മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, December 10, 2018

'അഹങ്കാരത്തിന്റെ കൊടുമുടിയിൽ കയറിയ ഒരു മതസംഘടനയുടെ ധാർഷ്ട്യം'



'അഹങ്കാരത്തിന്റെ കൊടുമുടിയിൽ കയറിയ ഒരു മതസംഘടനയുടെ ധാർഷ്ട്യം' 
എന്നാണ് 2002 ൽ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളർപ്പിനെ ഒറ്റവാചകത്തിൽ അബൂബക്കർ കാരക്കുന്ന് വിശേഷിപ്പിച്ചത്. ആ അഹങ്കാരവും ധാർഷ്ട്യവും ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ഡിസംബർ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടന്ന 'ലയനപൂർത്തി' സമ്മേളനം വിളിച്ചോതുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ള ആ സംഘടനക്ക്  ഇതുവരെ പ്ര‌ായപൂർത്തി ആയിട്ടില്ലേ അല്ലെങ്കിൽ വകതിരിവുണ്ടാകാനുള്ള പ്രായമായില്ലേ എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല.

ന്യൂനാൽ ന്യൂനപക്ഷമാണ് വിഘടിച്ച് പോയതെന്ന് എല്ലാ പ്രഭാഷകരും പറയുന്നു. അവരെ പേടിച്ച് ഇത്ര വലിയ സംസ്ഥാന ബഹുജന സംഗമം നടത്തണോ എന്നതാണ് മറുചോദ്യമുള്ളത്. 2022 ൽ കഴിപ്പിക്കേണ്ട വിഷൻ വിശദീകരിച്ചുകൊണ്ട് ഒരു മഹാൻ ചോദിച്ചത്; മുജാഹിദുകളുടെ ഏറ്റവും വലിയ പ്രശ്നം സിഹ്റാണോ എന്നതാണ്. ശരി. അങ്ങനെ അല്ലെങ്കിൽ പിന്നെ 2016 ഡിസംബറിലെ പേറ്റ്നോവ് തീരുന്നതിന്റെ മുമ്പെ ധൃതിപ്പെട്ട് സിഹ്ർ മുഖ്യവിഷയമായി ലേഖനമെഴുതിയത് എന്തിനാണ്? പിന്നീട് ഒരു പ്രശ്നവുമല്ലാത്ത ഇതേ സിഹ്‌റിൽ കെജെയു പണ്ഡിത ചർച്ച നടത്തിയത് എന്തിനാണ്? അതേ കാര്യം പബ്ലിക്കിനോട് പറയരുത്, പ്രസംഗിക്കരുത് എഴുതരുത് എന്നൊക്കെ എഴുതി ഒപ്പിട്ട്, അതേ സർകുലർ തന്നെ കീഴ്ഘടകങ്ങളിലേക്ക് അയക്കുകയും സംഘടനാ മീറ്റിംഗുകളിൽ വിശദീകരിച്ചു വിശദീകരിച്ച് ഫലിക്കാതായപ്പോൾ പൊതു പരിപാടിപോലെ പോസ്റ്ററൊക്കെ എഫ്ബി ചുമരുകളിൽ ഒട്ടിച്ചു നടന്നതെന്തിനാണ്? പിന്നെ ഒരു നേട്ടമുള്ളത് ഐക്യം തകരാനുള്ള കാരണങ്ങൾ നിരത്തിയ കൂട്ടത്തിൽ ഒന്നമതായി സിഹ്ർ ലേഖനം തന്നെ എണ്ണാനുള്ള സത്യസന്ധത കാണിച്ചു എന്നതാണ്. നുണകളിലും വഞ്ചനകളിലും കെട്ടിപൊക്കിയ ചീട്ടുകൊട്ടാരത്തിൽ ഇടക്കെങ്കിലും സത്യമുണ്ടാകുന്നത് നല്ലതാണ്. 

സ്വന്തം നെഞ്ചത്തേക്കാണോ ആ കൈ നീളുന്നത് എന്ന ഒരു ദയനീയ നോട്ടം...


മറ്റൊന്ന്, അലർച്ചകാരന്റെ തിട്ടൂരത്തിന് കോറസ് പാടാൻ ഓർഗ. സെക്രട്ടറിയും വൈപ്രസികളും മറന്നില്ല എന്നതാണ്. സർക്കസ് കൂടാരത്തിലെ ചെണ്ട കൊട്ടുന്ന പണിയാണ് അലർച്ചകാരന്റെ ദൗത്യം. കയ്യിൽ വടിയും പിടിച്ച് കയറിന്മേലൂടെ നടക്കുകയാണ് ഐക്യ 'പെട്ട് വന്നവർ'. സ്ഥാപനങ്ങളും സംഘടനയും പിടിച്ചെടുക്കുമെന്നാണ് പ്രധാന ഭീഷണി. ഭീഷണി കേട്ട് വല്ലവരും കേറി പള്ളി പൂട്ടിക്കാൻ മെനക്കെടുമോ എന്ന് പേടിയുള്ളത് കൊണ്ട്, സംഘട്ടനത്തിനില്ല, നിയമപരമായി മതി എന്ന് പ്രത്യേകം കുഞ്ഞാടുകളെ ഓർമപ്പെടുത്തിയത് നന്നായി.

NIA അന്വേഷിക്കുന്ന ഐ എസ് റിക്രൂട്ട് കേസും മെഡിക്കൽ കോഴക്കേസും നടത്തുന്നവർക്ക് നിയമ സംവിധാനത്തോട് അൽപം ബഹുമാനം ഉണ്ടാകുന്നത് നല്ലതാണ്. ജനാധിപത്യം, മതനിരപേക്ഷത എന്നതൊക്കെ പ്രസംഗത്തിൽ ഒതുക്കിയതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണവർ. ഐക്യ 'പെട്ട് വന്നവർക്ക്' അതോർമയുണ്ടാകണം എന്നില്ല.

പക്ഷെ, വിജിലൻസ് കേസ് നടത്തി കഴിഞ്ഞതിന് ശേഷം ഇതിനൊക്കെ സമയമുണ്ടാകോ എന്നാണ്. അലർച്ചകാരന് മാത്രമല്ല, വൈ. പ്രസിയെ തേടിയും വിജിലൻസ് വരുമെന്നാണ് കേട്ടുകേൾവി. ഐക്യം പോലെ, കേട്ടുകേൾവിയും വിശ്വസിക്കരുതെന്നാണ്. അതുകൊണ്ട് ഞാൻ വിട്ടു. നിങ്ങളും വിട്ടേക്കൂ... :)

ബസ്സിന്റെ എണ്ണമെടുക്കാൻ ആളെ നിർത്തിയിട്ടുണ്ടെന്ന് തട്ടിവിട്ട മറ്റൊരാളുണ്ട്. ആ വാട്സ്അപ്പ് മെസേജ് അയച്ച ആളോട് എണ്ണം കിട്ടിയോ എന്ന് ചോദിക്കണം. ഉണ്ടെങ്കിൽ ആ എണ്ണം വാട്സ് അപ്പ് ചെയ്യണം. വാട്സ് അപ്പ് അഞ്ചാം പ്രമാണമാണല്ലോ. നടക്കട്ട്!

പതിനഞ്ചു വർഷക്കാലം കൂടെ നിന്ന പ്രൊഫസർ എൻ വി അബ്ദുർറഹ്‌മാൻ അതുവരെ നിലനിന്നിരുന്നതിനെ കൊച്ചാക്കി സംസാരിക്കുമ്പോൾ ഉള്ളറിഞ്ഞു ചിരിക്കുന്ന നവോത്ഥാനം


ഏറെ രസകരമായി തോന്നിയത്, 2002-ലെ പിളർപ്പിനെ അന്നത്തെ കൗൺസിലിലും സെക്രട്ടേറിയേറ്റ്, എക്സിക്യൂട്ടീവിലുമൊക്കെ അദ്ദേഹം പറഞ്ഞ, പ്രയോഗിച്ചൊരു പ്രസിദ്ധമായ വാക്കുണ്ടായിരുന്നു. ‘ഹിസ്റ്റോറിക്കൽ ബ്ലണ്ടർ‘ എന്നാണ്, അന്ന് ഐ എസ് എമ്മിനെ പിരിച്ചു വിടാൻ എടുത്ത തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ 2018 ഡിസംബർ എട്ടായപ്പോഴേക്ക് അതൊ ഹിസ്റ്റോറിക്കൽ എക്സലെൻസ് ആയി എന്നതാണ് അദ്ദേഹത്തിന്റെ  കടപ്പുറം പ്രസംഗത്തിന്റെ ശൈലി.

ഐക്യനാന്തരമുണ്ടായ ആദർശപരവും സംഘടാപരവുമായ നൂറ് കണക്കിന് പ്രശ്നങ്ങളിൽ, കുതന്ത്രത്തിലൂടെയെങ്കിലും പരിഹരിക്കപ്പെട്ട ഒരേ ഒരു പ്രശ്നം; വൈ. പ്രസികളുടെ സെക്രട്ടേറിയേറ്റ് യോഗങ്ങളിലെ ആനുകൂല്യങ്ങളില്ലാത്ത പങ്കാളിത്തമാണ്. കെ എം ഷാജിയുടെ നിയമസഭാ പ്രവേശനം പോലെ. ഇത്തരത്തിൽ, ജനിതകശാസ്ത്രം പോലും തോറ്റുപോകുന്ന സ്വഭാവമാറ്റം വരുമായിരുന്നെങ്കിൽ, വൈ. പ്രസികൾക്ക് സെക്രട്ടേറിയേറ്റ് പങ്കാളിത്തം വേണ്ടായിരുന്നു. ഐക്യ 'പെട്ട' സംസ്ഥാന നേതാക്കൾക്ക് ഇമ്മാതിരി മാറ്റമാണെങ്കിൽ, ഒട്ടിപ്പിടിച്ചിരിക്കുന്ന ബാക്കിയുള്ളവരുടെ അവസ്ഥ എന്തായിരിക്കും?

അലർച്ചയിൽ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. പരസ്യമായ കലാപാഹ്വാനമാണ് ടിയാൻ നടത്തിയിട്ടുള്ളത്. സ്വന്തം പ്രവർത്തകരോട് എന്ത് അക്രമം കാണിച്ചായാലും ‘മറ്റവന്മാരുടെ‘ പള്ളികളും മദ്റസകളും മറ്റു സ്ഥാപനങ്ങളും പിടിച്ചടക്കണം എന്ന യുദ്ധപ്രഖ്യാപനവും കലാപാഹ്വാനവും. ചുണയുള്ള, സമയമുള്ള ഒരുത്തൻ കോടതിയിൽ പോയൊരു പൊതുതാത്പര്യ ഹർജി കൊടുത്താൽ തീരാവുന്നതേ ഇത്തരം അലർച്ചകൾ. ഇപ്പോ സുരേന്ദ്രൻ നടക്കുന്ന പോലെ കോടതീന്ന് കോടതികളിലേക്കൊരു വാഹനജാഥ നടത്താം. മേല്പറഞ്ഞ വിജിലൻസ് കേസുകളും, കോഴക്കേസുകളും കോടികൾ വെട്ടിച്ച നികുതി വെട്ടിപ്പുകേസുകളും എല്ലാം കൂടി ആസ്വദിച്ച് ഉണ്ടതിന്നു കഴിയാം. കൂട്ടിന് ചുണക്കുട്ടന്മാരായ കേരളപോലീസും അവരുടെ വാഹനവ്യൂഹവും ഉണ്ടാവുകയും ചെയ്യും. ന്താ നോക്കണോ...?

അലർച്ചക്കാരന്റെ തിട്ടൂരം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ. പെട്ടുപോയവർ അനുഭവിക്കാനിരിക്കുന്നേ ഉള്ളൂ. ചെവി നുള്ളിക്കോളൂ. കാരക്കുന്ന് പറഞ്ഞ ധാർഷ്ട്യവും അഹങ്കാരവും ഒട്ടും മാറ്റ് കുറയാതെ ഒപ്പം കൊണ്ട് നടക്കുന്ന അലർച്ചക്കാരൻ 'നവോത്ഥാനത്തിന്റെ നേരവക‌ാശികളെ' (ചിരിക്കരുത്) കുത്ത് പാളയെടുപ്പിക്കും.


കമന്റേറ്റർമാരുടെ അടിയന്തിര ശ്രദ്ധയിലേക്ക്:
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...‘
’മരിച്ചു പോണ്ടേ നമുക്ക്...‘
‘മുജാഹിദ് അല്ലാത്തവർക്ക് മുജാഹിദുകളുടെ പാർട്ടിക്കാര്യത്തിൽ എന്തിനാണു ബേജാറ്....‘
എന്തെല്ലാം നന്മകൾ ചെയ്യുന്നു എന്നിട്ടും ഇജ്ജാദി വിമർശനങ്ങൾ

തുടങ്ങിയ ക്ലീഷേ കമന്റുകൾ ഇനിയും ഇവിടെ ചിലവാകില്ല മക്കളേ...
എഴുതിയ വിഷയത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞേച്ചും പോകൂ. അല്ലെങ്കിൽ വെറുതെ കിടന്ന് അലമ്പുണ്ടാക്കാതെ മാറി നിൽക്കൂ...

പിൻകുറി: കേരളത്തിന്റെ രണ്ടാം നവോത്ഥാനം നുണകളിലും സാഹിത്യമോഷണങ്ങളിലും മുങ്ങിപോയിട്ടുണ്ടെങ്കിൽ ഒന്നാം നവോത്ഥാന പ്രസ്ഥാനം വഞ്ചനയിലും കളവിലും അഴിമതിയിലും താണുകൊണ്ടിരിക്കുകയാണ്. സൂർത്തുക്കളേ താണുകൊണ്ടിരിക്കുകയാണ്...

-മലയാളി പെരിങ്ങോട്



അലറലും തുടർന്നുള്ള നിലവിളികളും കാണാം
 
ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ:

No comments:

Post a Comment