മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, January 22, 2009

വഖഫ് ബോര്‍ഡ് വിവാദത്തില്‍ കഴമ്പില്ല

സി പി എം നോമിനിയായ കെ വി അബ്ദൂല്‍ ഖാദര്‍ എം എല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദക്കൊടുങ്കാറ്റുയര്‍ത്തുകയുണ്ടായി. ‘മതനിഷേധിയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് കൂട്ടുനിന്നു എന്ന ആരോപണത്തോട് വഖഫ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രതിക്കരിക്കുകയാണ് അഭിമുഖത്തില്‍...


ഡോ. ഹുസൈന്‍ മടവൂര്‍
കേരള വഖഫ്‌ ബോര്‍ഡ്‌ അംഗം




  • വഖഫ്‌ ബോര്‍ഡിന്റെ ഘടനയെക്കുറിച്ച്‌ അല്‌പം വിശദീകരിക്കാമോ?

    കേന്ദ്രവഖഫ്‌ ആക്‌ട്‌ 1995, കേരള വഖഫ്‌ റൂള്‍ 1996 എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന വഖഫ്‌ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വഫഖ്‌ ബോര്‍ഡ്‌ സംബന്ധമായി ഇന്ത്യന്‍ ഗവണ്‍മെന്റ്‌ പാസ്സാക്കുന്ന നിയമങ്ങളാണ്‌ കേന്ദ്ര വഖഫ്‌ ആക്‌ടിലുള്ളത്‌. ആക്‌ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുക്കുന്നതാണ്‌ വഖഫ്‌ റൂള്‍സ്‌. വഖഫ്‌ നിയമങ്ങളനുസരിച്ച്‌ സംസ്ഥാന വഖഫ്‌ ബോര്‍ഡില്‍ പതിനൊന്ന്‌ അംഗങ്ങളുണ്ടാവും. ഒരു എം പി, രണ്ട്‌ എം എല്‍ എമാര്‍, രണ്ട്‌ വഖഫ്‌ മുതവല്ലി പ്രതിനിധികള്‍, ബാര്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഒരു നിയമജ്ഞന്‍ എന്നിവര്‍ അതാത്‌ വിഭാഗങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളായി വരുന്നതാണ്‌. കൂടാതെ രണ്ട്‌ മുസ്‌ലിം പണ്ഡിതന്മാരെയും രണ്ട്‌ മുസ്‌ലിം സംഘടനാപ്രതിനിധികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്യുകയും വേണം. വഖഫ്‌ ബോര്‍ഡ്‌ അംഗങ്ങളെല്ലാം മുസ്‌ലിംകളായിരിക്കണമെന്നും ആക്‌ടില്‍ നിയമമുണ്ട്‌.

    അതാത്‌ കാലത്തെ പാര്‍ലമെന്റ്‌, നിയമസഭ എന്നിവകളില്‍ ഓരോ പാര്‍ട്ടിക്കുമുള്ള മുസ്‌ലിം പ്രാതിനിധ്യം അനുസരിച്ചും വഖഫ്‌ മുതവല്ലിമാരുടെ ഭൂരിപക്ഷത്തിന്റെ മത, രാഷ്‌ട്രീയ വീക്ഷണങ്ങളനുസരിച്ചും സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനങ്ങളനുസരിച്ചും ബോര്‍ഡ്‌ രൂപപ്പെട്ടുവരുമ്പോള്‍ അതില്‍ വ്യത്യസ്‌ത രാഷ്‌ട്രീയ, മതസംഘടനാ വീക്ഷണങ്ങളുണ്ടാവുക സ്വാഭാവികമാണ്‌. വഖഫ്‌ ബോര്‍ഡുകള്‍ സ്ഥാപിതമായതു മുതല്‍ ഇക്കാലംവരെ നിലയ്‌ക്കാണ്‌ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭകളിലും വഖഫ്‌ കൈകാര്യംചെയ്യാന്‍ ഒരു മന്ത്രിയും മന്ത്രാലയവുമുണ്ടാകും. ബോര്‍ഡിന്റെ തീരുമാനത്തില്‍ അപ്പീല്‍ പോകേണ്ടത്‌ ഹൈക്കോടതികളിലാണ്‌.

അഭിമുഖം പൂര്‍ണമായി വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക...

1 comment:

  1. സി പി എം നോമിനിയായ കെ വി അബ്ദൂല്‍ ഖാദര്‍ എം എല്‍ എ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദക്കൊടുങ്കാറ്റുയര്‍ത്തുകയുണ്ടായി. ‘മതനിഷേധി’യെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് കൂട്ടുനിന്നു എന്ന ആരോപണത്തോട് വഖഫ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രതിക്കരിക്കുകയാണ് ഈ അഭിമുഖത്തില്‍...

    ReplyDelete