മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, December 24, 2021

തൃത്താല ചിരിക്കുന്നു; എട്ടുകാലിമമ്മൂഞ്ഞ് വെറുമൊരു കഥാപാത്രമല്ല എന്നോർത്ത്!

നാളെ (2021 ഡിസംബർ 24) തൃത്താലയിൽ, തൃത്താല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെ കെട്ടിടോദ്ഘാടനമാണ്. നാൽപ്പത് കൊല്ലമായി തൃത്താലയിലേക്കോരു സർക്കാർ കോളേജിനായി ഞങ്ങൾ കാത്തിരിക്കുക യായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ, തൃത്താലയുടെ ജനകീയനായ എംഎൽഎ വിടി ബൽറാമിന്റെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കേരളത്തിൽ  പലയിടത്തും സർക്കാർ കോളേജുകൾ അനുവദിച്ചു. അതിന്നായി സർക്കാർ പൊതുനയം തന്നെ തിരുത്തിയിട്ടുണ്ട് എന്ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പലയിടങ്ങളിലും പ്രസംഗിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലത്തിലും, വിഎസിന്റെ മണ്ഡലമായ മലമ്പുഴയിലുമടക്കം അന്ന് സർക്കാർ കോളേജുകൾ അനുവദിച്ചിരുന്നു. അതൊക്കെ എന്തായോ എന്തോ?! 
കോളേജ് അനുവദിച്ച ഉടനെ തന്നെ തൃത്താലയിൽ ഒഴിഞ്ഞു കിടന്നിരുന്ന സർകാർ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞു എന്നത് വിടി ബൽറാമിന്റെ മണ്ഡലത്തിലെ വികസനത്തിനും ജനങ്ങളോട് നൽകിയ വാക്കുപാലനത്തിനും നൽകിയ പ്രാധാന്യം മനസ്സിലാക്കാനുതകുന്നതാണ്. പിന്നീട് കോളേജ് ക്യാമ്പസ് പണിയാൻ സൗജന്യമായി സ്ഥലം ലഭ്യമായെങ്കിലും തൃത്താല - പട്ടിത്തറ പഞ്ചായത്ത് ഭരണസമിതികളുടെ മുടക്കലുകളും നിസ്സഹകരണവും പാരവെപ്പും മൂലം സ്ഥലം ഏറ്റെടുക്കൽ നീണ്ടു പോയി. നിരന്തര പരിശ്രമവും വിടാതെയുള്ള വിടിയുടെ ഫോളോഅപ്പും പാരവെപ്പുകളെ അതിജീവിച്ച് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞു. അപ്പോഴേക്കും പിണറായി അധികാരമേറ്റെടുത്തു കഴിഞ്ഞിരുന്നു. 


സ്വന്തം മുന്നണിയിലെ എംഎൽഎമാർക്ക് പോലും തങ്ങളുടെ മണ്ഡലത്തിലെ റോഡ് പണിക്കുള്ള ഫണ്ട് പോലും കൃത്യമായി നൽകാതെ വർഷങ്ങളോളം ജനങ്ങളെ കൊണ്ട് എംഎൽഎയെ തെറി വിളിപ്പിക്കുന്ന തരത്തിലുള്ള ശൈലിയായിരുന്നു പിന്നീട് തൃത്താല പരിസരത്തുള്ള പലമണ്ഡലങ്ങളിലെയും സ്ഥിതി. അതേ പിണറായി പ്രതിപക്ഷ എംഎൽഎ ആയ വിടി ബൽറാമിനോട് എങ്ങനെ പെരുമാറും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. 


കോളേജ് പോലെ വലിയ ഫണ്ടുകൾ കിഫ്ബിയിലേക്ക് മാറ്റി. കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കാതെ പിടിച്ചു വെച്ചു. സ്വാഭാവിമകായും പ്രവൃത്തികൾ തടസ്സപ്പെട്ടു കാലതാമസം ഉണ്ടായി. ഇതോടെ പ്രദേശത്തെ മുൻ എംഎൽഎയും പ്രമുഖ നേതാവുമായ വികെ ചന്ദ്രൻ കോളേജ് കെട്ടിടത്തിന് തറക്കല്ലിട്ട സ്ഥലത്ത് റീത്ത് വെച്ച് അന്ത്യകൂദാശ ചൊല്ലി! തൃത്താലയിലിനി ഒരു സർക്കാർ കോളേജ് വരില്ല എന്ന് അവർ സ്വപ്നം കണ്ടു. തൃത്താലക്കാർ അങ്ങനെ ഉന്നത വിദ്യാഭ്യാസം നേടി ഉന്നതിയിലെത്തേണ്ട എന്ന് അവർ കണക്കു കൂട്ടി. 


എന്നാൽ എംഎൽഎ ആസ്തിവികസന ഫണ്ടും തൃത്താല കോ-ഓപ്പറേറ്റിവ് ബാങ്കും നൽകിയ സഹായം കൊണ്ടാണ്  തൃത്താല കോളേജ് കെട്ടിടം പണിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞത്. പിന്നീട് എംഎൽഎ ആസ്തിവികസന ഫണ്ട് അഞ്ച് കോടി രൂപ കോളേജ് നിർമാണത്തിനായി മാറ്റി വെച്ചു കെട്ടിടം പണി തുടങ്ങി.  


ജനവാസ മേഖലയിൽ നിന്നും അൽപ്പം മാറിയ സ്ഥലത്താണ് കോളേജ് ക്യാമ്പസ് എന്നതിനാൽ കെട്ടിടം പണിയുടെ അവസ്ഥ എന്താണെന്ന് അറിയാത്ത കുട്ടിസഖാക്കൾ ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനോട് അടുത്ത് വിടി ബൽറാം സ്മൈൽ തൃത്താല എന്ന ക്യാപ്ഷനോടെ എഫ്ബിയിൽ കോളേജ് കെട്ടിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് അവർ ഉണർന്നത്. റീത്ത് വെച്ചവരും ശവമടക്ക് നടത്തിയവരും സജീവമായി. പണി തുടങ്ങിയ കാലത്തെ ചിത്രങ്ങളും വീഡിയോയും ആയി അവർ ഭരണിപ്പാട്ട് തുടങ്ങി. പിൻവശം കാണാനായി ആക്രോശിച്ചു! 


പ്രവർത്തകർ കോളേജ് കെട്ടിടത്തിലേക്ക് മൊബൈൽ ക്യാമറയും ഓണാക്കി പോയി തത്സമയ വിവരം നൽകി. പണി കഴിഞ്ഞതും ക്ലാസ് റൂമുകളിൽ ടൈലുകൾ പാകിയതും കെട്ടിടത്തിന്റെ പിൻഭാഗവും കാണിച്ചു കൊടുത്തു. ചിലരൊക്കെ സൈലന്റായി. പലരും പിന്നെയും നിലവിളിച്ചുകൊണ്ടിരുന്നു... 


തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ചാനൽ നടത്തിയ ടോക് ഷോയിൽ തൃത്താലയിലെ മഹാ നായ ഒരു നേതാവ് കോളേജും ഇല്ല കെട്ടിടവും ഇല്ല ക്യാമ്പസും ഇല്ല എന്ന് ആധികാരികമായി പറഞ്ഞു. അടിമകൾ ബിജിഎം കലക്കി വിതരണം ചെയ്തു തളർന്നു! അപ്പോഴേക്ക് മൂന്ന് ബാച്ചുകൾ തൃത്താല ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങിയിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിച്ച എസ്എഫ്ഐക്കാര് പോലും നാണം കൊണ്ട് തലതാഴ്ത്തി. 


തെരഞ്ഞെടുപ്പ് നടന്നു. എന്ത് 'വിലകൊടുത്തും' തൃത്താല പിടിക്കണം എന്ന് അവർ ഉറപ്പിച്ചു. പാർട്ടിക്കാരെ അത്ര വിശ്വാസമില്ലാത്തതിനാൽ സംഘികളുടെ ഉറ്റതോഴൻ എംബി രാജേഷിനെ തന്നെ സ്ഥാനാർഥിയാക്കി. സംഘികളുമായി കച്ചവടം ഉറപ്പിച്ചു. ഉറപ്പാണെന്ന ബോർഡുകൾ വെച്ചു. 


വിടി ബൽറാമിന്റെ മുൻകാല സംഘി വിരുദ്ധ പോസ്റ്റുകൾ, പ്രതികരണങ്ങൾ, പ്രസംഗ ശകലങ്ങൾ, അഭിമുഖങ്ങൾ... എല്ലാം അഡ്മിൻസ് ഓൺലി വാട്ട്സാപ്പ് ഗ്രൂപ്പുകളായും, ബ്രോഡ്കാസ്റ്റുകളായും എഫ്ബി, ഇൻസ്റ്റ സ്റ്റാറ്റസുകളായും, പ്രമുഖർ തന്നെ ഉണ്ടാക്കിയ കൂട്ടങ്ങളും മനസ്സുകളും വ്യാജ ഐഡികളും ഉപയോഗിച്ച് വോട്ടുകൾ ശേഖരിച്ചു. രാജേഷ് ജയിച്ചു. കോളേജ് പണി ദിപ്പൊ തീർക്കും എന്ന് പോസ്റ്റ് ഇട്ടു. കിഫ്ബി തൃത്താലയിൽ മലമറിക്കും എന്ന് വീമ്പു പറഞ്ഞു. എട്ടുമാസത്തോളം ആയി. തൃത്താല കോളേജിനോ മറ്റു സർക്കാർ സ്കൂളുകളിലേക്കോ ഒരൊറ്റ രൂപ പോലും നൽകാൻ കഴിഞ്ഞിട്ടില്ല. 


നാളെ ഉദ്ഘാടനം ചെയ്യുന്ന കോളേജ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസ് പോലും കഴിഞ്ഞ ഏപ്രിൽ മൂന്നിന് വിടി ബൽറാം എഫ്ബിയിൽ ഇട്ട പോസ്റ്റിൽ നിന്ന് ചുരണ്ടിയെടുത്തതാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല. 


ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ഡേഷാഭിമാനിയിൽ എംബി താമരേഷ് ഇക്കഴിഞ്ഞ ഏഴു മാസങ്ങൾ കൊണ്ട് പണി കഴിപ്പിച്ചതാണെന്ന എട്ടുകാലി മമ്മൂഞ്ഞിയൻ സിദ്ധാന്തവും അച്ചടിച്ചു വന്നു! 


നാളത്തെ ഉദ്ഘാടനത്തിനു മുൻ‌ എംഎൽഎ വിടി ബൽറാമിനെ ക്ഷണിച്ചോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. അതൊക്കെ അവരുടെ ഇഷ്ടമാണ് അതെന്തെങ്കിലുമാകട്ടെ, ഞങ്ങൾ തൃത്താലക്കാർക്ക് ഇത് വിടി ബൽറാം ഞങ്ങളുടെ നാടിനു വേണ്ടി കൊണ്ടുവന്ന  ഗവണ്മെന്റ് കോളേജ് തന്നെയാണ്. അതെ,  വിടി ബൽറാമിന്റെ കോളേജ് നാളെ ഉദ്ഘാടനം ചെയ്യും.


#VTBalram, #SmileThrithala, 


•— Malayali Peringode

എഫ്ബി ലിങ്ക്:

https://www.facebook.com/100051804751854/posts/449934256743396

No comments:

Post a Comment