മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, November 27, 2018

ശബരിമല: ആളിക്കത്താതെ പിടിച്ചു നിറുത്തിയ കേരള പോലീസിനൊരു ബിഗ് സല്യൂട്ട്



പോലീസിനെ തെറി വിളിക്കുക എന്നത് പണ്ട് കാലം മുതലേയുള്ള ഒരു നാട്ട് നടപ്പാണ്.. ഏറെക്കുറെ പോലീസുകാർ തന്നെയാണ് അതിന് കാരണക്കാരും..

എന്നാൽ, ശബരിമലയിലെ ഈ വർഷത്തെ സംഘർഷാവസ്ഥയുടെ ഇതുവരെയുള്ള സ്ഥിതി പരിശോധിച്ചാൽ കേരള പോലീസിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

ശബരിമലയെ ആളിക്കത്തിക്കാൻ എന്തുമാത്രം പദ്ധതികളാണ് സംഘപരിവാരം ആസൂത്രണം ചെയ്യുന്നതെന്നും നടപ്പാക്കുന്നതെന്നും നാം ദിനേന കാണുന്നുണ്ട്.. ഓരോ ദിവസവും കൃത്യമായ എണ്ണം നേതാക്കന്മാർക്ക് ചുമതല നല്കി ശബരിമലയിലേക്ക് റിക്രൂട്ട് ചെയ്തയക്കുന്ന പാർട്ടി സർക്കുലർ നാം കണ്ടു.. കലാപം സൃഷ്ടിക്കാൻ പരിശീലനം നല്കി അയക്കുന്ന ഗുണ്ടകളുടെ ലിസ്റ്റ് വേറെ കാണും.. അവരൊക്കെ അവിടെ രാപ്പകൽ അദ്ധ്വാനിക്കുന്നുണ്ട്, ചോര ചിന്താനും അതുവഴി ശരണം വിളികൾക്കിടയിൽ കലാപമുണ്ടാക്കാനും..

പക്ഷേ, കേരള പോലീസിന്റെ നിതാന്ത ജാഗ്രതയാണ് സ്ഥിതിഗതികളെ ഇത്രത്തോളമെങ്കിലും കൺട്രോളിൽ എത്തിച്ചത് എന്ന് പറയാതെ വയ്യ.. കൃത്യമായ പരിശോധന, സംശയകരമായ സാഹചര്യത്തിൽ കണ്ടാൽ ഉടനെ ചോദ്യം ചെയ്യുന്നത്, അറസ്റ്റ് ചെയ്യുന്നത്, കൂട്ടം കൂടാൻ അനുവദിക്കാത്തത്.. അങ്ങനെ ചെയ്യാൻ പറ്റുന്നതെല്ലാം അവർ ജാഗ്രതയോടെ ചെയ്യുന്നുണ്ട്..

അതോടൊപ്പം മറ്റൊന്ന് കൂടിയുണ്ട്.. ഭക്തരെ ശരീരവും മനസ്സും നല്കി പോലീസുകാർ സഹായിക്കുന്നത്. വിഗ്രഹം ഏന്തിയ ഭക്തന്റെ നെഞ്ചിൽ ബൂട്ട് കൊണ്ട് പോലീസുകാരൻ ചവിട്ടുന്ന ചിത്രം സംഘപരിവാരത്തിന്റെ വ്യാജ നിർമ്മിതിയാണ്, ഫോട്ടോഷൂട്ടാണ്. എന്നാൽ ഭക്തരെ വഴി നടത്താനും പതിനെട്ടാം പടി കയറാനും ആശുപത്രിയിലേക്ക് ചുമന്ന് കൊണ്ട് പോകാനുമൊക്കെ നിറഞ്ഞ മനസ്സോടെ രാപ്പകൽ പ്രവർത്തിക്കുന്ന പോലീസുകാരുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പല്ല..



വിഗ്രഹം ഏന്തിയ ഭക്തന്റെ നെഞ്ചിൽ ബൂട്ട് കൊണ്ട് പോലീസുകാരൻ ചവിട്ടുന്ന ചിത്രം സംഘപരിവാരത്തിന്റെ വ്യാജ നിർമ്മിതിയാണ്, ഫോട്ടോഷൂട്ടാണ്. എന്നാൽ ഭക്തരെ വഴി നടത്താനും പതിനെട്ടാം പടി കയറാനും ആശുപത്രിയിലേക്ക് ചുമന്ന് കൊണ്ട് പോകാനുമൊക്കെ നിറഞ്ഞ മനസ്സോടെ രാപ്പകൽ പ്രവർത്തിക്കുന്ന പോലീസുകാരുടെ ചിത്രങ്ങൾ ഫോട്ടോഷോപ്പല്ല
 
പ്രളയത്തെത്തുടർന്ന് ശബരിമലയിൽ നിരവധി അസൗകര്യങ്ങളുണ്ട് എന്ന് നമുക്കെല്ലാമറിയാം.. വേണ്ടത്ര കക്കൂസുകളില്ല, കുളിമുറികളില്ല, വിശ്രമിക്കാനും ഉറങ്ങാനും ഇടമില്ല, പാർക്കിങ്ങില്ല. അങ്ങിനെ പലതുമുണ്ട്.. മല കയറിയെത്തുന്ന തീർത്ഥാടകർക്ക് ആ അസൗകര്യങ്ങളൊക്കെ ഒരു ദിവസം സഹിച്ചാൽ മതി..

പക്ഷേ, അവിടെ ജോലിയിലുള്ള പോലീസുകാരന്റെ സ്ഥിതി അതല്ല, അയാൾ ആ അസൗകര്യങ്ങൾക്കിടയിലാണ് എല്ലാ ദിവസവും കഴിഞ്ഞു കൂടുന്നത്. വൃത്തിശൂന്യമായ വഴിയരികിൽ ഒരു വിരിപ്പ് പോലുമില്ലാതെ അർദ്ധരാത്രിയിൽ ചുരുണ്ടു കൂടി കിടക്കുന്ന പോലീസുകാരുടെ ചിത്രം കണ്ടു.

കുറ്റപ്പെടുത്താനും പഴി പറയാനും എളുപ്പമുണ്ട്.. പക്ഷേ, വല്ലപ്പോഴും അഭിനന്ദിക്കാൻ മറക്കരുത്..

വലിയൊരു കലാപത്തിന് വേണ്ട നിരന്തരമായ ആസൂത്രിത ശ്രമങ്ങൾക്ക് നടുവിലൂടെയാണ് ശബരിമലയും കേരളവും കടന്നു പോകുന്നത്.. ഇതുവരെ ആ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.. അതിന് പിന്നിൽ വലിയ പങ്ക് വഹിക്കുന്നത് നമ്മുടെ പൊലീസാണ്..

അവർക്കൊരു ബിഗ് സല്യൂട്ട്.

ബഷീർ വള്ളിക്കുന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:



No comments:

Post a Comment