തുത പത്തുദിവസം ശീഅകള്‍ ദുശ്ശകുനമായി കണക്കാക്കാന്‍ കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ മറ്റു മുസ്‌ലിംകളും ഇക്കാര്യം സ്വന്തം ആചാരമായി കാണുന്നു! കതിരേത്, പതിരേത് എന്നു തിരിച്ചറിയാത്ത കുഞ്ഞാടുകളും അവരെ സ്വന്തം താല്പര്യത്തിനനുസരിച്ച് മേയ്ക്കുന്ന പൗരോഹിത്യവും മുസ്‌ലിംസമൂഹത്തിലും കടന്നുവരികയാണെന്നു തോന്നുന്നു!

ജാഹിലിയ്യത്തിലെ ശകുന- ദുശ്ശകുനവീക്ഷണം ശീഅ അടിത്തറയോടുകൂടി കടന്നുവന്നിട്ട് നൂറ്റാണ്ടുകള്‍ പഴക്കം ചെന്നപ്പോള്‍ ഒഴിവാക്കാനാവാത്ത ആചാരമായി മാറിയത് മുസ്‌ലിം സമുദായത്തില്‍! ഇതെത്ര മാത്രം വേദനാജനകമാണ്! കക്ഷി-സംഘടനാ വിഭാഗീയതകള്‍ക്കതീതമായി സമുദായത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്തേണ്ട ഒരു സംഗതിയാണിത്. ''നബിയേ, പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായിത്തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിച്ചുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്'' (16:103,104) 

Share:

Wednesday, September 27, 2017

മീഡിയ വണ്‍ ശക്തിപ്പെടുത്താൻ നേരും നന്മയും ഇല്ലാത്ത ഒളിയജണ്ടകൾ

MediaOne, Media One, Madhyamam, Malayali Peringode, Malayaali.com


തൃപ്പൂണിത്തറ ഘർവാപസി കേന്ദ്രത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടു വന്നശേഷം മീഡിയ വണ്‍ ചാനലിനെ കുറിച്ച് ജമാഅത്ത് സഹോദരങ്ങള്‍ വിളമ്പുന്നത് അപ്പടി വാരി വലിച്ചു വിഴുങ്ങുന്ന ചില നിഷ്കുകളെ കാണുമ്പോള്‍ സഹതാപം തോന്നുന്നു!

മീഡിയ വണ്‍ ചെയ്യുന്ന സേവനങ്ങള്‍ കുറച്ചു കാണുകയല്ല! എന്നാല്‍ കേരളത്തിലെ മറ്റു ചാനലുകളെല്ലാം മുസ്‌ലിം വിഷയങ്ങള്‍ അവഗണിക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ ആ പ്രചാരണത്തിന് പിന്നിലെ അപകടങ്ങളും ആ അപകടങ്ങൾക്ക് അറിയാതെയെങ്കിലും കാരണക്കാരാകുന്ന നമ്മളും, നിഷ്കളങ്കമല്ലാത്ത നിഗൂഢ ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു!

മുസ്‌ലിം കുട്ടികള്‍ മുസ്‌ലിം സ്കൂളിലും ഹൈന്ദവര്‍ അവരുടെ സ്കൂളിലും കൃസ്ത്യാനികള്‍ അവരുടെ സ്കൂളിലും പഠിച്ചാലേ നന്നാവൂ എന്ന 'പുതുബോധം' പോലെ മുസ്‌ലിംകളുടെ താല്പര്യം പ്രകടിപ്പിക്കാന്‍ മുസ്‌ലിം ചാനലിനേ കഴിയൂ  എന്ന പ്രചരണം നമ്മള്‍ ഏറ്റു പിടിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

മീഡിയ വണ്‍ ശക്തിപ്പെടുത്താൻ നടക്കുന്നവരുടെ ഒളിയജണ്ടകൾക്ക്‌ നാം തലവെച്ച്‌ കൊടുക്കരുത്‌.

1990 കളുടെ തുടക്കത്തിൽ കേരളത്തിൽ ബാബരി മസ്ജിദ്‌ വിഷയത്തിന്റെ തണലിൽ മുസ്‌ലിം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദം വളർത്താനുള്ള ആസൂത്രിതശ്രമം നടന്ന സമയത്ത്‌ തന്നെയാണു, ആ ഒരു കാലത്തെ സവിശേഷമായ സാഹചര്യത്തെ കൂടുതൽ ചൂടുപിടിക്കുന്നതിനായുള്ള ഇന്ധനം സപ്ലൈ ചെയ്യുന്ന ഒരു ദിനപത്രം വെള്ളിമാടുകുന്നിൽ നിന്ന്, ഹിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രചാരണം തുടങ്ങുന്നത്‌.

'സമുദായത്തിന്റെ വഴിത്തിരിവ്‌' എന്നും പറഞ്ഞ്‌, ഞങ്ങൾ മദ്യം, പലിശ,  സിനിമ, ലോട്ടറി പരസ്യങ്ങളും വാർത്തകളും കൊടുക്കില്ലാ എന്നും പറഞ്ഞു മഅ്‌ദനിയുടെ തീവ്രതയേയും സേട്ട്‌ സാഹിബിന്റെ ലീഗ്‌ വിരുദ്ധതയേയും ഒക്കെ അവർ പരമാവധി പ്രോത്സാഹിപ്പിച്ചു.

ഒ അബ്ദുള്ളയും, ഒ അബ്ദുറഹ്മാനും യുവത്വത്തെ ത്രസിപ്പിക്കുന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളുമായി നിറഞ്ഞു നിന്നു. നാസർ മഅ്‌ദനി അടക്കം ഒരു പറ്റം ചെറുപ്പക്കാരുടെ ഭാവിയും നാടിന്റെ സമാധാനവും നഷ്ടമായെങ്കിലും പത്രം ക്ലിക്കായി. ക്ലിക്കായപ്പോൾ ബാങ്കിന്റേയും ലോട്ടറിയുടേയും ബിവറേജിന്റേയും പരസ്യങ്ങൾ കൊണ്ട്‌ നിറഞ്ഞു വഴിത്തിരിവിന്റെ പേജുകൾ.

ഇന്ന് അതേ (കു)തന്ത്രവുമായി വർത്തമാന കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ വെള്ളിമാടുകുന്ന് ടീംസ്‌ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറങ്ങിയിട്ടുണ്ട്‌. സമുദായത്തിന്റെ രക്ഷക്ക്‌ മീഡിയ ഒന്നിനെ ശക്തിപ്പെടുത്തുക എന്ന തലക്കെട്ടിൽ ഇരവാദത്തെ എങ്ങിനെ തന്ത്രപരമായി മാർക്കറ്റ്‌ ചെയ്യാം എന്നു ശാന്തപുരത്തെ ഇസ്‌ലാമിയ കോളേജിൽ നിന്നും കച്ചോടം പഠിച്ചിറങ്ങിയവർ ബോധ്യപ്പെടുത്തുന്നു. ഇനി ഇവരുടെ വാദത്തിലെ പൊള്ളത്തരങ്ങൾ നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം.

1. ഐ എസ്‌ റിക്രൂട്ട്‌മെന്റ്‌ എന്ന മാധ്യമ സൃഷ്ടി, മീഡിയ വണ്‍ പൊളിച്ചടുക്കി പോലും.

വസ്തുത:
കേരളത്തിൽ നിന്നും ഐ എസിലേക്ക്‌ ചെറുപ്പക്കാർ കുടുംബാംഗങ്ങളുമായി (ഭാര്യയും മക്കളും അടക്കം) പോയിട്ടുണ്ട്‌ എന്നത്‌ പച്ചയായ സത്യമല്ലേ. ഏറ്റവും ഒടുവിൽ കണ്ണൂർ സ്വദേശി ഷജിൽ കൊല്ലപ്പെട്ടപ്പോഴും ഷാജഹാൻ അറസ്റ്റിലായപ്പോഴും കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ഒരു സാധാ വാർത്ത എന്ന നിലയിലാണു കൈകാര്യം ചെയ്‌തത്‌. ഇനിയും മലയാളി ചെറുപ്പക്കാർ ഐ എസ്‌ കേന്ദ്രത്തിൽ ഉണ്ട്‌ എന്നതും സത്യമാണു. പിന്നെ എന്ത്‌ ഇല്ലാ കഥയാണു മീഡിയ വണ്‍ പൊളിച്ചടുക്കിയത്‌?

2. ഹാദിയ വിഷയത്തിൽ മീഡിയ വണ്‍ മാത്രം സത്യം പറഞ്ഞതു പോലും.

വസ്തുത:
ഹാദിയ വിഷയത്തിലെ ഹൈക്കോടതി വിധി വന്നപ്പോൾ ആ കോടതി തീരുമാനത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ചർച്ച നടത്തിയത്‌ മാതൃഭൂമിയിലെ പ്രൈം ടൈമിൽ വേണു ആയിരുന്നു അതിന്റെ ലിങ്ക്‌ ഇവിടെ കൊടുക്കുന്നു.

പ്രൈം ടൈം, മാതൃഭൂമി

പാർട്ട് ഒന്ന്

പാർട്ട് രണ്ട്

പാർട്ട് മൂന്ന്

(https://youtu.be/A1nd5PJg7ys)

ഹാദിയയുടെ മനുഷ്യാവകാശ വ്യക്തി-സ്വാതന്ത്ര്യ ഇഷ്യുവിൽ ഏറ്റവും മനോഹരമായി പറഞ്ഞത്‌ മനോരമയിലെ ഷാനിയും ഏഷ്യാനെറ്റിലെ സിന്ധുവും ആയിരുന്നു അതിന്റെ ലിങ്കും പോസ്റ്റുന്നു.

പറയാതെ വയ്യ, മനോരമ

(https://youtu.be/Su8O7OK7S2c)

ഹാദിയ വിഷയത്തിൽ റിപ്പോർട്ടൽ ചാനൽ നടത്തിയ നിഷ്പക്ഷമായ ചർച്ചയുടെ ലിങ്കും കൊടുക്കുന്നുEditors Hour @ Reporter
(https://youtu.be/42O95PUZzYM)

3. പറവൂരിൽ വിസ്ഡം പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റ വിഷയത്തിൽ ഏറ്റവും ഫലപ്രദമായ രണ്ടു മാധ്യമ ചർച്ചകൾ ഒന്നു മനോരമയിലെതും മറ്റൊന്ന് റിപ്പോർട്ടറിലെ നികേഷിന്റേതുമായിരുന്നു.

മനോരമ:
br />
br />
br /> (https://youtu.be/vBUALR6BR_c)റിപ്പോർട്ടർ:(https://youtu.be/TjXuSZcp-N8)

4. സംഘപരിവാർ ഫാഷിസത്തിനെതിരായി ഫലപ്രദമായി പോരാടുന്നത്‌ മീഡിയ വണ്‍ മാത്രമാണു പോലും.

വസ്തുത:
കേരളത്തിലും ഇന്ത്യയിലും സംഘപരിവാറിനെതിരെ ഈ അടുത്തുണ്ടായ മുഴുവൻ ഇഷ്യൂകളിലും (മെഡിക്കൽ കോഴ മുതൽ സാമ്പത്തിക മാന്ദ്യം വരെ) കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ നടത്തിയ ഇടപെടലുകളുടെ ലിങ്ക്‌ ഇട്ടാൽ തീരില്ലാ. സിന്ധു സൂര്യകുമാറിനും സനീഷിനും ഷാനിക്കുമൊക്കെ എതിരെ ഭീഷണി വരെ മുഴക്കി സംഘികൾ ഗതി കെട്ട്‌ കൊണ്ട്.

5. യോഗാ കേന്ദ്രവാർത്ത.
മീഡിയ വണ്‍ ചാനൽ യോഗാ കേന്ദ്രത്തെ കുറിച്ച്‌ ബ്രേക്ക്‌ ചെയ്ത്‌ നടത്തിയ ചർച്ചയേക്കാൾ കേരളത്തിന്റെ മതേതര മനസ്സിനെ സ്വാധീനിച്ചത്‌ ടി ജി സുരേഷ്‌കുമാർ ഏഷ്യാനെറ്റിൽ നടത്തിയ ചർച്ചയായിരുന്നു.

അതിന്റെ ലിങ്ക്‌


 (https://youtu.be/HOBplA7RXPs)

ഇനിയും ഒരുപാട്‌ ഉദാഹരണങ്ങൾ ഉണ്ട്‌ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ മതേതര നിലപാടിൽ ഉറച്ചു നിന്ന് നടത്തിയ ഇടപെടലുകൾക്ക്‌. മാധ്യമങ്ങൾക്ക്‌ തീർച്ചയായും അജണ്ടകളും താൽപര്യങ്ങളും ഉണ്ടാകും പൂർണ്ണമായ നിഷ്പക്ഷതയും സത്യസന്ധതയും ആർക്കും ഉണ്ടാകില്ല. എല്ലാവർക്കും അവരവരുടെ കച്ചവട താത്പര്യങ്ങളും ഉണ്ടാകാം. പക്ഷേ എല്ലാ ചാനലുകളും പത്രങ്ങളും മുസ്‌ലിം വിരുദ്ധവും വ്യാജ പ്രചാരകരുമാണെന്നും ഞങ്ങൾ മാത്രമാണു സമുദായത്തിന്റെ നാവ്‌ എന്നും പറഞ്ഞു ഇരവാദത്തിലൂടെ ഭയമുണ്ടാക്കി, അരക്ഷിതാവസ്ഥയെയും, ഭയത്തെയും മാർക്കറ്റ്‌ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കടക്ക്‌ പുറത്ത്‌ എന്ന് ആർജ്ജവത്തോടെ പറഞ്ഞ്‌ ബഹുസ്വര സമൂഹത്തിന്റെ ഭാഗമായില്ലെങ്കിൽ നാം പൊട്ടകിണറ്റിലെ തവളകളായി മാറും. കേരളം വീണ്ടും വീണ്ടും വർഗീയ ചെളിക്കുണ്ടാകുവാനും ആ ചെളിയിൽ താമരച്ചെടികൾ കിളിർക്കാനും ഇടയാകും. നാം സൂക്ഷിച്ചാൽ നമ്മുടെ ഭാവി തലമുറയെങ്കിലും രക്ഷപ്പെട്ടേക്കാം!

കടപ്പാട്: @Muhammed Shafeeque
Share:

Saturday, September 23, 2017

പ്പച്ച്യേ... ഞമ്മക്ക് കടല് കാണാൻ പോവാ...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad
കടല് കാണാൻ പോകണം എന്ന് ഹർഷൽ മോൻ എപ്പോഴും പറയും. സ്കൂളിൽ പോയി വരുന്ന ഓരോ ദിവസവും അവന്റെ കൂട്ടുകാർ കടലുകാണാൻ പോയി വന്ന വിശേഷങ്ങൾ പങ്കു വെക്കുമെന്നും, നമുക്കും കടലു കാണാൻ പോവാ പ്പച്ച്യേ... എന്ന് നിഷ്കളങ്കമായി പറയുമ്പോ ഞാൻ അറിയാതെ കാലിയായ കീശയിലേക്ക് നോക്കി ഉള്ളിൽ നെടുവീർപ്പിടും.

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


നമുക്കൊരു ദിവസം പോവാം എന്ന് ഞാൻ അപ്പോഴൊക്കെ അവനു വാക്കു കൊടുക്കും. എങ്കിൽ എന്ന് പോകും എന്നാകും അടുത്ത ആകാംക്ഷ. തിയ്യതി പറഞ്ഞാൽ അന്നത് നടന്നില്ലെങ്കിൽ പിന്നെ നമ്മുടെ വാക്കിനു മക്കൾക്ക് എന്തെങ്കിലും വിലയുണ്ടാകുമോ? ഓരോ മാസവും ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ അവനു പറഞ്ഞാൽ മനസ്സിലാകുമോ?


Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


കഴിഞ്ഞ നോമ്പ് കഴിഞ്ഞുള്ള ഫിത്വ്‌ർ പെരുന്നാളിന്, അവന്റെ ആവശ്യം വീണ്ടും വന്നു. നോമ്പിന്റെയും പെരുന്നാളിന്റെയും ചിലവുകൾക്കിടയിൽ എല്ലാവരും കൂടിയൊരു യാത്രക്ക് കൂടി പാകമല്ലാത്ത അവസ്ഥയാണെന്ന് ഞാൻ മക്കളോട് പറഞ്ഞു കൊടുത്തു.
ഞ്ഞി എന്നാ പ്പച്ചീന്റെ കയ്യീ പൈസണ്ടാവാ...? നാളെ സ്കൂളീ പോയാ ന്റെ ഫ്രെൻഡ്സ് ചോയ്ക്കും പെരുന്നാളായിട്ട് ങ്ങളെങ്ങടാ പോയേന്ന്. അപ്പോ ഞാനെന്താ പറയാ...?
അവൻ പരിഭവിച്ചു...
ഞാൻ പിടഞ്ഞു...
നമുക്ക് വൈകുന്നേരം വെള്ളിയാങ്കല്ലീ പോവാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാനവനേം കൊണ്ട് വെള്ളിയാങ്കല്ലിൽ പോയി. അവന്റെ ഇക്കാക്കമാർക്ക് ഇനി വെള്ളിയാങ്കല്ലിലേക്ക് ‘ഇത്ര റിസ്കെടുത്ത്‘ പോരാൻ താല്പര്യമുണ്ടായിരുന്നില്ല... :)


Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

ദിവസങ്ങൾ കടന്നു പോയി...
ബലിപെരുന്നാൾ വന്നു. ഭാര്യവീട്ടിൽ നിന്ന് മൂന്നാറിലേക്ക് അവരെല്ലാവരും കൂടി ഒരു ബസ്സ് വിളിച്ച് പോകുന്നുണ്ട്. രണ്ടു സീറ്റ് ബാക്കിയുണ്ട് എന്ന് കേട്ടതോടെ ഷം‌നാദും, റിൻഷാദും ആ സീറ്റിൽ പോകാം എന്നായി. കുറേ ആളുകൾ ഉള്ളതോണ്ട് വലിയ ചിലവില്ല. അവർക്ക് ഒരു ടൂറും ആയി. അവരെ പോകാൻ അനുവദിച്ചു. ചെറിയ പൈസയായതോണ്ട് അല്പം സമാധാനമായി. അങ്ങനെ അവർ പോയി. അതോടെ പൊന്നൂസ് കരച്ചിലായി... അവനും പോകണം ഇക്കാക്കാര് പോയ സ്ഥലത്തേക്ക്...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


അവർ പോയതോടെ പിന്നെ ഞങ്ങൾക്ക് മൂന്നാൾക്കും ബൈക്കിൽ പോകാം എന്ന സൗകര്യമായി. അങ്ങനെ ഞങ്ങൾ തീരുമാനിച്ചു നാളെ കടലു കാണാൻ പോകാമെന്ന്. രാത്രി മോനു സുഖമായി, സന്തോഷമായി ഉറങ്ങി. രാവിലെ മുതൽ ആകാംക്ഷ എപ്പഴാ പോകുന്നതെന്ന്...Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


ഉമ്മാക്ക് വിളിച്ചു. ഇങ്ങനൊരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. അവരും പോരാൻ റെഡി. എങ്കിൽ എങ്ങനെ? ഉമ്മയും പെങ്ങളും അനുജൻ അസറൂന്റെ ഭാര്യയും മോളും കൂടി ബസ്സിൽ വരാം എന്നായി. ഉപ്പാക്ക് ഗുരുവായൂരിൽ ഒരു അപാർട്ട്മെന്റ് ഉണ്ട്. ആദ്യം അവിടെ പോകാം എന്നായി. എങ്കിൽ അങ്ങനെ...


Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


ഉപ്പാനെ വിളിച്ചു. ഉപ്പയും ഓക്കെ. ബസ് സ്റ്റാന്റിൽ എത്തിയിട്ട് വിളിക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ബൈക്കിലും അവർ ബസ്സിലുമായി ഗുരുവായൂരിലേക്ക്, അവിടുന്ന് ഉച്ച ഭക്ഷണം. അല്പം വിശ്രമം. ശേഷം ആദ്യം ഗുരുവായൂർ ആനക്കോട്ടയിലേക്ക്. അവിടെ പഴയപോലെയല്ല, ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു. കർശനമായി... എങ്കിലും മക്കൾക്ക് കുറേ ആനകളെ കണ്ട് ആനക്കമ്പം കയറി... ഒരു വിധത്തിൽ അവിടുന്ന് പുറത്തിറങ്ങി...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


എല്ലാവരും കൂടി ചാവക്കാട് ബീച്ചിലേക്ക്. കടപ്പുറത്ത് മനുഷ്യമഹാ സാഗരം! പെരുന്നാൾ തിരക്കു കൊണ്ട് ഒരു രക്ഷയും ഇല്ലാത്ത അവസ്ഥ. ഹർഷൽ മോന്റെ കടപ്പുറം ആഘോഷങ്ങളുടെ ചില ചിത്രങ്ങൾ ഇതോടൊപ്പം വെക്കുന്നു...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad


കുടുംബമൊന്നിച്ചുള്ള യാത്രകൾ അതെത്ര ചെറുതാണെങ്കിലും വലിയ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. ഈ ചിത്രങ്ങളും പോസ്റ്റുകളും എനിക്ക് നൽകുന്ന സുഖവും ആനന്ദവും നിങ്ങൾക്ക് ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാലും മനസ്സിലുള്ളത് ആരോടെങ്കിലുമൊക്കെ ഒന്നു പറയണമല്ലോ, അത് പ്രിയപ്പെട്ടവരോടാകാം എന്നു കരുതി. അതുകൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. കൊല്ലരുത്...

സ്നേഹപൂർവം,
മലയാളി

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

Share:

Monday, August 21, 2017

ഇരട്ടസംഘങ്ങളുടെ പോലീസ് കേരളം ഭരിക്കുമ്പോൾ...പിണറായിയുടെയും കുമ്മനത്തിന്റെയും  ഭരണത്തിൻകീഴിലാണ് കേരള പോലീസ് എന്നു പറയുന്നവരെ കുറ്റം പറയാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ചമുറിയിൽ സകലരോടും #കടക്ക്പുറത്ത് എന്നുപറഞ്ഞ്, കതകടച്ചിരുന്ന് #പിണറായി- #കുമ്മനം കെട്ടിപ്പിടുത്തം ഇതിനൊക്കെയായിരുന്നോ എന്ന് സംശയിക്കുന്നവരെ എന്ത് ന്യായീകരണങ്ങൾ പറഞ്ഞാണ് നിങ്ങൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്?

എന്തൊക്കെ പ്രശ്നങ്ങൾ അതിനു ശേഷം നിങ്ങൾ ഉണ്ടാക്കി എന്ന് വെറുതെ ഇരിക്കുമ്പോൾ സ്വന്തം മനസ്സാക്ഷിയോടു തന്നെ ഒന്നു ചോദിച്ചു നോക്കണം. എന്ത് ഉത്തരം കിട്ടിയാലും സ്വയം വിശ്വാസം ലഭിക്കുന്നതാണോ? ആശ്വസിക്കാവുന്നതാണോ എന്ന് വിലയിരുത്തുക.

കഴിഞ്ഞ ദിവസം എറണാകുളം വടക്കേക്കരയിൽ ഉണ്ടായ സംഭവങ്ങൾ ഇതിൽ ഏറ്റവും ഒടുവിലത്തേതാണ്, അവസാനത്തെയല്ല! ‘IS മത നിഷിദ്ധം മാനവ വിരുദ്ധം‘ എന്ന ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ കുമ്മനത്തിന്റെ ആൾക്കാർ കാണിച്ചു കൊടുത്തു എന്ന ഒരൊറ്റക്കാരണത്താൽ എന്താണെന്നു പോലും നോക്കാതെ ‘തീവ്രവാദികളാക്കി‘ രാജ്യദ്രോഹക്കുറ്റം തലയിലിട്ടു കൊടുത്ത് കേസ്സെടുക്കുക. പോലീസുകാരുടെ മുന്നിൽ, പോലീസ് സ്റ്റേഷനു മുന്നിലിട്ട് #ആർഎസ്എസ് തീവ്രവാദികൾ മർദ്ദിക്കുക, പോലീസുകാർ നോക്കി നിൽക്കുക. ഇതിനെയൊക്കെ ന്യായീകരിക്കാനും കുറേ ആൾക്കാർ!

ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ഒരാളല്ല ഞാൻ എന്നും അവരുടെ ആദർശ, നയ-നിലപാടുകളോട് ഒരുപാട് വിയോജിപ്പുകൾ ഉണ്ടെന്ന് അറിയാവുന്ന ചിലർ എനിക്ക് രാവിലെ തന്നെ ഇൻബോക്സിൽ ചോദിക്കുന്നുണ്ട്, എതിർ ചേരിയിൽ ഉള്ളവരായതു കൊണ്ടാണോ ഈ വിഷയത്തിൽ പോസ്റ്റ് ഇടാത്തത് എന്ന്. അവരോട് പറയാനുള്ളത്; ഇവിടെ ചേരിയല്ല നീതിയാണ് നോക്കുന്നത്. എല്ലാ കാര്യത്തിനും അപ്പപ്പോൾ പ്രതികരിക്കാൻ മാത്രം വലിയൊരാളൊന്നും അല്ല ഞാൻ. വ്യക്തിപരമായ തിരക്കുകളും ജോലി സംബന്ധമായ തിരക്കുകളുമൊക്കെ ഉള്ള ഒരാളാണ്. അല്പം വൈകിയാലും എനിക്കു പറയാനുള്ളത്  ഇതാണെന്നാണ്.

ആർഎസ്‌എസ് അല്ലെങ്കിൽ സംഘീ തീവ്രവാദികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ കേസെടുക്കാനും എഫ്‌ഐ‌ആർ ഉണ്ടാക്കാനും രാജ്യദ്രോഹമുദ്ര ചുമത്തി അകത്തിട്ട് ‘പെരുമാറാനും‘ കാണിക്കുന്ന ഈ ആവേശം കാണുമ്പോൾ തോന്നിപ്പോകുന്നുണ്ട് സാറന്മാരേ, ഇത് ഇരട്ടസംഘ പോലീസാണെന്ന്. പിണറായി സംഘവും കുമ്മന സംഘവും ആണ് ആ #ഇരട്ടസംഘം.

നിങ്ങളിപ്പോൾ കാണിച്ച തോന്ന്യാസം കൊണ്ട് ഒരു ഉപകാരം വിസ്ഡം പ്രവർത്തകർക്ക് ഉണ്ടായിട്ടുണ്ട്. എന്താണ് അവരുടെ ലഘുലേഖ, എന്താണവരുടെ പ്രചരണ-പ്രവർത്തന പരിപാടികൾ എന്ന് അവർ പോലും സ്വപ്നം കാണാത്ത രീതിയിൽ വിപുലമായ പ്രചരണം ലഭിക്കും. വിമർശിക്കാനെങ്കിലും അവരുടെ ലഘുലേഖകളിലെ ഓരോ വാക്കും വരിയും അക്ഷരങ്ങളും അരിച്ചുപെറുക്കും. അതാണ്  ഈ വിഷയത്തിൽ അവരിലെ പല പ്രമുഖരും പറയുന്ന ഒരുകാര്യം.

മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode
വിസ്ഡം പ്രവർത്തകർ വിതരണം ചെയ്ത ലഘുലേഖ


മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode
വിസ്ഡം പ്രവർത്തകർ വിതരണം ചെയ്ത ലഘുലേഖ


വർഗീയ ധ്രുവീകണത്തിനെതിരേ പ്രവർത്തിച്ചതിന് ഭക്ഷണം പോലും ലഭിക്കാതെ ഒരു ദിവസം മുഴുവൻ പോലീസ് സ്റ്റേഷനിൽ 39 പ്രവർത്തകർക്ക് കഴിച്ചുകൂട്ടേണ്ടി വന്നു. ഒപ്പം ജാമ്യമില്ലാ കേസും. സ്റ്റേഷൻ മുറ്റത്തു പോലും അക്രമം നടത്തി ആ വീഡിയോ സന്തോഷപൂർവ്വം പ്രചരിപ്പിച്ചതിൽ പോലീസിന് യാതൊരു സങ്കോചവുമില്ല! എന്നിട്ടും ഭക്തന്മാർ പാടിനടക്കുന്നു, സംഘികളിൽ നിന്ന് മതന്യൂനപക്ഷങ്ങളെ രച്ചിക്കാൻ പിണറായി സഖാവല്ലാതെ മറ്റാരും ഇല്ലെന്ന്!

‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത‘ എന്ന വാക്കുകൾ സംഘികളെ പോലെ പോലീസുകാർക്കും അസഹ്യമാകുന്നത് എന്തുകൊണ്ടാണ്? സുതാര്യമായ, ഭരണഘടനാ വിധേയമായ പ്രബോധന പ്രവർത്തനങ്ങളുമായി ആരെങ്കിലും വർഗീയ ധ്രുവീകരണത്തിനും ഫാഷിസത്തിനുമെതിരേ ശക്തമായി മുന്നോട്ടു വരുമ്പോൾ പോലീസ് സേനയെ ഉപയോഗപ്പെടുത്തി അടിച്ചമർത്തി, നിർവീര്യമാക്കുന്നത് എന്തിനായിരിക്കും? ദേശാഭിമാനി പോലും സംഘികൾ എഴുതിക്കൊടുത്ത അതേ വാർത്തയാണ് കൊടുത്തത് എന്നും ആരും മറയ്ക്കരുത്, മറക്കരുത്!

മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode


കൊടുങ്ങലൂരിലെ കള്ളനോട്ടടി എന്ന യഥാർഥ രാജ്യദ്രോഹക്കുറ്റം വെറുമൊരു ഫോട്ടോകോപ്പിയെടുക്കൽ എന്ന പെറ്റിക്കേസ് ആകുന്നു എന്ന് പറഞ്ഞുകേൾക്കുന്നു.
ദേശീയപതാകക്കു മുകളിൽ IUML എന്നുള്ളതുകൊണ്ട് സ്വന്തം പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതിന് ലീഗ് നേതാവിനു രാജ്യദ്രോഹക്കുറ്റം ചാർത്തുമ്പോൾ അതേ പാതകം ചെയ്ത സിപിഐഎം, ബിജെപി, ആലുവ റയിൽവേസ്റ്റേഷൻ പതാക ഉയർത്തലുകൾ രാജ്യസ്നേഹമാവുകയും ചെയ്യുന്നു. ഇരട്ടസംഘ്, ഇരട്ട നീതി എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്...

താൻ വിശ്വസിക്കുന്ന മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നാണ് വേറൊരു കണ്ടുപിടുത്തം. സംഗതി സൂപ്പർ കണ്ടുപിടുത്തമാണ്. എല്ലാ മതങ്ങളും ശരിയെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളും ശരിയെന്നും വിശ്വസിക്കുന്നവരാണിത് പറയുന്നത് എന്നുള്ളതാണ് ഏക ആശ്വാസം!  സിപിഐഎമ്മിന് സിപിഐ പോലും ശരിയാണെന്ന് അഭിപ്രായമില്ല. സിപിഐഎം അല്ലാതെ മറ്റു പാർട്ടികളൊന്നും ശരിയേ അല്ല. കോൺഗ്രസുകാർ ഒട്ടും ശരിയല്ല. ലീഗാണെങ്കിൽ തീരെ ശരിയല്ല. മറിച്ചും ഇങ്ങനൊക്കെ തന്നെയാണ്. ഇനി സംഘികൾക്കോ? മറ്റുപാർട്ടികളൊക്കെ തങ്ങളെ പോലെ ശരിയാണ് എന്ന് അവർ വിശ്വസിക്കുന്നുണ്ടോ? ഈ പറയുന്നവരൊക്കെ ഓരോ രാഷ്ട്രീയപാർട്ടികളിൽ നിൽക്കുകയും, അതിന്റെ ഉന്നത ബോഡികളിൽ ഉള്ളവർ സംഘടനാ ക്ലാസുകളും, പാർട്ടിക്ലാസുകളും, വർക്ഷോപുകളും, രാഷ്ട്രീയവിശദീകരണ യോഗങ്ങളും വെയ്ക്കുന്നത് എന്തിനാണ്? എല്ലാ പാർട്ടികളും ശരിയാണ് എന്നു പറയാനാണോ? മതമില്ലാത്തവർക്കും ദൈവമില്ലാത്തവർക്കും അവരുടെ വിശ്വാസം മാത്രമാണ് ശരി എന്ന വിശ്വാസം അല്ലെങ്കിൽ ഒരുറപ്പ് ഇല്ലേ? അവരൊന്നും പ്രചരണം നടത്താറില്ലേ? ലേഖനങ്ങളായും, സംവാദങ്ങളായും, സംശയരൂപേണയുള്ള ഫെയ്സ്ബുക് പോസ്റ്റുകളായുമൊക്കെ നിങ്ങളും ഈ പറയുന്ന ‘മതപ്രചരണം‘ നടത്തുന്നുണ്ട്.

കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്. അവർക്ക് കേരള സലഫികളെ പോലീസ് രണ്ടു പൊട്ടിച്ചതിലെ സന്തോഷമാണ് നുരയുന്നത്. സ്വന്തം നേതാക്കൾക്കും പണ്ഡിതർക്കും നേരെ ഇത്തരം കൂരമ്പുകൾ വന്നപ്പോൾ പോലും മിണ്ടാട്ടം ഇല്ലാതായ ചില മുസ്‌ലിം സംഘടനകളും മൗനം കൊണ്ട് ഈ കാടത്തത്തിനെതിരെ ഓശാനപാടിക്കൊണ്ടിരിക്കുന്നുണ്ട്. സ്വന്തം നെഞ്ചിൽ സംഘികൾ നൃത്തം ചെയ്യുന്നതുവരെ അവരതു തുടരാനാണ് സാധ്യത.


-മലയാളി പെരിങ്ങോട്

മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode

മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode
മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode

മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode

മലയാളി പെരിങ്ങോട്, മലയാളി, പെരിങ്ങോട്, Malayali, Peringode, Malayali Peringode


Share:

Wednesday, August 2, 2017

നവാസ് ശരീഫിന്റെ പതനം

Pakistan, Pakisthan, Navas Shareef, Navas Shereef, malayaali.com, Malayali Peringode


പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് രാജി വെച്ചത് പാകിസ്താന്‍ രാഷ്ട്രീയത്തില്‍ വന്‍കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നു.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ശരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങളാണ് പനാമ രേഖകളിലൂടെ പുറത്തു വന്നിരിക്കുന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ശരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.

സത്യസന്ധനായ പാര്‍ലമെന്റ് അംഗമായി തുടരാന്‍ നവാസ് ശരീഫിന് യോഗ്യതയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇജാസ് അഫ്‌സല്‍ ഖാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അപ്രതീക്ഷിത രാജി ഉണ്ടായത്. മൂന്നാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പനാമ വെളിപ്പെടുത്തലുകള്‍ ശരീഫിന് വിനയായിരിക്കുന്നത്. പ്രധാനമന്ത്രിപദത്തില്‍ ഒരുവര്‍ഷംകൂടി തികയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പാകിസ്താന്റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന ഖ്യാതി നവാസ് ശരീഫിനു ലഭിച്ചേനേ. പാകിസ്താനിലെ പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നിരിക്കെ, ഇത് നവാസിനു വലിയ രാഷ്ട്രീയ നേട്ടമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ എല്ലാം അഴിമതിക്കേസില്‍ തട്ടി തകര്‍ന്നു പോയിരിക്കുന്നു.

1993 ജനുവരി ഒന്നിനാണ് ശരീഫ് കുടുംബം നെസ്‌കോള്‍ ലിമിറ്റഡില്‍ നിന്ന് ആദ്യത്തെ ഫ്‌ളാറ്റ് വാങ്ങുന്നത്. 1995 ജൂലൈ 31 ന് നീല്‍സെന്‍ എന്റര്‍പ്രൈസസില്‍ നിന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി. ശരീഫിന് സ്വന്തമായുള്ള സ്വത്തുക്കള്‍ രണ്ട് കോടി പൗണ്ടിന് മുകളില്‍വരും. അത്യാര്‍ഭാടമുള്ള ജീവിതമാണ് നവാസും കുടുംബവും നയിച്ചിരുന്നതും. ലണ്ടനില്‍ അവര്‍ 3 ഫ്‌ളാറ്റുകളും, കോടികള്‍ വിലവരുന്ന സ്വത്തുക്കളും സ്വന്തമാക്കി.

ശരീഫിന്റെ മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചു വച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.  2006 ഫെബ്രുവരിയിലാണ് മറിയം വ്യാജരേഖകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് അനധികൃത ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് ശരീഫിനെതിരെ മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്താന്‍ തെഹ്രീക് ഏ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം അരംഭിച്ചത്.

പനാമ ആസ്ഥാനമായി കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നത് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനിയാണ്. കഴിഞ്ഞ വര്‍ഷം ഈ കമ്പനിയുടെ നികുതി രേഖകള്‍ ചോര്‍ന്നിരുന്നു. ഇതോടെ നാല്‍പത് വര്‍ഷത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകളാണ് പുറത്തു വന്നത്. അമേരിക്കയിലെ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസമാ(ICIJ)ണ് രേഖകള്‍ക്ക് പനാമ പേപ്പര്‍ എന്ന് പേരിട്ടത്. ഇതില്‍ പന്ത്രണ്ടോളം മുന്‍ ലോക നേതാക്കന്മാരും 128 രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കായിക താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നവാസ് ശരീഫ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ പാകിസ്താനില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. എന്നാല്‍ സൈനിക നേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തി സ്വാധീനം ഉറപ്പിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ശരീഫിന്റെ പിന്‍ഗാമിയായി ആരായിരിക്കുമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണ്. 
പഞ്ചാബ് പ്രവിശ്യാ ഗവര്‍ണറും ശരീഫിന്റെ സഹോദരനുമായ ശഹബാസ് പ്രധാനമന്ത്രി പദത്തിലെത്തിയേക്കുമെന്ന് കരുതുന്നവരുണ്ട്. ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ്  നവാസി (പിഎംഎല്‍ എന്‍)നെ സ്പീക്കര്‍ ചുമതലപ്പെടുത്തിയേക്കും. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്താനിടയുണ്ട്.

2018 ലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പിഎംഎല്‍എന്‍ ശരീഫിനു ശക്തനായ ഒരു പിന്‍ഗാമിയെ വെച്ച് കാലാവധി പൂര്‍ത്തിയാക്കിയാല്‍ പോലും ഇനി ഒരിക്കല്‍ കൂടി അദ്ദേഹത്തിനു പ്രധാനമന്ത്രി പദത്തില്‍ മടങ്ങിയെത്തുക ദുസ്സാധ്യമാണെന്നാണ് പാക് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളും തുല്യമാണെന്നാണ് നവാസ് ശരീഫിന്റെ പതനം വിളിച്ചോതുന്നത്.

Share:

Tuesday, August 1, 2017

സി എം മഖാമിലെ ദുരൂഹ കൊലപാതകം അന്വേഷിക്കണം

മലയാളി പെരിങ്ങോട്, Malayali Peringode, Malayaali, CM Centre, CM Makham, CM Madavoor, CM Maqam, Peringode, Madavoor


ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങള്‍ നമുക്കെത്തിച്ചു തരുന്ന വിവരങ്ങളില്‍ നല്ലൊരു ഭാഗം കെട്ട വാര്‍ത്തകളാണ്. കൊല്ലും കൊലയും കുതികാല്‍ വെട്ടും കൊള്ളിവെപ്പും പീഡനവും ക്വട്ടേഷനും... നീളുന്ന പട്ടിക. ദുര്‍ബലര്‍ക്കു നേരെ നടമാടുന്ന ഹീനമായ അതിക്രമങ്ങള്‍. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍. മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ നടക്കുന്ന അരുതായ്മകള്‍. അധികാരമുള്ളവരുടെ ഭാഗത്തുനിന്നുവരുന്ന കടുത്ത അനീതികള്‍ ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത സാമൂഹികമായ അധര്‍മങ്ങളെല്ലാം തന്നെ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും പോരായ്മകളുമായി കണക്കിലെടുക്കാം. അതിനെതിരെ ശബ്ദിക്കാം. നീതിന്യായ വ്യവഹാരങ്ങള്‍ നടത്തി നീതി തേടാം. ഒന്നുമില്ലെങ്കിലും ഒരു പരിധിയെത്തുമ്പോള്‍ അവരില്‍ നിന്നുതന്നെ നന്മ പ്രതീക്ഷിക്കാം. എന്നാല്‍ ഇവയേക്കാളെല്ലാം ഭയാനകമായ ഒരു കാര്യമുണ്ട്. ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടവരും അധികാരം കൈവശമുള്ളവരും അവ ഉപയോഗിച്ച് അധര്‍മം പ്രവര്‍ത്തിക്കുക എന്നതാണത്. അല്ലെങ്കില്‍ അധികാരികള്‍ അധര്‍മത്തിനു കൂട്ടുനില്ക്കുക. അതുപോലെത്തന്നെ കൈയൂക്കുള്ളവന്‍ കാര്യങ്ങള്‍ നേടുന്നു എന്ന കാട്ടുനീതി. അതോടൊപ്പം പണത്തിനു മുന്നില്‍ ബാധ്യത മറക്കുന്നവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ വരുമ്പോഴുണ്ടാകുന്ന ദുരവസ്ഥ. ഈ സാമൂഹികാവസ്ഥ സൃഷ്ടിച്ചെടുക്കുന്ന ജീര്‍ണതയാണ് പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം. ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്ന അധികാരികള്‍ ഏറെ അപകടകാരികളാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കയറിയിരിക്കുന്ന ജനപ്രതിനിധി സ്ത്രീ പീഡനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ കേരള വര്‍ത്തമാനം.

സമൂഹത്തില്‍, ഏതു കോണില്‍ നിന്നായാലും, ഇത്തരം ജീര്‍ണതകള്‍ കടന്നുവരുമ്പോള്‍ അവയ്‌ക്കെതിരെ ബോധവത്ക്കരണവുമായി രംഗത്തുവരികയും സമൂഹത്തെ രക്ഷിച്ചെടുക്കുകയും ചെയ്യേണ്ട ബാധ്യത സ്വയം ഏറ്റെടുത്തവരാണ് ധാര്‍മിക മൂല്യങ്ങളിലൂന്നി നില്ക്കുന്ന മത പ്രവര്‍ത്തകരും പണ്ഡിതന്മാരും ആത്മീയ സ്ഥാപനങ്ങളും. വൈദ്യര്‍ക്കു വാതമെന്നത് പഴമൊഴിയാണ്.  ഏതാണ്ടിതുപോലെ ആത്മീയ രംഗത്തുനിന്നും കെടുവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ദൈവമായി അവരോധിക്കപ്പെട്ട സായിബാബയുടെ ആശ്രമത്തിലെ വെടിവയ്പുള്‍പ്പെടെയുള്ള കൈയാംകളികളും ദുര്‍നടപ്പിന് പിടിക്കപ്പെട്ട് കൂട്ടിലായ സ്വാമിമാരും സ്വന്തം മഠത്തിലെ കന്യാസ്ത്രീ ദുരൂഹമായി കൊല്ലപ്പെട്ടതിന് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് പിടിക്കപ്പെട്ട പാതിരിമാരും ആത്മീയതയെ മാനഭംഗപ്പെടുത്തുന്ന സന്ദേശമാണ് സമൂഹത്തിന് നല്കുന്നത്. ഇവിടെയൊക്കെ നമുക്കാശ്വസിക്കാവുന്ന ഒരു കാര്യമുണ്ട്. അതായത് ആത്മീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇവരും മനുഷ്യരാണല്ലോ, മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും തജ്ജന്യമായ കൈക്കുറ്റപ്പാടുകളും ആരിലും വരാമല്ലോ എന്നതാണ് ആ ആശ്വാസം. എന്നാല്‍ ആത്മീയ പ്രവര്‍ത്തനം മാഫിയാ സ്റ്റൈലിലേക്കു മാറുകയും ആത്മീയതയും അന്ധവിശ്വാസവും കമ്പോളവത്ക്കരിച്ച് സ്വരുക്കൂട്ടിയ ശതകോടികളുപയോഗിച്ച് താന്തോന്നിത്തരം ചെയ്യുകയും ചെയ്യുന്ന തരത്തിലേക്ക് ആത്മീയ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും എത്തിപ്പെട്ടിട്ടില്ലേ എന്ന് സമകാല വാര്‍ത്തകള്‍ നമ്മെ സംശയിപ്പിക്കുന്നു. വള്ളിക്കാവ് ആത്മീയാശ്രമത്തില്‍ ബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗ് ദാരുണമായി കൊല്ലപ്പെട്ടിട്ട് കാലമെത്രയായി? കൊന്നതാര്, കൊല്ലിച്ചതാര്, സംഭവിച്ചതെന്ത് എന്ന് പുറം ലോകം അറിഞ്ഞില്ല. ദുര്‍ബലനായ ഇരയായതിനാല്‍ പിന്‍ബലവും കിട്ടിയില്ല. ഏറ്റവും ഒടുവിലിതാ കോഴിക്കോട് ജില്ലയിലെ മടവൂര്‍ സി എം മഖാം സെന്ററില്‍ പഠിക്കാന്‍ വന്ന ഒരു പാവം ബാലന്‍ ദാരുണമായി കൊല ചെയ്യപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഏതാനും ദിവസം മുന്‍പ് (2017 ജൂലായ് 17) മടവൂര്‍ സി എം മഖാം സെന്റര്‍ സ്‌കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന വയനാട് സ്വദേശി അബ്ദുല്‍ മജീദ് എന്ന കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. വിദ്യാലയ വളപ്പില്‍ അതിക്രമിച്ചുകയറിയ ഒരു മനോരോഗി ഒരു പ്രകോപനവുമില്ലാതെ ഈ കുട്ടിയെ കുത്തിക്കൊന്നു. കാസര്‍കോട്ടുകാരന്‍ ഷംസുദ്ദീന്‍ എന്നൊരാള്‍ പിടിയിലായി. ഇതായിരുന്നു അപ്രസക്തമായി നാം വായിച്ചു തള്ളിയ ആ വാര്‍ത്ത. എന്നാല്‍ ഇത് കേവലം ഒരു മനോരോഗിയുടെ വിക്രിയയല്ല. ദുരൂഹമായ ഒട്ടേറെ കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ട് എന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തു വന്നിരിക്കുന്നു. പിടിക്കപ്പെട്ടവന്‍ യഥാര്‍ഥ പ്രതിയാണോ എന്നറിയില്ല. സ്ഥപാന മേധാവികളുടെ സമീപനങ്ങളിലും അധികൃതരുടെ നിലപാടുകളിലും ദുരൂഹത നിലനില്ക്കുന്നു. ആരോ കുത്തിക്കൊന്നു എന്നാണ് പത്രവാര്‍ത്ത. ബക്കറ്റുമായി നടന്നപ്പോള്‍ വീണു പരിക്കുപറ്റി എന്നാണ് വീട്ടിലേക്ക് ആദ്യം കിട്ടിയ ഫോണ്‍ സന്ദേശം. ഏഴര മണിക്കു മരണപ്പെട്ടിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ്  ബന്ധുക്കളെ  അറിയിച്ചത്. കുത്തിക്കൊന്നു എന്നു പറഞ്ഞ ശംസുദ്ദീന്‍ ഏതോ ഒരു മനോരോഗിയല്ല. ഈ സ്ഥാപനത്തിലെ പ്രധാന വ്യക്തിയാണ്. പിതാവ് മമ്മുട്ടി ഇത്രയും കാര്യങ്ങള്‍ പിന്നീട് മാധ്യമങ്ങളുമായി പങ്കുവെക്കുകയുണ്ടായി. ഈ സ്ഥാപനത്തില്‍ ആശാസ്യകരമല്ലാത്ത പലതും നടക്കുന്നുവത്രെ. ലൈംഗിക ചൂഷണവും പ്രകൃതി വിരുദ്ധ രതി പ്രശ്‌നങ്ങളും ഇവയ്ക്കു പിന്നിലുണ്ട്. മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അനാഥ അഗതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം കല്പിച്ച ഇസ്‌ലാമിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് ആത്മീയ ചൂഷണത്തിനും അതുവഴി സാമ്പത്തിക ക്രമക്കേടുകള്‍ക്കുമായിത്തീരുന്നത് മഹാ കഷ്ടമാണ്. ആള്‍ദൈവങ്ങളുടെ സ്ഥാനത്തേക്ക് മുസ്‌ലിം പൗരോഹിത്യം അധപ്പതിക്കുകയും ആത്മീയത അധോലോക ബന്ധങ്ങള്‍ക്ക് കണ്ണി ചേര്‍ക്കാനുള്ള മീഡിയം ആക്കുകയും ചെയ്തവന്‍ ബിസിനസ് ശൃംഖലയുടെ ബ്രാന്റ് അംബാസഡര്‍മാരാണ് സി എം മഖാം എന്ന ശവകുടീര വ്യവസായം നടത്തിവരുന്നത്. പണത്തിനു മീതെ ഒരു പരുന്തും പറക്കാത്ത കാലത്ത് ഏതു വന്‍കുറ്റവും മായ്ച്ചുകളയാന്‍ പ്രയാസമില്ല. ഇത്തരം കാര്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ട മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ആത്മീയ പരിവേഷങ്ങള്‍ക്കു മുന്നില്‍ പകച്ചുപോവുകയാണോ പണത്തിനു മുന്‍പില്‍ നിശ്ശബ്ദമാവുകയാണോ? സമൂഹത്തിലെ അതീവ ദുര്‍ബല കണ്ണികളാണ്  ഏതു ചൂഷണത്തിന്റെയും ഇരകള്‍ എന്നതിനാല്‍ മാഫിയകള്‍ക്ക് ഭയപ്പാടും ഇല്ല. ആയതിനാല്‍ ക്രമസമാധാന പാലകരും നീതിന്യായ സംവിധാനങ്ങളും ഏഴകള്‍ക്കത്താണിയായി എത്തിയേ പറ്റൂ. സി എം സെന്ററിലെ അന്തര്‍നാടകങ്ങള്‍ ശക്തമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണം. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

മുഖപ്രസംഗം,
ശബാബ് വാരിക, 

2017 ജൂലൈ 28
Share:

Tuesday, July 4, 2017

ഇന്ത്യൻ ജുഡീഷ്വറിയിൽ പൂർണവിശ്വാസം, അല്ലാഹു ഞങ്ങളെ സഹായിക്കും -ഹാഫിദ് മുഹമ്മദ് ഹാഷിം

Hafiz Muhammed Junaid, Shaheed Junaid, Junaid, Muhammed Hashim, Malayali Peringode

സംഘി ഭീകരർ അടിച്ചുകൊന്ന ശഹീദ് ജുനൈദിന്റെ സഹോദരൻ ഹാഫിദ് മുഹമ്മദ് ഹാഷിമിനെ ഇന്നലെ വൈകുന്നേരം പോയി കണ്ടു. കുറേ നേരം വർത്തമാനം പറഞ്ഞു. മിതഭാഷിയായ ആ ചെറുപ്പക്കാരൻ പലപ്പോഴും സഹോദരനെ കുറിച്ചു പറയുമ്പോൾ ഗദ്ഗദകണ്ഠനാകുന്നുണ്ടായിരുന്നു. കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചത് ഹാഫിദ് ജുനൈദിന്റെയും ഹാഷിമിന്റെയും സുഹൃത്തായ മുഹമ്മദ് അസ്‌ഹറുദ്ദീനായിരുന്നു.

Hafiz Muhammed Junaid, Shaheed Junaid, Junaid, Muhammed Hashim, Malayali Peringode
ശഹീദ് ഹാഫിദ് ജുനൈദിന്റെ അർദ്ധ സഹോദരനും സുഹൃത്തുമായ മുഹമ്മദ് അസ്‌ഹറുദ്ദീനും, സഹോദരൻ ഹാഫിദ് മുഹമ്മദ് ഹാഷിമും


നാലു സുഹൃത്തുക്കൾ ഒന്നിച്ചായിരുന്നു യാത്ര. അതിൽ രണ്ടു പേർ പൈജാമയും കൂർത്തയും തൊപ്പിയും ധരിച്ചവരും, മറ്റു രണ്ടു പേരും പാന്റും ഷർട്ടും ധരിച്ചവരും. ഒരു സംഘം കമ്പാർട്ടുമെന്റിലേക്ക് കടന്നുവരുന്നു. നാലു പേർക്കിരിക്കാവുന്ന സീറ്റിൽ അഞ്ചുപേർ ഇരിക്കുന്നതിനിടയിൽ അവരിലൊരാൾ സീറ്റ് നൽകാനാവശ്യപ്പെടുന്നു. സൗമ്യനായ ജുനൈദ് തന്നെ എഴുന്നേറ്റ് സീറ്റ് നൽകുന്നു. പ്രകോപനം ഒന്നും ഉണ്ടാകാതിരുന്നിട്ടും അവർ വഴക്കുണ്ടാക്കി കൊണ്ടിരുന്നു. വഴക്ക് കയ്യാങ്കളിയിലേക്ക് കടക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. ജുനൈദിനെയും കൂടെ ഉണ്ടായിരുന്ന പൈജാമയും കൂർത്തയും തൊപ്പിയും ധരിച്ച സുഹൃത്തിനെയും ഇവർ അടിച്ചു നിലത്തിട്ടു. നാലുപേരും കൂടി ആർത്തു കരഞ്ഞ് സഹയാത്രികരോട് സഹായം ചോദിച്ചു. അവർ പലരും സന്നദ്ധരായി വന്നപ്പോൾ, അക്രമികൾ പറഞ്ഞത്; ‘ഇവർ പാകിസ്താൻ ചാരന്മാരാണ്, മുസ്‌ലിം ഭീകരരാണ്, ബീഫ് തിന്നുന്നവരാണ്, ഇതിൽ നിങ്ങൾ ഇടപെടരുത്.‘ ഇതു കേട്ടതും എല്ലാവരും പിന്മാറിയത്രെ! 

Hafiz Muhammed Junaid, Shaheed Junaid, Junaid, Muhammed Hashim, Malayali Peringode
ശഹീദ് ജുനൈദിന്റെ സഹോദരൻ ഹാഫിദ് മുഹമ്മദ് ഹാഷിം


എന്തുമാത്രം ഭീകരമാണ്വസ്ഥ എന്നു നോക്കൂ...
താടി വെച്ചാൽ, തൊപ്പി വെച്ചാൽ, ബീഫ് കഴിക്കുന്നു എന്ന ഒരു ആരോപണമുന്നയിച്ചാൽ പോലും രാജ്യത്ത് ഏതൊരു പൗരനെയും തല്ലിക്കൊല്ലാം എന്ന നിലയിലേക്ക് ജനങ്ങളുടെ മനസിനെ പരിവർത്തിപ്പിക്കാൻ ഫാസിസ്റ്റുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ കാമ്പയിനിംഗുകളിലൂടെയും കൂടുതൽ ജനങ്ങൾ ഇവർക്ക് പിന്തുണയുമായി വന്നതിനു ശേഷം പ്രാദേശിക രാഷ്ട്രീയ നേതാക്കളും പോലീസും ഇവരെ സന്ദർശിക്കാൻ തുടങ്ങുകയും. എന്നാൽ അവരൊക്കെയും പറഞ്ഞു കൊണ്ടിരിക്കുന്നത്, ഇതൊക്കെ നാട്ടിൽ സാധാരണ നടക്കാറുള്ള വഴക്കിനിടയിൽ സംഭവിക്കാറുള്ളതാണെന്ന രീതിയിലാണ്. അതായത് ഒരു കൂട്ടത്തല്ലൊക്കെ നടക്കുമ്പോ അതിൽ പരിക്കു പറ്റുകയും, ചിലപ്പോൽ മരിച്ചു പോവുകയും ചെയ്യും എന്ന്. എന്നാൽ അങ്ങനെ ഒരു കൂട്ടത്തല്ലായിരുന്നുവോ അവിടെ നടന്നത്? ഒന്നിച്ചുള്ള സംഘത്തിലെ ‘മുസ്‌ലിം വേഷം‘ അല്ലാത്ത സുഹൃത്തുക്കളെ ഇവർ ഉപദ്രവിച്ചിട്ടില്ല എന്നത് എന്തിന്റെ ലക്ഷണമാണ്?

ജുനൈദിന്റെ ഉമ്മ പറയുന്നത് തന്റെ മക്കൾക്കു വേണ്ടി എന്റെ ജീവിതം ഇതുവരെ നൽകി. അവരെ ഭീകരവാദികളോ അക്രമികളോ ആക്കാതെ വളർത്തുകയും ചെയ്തിട്ടുണ്ട്. അതിലൊരാൾ ഇപ്പോൾ ഇല്ല. തന്റെ മകന്റെ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതു വരെ നിയമ പോരാട്ടം തുടരും എന്നാണ്. ഈ വിവരം കേട്ടപ്പോൾ ചോദിച്ചു: പ്രദേശവാസികളും രാഷ്ട്രീയക്കാരും മറ്റും ഇതൊരു സാധാരണ തല്ലു കേസായും മറ്റും നിസാര വത്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് കൊലപാതകികൾ എങ്ങനെ ശിക്ഷിക്കപ്പെടും എന്ന് ചോദിക്കാതിരിക്കാനായില്ല. ജുനൈദിന്റെ സുഹൃത്ത് മുഹമ്മദ് അസ്‌ഹറുദ്ദീനാണ് മറുപടി പറഞ്ഞത്: ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞു പരത്തിയാലും കോടതി കുറ്റവാളികൾക്ക് ശിക്ഷ നൽകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. അല്ലാഹുവിന്റെ സഹായവും നിർലോഭം സത്യം തെളിയിക്കുന്നതിൽ ലഭിക്കുകയും ചെയ്യും.‘

ഇനിയൊരു ജുനൈദ് ഉണ്ടാകാതിരിക്കട്ടെ...
കൊലപാതകികൾ ശിക്ഷിക്കപ്പെടട്ടെ...
പ്രാർഥനകളും പ്രതിഷേധങ്ങളുമായി നിങ്ങളും കൂടെയുണ്ടാകണം...

Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Beach Book Review Cyclone Gonu Demonetisation Demonetization Education Eid Eid Mubarak facebook fb notification gaza Gonu Google Harshal Hollyday Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Muharram Mujahid Mujeeb Edavanna Muslim League N D F OsamaBinLadin Outing Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം തൃപ്പനച്ചി ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദുബൈ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നുണയും തിന്മയും നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മസ്ജിദ് മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുജീബ് എടവണ്ണ മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List