മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, February 8, 2022

കാന്തപുരത്തിന്റെ നോളജ്സിറ്റിക്ക് പിന്തുണ. പക്ഷേ...

സംഘ്പരിവാർ ആക്രമണം നേരിടുന്ന കാന്തപുരത്തിന്റെ നോളജ്സിറ്റിക്ക് പിന്തുണ. ശ്രീമാൻ കാന്തപുരം മുസ്ല്യാർ ഭൂലോക ഉടായിപ്പുകാരനാണെന്നും ഫ്രോഡുകളുടെ ഗ്രാന്റ് മുഫ്തിയാണെന്നും ഉറച്ച ബോധ്യമുണ്ട്. അത്തരം തട്ടിപ്പുകൾക്കും വിശ്വാസപരമായ ജീർണതകൾക്കുമെതിരെ ഓർമവെച്ചകാലം മുതൽ തുടരുന്ന എതിർപ്പും വിയോജിപ്പുകളും ഓർമ മങ്ങും കാലം വരെ തുടരുമെന്നും അറിയിക്കുന്നു. എന്നാൽ കോഴിക്കോട് ഉയർന്നുവരുന്ന വിദ്യാഭ്യാസ-കച്ചവട കേന്ദ്രമായ നോളജ് സിറ്റിക്കെതിരെ സംഘ്പരിവാർ ഭീകരർ ഉയർത്തുന്ന വർഗീയ കുപ്രചരണങ്ങളിൽ നോളജ്സിറ്റിക്ക് മാനസികമായ പിന്തുണ നൽകുകയും ചെയ്യും. മുസ്‌ലിം എന്ന ബോധവും ഐക്യമനോഭാവവും അവർക്ക് തരിമ്പും ഇല്ലെങ്കിലും ഇത്തരം സംഘടിതാക്രമണങ്ങളിൽ അവരെ പിന്തുണക്കുക എന്നത് അവരോടുള്ള ഐക്യത്തെക്കാൾ, സംഘ്പരിവാര ഭീകരതക്കെതിരെയുള്ള പോരാട്ടമായി കാണുവാനാണ് ശ്രമിക്കുന്നത്.കാര്യം കാണാൻ ബിജെപിയെയും ആർഎസ്എസിനെയും താലോലിക്കുന്ന കിരീടധാരിയാണീ താജുൽ ഉലമ എന്നത് വിഷയത്തിന്റെ ഗൗരവം മറ്റു മുസ്‌ലിം സംഘടനകൾ മനസ്സിരുത്തി മനസ്സിലാക്കുവാനും ചിന്തിക്കാനും ഇപ്പോഴെങ്കിലും ശ്രമിച്ചാൽ അവർക്ക് നന്ന്. സംഘ്പരിവാർ വിദ്വേഷത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനും സുരക്ഷാകവചമൊരുക്കാനും ശ്രീധരൻപിള്ളയെ നോമ്പുതുറക്കാനും സമ്മേളനങ്ങളിൽ ആശംസയർപ്പിക്കാനും വിളിച്ചതുകൊണ്ടോ, തീവ്രസംഘിപ്പിള്ളയുടെ പുസ്തകപ്രകാശനത്തിനു പോയി, പിള്ളമദ്‌‌ഹ് പാടിയതുകൊണ്ടൊന്നും ഒരു രക്ഷയും ഇല്ല എന്ന് മനസ്സിലാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടവർക്ക് ആവാം. സംഘ്പരിവാർ ആക്രമണങ്ങൾ നേരിടുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും മറ്റു സഹോദര സംഘടനകളെയും ആശയങ്ങളെയും വിരുദ്ധാഭിപ്രായക്കാരെയും എതിർക്കുമ്പോഴും പ്രസംഗിക്കുമ്പോഴും മാന്യതയും പ്രതിപക്ഷബഹുമാനവുമൊക്കെ ആവാം എന്ന് മുത്തേടമടക്കമുള്ള സകലരോടും ഈയവസരത്തിൽ ഉണർത്തുന്നു.സുന്നിയെന്നും, മുജാഹിദെന്നും,  ജമാഅത്തെന്നും പറഞ്ഞ് ഒറ്റതിരിഞ്ഞു നിൽക്കാതെ സംഘ്പരിവാരം നോളജ്സിറ്റിക്കെതിരെ നടത്തുന്ന വർഗീയ ഫാസിസത്തിനെതിരെ ഒന്നിക്കാത്തതെന്തേയെന്ന് ആകുലതപ്പെടുന്നവർ പലരും മറ്റുപല കാര്യങ്ങളിലും തങ്ങളുടെ അജണ്ടകൾക്കും, നയനിലപാടുകൾക്കും എതിരു നിൽക്കുന്ന സ്വസമുദായ/മത വിഭാഗങ്ങളോട് അതേ ഐക്യം പലപ്പോഴും പ്രകടിപ്പിക്കാറും ഇല്ല എന്നതു കൂടി ഇത്തരുണത്തിൽ ഓർത്തുകൊണ്ട്, ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു...


#KnowledgeCity, #Kanthapuram, #Muslim, #Islam, #RSS, #BJP, #SanghParivarTerror


— Malayali PeringodeNo comments:

Post a Comment