മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, November 28, 2018

സ്വന്തം സർക്കുലർ വിശദീകരിച്ചു നടക്കേണ്ടിവരുന്ന നവോത്ഥാന പ്രസ്ഥാനം!





സാധാരണാഗതിയിൽ സംഘടനാ സർക്കുലറുകൾ വായിക്കാനും ചർച്ചചെയ്യാനും മീറ്റിംഗുകൾ വിളിക്കാറുണ്ട്. പതിറ്റാണ്ടുകൾ നീണ്ട സംഘടനാ പ്രവർത്തന കാലത്തൊന്നും ഞാൻ പ്രതിനിധാനം ചെയ്തിരുന്ന മുജാഹിദ് സംഘടനയുടെ സർക്കുലർ ഒരു വിശദീകരണ പൊതുയോഗം വിളിച്ച് വിശദീകരിച്ചു കൊടുത്തതായി അറിവില്ല. അറിഞ്ഞിടത്തോളം അതിനു മുമ്പും (ഞാനൊക്കെ ജനിക്കുന്നേനു മുമ്പും) അങ്ങനൊരു പതിവ് ഉള്ളതായി അറിഞ്ഞിട്ടില്ല. ഈ പോസ്റ്റർ പലരിലൂടെയായി; വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും നിറഞ്ഞുതുളുമ്പുകയാണ്...

സീഡി ടവർ ആസ്ഥാനമായ കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ് ഈ വിശദീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന സി മുഹമ്മദ് സലീം സുല്ലമി. ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും മാന്യവും സത്യസന്ധവുമല്ലാതാകുമ്പോൾ, ഇങ്ങനൊക്കെ ചെയ്യേണ്ടി വരുമായിരിക്കും...

ഒരു വിഷയം പബ്ലിക് ചർച്ചയാക്കരുതെന്ന് തീരുമാനിക്കുകയും അതേ വിഷയത്തിൽ വിശദീകരണ പ്രബന്ധമെഴുതി മുഖപത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത് വിശ്വാസ വഞ്ചനക്കും, കരാർ ലംഘനത്തിനും മുൻപന്തിയിലാണെന്ന് തെളിയിച്ച അതേ കൂട്ടർ തന്നെ അതൊരു സർക്കുലറാക്കി കീഴ്ഘടകങ്ങളിലേക്ക് അയക്കുന്നു. അതോടെ ഉരുണ്ടുകൂടി നിന്ന മുറുമുറുപ്പ് വലിയൊരു പൊട്ടിത്തെറിയിലേക്കെത്തുന്നു. 


പലേടത്തും സർകുലർ യോഗങ്ങളിൽ വലിച്ചുകീറി വലിച്ചെറിഞ്ഞ്, സംഘടനാ ഉപരോധങ്ങളിൽ പെട്ട് ‘പ്രമുഖ‘രടക്കം നട്ടം തിരിയുകയും, സുപ്രധാന വേളകളിൽ അത്തരം ആളുകളെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച്, ആദ്യം സ്വകാര്യമായും പിന്നീട് പരസ്യമായും കൂട്ടം കൂടി പറ്റാവുന്നവരെ വലയിലാക്കിയും പറ്റാത്തവരെ വലയിൽ കയറുന്നത് തടഞ്ഞു നിർത്തിയും വീണ്ടുമൊരു പിളർപ്പിനാക്കം കൂട്ടുന്നു. ഇപ്പോൾ രണ്ടു ചേരികളായി നിൽക്കുന്നതിൽ ഭൂരിഭാഗവും അങ്ങനെയുള്ളവരാണ്.

സമ്പത്ത് മുജാഹിദ് (സിഡി ടവർ) ആദർശങ്ങളും നയപരിപാടികളും വിവാദവിഷയങ്ങളും വിശദീകരിക്കുന്നതിൽ പഴയ മർകസുദ്ദ‌അ്‌വക്കാരെ മുഖ്യസ്ഥാനങ്ങളിൽ ഉൾപ്പെടുത്തുക. അവരുടെ പേര്, അവർ പോലും മറന്നുപോയ ബിരുദം ചേർത്ത് വെണ്ടക്കമുക്കി പോസ്റ്ററൊട്ടിക്കുക. മർകസുദ്ദ‌അ്‌വ വിഭാഗം ഇടുന്ന സംഘടനാ പോസ്റ്റുകൾക്കു കീഴെ നിരത്തിയൊട്ടിക്കുക തുടങ്ങിയ ജോലിക്ക് പ്രത്യേകം ആളുകൾ തന്നെ സോഷ്യൽ മീഡിയയിൽ നിയമിതരാണ്!

സ്വന്തം സർക്കുലർ വിശദീകരണ പൊതുയോഗത്തിന്റെ പോസ്റ്റർ ഒലക്കമുക്കിയെഴുതി പ്രചരിപ്പിക്കാൻ നാണമാകുന്നില്ലേ ചങ്ങാതിമാരേ നിങ്ങൾക്ക് എന്ന് ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

അവസാനം നടത്തിയ കൂരിയാട് സമ്മേളനത്തിന്റെ പ്രമേയം ഈ അവസരത്തിൽ ഒന്നുകൂടി ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

“മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം“

-മലയാളി പെരിങ്ങോട്

No comments:

Post a Comment