മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, December 29, 2016

ബിജെപിക്കു മുമ്പിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം: സഖാവ് പിണറായി വിജയൻബിജെപിക്കു മുമ്പിൽ വിനീതദാസനായി നിൽക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം: സഖാവ് പിണറായി വിജയൻ. 2014 സെപ്തംബർ 30 ന് സഖാവ് പിണറായി വിജയൻ തന്റെ ഒഫീഷ്യം വെരിവൈഡ് ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വാചകമാണ് മുകളിൽ നിങ്ങൾ വായിച്ചത്. ഇന്ന് ട്രോളർമാർ ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് സഖാവ് പിണറായി വിജയൻ എന്ന സിപിഎമ്മുകാരനായ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്.

മുമ്പ് പ്രതിപക്ഷത്തായിരുന്ന സമയത്ത് മോദിയും മറ്റു ബിജെപി നേതാക്കളും നടത്തിയ ട്വീറ്റുകളുടെയും എഫ്ബി പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ ഇട്ടുകൊണ്ട് പ്രതിഷേധിക്കുകയും, അന്നത്തെയും ഇന്നത്തെയും നിലപാടുകളിലെ വൈരുധ്യാത്മകത എടുത്തുകാട്ടി വിമർശിച്ചിരുന്ന സൈബർ സഖാക്കൾ ഈ വിഷയത്തിൽ മൗനത്തിലാണെന്നത് കൗതുകകരമായ കാര്യം തന്നെയാണ്.

സഖാവ് പിണറായി വിജയന്റെ എഫ്ബി പോസ്റ്റ്:


പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ പിൻവലിക്കുമോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉറ്റുനോക്കുന്നത്. പിൻവലിക്കപ്പെട്ടാൽ വിമർശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയായിരിക്കും എന്ന് സൈബർ സഖാക്കൾക്ക് കൃത്യമായി അറിയാവുന്നതു കൊണ്ട് പിൻവലിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും പറ്റി സ്റ്റഡിക്ലാസുകൾ എടുക്കുന്ന പല സൈബർ സഖാക്കൾക്കും സ്വന്തം പാർട്ടിയെ വിമർശിക്കുന്നതും ട്രോളുന്നതും തീരെ സഹിഷ്ണുതയോടെ നോക്കികാണാൻ കഴിയാറില്ല എന്നതും രസകരമായ കാര്യമാണ്.

1 comment:

  1. അത് പിന്നെ അങ്ങനെ തന്നെ അല്ലിയോ മോഡി പണ്ട് പറഞ്ഞത് ഇടക്കിടക്ക് പെട്രോളിനു വിലകൂടുന്നത് യു പി എ സർക്കാരിന്റെ പരജായമാണ് കാണിക്കുന്നത് എന്ന് ഇന്ന് അത് മോഡിക്ക് തന്നെ ഇപ്പോ പാരയായി അത് പോലെ കൂട്ടിയാൽ മതി

    ReplyDelete