മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, January 5, 2009

ഫലത്വീനികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുന്നു.

ഭക്ഷണമില്ല; ആശ്രയം പുല്ലും ചെടികളും

മനുഷ്യത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്ന ഇസ്‌റാഈലിന്റെ ക്രൂരതകള്‍ ഫലത്വീനികളെ പുതിയ ജീവിതം പഠിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കയാണ്. കഴിഞ്ഞ നവംബര്‍ അഞ്ച് മുതല്‍ ആരം ഭിച്ച ഉപരോധത്തിലൂടെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവും തടഞ്ഞ ഇസ്‌റാഈലിന്റെ നടപടിക ള്‍ക്കു മുന്നില്‍ ലോകം മുഴുവന്‍ മിണ്ടാപൂച്ചയായപ്പോള്‍ ഫലസ്ത്വീനികള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോ രാട്ടത്തിലാണ്. ഭക്ഷണം തീര്‍ത്തും നിലച്ചതോടെ ഗസ്സയിലെ ഫലസ്ത്വീനി കുടുംബങ്ങള്‍ പുല്ലുകളെയും കാട്ടുചെടികളെയും ആശ്രയിക്കാന്‍ തുടങ്ങിയെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

പതിനഞ്ച് ലക്ഷം പേര്‍ താമസിക്കുന്ന ഇവിടെ ഐക്യരാഷ്ട്രസഭയുടെ ദുരിദാശ്വാസ ഭക്ഷ്യവസ്തുക്കളാ ണ് ആശ്വാസം. എന്നാല്‍ ഡിസംബര്‍ പത്ത് മുതല്‍ ഇസ്‌റാഈല്‍, ദുരിതാശ്വാസ വാഹനങ്ങള്‍ക്കൂടി തടയാനാരംഭിച്ചതോടെ തീര്‍ത്തും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
ഗസ്സയിലെ ജിന്ദിയ അബൂ അം‌റയെന്ന വീട്ടമ്മയും പന്ത്രണ്ടു വയസ്സുകാരിയായ മകളും ഇപ്പോള്‍ ദിവസ വും റോഡരികിലെത്തി പുല്ലുകള്‍ വേവിച്ച് ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദിവസം ഒരു നേരം ചോറും ഖുബ്ബൂസും കഴിച്ചിരുന്ന തങ്ങള്‍ക്ക് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെ ന്നാണ് ഈ ഉമ്മ വിലപിക്കുന്നത്.

ഇസ്‌റാഈലിനു നേരെ ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസ് റോക്കറ്റാക്രമണം നടത്തുന്നു എന്നാരോ പിച്ചാണ് സൈന്യം അതിര്‍ത്തിയടച്ചത്. എന്നാല്‍ അനുരഞ്ജനശ്രമങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ആറു മാസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍കൂടി അവസാനിച്ചതോടെ മേഖല തീര്‍ത്തും സംഘര്‍ഷ ത്തിലേക്ക് നീങ്ങിയിരിക്കയാണ്.
ഫലസ്ത്വീനിലെ കുരുന്നുകള്‍ക്ക് ഭക്ഷണം നല്‍കാതെ, മരൂന്നു നല്‍കാതെ, കുടിവെള്ളം നല്‍കാതെ കഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിന്റെയും ഇസ്‌റാഈലിനെ സഹായിക്കുന്നവരുടെയും ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് നമുക്കും പ്രതിഷേധിക്കാം....
ഇസ്‌റാഈല്‍ ക്രൂരതയുടെ ചില ചിത്രങ്ങള്‍....

സൂചന: ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി, പുതിയ വിന്‍ഡോയില്‍ കാണാം
ചിത്രങ്ങള്‍ക്ക് കടപ്പാട് : വാര്‍ത്താ ഏജന്‍സികള്‍







കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍ **** കു‌ടുതല്‍ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @ പുതിയ ചിത്രങ്ങള്‍ @

8 comments:

  1. ഫലസ്ത്വീനിലെ കുരുന്നുകള്‍ക്ക് ഭക്ഷണം നല്‍കാതെ, മരൂന്നു നല്‍കാതെ, കുടിവെള്ളം നല്‍കാതെ കഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിന്റെയും ഇസ്‌റാഈലിനെ സഹായിക്കുന്നവരുടെയും ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് നമുക്കും പ്രതിഷേധിക്കാം....

    ഇസ്‌റാഈല്‍ ക്രൂരതയുടെ ചില ചിത്രങ്ങള്‍....

    ReplyDelete
  2. ഈ ബ്ലോഗ്‌ ഇനിയും വറ്റത്ത മനസ്സാക്ഷിയുടെ സ്വരമാണ്‌. നിസ്സാരമായ രാഷ്ട്രീയ കളികളുടെയും വിവാദപരമായ കുറ്റകൃത്യങ്ങളുടെയും പിന്നാലെ കേരളവും പത്രവും പായുമ്പോഴും ഇവിടെ മദ്ധ്യ പൂര്‍വ്വദേശത്തു നിന്നുമുയരുന്ന കുഞ്ഞുങ്ങളുടെ വിലാപത്തിന്‌ കാതോര്‍ക്കന്‍ തോന്നിയല്ലൊ. നന്നായി.

    ReplyDelete
  3. ഇസ്രായേലിന്റെ ക്രൂരതകള്‍ ഇനിയെന്നവസാനിക്കും....
    പാവം ഫലസ്തീനികള്‍

    ReplyDelete
  4. വിടരുന്നതിനു മുമ്പെ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ക്ക് മുന്നില്‍ തല കുനിക്കുന്നു...
    ആദരാഞ്ജലികള്‍... മരണത്തിനു കീഴടങ്ങിയ നിരപരാധികള്‍ക്ക്‌....

    ReplyDelete
  5. പ്രിയ അരങ്ങ്,
    സാബിത്ത്.കെ.പി,
    ...പകല്‍കിനാവന്‍...daYdreamEr...,

    വന്നെത്തിനോക്കി മിണ്ടാതെ പോകാതിരുന്നതിനു നന്ദി....
    ***
    ലോകരാഷ്ട്രങ്ങളെല്ലാം ശക്തമായ ഭാഷയില്‍ അപലപിച്ചെങ്കിലും അമേരിക്ക നല്‍കുന്ന രഹസ്യപിന്തുണയാണ്‌ ഇസ്രാഈലിന്റെ കരുത്ത്‌. നിലനില്‍പ്പിനുള്ള പോരാട്ടമാണ്‌ ഇസ്രാഈല്‍ നടത്തുന്നതെന്നാണ്‌ അമേരിക്കയുടെ പക്ഷം.

    ഈ ചോരക്കളിയില്‍ നമുക്കും പങ്കില്ലേ?
    ഇന്ത്യയുടെ ഐ എസ് ആര്‍ ഒ വിക്ഷേപിച്ച ചാര‌ഉപഗ്രഹം വഴി സ്ഥലനിര്‍ണയം നടത്തിയാണത്രെ ഇസ്‌റാഈല്‍ ബോംബിംഗ്!!

    ഇന്ത്യന്‍ മുസ്‌ലിംകളുടെ മൊത്തകുത്തക സ്വയം ഏറ്റെടുത്ത ചില സഹമന്ത്രിമാര്‍ കോഴിക്കോട് വന്ന് ഇന്ത്യ ഇസ്‌റാഈലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പറഞ്ഞിരിക്കുന്നു!!
    ആണത്തമുണ്ടെങ്കില്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവെക്കട്ടെ...
    അധികാരത്തിനൊരു കൊതിയും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ രാജിവെക്കുന്ന പ്രശ്നമേയില്ല!!

    ReplyDelete
  6. അടിച്ച് അമര്‍ത്ത്പെട്ട ഒരു ജനതയുടെ കണ്ണുനീര്‍ ന്റെ , രോടനതിന്റെ മുന്നില്‍ പുറം തിരിഞു നില്‍കുന്ന വന്‍കിട ശക്തികള്‍ എത്ര്‍ിരെ നമുക്കെ ഒന്നായി പോരാടാം
    ജയന്‍

    ReplyDelete
  7. നമുക്കു പ്രാര്‍ത്ഥിക്കാം സോദരാ..
    അല്ലാതെന്തു ചെയ്യാന്‍..:(

    ReplyDelete