Tuesday, August 18, 2009

അഹ്‌ലന്‍ റമദാന്‍...
വീണ്ടും വിശുദ്ധ റമദാന്‍ വിരുന്നെത്തുന്നു.
ലോക ജനതക്ക് പ്രകാശം ചൊരിഞ്ഞ
വിശുദ്ധ ഖുര്‍‌ആനിന്റെ അവതരണ മാസമാണ്
അനുഗ്രഹീത റമദാന്‍.
ആത്മീയോത്‌കര്‍ഷതയുടെ വസന്തകാലം.
വിവിധരൂപത്തിലുള്ള ആരാധനകള്‍
പ്രകൃതിമതമായ ഇസ്‌ലാം പരിചയപ്പെടുത്തുന്നു.
നമസ്‌കാരം, നോമ്പ് തുടങ്ങിയ ശാരീരികമായ ആരാധനകളും
സക്കാത്ത്, സ്വദഖഃ തുടങ്ങിയ സാമ്പത്തികമായ ആരാധനകളും
ഹജ്ജ്, ഉം‌റ തുടങ്ങിയ സാമ്പത്തികവും ശാരീരികവുമായ
ആരാധനകളും ഇസ്‌ലാമിലുണ്ട്.
നസ്‌കാരം, ഹജ്ജ്, സക്കാത്ത് എന്നിവ പ്രത്യേകം അനുഷ്‌ഠിക്കേണ്ട
കര്‍മപരമായ ആരാധനകളാണെങ്കില്‍
നോമ്പ് ചിലകാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ
ശരീരത്തെതടഞ്ഞ് ന്നിര്‍ത്തേണ്ട ആരാധനയാണ്.


ശരീരത്തെ പീഡിപ്പിക്കുന്ന നിഷേധാത്മക
സമീപനമാണ് വ്രതത്തിലൂടെ മുസ്‌ലിംകള്‍
നിര്‍വഹിക്കുന്നത് എന്ന് ചിലരെങ്കിലും പറയാറുണ്ട്.
എന്നാല്‍ വ്രതം നിഷേധാത്മകമായ കാര്യമല്ല;
നിര്‍മാണാത്മകമായ ആരാധനയാണ്.
ഒരു വിശ്വാസി സ്വന്തം ഇച്ഛപ്രകാരമാണ് വ്രതമനുഷ്‌ഠിക്കുന്നത്.
ഇതിന്റെ ലക്ഷ്യമാകട്ടെ ദൈവ സാമീപ്യവും
ദൈവീക പ്രതിഫലവും മ്മാത്രം.
ഈ നിലയില്‍ ഇസ്‌ലാം ആവശ്യപ്പെടുന്നവ്രതം
ശാരീരികവ്വും മാനസികവുമായ ഉന്നത ആരാധനയാണ്.
ഉദരത്തിന്റെയും ജനനേന്ദ്രിയത്തിന്റെയും
അനുവദനീയമായ ആഗ്രഹങ്ങളെയും
അഭിലാഷങ്ങളെയും നിയന്ത്രിക്കുകയാണ്
സ്രഷ്ടാവിന്റെ പ്രീതികാംക്ഷിച്ച് ഇസ്‌ലാം വ്രതത്തിലൂടെ ചെയ്യുന്നത്.

അനുവദനീയമായ ഭക്ഷണപാനീയങ്ങളും
ഇണ സംസര്‍ഗവുമൊക്കെ നിശ്ചിതസമയം
മാറ്റി വെയ്‌ക്കാന്‍ തയ്യാറാവുക എന്നത്
മഹദ് കര്‍മമായാണ് ഇസ്‌ലാം വീക്ഷിക്കുന്നത്.
അത്തരമൊരു വിതാനത്തിലേക്കുയരുന്ന
വിശ്വാസിയുടെ മനസ്സിനെ അല്ലാഹു
വളരെ ശ്രേഷ്‌ഠതയോടെ പരിഗണിക്കുന്നതായി
ഈ നബിവചനം വ്യക്തമാക്കുന്നു.

പ്രാര്‍ഥനകളോടെ,
റമദാന്‍ മുബാറക്...


“ആദം സന്തതിയുടെ എല്ലാ കര്‍മ്മങ്ങളും അവന്നുള്ളതാകുന്നു, നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. കാരണം അവന്‍ തന്റെ ഭക്ഷണവും പാനീയവും വികാരവുമെല്ലാം ഒഴിവാക്കുന്നത് എന്റെ കാരണത്താലാണ്.” [ബുഖാരി, മുസ്‌ലിം]


സൂക്ഷ്‌മതാ ബോധമാണ് നോമ്പ് സമ്മാനിക്കുന്ന സിദ്ധാന്തം.
വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

“വിശ്വസിച്ചവരെ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കെന്നപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. പ്രത്യുത, നിങ്ങള്‍ സൂക്ഷ്‌മതയുള്ളവരായേക്കാം.” [2:183]

മാംസം ഭക്ഷിക്കുന്നതിന് മാത്രമേ ചില മതസ്ഥരുടെ വ്രതത്തില്‍ വിലക്കുള്ളൂ.
മറ്റുഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ലൈംഗിക വികാരങ്ങള്‍ക്കും
അവരുടെ നോമ്പ് വിലക്ക് കല്പിക്കുന്നില്ല.
മറ്റുചില മതസ്ഥരാകട്ടെ, ദിവസങ്ങളോളം
ദൈര്‍ഘ്യമുള്ളനോമ്പനുഷ്‌ഠിക്കുന്നു.
അതുവഴിശരീരം ക്ഷീണിക്കുകയും
മനസ്സ് പ്രയാസപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ
ഇസ്‌ലാം അനുശാസ്സിക്കുന്ന വ്രതം
ഇതില്‍ നിന്നെല്ലാം മൌലികമായ അന്തരങ്ങള്‍ പുലര്‍ത്തുന്നതായി കാണാം.
വ്രതം വിജയത്തിന്റെ മാര്‍ഗമാണെന്ന്
ഖുര്‍‌ആന്‍ പ്രസ്താവിക്കുന്നു.
റമദാനിന്റെ പകലുകളില്‍ അന്നപാനീയങ്ങള്‍
ഉപേക്ഷിക്കുന്നതുകൊണ്ടു മാത്രം ഈ പദവി നേടാനാവില്ല.


പൈദാഹങ്ങള്‍ നിയന്ത്രിക്കുന്നതുപോലെ തന്നെ
ദുഷ്‌ചെയ്‌തികളും വാക്കുകളുമൊക്കെ കണിശമായും
ഉപേക്ഷിക്കുവാനും നോമ്പുകാരന്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയേ തീരൂ‍.
സദ്‌സ്വഭാവഗുണങ്ങള്‍ പരിശീലിച്ചെടുക്കുന്നതിനുള്ള ഒരാരാധനയാണിത്.


“ഒരാള്‍ തെറ്റായ വാക്കും പ്രവൃത്തിയും ഒഴിവാക്കാന്‍ തയ്യ്യാറായില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞത് കൊണ്ട് പടച്ചവന് ഒരാവശ്യവുമില്ല.” [ബുഖാരി]
എന്ന പ്രവാചക വചനം നാം നെഞ്ചോട് ചേര്‍ക്കുക.


റമദാന്‍ വിട പറയുമ്പോള്‍ നമുക്കൊരിക്കലും
നഷ്‌ടബോധം തോന്നാനിടവരരുത്.
തികഞ്ഞ ആത്മസംതൃപ്‌തി നേടാനാവണം.
അതിന് കൃത്യമായ അജണ്ടകളോടെ
റമദാനെ ഉപയോഗപ്പെടുത്താന്‍
ബോധപൂര്‍വ്വം നാം അധ്വാനിക്കണം.


ആയിരം മാസങ്ങളേക്കാള്‍ പവിത്രതയുള്ള
ഒറ്റരാത്രി -ലൈലത്തുല്‍ ഖദ്‌റിന്റെ
പുണ്യങ്ങളില്‍ നാം ഉള്‍പെടണം.
വിശുദ്ധ ഖുര്‍‌ആന്‍ അര്‍ത്ഥമറിഞ്ഞുകൊണ്ട്
കൂടുതല്‍ പഠിക്കാനും പ്രത്യേകം സമയം കണ്ടെത്തണം.
രാത്രി നമസ്‌കാരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,
റിലീഫ് സംരംഭങ്ങള്‍ തുടങ്ങി എല്ലാ നന്മകളും
ദിന്നചര്യയില്‍ ചിട്ടപ്പെടുത്തണം.

ആഗോള സാമ്പത്തിക മാന്ദ്യമെന്ന ഭീഷണിയുടെ
കരിനിഴലിലാണ് ഇത്തവണ നാം റമദാനിനെ എതിരേല്‍ക്കുന്നത്.
നമുക്ക് ചുറ്റിലുംനിരവധി പേര്‍ വ്യത്യസ്ത
മേഖലകളിലായി പ്രയാസം നേരിടുന്നുണ്ട്.
നോമ്പുകാല പ്രാര്‍ഥനകളില്‍ അവരെ ചേര്‍ക്കുന്നതോടൊപ്പം
നമ്മുടെ സഹായങ്ങളുടെ ഒരു വിഹിതവും
അവരിലേക്ക് പ്രവഹിക്കേണ്ടതുണ്ട്.
നമുക്ക് കൈവന്ന അനുഗ്രഹങ്ങള്‍ക്ക് മൂല്യം ഇരട്ടിക്കുകയാണ്.

വിശപ്പും ദാഹവും അനുഭവിക്കുന്ന നോമ്പുകാരന്‍
വിശപ്പടക്കാനും ദാഹം തീര്‍ക്കാനും ദൈവം ചെയ്തു തന്ന
അനുഗ്രഹങ്ങളെയും സംവിധാനങ്ങളെയും പറ്റി ബോധവാനാവുകയും കൂടി വേണം.
വിശപ്പുമാറ്റാന്‍ ഭക്ഷണം കിട്ടാതെ നരകിക്കുന്ന മനുഷ്യരുടെയും
പലകാരണങ്ങളാല്‍ജീവിതമാര്‍ഗം തടയപ്പെടുകയും
കൊട്ടിയടക്കപ്പെടുകയും ചെയ്‌ത പാവങ്ങളുടെയും
വേദനകളകറ്റാന്‍ നാം മനസ്സുവെക്കേണ്ടതുണ്ട്.
അതുവഴി റമദാന്‍ സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും
സമസൃഷ്‌ടി സ്നേഹത്തിന്റെയും ശാദ്വല ഭൂമികയായി മാറുക കൂടി ചെയ്യും.
അങ്ങനെ നോമ്പുകാരന് മാത്രം അവകാശപ്പെട്ട സ്വര്‍ഗത്തിലെ
“റയ്യാന്‍” എന്ന കവാടത്തിലേക്ക് പുണ്യമാലാഖമാരാല്‍ സ്വാഗതം ചെയ്യപ്പെടുന്ന
മഹാ സൌഭാഗ്യത്തിന് ദൈവകൃപയാല്‍ നമുക്കും സാക്ഷികളാവാന്‍ കഴിയും.
Share:

11 അഭിപ്രായം(ങ്ങൾ):

 1. റമദാന്‍ കരീം......... :)

  ReplyDelete
 2. പാപപ്പരിഹാരത്തിന്റെയും ത്യാഗത്തിന്റെയും ധാനധര്‍മതിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ദിനങ്ങള്‍ വരവായി...

  സമത്വസുന്ദരമായ ഒരു ലോകത്തിന്‍റെ ദര്‍ശനമാണ് റംസാന്‍ വ്രതാനുഷ്ഠാനം ലക്‍ഷ്യമിടുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഒരുമ ഉപവാസത്തിലൂടെ സാധ്യമാകുന്നു. അശരണര്‍ക്ക് താങ്ങും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും നല്‍കുന്ന പുണ്യമാസം ...

  എല്ലാ സഹോദരര്‍ക്കും റമദാന്‍ കരീം...

  ReplyDelete
 3. റമദ്വാന്‍‌ അല്‍‌ ‍കരീം

  ReplyDelete
 4. പ്രിയപ്പെട്ടവരെ..
  നിങ്ങൾക്കെന്റെ റമളാൻ ആശംസകൾ ,
  ഈ പുണ്യമാസത്തിൽ നിങ്ങൾക്കെന്റെ സമ്മാനമിതാ... സ്വീകരിച്ചാലും.
  നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന അപേക്ഷയോടെ.

  ReplyDelete
 5. Razakh,
  If you keep your blog to discuss the greatness of Islam, it is a good in its kind. Just I fingered to your chamber from sageer.
  faizal

  ReplyDelete
 6. പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ വന്നെത്തിയിരിക്കുന്നു ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ കദര്‍ കൊണ്ട് അനുഗ്രഹീതമായ പുണ്യ മാസം...നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെയും ഉള്‍പെടുത്തുക...
  റമളാന്‍ കരീം

  ReplyDelete
 7. ലളിതവും ഒപ്പം ഗഹനവുമായ ഒരു നല്ല പോസ്റ്റ്....

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു , പ്രാര്‍ഥനയില്‍ ഈ എളിയവനെയും ഉള്‍പെടുതുമല്ലോ

  ReplyDelete
 9. വീണ്ടുമൊരു റമദാന്‍ മാസം...
  പുണ്യങ്ങളുടെ പൂക്കാലത്തിന് ഒരിക്കല്‍ക്കൂടി സ്വാഗതം
  റമദാന്‍ മുബാറക്ക്‌!

  ReplyDelete
 10. Valare nalla postings/blog
  thanks
  Jazakallahu Khairan

  ReplyDelete
 11. വളരെ നന്നായിരിക്കുന്നു...
  വിശുദ്ധ റമദാന്‍ നോമ്പ് അനുഷ്ഠിക്കുമ്പോള്‍ മനസ്സിലാക്കേണ്ടകാര്യങ്ങളെല്ലാം വളരെ ഭംഗിയായ് തന്നെ വിവരിച്ചിരിക്കുന്നു....

  എല്ലാവര്‍ക്കും
  റമദാന്‍ മുബാറക്ക്‌...!!!

  ReplyDelete

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Cyclone Gonu Demonetisation Demonetization Education Eid Mubarak facebook gaza Gonu Google Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Mujahid Muslim League N D F OsamaBinLadin Peace School poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List