മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, December 25, 2018

മുഖ്യമന്ത്രിക്കെതിരെ വംശീയാധിക്ഷേപം: ജന്മഭൂമിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ്



മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച ജന്മഭൂമി പത്രത്തിനെതിരെ കേസ് കൊടുത്തു. കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ കേരള ഇന്‍ചാര്‍ജ്ജുമായ വി.ആര്‍ അനൂപാണ് ഗുരുവായൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് താന്‍ പരാതി നൽകിയതെന്ന് അനൂപ് പ്രതികരിച്ചു. താൻ കൂടി ഉള്‍പ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്ന നിലയിലാണ് എന്റെ പരാതി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ സ്വന്തം നിലയില്‍ ‘ജന്‍മഭൂമി’യ്‌ക്കെതിരെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും അനൂപ് പറഞ്ഞു. ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ജാതി പരാമര്‍ശിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.


വി ആർ അനൂപിന്റെ ഫെയ്സ്ബുക്ക്
പോസ്റ്റിന്റെ പൂർണരൂപം:

#ജൻമഭൂമിപത്രത്തിനെതിരെ ജാതീയമായ അധിക്ഷേപത്തിന് കേസ് കൊടുത്തു. വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാൻ പരാതി കൊടുത്തിരിയ്ക്കുന്നത്.

ഞാൻ കൂടി ഉൾപ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്ന നിലയിലാണ് എന്റെ പരാതി. ഈ വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ സ്വന്തം നിലയിൽ "ജൻമഭൂമി" യ്ക്കെതിരെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

പരാതിയുടെ കോപ്പി:






 ഇതേ വിഷയത്തിൽ അനൂപ്
ആദ്യം ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ്:


1 comment:

  1. മുഖ്യമന്ത്രിക്കെതിരെ വംശീയാധിക്ഷേപം:
    ജന്മഭൂമിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ്

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച ജന്മഭൂമി പത്രത്തിനെതിരെ കേസ് കൊടുത്തു. കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ കേരള ഇന്‍ചാര്‍ജ്ജുമായ വി.ആര്‍ അനൂപാണ് ഗുരുവായൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. ... See More

    http://www.malayaali.com/2018/12/Janmabhumi-Pinarayi.html

    ReplyDelete