Sunday, March 8, 2009

നൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ

ജീവജാതികളുടെ ഉല്‌പത്തിയെയും വികാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത പഠനപരിശ്രമമെന്നനിലയ്‌ക്ക്‌ ഡാര്‍വിനിസ്റ്റ്‌ പരിണാമവാദം ശാസ്‌ത്രരംഗത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശാസ്‌ത്ര-സാമൂഹിക രംഗത്ത്‌ ഇത്രയേറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച മറ്റൊരു ശാസ്‌ത്ര സങ്കല്‌പം ഉണ്ടായിട്ടില്ല എന്നതാണതിന്റെ പ്രത്യേകത. പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ (Origin of species 1859) മതവിശ്വാസികള്‍ മാത്രമല്ല, ശാസ്‌ത്രപ്രതിഭകളും അതിന്റെ വിശ്വാസ്യതയെയും ശാസ്‌ത്രീയതയെയും കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ജീവജാതി (species) കളിലുണ്ടാവുന്നപ്രകൃതിദത്തമായ മാറ്റങ്ങളാണ്‌ പരിണാമ വാദത്തിനടിസ്ഥാനം. സ്‌പീഷീസുകള്‍ക്കിടയില്‍സാദൃശ്യം മാത്രമല്ലവൈജാത്യങ്ങളും ഉണ്ട്‌.
 അവയില്‍പരിസ്ഥിതിയോട്‌ കൂടുതല്‍യോജിച്ചു പോകുന്നവയല്ലാത്തവ നശിക്കും. ഉദാഹരണം ജിറാഫ്‌. കുറിയ കഴുത്തുള്ള ജിറാഫ്‌ വര്‍ഗം ഭക്ഷണദൗര്‍ലഭ്യം മൂലം ചത്തൊടുങ്ങി. നീളംകൂടിയ കഴുത്തുള്ളവ അതിജീവിച്ചു. ഈ സ്വഭാവം അവയുടെ സന്താനങ്ങള്‍ക്കും കിട്ടി. ഇങ്ങനെ കോടിക്കണക്കിന്‌ വര്‍ഷത്തെ അതി മന്ദഗതിയിലുള്ള ജൈവ പരിവര്‍ത്തനം വഴിയാണ്‌ ഭൂമിയില്‍ജീവജാലങ്ങളെല്ലാം വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വികന്‍ അതിപ്രാചീനവും സൂക്ഷ്‌മവുമായ ഒരു ജൈവകണമാണ്‌. ഇതാണ്‌ പ്രകൃതി നിര്‍ധാരണ സിദ്ധാന്തം.

ഈ അടിസ്ഥാന പരിണാമ തത്വത്തിന്‌ മേല്‍ കെട്ടിയ്‌ലേപിച്ച ആധുനിക പഠനങ്ങളാണ്‌ ഈ സിദ്ധാന്തത്തെ ഇന്നും സജീവമായി നിലനിര്‍ത്തുന്നത്‌ എന്ന്‌ പറയാം. ഒന്നര പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ഫോസില്‍രേഖകള്‍ വഴിയോ ആധുനിക തന്മാത്രാ ജീവശാസ്‌ത്രം വഴിയോ തെളിയിക്കപ്പെടാത്ത ഒരു കേവല സിദ്ധാന്തമായിട്ടാണെന്ന്‌ മാത്രം. സാധാരണ നിലയില്‍ അത്‌ തെളിയിക്കുക സാധ്യവുമല്ല. കാരണം അത്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ക്രമാനുഗതമായി സംഭവിക്കുന്നതും ഏകദിശീയവുമാണ്‌. ജ്ഞാനികളായ പരിണാമവാദികളെല്ലാം ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്‌. എന്നാല്‍ ഡാര്‍വിന്‍ സങ്കല്‌പിച്ചതിലും ഏറെ സങ്കീര്‍ണമാണ്‌ കാര്യങ്ങള്‍ എന്ന്‌ ശാസ്‌ത്രലോകം ഇന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികം അത്യാവേശപൂര്‍വം ആഘോഷിക്കുമ്പോള്‍ ഈ രംഗത്തുണ്ടായിട്ടുള്ള വിവാദങ്ങളിലേക്കും പുതിയ പഠനങ്ങള്‍ പരിണാമവഴിയില്‍വലിച്ചിട്ട പ്രതിബന്ധങ്ങളിലേക്കുമുള്ള ഒരെത്തിനോട്ടം മാത്രമാണിവിടെ ഉദ്ദേശ്യം.

വിവാദങ്ങള്‍

യൂറോപ്പിലും അമേരിക്കയിലുമാണീ വിഷയത്തില്‍ഏറെ വിവാദങ്ങള്‍ നടന്നിട്ടുള്ളതും നടക്കുന്നതും. കുരങ്ങന്‍ തങ്ങളുടെ അച്ഛന്റെ താവഴിയിലോ അമ്മയുടെ താവഴിയിലോ എന്ന്‌ ചോദിച്ച ബിഷപ്പുമാര്‍, ഡാര്‍വിന്‍ ദൈവമില്ലെന്ന്‌ തെളിയിച്ചു, ദൈവം അദ്ദേഹത്തിന്‌ മാപ്പുകൊടുക്കും എന്ന്‌ സമാധാനിച്ചവര്‍, ഡാര്‍വിനിസത്തെ കോടതി കയറ്റിയവര്‍, സൃഷ്‌ടിവാദികളെന്നും പരിണാമ വാദികളെന്നും ഭിന്നിച്ച്‌ സഭ്യതയുടെ വക്കോളമെത്തി നില്‌ക്കുന്നവര്‍... അങ്ങനെ സംഘര്‍ഷഭരിതമാണ്‌ ചെറുതെങ്കിലും പരിണാമലോകം. പരിണാമവും ഒരു മതാവേശമായി മാറുകയാണോ എന്ന്‌ സംശയിക്കാവുന്നതരത്തിലാണിന്നും തുടരുന്നവിവാദങ്ങളുടെ ശൗര്യം.

അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത്‌ സ്‌കൂളുകളില്‍ഡാര്‍വിനിസം പഠിപ്പിക്കുന്നതിനെതിരെ ഒരമേരിക്കന്‍ പൗരാവകാശ സംഘടന (ACLU) ജോണ്‍ തോമസ്‌ സ്‌കോപ്പ്‌ എന്നഅധ്യാപകനെ കോടതി കയറ്റിയ സംഭവം (scope's monkey trial) ഏറെ പ്രസിദ്ധമാണ്‌. പിന്നീടത്തരം നിരവധി കേസുകളാണ്‌ അമേരിക്കയില്‍മാത്രം നടന്നത്‌. 1920-25 കാലഘട്ടങ്ങളില്‍പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും സ്‌കൂളുകളില്‍ഡാര്‍വിനിസം പഠിപ്പിക്കുന്നതിനെതിരെ നിയമനിര്‍മാണങ്ങള്‍ ത െന്നനടന്നു. തല്‍ഫലമായി കോടതി ഇടപെടലുകളുമുണ്ടായി. 1968ല്‍ ഡാര്‍വിനിസത്തിനനുകൂലമായും 1987ല്‍ സൃഷ്‌ടിവാദത്തിനെതിരായും അമേരിക്കന്‍ സുപ്രീംകോടതി വിധികളുണ്ടായി. പ്രഫ. ഹെന്റി മോറിസിന്റെ സൃഷ്‌ടിശാസ്‌ത്രം അക്കാലത്തും അര്‍ക്കന്‍സാസിലും ലൂസിയാനയിലും പഠിപ്പിച്ചുവന്നു. ഇതിനെതിരെ 1982ല്‍ജസ്റ്റിസ്‌ വില്യം ഒവര്‍ടണ്‍ നടത്തിയ വിധി പ്രസ്‌താവം പരിണാമവാദികളെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. പരിണാമവാദത്തിന്റെ ശാസ്‌ത്രീയ പരിവേഷം സൃഷ്‌ടിവാദത്തിനില്ലാത്തതാണ്‌ ഈ വിധിയുടെ അടിസ്ഥാനം. സൃഷ്‌ടിവാദത്തിനും തുല്യസമയം എന്നവാദവും കോടതി അംഗീകരിച്ചില്ല. കേസുകള്‍ തുടര്‍ന്നു. പെന്‍സില്‍വാനിയയില്‍ഇന്റലിജന്റ്‌ ഡിസൈന്‍ (സൃഷ്‌ടിവാദത്തിന്റെ ഒരു രൂപം-ID) പഠിപ്പിക്കാന്‍ (2004) അനുമതി നല്‌കപ്പെട്ടു. ഇതിനെതിരെ 2005ല്‍ഹാരിസ്‌ ബര്‍ഗ്‌ ഡിസ്‌ട്രിക്‌ട്‌ കോടതി രംഗത്തുവന്നു. പ്രശസ്‌ത മോളിക്കുളാര്‍ ബയോളജിസ്റ്റും പരിണാമവിരുദ്ധനുമായ മൈക്കല്‍ബെഹെ ഇവിടെ വിസ്‌തരിക്കപ്പെട്ടു. എന്നാല്‍2008ല്‍ലൂസിയാന സയന്‍സ്‌ എജ്യുക്കേഷന്‍ ആക്‌ട്‌ പരിണാമ ശാസ്‌ത്രത്തോടൊപ്പം സൃഷ്‌ടിശാസ്‌ത്രവും പഠിപ്പിക്കാവുന്നതാണെന്ന്‌ വിധിച്ചത്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ചു. പരിണാമ ശാസ്‌ത്രം പഠിപ്പിക്കരുത്‌ എന്നല്ല, സൃഷ്‌ടിവാദവും കുട്ടികളറിയണം എന്നഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെട്ടത്‌ സൃഷ്‌ടിവാദികളെ തൃപ്‌തിപ്പെടുത്തി.

സ്‌കൂളുകളില്‍സൃഷ്‌ടിവാദപരമായ സംശയങ്ങള്‍ക്കും മറുപടി ലഭിക്കാന്‍ കുട്ടികള്‍ക്കവസരമുണ്ടാവണമെന്നബ്രിട്ടീഷ്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ മൈക്കല്‌റോസിന്റെ പ്രസ്‌താവന (2008) പരിണാമത്തിന്റെ ഒടുങ്ങാത്ത വിവാദ വഴിയില്‍അവസാനത്തേതാവില്ല. ഹാറൂന്‍ യഹ്യ പരിണാമവാദം തെളിയിക്കുന്നഫോസില്‍ഇടക്കണ്ണികളെ (transitional forms) ഹാജരാക്കുന്നവര്‍ക്ക്‌ പത്ത്‌ ട്രില്യന്‍ തുര്‍ക്കിഷ്‌ ലിറാ (4.4 മില്യന്‍ പൗണ്ട്‌) പാരിതോഷികം പ്രഖ്യാപിച്ചതാണ്‌ ഈയിടെയുണ്ടായ മറ്റൊരു സംഭവ വികാസം. (New Indian Express 30-09-08).

സൃഷ്‌ടിവാദികളില്‍അമേരിക്കന്‍ ബ്രിട്ടീഷ്‌ പ്രൊട്ടസ്റ്റന്റ്‌ വിഭാഗക്കാരുടെ വാദം ബൈബിള്‍ സൃഷ്‌ടിവാദം മാത്രമാണ്‌ ശരി എന്നാണ്‌. അഥവാ ഭൂമിയുടെ വയസ്സ്‌ പരമാവധി പതിനായിരം വര്‍ഷം, മനുഷ്യോല്‌പത്തിക്ക്‌ ആറായിരം വര്‍ഷം പഴക്കം. മറ്റൊരു വിഭാഗം ക്രൈസ്‌തവരും മുസ്‌ലിംകളും വിശ്വസിക്കുന്നത്‌ സൃഷ്‌ടിയും വികാസവും ഒരു അഭൗതിക ബുദ്ധികേന്ദ്രത്തിന്റെ രൂപകല്‌പനയാണ്‌ എന്നാണ്‌. ഇത്‌ ഇന്റലിജന്റ്‌ ഡിസൈന്‍ (intelligent Design 1D) എന്നറിയപ്പെടുന്നു. സൃഷ്‌ടിപ്പുമായി ബന്ധപ്പെട്ട കാലയളവിനെക്കുറിച്ച്‌ ഖുര്‍ആന്‍ യാതൊന്നും പ്രസ്‌താവിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ ബൈബിള്‍ ക്രിയേഷനിസം മുസ്‌ലിംകളംഗീകരിക്കുന്നില്ല. സൃഷ്‌ടിപ്പിനെക്കുറിച്ച്‌ പഠിക്കാനും ക െണ്ടത്താനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്‌ നല്‌കുകയും ചെയ്യുന്നു. ``അല്ലാഹു എങ്ങനെ സൃഷ്‌ടി ആരംഭിക്കുകയും പി െന്നഅത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്നവര്‍ ചിന്തിച്ചുനോക്കിയി േല്ല. തീര്‍ച്ചയായും അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതത്രെ അത്‌. പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ച്‌ അവന്‍ എപ്രകാരം സൃഷ്‌ടി ആരംഭിച്ചിരിക്കുന്നു എന്ന്‌ നോക്കൂ. പിന്നീട്‌ അല്ലാഹു മറ്റൊരിക്കല്‍കൂടി സൃഷ്‌ടിക്കുന്നതാണ്‌.'' (വി.ഖു 29:19,20)

ഏതായാലും പരിണാമവാദികളും കഉ വിദഗ്‌ധരും ബൈബിള്‍ സൃഷ്‌ടിവാദികളും നേര്‍ക്കുനേര്‍ നടത്തിക്കൊണ്ടിരിക്കുന്നസംവാദങ്ങളും ചര്‍ച്ചകളും ഏറെ രസകരവും വിജ്ഞാനപ്രദവുമാണെന്ന്‌ പറയാതെ വയ്യ.

ഡാര്‍വിനിസവും ദൈവവും

യഥാര്‍ഥത്തില്‍ദൈവാസ്‌തിത്വം നിഷേധിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നത്‌ ശാസ്‌ത്രത്തിന്റെ രീതിയല്ല. ഐസക്‌ ന്യൂട്ടണ്‍ പറഞ്ഞതുപോലെ `കടല്‍ക്കരയില്‍കക്കയും കല്ലും പെറുക്കിക്കളിക്കുന്നഒരു കൊച്ചുകുട്ടി മാത്രമാണ്‌ നമ്മള്‍. മുമ്പില്‍കീഴ്‌പ്പെടാതെ കിടക്കുന്നത്‌ വിശാലമായ പാരാവാരമാണ്‌.' അപ്പോള്‍ മനുഷ്യന്‌ ദൈവത്തെ കുറിച്ചെങ്ങനെ വിധി പറയാന്‍ കഴിയും? എന്നാല്‍ഡാര്‍വിനിസ്റ്റുകള്‍ പ്രത്യേകിച്ചും ആധുനികര്‍ ദൈവനിഷേധത്തിന്റെ പ്രചാരകര്‍ കൂടിയാണ്‌. ലോകത്തെ ഒന്നാംനമ്പര്‍ ഡാര്‍വിനിസ്റ്റും ഈ രംഗത്തെ ജനപ്രിയ എഴുത്തുകാരനുമായ റിച്ചാര്‍ഡ്‌ ഡോകിന്‍സ്‌ ദൈവനിഷേധം പ്രചരിപ്പിക്കുന്നതിനായി ഈയിടെ ഒരു ഗ്രന്ഥം ത െന്നപുറത്തിറക്കി; ഠവല ഏീറ റലഹൗശെീി. ഡാര്‍വിന്‍ ചിന്തകളിലൂടെയാണ്‌ അദ്ദേഹം മനുഷ്യനെ ദൈവനിഷേധത്തിലേക്ക്‌ നടത്തുന്നത്‌. ദൈവം ഇല്ലഎന്നത്‌ തെളിയിക്കാവുന്നകാര്യമല്ലഎന്നദ്ദേഹം (Science and xian belief, vol 7, 1994) സമ്മതിച്ച കാര്യമാണ്‌. അഭൗതിക പ്രതിഭാസങ്ങളെയും കാരണങ്ങളെയും ഡാര്‍വിനിസം നിരാകരിക്കുന്നു എന്നാണ്‌ മറ്റൊരു പരിണാമവാദിയായ ഏണസ്റ്റ്‌ മെയറുടെ പ്രസ്‌താവന (Darwin's influence on modern thought scientific American, July 2000). സ്റ്റീഫന്‍ ജെ ഗൗള്‍ഡ്‌ മുതല്‍പ്രഗത്ഭരെല്ലാം ഈ പട്ടികയില്‍വരുന്നവരാണ്‌. എന്നാല്‍ഇതെല്ലാം അനാവശ്യമേഖലയില്‍ശാസ്‌ത്രജ്ഞര്‍ കടന്നുകയറുന്നനിര്‍ഭാഗ്യകരമായ അവസ്ഥയാണ്‌ എന്നാണ്‌ മുസ്‌തഫാ അക്യാല്‍-നിക്കൊളസ്‌ മസാകെ (National science cetnre, science education, USA) സംവാദത്തില്‍അഭിപ്രായപ്പെട്ടത്‌ (islamonline.net).

അക്ഷരത്തെറ്റുകള്‍ കൊണ്ടൊരു ജനിതക പുസ്‌തകം

മോളിക്കുളാര്‍ ബയോളജിയുടെയും ജനിതകശാസ്‌ത്രത്തിന്റേയും സഹായത്തോടെ പരിണാമവാദത്തെ സജീവമായി നിലനിര്‍ത്താന്‍ ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ സാഹസപ്പെടുകയാണ്‌. ഡാര്‍വിന്‌ ജനിതക ശാസ്‌ത്രമോ ക്രോമസോമുകളെക്കുറിച്ച്‌ പോലുമോ അന്നറിവുണ്ടായിരുന്നില്ല. ആധുനികര്‍ പരിണാമവാദങ്ങള്‍ക്ക്‌ ജനിതക വിശദീകരണം അത്യാവശ്യമാണെന്നകാര്യം തിരിച്ചറിഞ്ഞവരാണ്‌. അതിനായി അവര്‍ കൂട്ടുപിടിച്ചത്‌ `മ്യൂട്ടേഷന്‍' അഥവാ ജനിതക ഉള്‍പരിവര്‍ത്തന സാധ്യതകളെയാണ്‌. ഇവിടെയാണ്‌ നവഡാര്‍വിനിസത്തിന്റെ (Neo Darwinism) തുടക്കം.ജീവന്റെ സര്‍വ വിജ്ഞാനകോശമാണ്‌ ജീനുകള്‍. അതീവ കൃത്യതയോടെ സ്വയം പകര്‍പ്പെടുക്കാന്‍ കഴിവുള്ള വിവര വിജ്ഞാന ശേഖരമാണത്‌. കോശങ്ങളിലെ ക്രോമസോമുകളിലാണവയുടെ സ്ഥാനം. വളരെ അപൂര്‍വമായി അവ നിര്‍മിക്കുന്നപകര്‍പ്പുകളില്‍ചില വൈകല്യങ്ങള്‍ വരാം. അതാണ്‌ ജീന്‍ മ്യൂട്ടേഷന്‍ എന്നറിയപ്പെടുന്നത്‌. പലപ്പോഴും ഒരേ ജീനിന്റെ രണ്ട്‌ വ്യത്യസ്‌ത മാതൃകകള്‍ (Allels) ജീന്‍ ശേഖരത്തില്‍വരികയും രണ്ടും അടുത്ത തലമുറയിലേക്ക്‌ പകരാനുള്ള മത്സരത്തിലേര്‍പ്പെടുകയും ചെയ്യും. അതിന്റെ ഫലം ാല്‍മ്യൂട്ടേഷന്റെ ഫലമായി കൈമാറ്റം ചെയ്യപ്പെടുന്നജീന്‍ പകര്‍പ്പുകളിലേറെയും ആ ജീവികളില്‍പ്രകടമാവുന്നത്‌ മാരകമായ രോഗങ്ങളിലൂടെയോ മറ്റു ശാരീരിക പ്രതിസന്ധികളിലൂടെയോ ആവാം. അഥവാ മ്യൂട്ടേഷന്‍ വൈദ്യശാസ്‌ത്രത്തി െന്നാരു വെല്ലുവിളിയായി നില്‌ക്കുന്നജനിതക പ്രതിഭാസമാണ്‌. ഇവയാണ്‌ നവ ഡാര്‍വിനിസ്റ്റ്‌ ചിന്തകരുടെ വീക്ഷണത്തില്‍പുതിയ പുതിയ ജീവജാലങ്ങളുടെ ഉല്‌പത്തിക്ക്‌ നിദാനം. എന്നാല്‍എല്ലാ ശാസ്‌ത്രസൂചനകളും മ്യൂട്ടേഷന്‍ ജീവികള്‍ക്ക്‌ മാരകമായ ദുഷ്‌ഫലങ്ങളുണ്ടാക്കുന്നവയാണെന്നാണ്‌ സമര്‍ഥിച്ചിട്ടുള്ളത്‌.

പ്രസിദ്ധ കോസ്‌മോളജിസ്റ്റ്‌ ഫ്രഡ്‌ ഹോയിലിന്റെ ഭാഷയില്‍പരിണാമസങ്കല്‌പങ്ങള്‍ ഒരു അവശിഷ്‌ട ശേഖരത്തിലൂടെ കൊടുങ്കാറ്റ്‌ കടന്നുപോവുമ്പോള്‍ ഒരു ബോയിംഗ്‌ 747 വിമാനം ഉണ്ടായി എന്ന്‌ പറയുന്നതിന്‌ തുല്യമാണ്‌. (ജീവോല്‌പത്തിയാണിവിടെ സൂചിപ്പിക്കുന്നത്‌). അല്ലെങ്കില്‍ അമേരിക്കന്‍ ജനിതക ശാസ്‌ത്രജ്ഞന്‍ ബി ജി രംഗനാഥിന്റെ ഭാഷയില്‍കൃത്യവും വ്യവസ്ഥാപിതവുമായ ഒരു മാതൃകയില്‍ ഉണ്ടാവുന്ന ഭൂമികുലുക്കം പോലുള്ള ഒരു പ്രതിഭാസം (random change മ്യൂട്ടേഷന്‍) അതിന്റെ ഘടനയില്‍ഗുണപരമായ മാറ്റം ഉണ്ടാക്കുക എന്നത്‌ അസംഭവ്യമാണ്‌.'' (origisn -പെന്‍സില്‍വാനിയ)


നോബേല്‍ജേതാവായ എച്ച്‌ ജെ മുള്ളറുടെ വാദം: “വ്യാപകമായ പരീക്ഷണങ്ങളിലൂടെ മനസ്സിലാവുന്നത്‌ ഭൂരിഭാഗം ‘മ്യൂട്ടേഷനും’ അപകടകാരികളാണ്‌ എന്നാണ്‌; ഉപകാരികളായവ ഇല്ലഎന്നുത െന്നപറയാവുന്നത്ര കുറവാണ്‌.” മ്യൂട്ടേഷന്‍ ഫലമായുണ്ടാവുന്നഒരു ഉപകാരിയായ ജീന്‍ മലേറിയയെ പ്രതിരോധിക്കുന്നതായി പറയപ്പെടുന്നുണ്ട്‌. എന്നാല്‍ഇതേ ജീന്‍ ത െന്നയാണ്‌ മാരകമായ സിക്കിള്‍ സെല്‍അനീമിയ (അരിവാള്‍ രോഗം) ഉണ്ടാക്കുന്നതും. അഥവാ ഒരര്‍ഥത്തില െല്ലങ്കില്‍മറ്റൊരു വിധത്തില്‍മ്യൂട്ടേഷന്‍ വരുത്തുന്നദുരന്തങ്ങളുടെ സൂചനയാണിത്‌.

ഉപകാരിയായ ഒരു മ്യൂട്ടേഷനെക്കുറിച്ച്‌ ജനിതക ശേഖരത്തില്‍വരാവുന്നസാഹചര്യത്തെക്കുറിച്ച്‌ ആസ്‌ത്രേലിയന്‍ ക്രിയേഷനിസ്റ്റുകളുടെ ചോദ്യത്തിന്‌ റിച്ചാര്‍ഡ്‌ ഡാക്കിന്‍സ്‌ മൗനിയായിരിക്കുകയും പിന്നീട്‌ ക്യാമറ മാറ്റി സമയം നല്‌കാന്‍ ആവശ്യപ്പെട്ട ശേഷം ബി ഭാഗം മറുപടി പറയാതെ ഒഴിയുകയും ചെയ്യുന്നവീഡിയോ ക്ലിപ്പിംഗുകള്‍ ക്രിയേഷനിസ്റ്റ്‌ സൈറ്റുകളിലും സീഡികളിലും ലഭ്യമാണ്‌. (from a frog to a prince ആസ്‌ത്രേലിയന്‍ ക്രിയേഷിസ്റ്റ്‌ സി ഡി) 2006ന്‌ ശേഷം ഈ വിവാദം ഇന്നും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. ആകസ്‌മികവും പ്രവചനാത്മകവുമല്ലാത്തതുമായ മ്യൂട്ടേഷന്‍ (random mutation) പരിണാമത്തിന്‌ കാരണമാവുന്നതുകൊണ്ട്‌ പരിണാമം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍കിട്ടുന്നഫലം വ്യത്യസ്‌തമാണെന്നും അതുകൊണ്ട്‌ മനുഷ്യന്‍ ഒരു പ്രാപഞ്ചിക യാദൃച്ഛികതയാണെന്നും (cosmic accident) സ്റ്റീഫന്‍ ജെ ഗൗള്‍ഡ്‌ വാദിക്കുമ്പോള്‍, പരിണാമം ഒരു നിശ്ചിത പാത പിന്തുടരുന്നു എന്നും ജീവന്‍ പ്രവചനാത്മകമാണെന്നും മറ്റു ചിലരും (Simon Cornary Moris Cambridge) വാദിക്കുന്നു. ചുരുക്കത്തില്‍സര്‍വത്ര ആശയക്കുഴപ്പമാണ്‌ ഈ രംഗം വാഴുന്നത്‌ എന്ന്‌ കാണാം.

ജീന്‍ അഥവാ ‘ദൈവം’

വിശ്വാസികള്‍ ഇന്ന്‌ ദൈവത്തിന്‌ കല്‌പിച്ചരുളുന്നസ്ഥാനമാണ്‌ പരിണാമ വാദികള്‍ ജീനുകള്‍ക്ക്‌ നല്‌കിയിരിക്കുന്നത്‌. ജീനുകള്‍ ആകസ്‌മികമായി സ്വയം ഉത്ഭൂതമാവുന്നു, സ്വയം തനി പകര്‍പ്പുകളെടുക്കുന്നു. അവ അമരന്മാരാണ്‌ (immortal coils). ജീവന്റെ ലക്ഷ്യം ത െന്നതാന്താങ്ങളുടെ ജീനിന്റെ സംരക്ഷണമാണ്‌, ജീനുകള്‍ അവയുട നിലനില്‌പിനായിട്ടാണ്‌ ഭ്രൂണം മുതല്‍തലച്ചോര്‍ വരെയുള്ളവ നിര്‍മിച്ചത്‌, ശരീരം ജീനുകളുടെ ഒരതിജീവന തന്ത്രം മാത്രം (survival machine). മനുഷ്യനടക്കം ജീവജാലങ്ങളെല്ലാം സ്വാര്‍ഥരാണ്‌. സര്‍വജീവികളുടെയും സര്‍വ പ്രവര്‍ത്തനങ്ങളുടെയും ആകെത്തുക താന്താങ്ങളുടെ ജീന്‍ മാത്രം തലമുറ തലമുറ കൈമാറിപ്പോവുന്നു എന്നുറപ്പുവരുത്തുകയാണ്‌. സ്‌നേഹവും സാമൂഹികജീവിതവും അപകടമുന്നറിയിപ്പുകളും തുടങ്ങി നാം മനുഷ്യസ്‌നേഹമെന്നും കാമമെന്നും ക്രോധമെന്നും വിലയിരുത്തുന്നതെല്ലാം സ്വന്തം ജീനുകള്‍ മാത്രം നിലനിര്‍ത്താനുള്ള പദ്ധതികളാണ്‌. അതിന്‌ സാമൂഹിക മാനങ്ങള്‍ (group selection) പോലുമില്ല. ലോകപ്രശസ്‌ത പരിണാമശാസ്‌ത്രജ്ഞന്‍ റിച്ചാര്‍ഡ്‌ ഡാക്കിന്‍സിന്റെ ഠവല ലെഹളശവെ ഴലില എന്നപ്രശസ്‌ത കൃതി മു േന്നാട്ട്‌ വെക്കുന്നപരിണാമ മാതൃകകയുടെ അടിസ്ഥാനമാണ്‌ മേല്‍വിവരിച്ചത്‌ (30th Anniversary Indian Edition 2007). ഒരു കല്‌പിത കഥയെ ഓര്‍മിപ്പിക്കുന്നഈ കൃതിയിലുടനീളം ചിന്തിക്കുന്നവര്‍ക്ക്‌ ദൈവത്തിന്റെ കരങ്ങള്‍ കാണാം. ഒളിപ്പിക്കാന്‍ കഴിയാത്ത ദൈവീക സാന്നിധ്യത്തെ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നവിചിത്രരീതികളുടെ രസകരമായ വായനാനുഭവമാണീ കൃതി എന്നു പറയാം.

മനുഷ്യപരിണാമം പോലുള്ള സങ്കീര്‍ണ സമസ്യകള്‍ക്ക്‌ ജീനിന്റെ ദിവ്യവത്‌കരണവും പരിഹാരമായില്ലഎന്ന്‌ മനസ്സിലാക്കിയ ഡാക്കിന്‍സ്‌ ആവിഷ്‌കരിച്ച മറ്റൊരു സങ്കല്‌പനമാണ്‌ മീമുകള്‍. (meme) മതവും ഭാഷയും കലയും സംസ്‌കാരവും ജനിതക സങ്കല്‌പങ്ങള്‍ക്ക്‌ മാത്രം വിശദീകരിക്കാന്‍ കഴിയാതെ വരുന്നതിന്‌ പരിഹാരമെന്നോണമാണ്‌ `മീമു'കളുടെ രംഗപ്രവേശം. ജീനുകളുടെ `സാംസ്‌കാരിക അപരന്‍'മാരാണത്രെ മീമുകള്‍. അവ `ജീനിനേക്കാള്‍ ഇത്തിരി കടുപ്പമായിരിക്കുമല്ലോ' എന്നാണ്‌ മറ്റൊരു പരിണാമ വാദിയായ ഹാമില്‍ട്ടന്‍ `മീമി'നെ പരിഹസിച്ചത്‌. ഇങ്ങനെ പാദാര്‍ഥിക അസ്‌തിത്വം പോലുമില്ലാത്ത സങ്കല്‌പങ്ങളിലേക്കും സൈദ്ധാന്തിക വാശിയിലേക്കുമാണ്‌ പരിണാമവാദം എത്തിനില്‌ക്കുന്നത്‌ അഥവാ പരിണാമവാദം ശാസ്‌ത്രത്തിന്റെ മുഖംമൂടിയണിഞ്ഞുവരുന്നഒരു മതാന്ധതയാണോ?

പൊതുപൂര്‍വികന്‍ എന്നസങ്കല്‌പം

മനുഷ്യനും കുരങ്ങുമെല്ലാം ഒരു പൊതുപൂര്‍വികനില്‍നിന്ന്‌ വന്നു എന്നാണ്‌ ഡാര്‍വിനിസം സിദ്ധാന്തിക്കുന്നത്‌. ഗാലപ്പഗോസ്‌ ദ്വീപിലെ അടക്കാക്കുരുവികളുടെ (finches) വൈജാത്യങ്ങളെക്കുറിച്ചുള്ള പഠനമാണിക്കാര്യത്തിലദ്ദേഹത്തിന്റെ പ്രചോദനം. പിന്നീടത്‌ മനുഷ്യനും മൃഗങ്ങള്‍ക്കുമെല്ലാം പറ്റുന്നരീതിയാക്കി പരിഷ്‌കരിച്ചു. (The common descent) അഥവാ ഏഷ്യയിലേയും അമേരിക്കയിലേയും കുരങ്ങുകള്‍, ഗിബ്ബണ്‍, ഒറാങ്ങ്‌ ഉട്ടാങ്ങ്‌, ഗോറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ ഇവയെല്ലാം വംശാവലിയില്‍ ഏതാണ്ടൊരുകോടി വര്‍ഷം മുമ്പുള്ള ഒരു പൊതു പൂര്‍വികനിലേക്കാണെത്തുന്നത്‌ എന്നാണനുമാനം. ഇപ്രകാരം എല്ലാ ജീവജാലങ്ങള്‍ക്കും ഒരു പൊതു പൂര്‍വികന്‍, അവയ്‌ക്ക്‌ വീണ്ടും പൊതുപൂര്‍വികന്‍ അങ്ങനെ ശാഖകളും ഉപശാഖകളുമായി ഒരു പ്രാചീന പൊതുപൂര്‍വിക കോശത്തിലാരംഭിക്കുന്നപരിണാമ വൃക്ഷം! ഇതാണ്‌ പരിണാമഭാവന!! ഇങ്ങനെയെങ്കില്‍ ഒരു പൊതുപൂര്‍വികനില്‍നിന്ന്‌ അനേക ലക്ഷം വര്‍ഷങ്ങളിലൂടെയുള്ള അനുക്രമമായ പുരോഗതി സൂചിപ്പിക്കുന്ന എണ്ണമറ്റ ഇടക്കണ്ണികള്‍ (മധ്യവര്‍ഗങ്ങള്‍) നിലനിന്നിട്ടുണ്ടാവണം. എന്നാല്‍ ഫോസില്‍ ചരിത്രം അത്‌ ശരിവെക്കുന്നില്ല എന്നതാണ്‌ പരിണാമവൃക്ഷത്തിന്‌ നേരെ കോടാലിയോങ്ങി നില്‌ക്കുന്നദുരന്തം. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയ പരിണാമ ശാസ്‌ത്രജ്ഞരില്‍ അതികായനാണ്‌ സ്റ്റീഫന്‍ ജെ ഗൗള്‍ഡ്‌. പരിണാമവാദത്തിലെ ശ്രദ്ധേയമായ ഭാഗം അനുക്രമമായ വ്യതിയാനങ്ങളല്ല, നീണ്ടകാലത്തെ നിശ്ചലതയാണ്‌, അഥവാ അനേക ലക്ഷം വര്‍ഷം ചില സ്‌പീഷീസുകള്‍ വ്യത്യാസമില്ലാതെ തുടരും, പക്ഷേ, പെട്ടെന്ന്‌ പുതിയൊരു സ്‌പീഷീസ്‌ ഉണ്ടാവും. ആവര്‍ത്തിത സന്തുലനം (panctuated equilibirium) എന്നാണ്‌ ഐല്‍സ്‌ എല്‍ഡ്‌റിഡ്‌ജും സ്റ്റീഫന്‍ ജെ ഗൗള്‍ഡും മുന്നോട്ടു വെച്ച ഈ ആശയം അറിയപ്പെടുന്നത്‌. വന്‍ വിവാദക്കൊടുങ്കാറ്റാണിതും സൃഷ്‌ടിച്ചത്‌. ബ്രിട്ടീഷ്‌ നാഷണല്‍മ്യൂസിയത്തിലെ ഫോസിലുകള്‍ പോലും പുനര്‍ക്രമീകരിച്ച വന്‍ പ്രക്ഷുബ്‌ധാവസ്ഥയ്‌ക്കിത്‌ കാരണമായി. മന്ദമായ പരിണാമത്തിന്‌ ഫോസില്‍തെളിവുകള്‍ ഇല്ലെന്നിവര്‍ വാദിക്കുമ്പോള്‍ ഗൗള്‍ഡിന്റെ സങ്കല്‌പങ്ങള്‍ക്കാണ്‌ തെളിവില്ലാത്തതെന്ന്‌ ഡോക്കിന്‍സും ഹാല്‍സ്റ്റഡും വാദിക്കുന്നു.

ബ്രിട്ടീഷ്‌ ഡെറിക്‌ വിഭര്‍ഗും പറഞ്ഞത്‌ അനുക്രമമായ ജൈവ വിസ്‌ഫോടനമാണ്‌ . (The nature of fossil record, proceedings � British Geological Association 1976 vol 87 p187) പരിണാമ ശാസ്‌ത്രജ്ഞനായ ഡഗ്ലസ്‌ ഫുതയാമ, (Science ort rial) ബ്രിട്ടീഷ്‌ പാലിയന്തോളജിസ്റ്റ്‌ കോളിന്‍ പാറ്റേഴ്‌സന്‍ തുടങ്ങിയവരും ഇക്കാര്യം സ്ഥിരീകരിച്ചവരാണ്‌. തന്റെ സിദ്ധാന്തം ജീവജാതികളെയും മധ്യവര്‍ഗ ക ഡാര്‍വിന്‍ പ്രസ്‌താവിച്ചിട്ടുള്ളത്‌.(The origin of species) പക്ഷെ....


(തുടരും...)
കടപ്പാട്:


ലേഖനം:
ടി ടി എ റസാഖ്‌ ,
ശബാബ് വാരിക .ചിത്രങ്ങള്‍:


ഗൂഗ്‌ള്‍, വിക്കിപീഡിയ
Share:

8 അഭിപ്രായം(ങ്ങൾ):

 1. ജീവജാതികളുടെ ഉല്‌പത്തിയെയും വികാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത പഠനപരിശ്രമമെന്നനിലയ്‌ക്ക്‌ ഡാര്‍വിനിസ്റ്റ്‌ പരിണാമവാദം ശാസ്‌ത്രരംഗത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശാസ്‌ത്ര-സാമൂഹിക രംഗത്ത്‌ ഇത്രയേറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച മറ്റൊരു ശാസ്‌ത്ര സങ്കല്‌പം ഉണ്ടായിട്ടില്ല എന്നതാണതിന്റെ പ്രത്യേകത. പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ (Origin of species 1859) മതവിശ്വാസികള്‍ മാത്രമല്ല, ശാസ്‌ത്രപ്രതിഭകളും അതിന്റെ വിശ്വാസ്യതയെയും ശാസ്‌ത്രീയതയെയും കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ജീവജാതി (species) കളിലുണ്ടാവുന്നപ്രകൃതിദത്തമായ മാറ്റങ്ങളാണ്‌ പരിണാമ വാദത്തിനടിസ്ഥാനം.

  ReplyDelete
 2. വായിച്ചിട്ടും അഭിപ്രായം പറയാതെ പോയതാണ്. 'തുടരും' എന്നത് കണ്ടത് തന്നെ കാരണം. ഈ ലേഖനം അവസാനം വിശ്വാസചിന്തയുമായി കൂട്ടിക്കെട്ടാനാണ് ഭാവമെങ്കില്‍ പിന്നെ ഇവിടെ കമന്റ് ഇടുന്നതില്‍ അര്‍ത്ഥമില്ലാതെ പോകും. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു. ഏതായാലും മനുഷ്യനെ ചെളിയോ മണ്ണോ കുഴച്ച് ഉണ്ടാക്കിയതല്ല എന്ന് മാത്രം വിശ്വസിച്ചു കൊണ്ട് നിര്‍ത്തുന്നു.

  ReplyDelete
 3. സഹസ്രാബ്ദങ്ങളായി പലവിധ ഗ്രന്ഥങ്ങളില്‍ സമാഹരിച്ചിട്ടുള്ള ദൈവീകമെന്ന് വിശ്വസിക്കുന്ന ഇസങ്ങള്‍ പോലും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനാവാതെ കൊഴകൊഴാ എന്ന് വഴുതിക്കളിക്കുകയാണ്, അപ്പോള്‍ പിന്നെ വെറും രണ്ടു നൂറ്റാണ്ടു പഴക്കമുള്ള ഡാര്‍വിനപ്പൂപ്പന്റെ മണ്ടപ്പുസ്തകത്തെ ചുമ്മാ വിട്ടു കൂടെ?

  ReplyDelete
 4. പൊതുവേ കോമഡി പോസ്റ്റുകളില്‍ കോമഡി കുറഞ്ഞ് വരുന്ന ഇക്കാലത്ത് ഇതൊക്കെ വായിക്കുമ്പോള്‍ ആണ് ഒരാശ്വാസം...

  ReplyDelete
 5. ethite bakki ,,,,,,,,,,,,,anu post cheumm,,,,,,kathirikunnu

  ReplyDelete
 6. In science, there is no such thing as darvinism. Darvin's is not the final word. But it was milstone in the history of our study of nature.

  ReplyDelete
 7. ഭൂമിയില്‍ ജീവന്‍റെ ഉത്ഭവം എത്ര വര്‍ഷങ്ങക്ക് മുമ്പ് തുടങ്ങി എന്ന് കൃത്യമായി പറയാന്‍ നമ്മുടെ മുമ്പില്‍ തെളിവുകളൊന്നും ഇല്ലെങ്കിലും ജീവികള്‍ എല്ലാം ഒരു നിശ്ചിത കാലത്തിനു ശേഷം മരിച്ചുപോയി എന്നും മരിച്ചവയെല്ലാം ദ്രവിച്ചുപോയി എന്നും നമുക്കറിയാവുന്ന സത്യമാണ്.
  ദ്രവിച്ചു തീരാന്‍ കാരമാകുന്നത് ബാക്ടീരിയ പോലുള്ള സൂക്ഷ്മകോശ ജീവികളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് താനും

  അങ്ങിനെയെങ്കില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുംബ് ഈ പ്രക്രിയ നടത്തിയിരുന്നത് ബാക്റ്റീരിയ പോലുള്ള സൂക്ഷ്മകോശ ജീവികള്‍ തന്നെയായിരുന്നോ അവറ്റകളുടെ പരിണാമത്തേകുറിച്ച് ശാസ്ത്രലോകം എങ്ങിനെയാണ് ചര്‍ച്ച ചെയ്തത് എന്ന് അറിയാന്‍ താല്‍പര്യമുണ്ട്. വല്ല ലിങ്കും ഉണ്ടെങ്കില്‍ മലയാളി ഒന്ന് അയച്ചുതരണം എന്നഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 8. ഭൂമിയില്‍ ജീവന്‍റെ ഉത്ഭവം എത്ര വര്‍ഷങ്ങക്ക് മുമ്പ് തുടങ്ങി എന്ന് കൃത്യമായി പറയാന്‍ നമ്മുടെ മുമ്പില്‍ തെളിവുകളൊന്നും ഇല്ലെങ്കിലും ജീവികള്‍ എല്ലാം ഒരു നിശ്ചിത കാലത്തിനു ശേഷം മരിച്ചുപോയി എന്നും മരിച്ചവയെല്ലാം ദ്രവിച്ചുപോയി എന്നും നമുക്കറിയാവുന്ന സത്യമാണ്.
  ദ്രവിച്ചു തീരാന്‍ കാരമാകുന്നത് ബാക്ടീരിയ പോലുള്ള സൂക്ഷ്മകോശ ജീവികളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് താനും

  അങ്ങിനെയെങ്കില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുംബ് ഈ പ്രക്രിയ നടത്തിയിരുന്നത് ബാക്റ്റീരിയ പോലുള്ള സൂക്ഷ്മകോശ ജീവികള്‍ തന്നെയായിരുന്നോ അവറ്റകളുടെ പരിണാമത്തേകുറിച്ച് ശാസ്ത്രലോകം എങ്ങിനെയാണ് ചര്‍ച്ച ചെയ്തത് എന്ന് അറിയാന്‍ താല്‍പര്യമുണ്ട്. വല്ല ലിങ്കും ഉണ്ടെങ്കില്‍ മലയാളി ഒന്ന് അയച്ചുതരണം എന്നഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Beach Book Review Cyclone Gonu Demonetisation Demonetization Education Eid Eid Mubarak facebook fb notification gaza Gonu Google Harshal Hollyday Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Muharram Mujahid Mujeeb Edavanna Muslim League N D F OsamaBinLadin Outing Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം തൃപ്പനച്ചി ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദുബൈ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നുണയും തിന്മയും നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മസ്ജിദ് മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുജീബ് എടവണ്ണ മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List