മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, September 27, 2017

മീഡിയ വണ്‍ ശക്തിപ്പെടുത്താൻ നേരും നന്മയും ഇല്ലാത്ത ഒളിയജണ്ടകൾ

MediaOne, Media One, Madhyamam, Malayali Peringode, Malayaali.com


തൃപ്പൂണിത്തറ ഘർവാപസി കേന്ദ്രത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടു വന്നശേഷം മീഡിയ വണ്‍ ചാനലിനെ കുറിച്ച് ജമാഅത്ത് സഹോദരങ്ങള്‍ വിളമ്പുന്നത് അപ്പടി വാരി വലിച്ചു വിഴുങ്ങുന്ന ചില നിഷ്കുകളെ കാണുമ്പോള്‍ സഹതാപം തോന്നുന്നു!

മീഡിയ വണ്‍ ചെയ്യുന്ന സേവനങ്ങള്‍ കുറച്ചു കാണുകയല്ല! എന്നാല്‍ കേരളത്തിലെ മറ്റു ചാനലുകളെല്ലാം മുസ്‌ലിം വിഷയങ്ങള്‍ അവഗണിക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ ആ പ്രചാരണത്തിന് പിന്നിലെ അപകടങ്ങളും ആ അപകടങ്ങൾക്ക് അറിയാതെയെങ്കിലും കാരണക്കാരാകുന്ന നമ്മളും, നിഷ്കളങ്കമല്ലാത്ത നിഗൂഢ ലക്ഷ്യങ്ങളും ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു!

മുസ്‌ലിം കുട്ടികള്‍ മുസ്‌ലിം സ്കൂളിലും ഹൈന്ദവര്‍ അവരുടെ സ്കൂളിലും കൃസ്ത്യാനികള്‍ അവരുടെ സ്കൂളിലും പഠിച്ചാലേ നന്നാവൂ എന്ന 'പുതുബോധം' പോലെ മുസ്‌ലിംകളുടെ താല്പര്യം പ്രകടിപ്പിക്കാന്‍ മുസ്‌ലിം ചാനലിനേ കഴിയൂ  എന്ന പ്രചരണം നമ്മള്‍ ഏറ്റു പിടിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

മീഡിയ വണ്‍ ശക്തിപ്പെടുത്താൻ നടക്കുന്നവരുടെ ഒളിയജണ്ടകൾക്ക്‌ നാം തലവെച്ച്‌ കൊടുക്കരുത്‌.

1990 കളുടെ തുടക്കത്തിൽ കേരളത്തിൽ ബാബരി മസ്ജിദ്‌ വിഷയത്തിന്റെ തണലിൽ മുസ്‌ലിം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദം വളർത്താനുള്ള ആസൂത്രിതശ്രമം നടന്ന സമയത്ത്‌ തന്നെയാണു, ആ ഒരു കാലത്തെ സവിശേഷമായ സാഹചര്യത്തെ കൂടുതൽ ചൂടുപിടിക്കുന്നതിനായുള്ള ഇന്ധനം സപ്ലൈ ചെയ്യുന്ന ഒരു ദിനപത്രം വെള്ളിമാടുകുന്നിൽ നിന്ന്, ഹിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ പ്രചാരണം തുടങ്ങുന്നത്‌.

'സമുദായത്തിന്റെ വഴിത്തിരിവ്‌' എന്നും പറഞ്ഞ്‌, ഞങ്ങൾ മദ്യം, പലിശ,  സിനിമ, ലോട്ടറി പരസ്യങ്ങളും വാർത്തകളും കൊടുക്കില്ലാ എന്നും പറഞ്ഞു മഅ്‌ദനിയുടെ തീവ്രതയേയും സേട്ട്‌ സാഹിബിന്റെ ലീഗ്‌ വിരുദ്ധതയേയും ഒക്കെ അവർ പരമാവധി പ്രോത്സാഹിപ്പിച്ചു.

ഒ അബ്ദുള്ളയും, ഒ അബ്ദുറഹ്മാനും യുവത്വത്തെ ത്രസിപ്പിക്കുന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളുമായി നിറഞ്ഞു നിന്നു. നാസർ മഅ്‌ദനി അടക്കം ഒരു പറ്റം ചെറുപ്പക്കാരുടെ ഭാവിയും നാടിന്റെ സമാധാനവും നഷ്ടമായെങ്കിലും പത്രം ക്ലിക്കായി. ക്ലിക്കായപ്പോൾ ബാങ്കിന്റേയും ലോട്ടറിയുടേയും ബിവറേജിന്റേയും പരസ്യങ്ങൾ കൊണ്ട്‌ നിറഞ്ഞു വഴിത്തിരിവിന്റെ പേജുകൾ.

ഇന്ന് അതേ (കു)തന്ത്രവുമായി വർത്തമാന കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ വെള്ളിമാടുകുന്ന് ടീംസ്‌ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറങ്ങിയിട്ടുണ്ട്‌. സമുദായത്തിന്റെ രക്ഷക്ക്‌ മീഡിയ ഒന്നിനെ ശക്തിപ്പെടുത്തുക എന്ന തലക്കെട്ടിൽ ഇരവാദത്തെ എങ്ങിനെ തന്ത്രപരമായി മാർക്കറ്റ്‌ ചെയ്യാം എന്നു ശാന്തപുരത്തെ ഇസ്‌ലാമിയ കോളേജിൽ നിന്നും കച്ചോടം പഠിച്ചിറങ്ങിയവർ ബോധ്യപ്പെടുത്തുന്നു. ഇനി ഇവരുടെ വാദത്തിലെ പൊള്ളത്തരങ്ങൾ നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം.

1. ഐ എസ്‌ റിക്രൂട്ട്‌മെന്റ്‌ എന്ന മാധ്യമ സൃഷ്ടി, മീഡിയ വണ്‍ പൊളിച്ചടുക്കി പോലും.

വസ്തുത:
കേരളത്തിൽ നിന്നും ഐ എസിലേക്ക്‌ ചെറുപ്പക്കാർ കുടുംബാംഗങ്ങളുമായി (ഭാര്യയും മക്കളും അടക്കം) പോയിട്ടുണ്ട്‌ എന്നത്‌ പച്ചയായ സത്യമല്ലേ. ഏറ്റവും ഒടുവിൽ കണ്ണൂർ സ്വദേശി ഷജിൽ കൊല്ലപ്പെട്ടപ്പോഴും ഷാജഹാൻ അറസ്റ്റിലായപ്പോഴും കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ഒരു സാധാ വാർത്ത എന്ന നിലയിലാണു കൈകാര്യം ചെയ്‌തത്‌. ഇനിയും മലയാളി ചെറുപ്പക്കാർ ഐ എസ്‌ കേന്ദ്രത്തിൽ ഉണ്ട്‌ എന്നതും സത്യമാണു. പിന്നെ എന്ത്‌ ഇല്ലാ കഥയാണു മീഡിയ വണ്‍ പൊളിച്ചടുക്കിയത്‌?

2. ഹാദിയ വിഷയത്തിൽ മീഡിയ വണ്‍ മാത്രം സത്യം പറഞ്ഞതു പോലും.

വസ്തുത:
ഹാദിയ വിഷയത്തിലെ ഹൈക്കോടതി വിധി വന്നപ്പോൾ ആ കോടതി തീരുമാനത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ചർച്ച നടത്തിയത്‌ മാതൃഭൂമിയിലെ പ്രൈം ടൈമിൽ വേണു ആയിരുന്നു അതിന്റെ ലിങ്ക്‌ ഇവിടെ കൊടുക്കുന്നു.

പ്രൈം ടൈം, മാതൃഭൂമി

പാർട്ട് ഒന്ന്

പാർട്ട് രണ്ട്

പാർട്ട് മൂന്ന്

(https://youtu.be/A1nd5PJg7ys)

ഹാദിയയുടെ മനുഷ്യാവകാശ വ്യക്തി-സ്വാതന്ത്ര്യ ഇഷ്യുവിൽ ഏറ്റവും മനോഹരമായി പറഞ്ഞത്‌ മനോരമയിലെ ഷാനിയും ഏഷ്യാനെറ്റിലെ സിന്ധുവും ആയിരുന്നു അതിന്റെ ലിങ്കും പോസ്റ്റുന്നു.

പറയാതെ വയ്യ, മനോരമ

(https://youtu.be/Su8O7OK7S2c)

ഹാദിയ വിഷയത്തിൽ റിപ്പോർട്ടൽ ചാനൽ നടത്തിയ നിഷ്പക്ഷമായ ചർച്ചയുടെ ലിങ്കും കൊടുക്കുന്നുEditors Hour @ Reporter
(https://youtu.be/42O95PUZzYM)

3. പറവൂരിൽ വിസ്ഡം പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റ വിഷയത്തിൽ ഏറ്റവും ഫലപ്രദമായ രണ്ടു മാധ്യമ ചർച്ചകൾ ഒന്നു മനോരമയിലെതും മറ്റൊന്ന് റിപ്പോർട്ടറിലെ നികേഷിന്റേതുമായിരുന്നു.

മനോരമ:
br />
br />
br /> (https://youtu.be/vBUALR6BR_c)റിപ്പോർട്ടർ:(https://youtu.be/TjXuSZcp-N8)

4. സംഘപരിവാർ ഫാഷിസത്തിനെതിരായി ഫലപ്രദമായി പോരാടുന്നത്‌ മീഡിയ വണ്‍ മാത്രമാണു പോലും.

വസ്തുത:
കേരളത്തിലും ഇന്ത്യയിലും സംഘപരിവാറിനെതിരെ ഈ അടുത്തുണ്ടായ മുഴുവൻ ഇഷ്യൂകളിലും (മെഡിക്കൽ കോഴ മുതൽ സാമ്പത്തിക മാന്ദ്യം വരെ) കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ നടത്തിയ ഇടപെടലുകളുടെ ലിങ്ക്‌ ഇട്ടാൽ തീരില്ലാ. സിന്ധു സൂര്യകുമാറിനും സനീഷിനും ഷാനിക്കുമൊക്കെ എതിരെ ഭീഷണി വരെ മുഴക്കി സംഘികൾ ഗതി കെട്ട്‌ കൊണ്ട്.

5. യോഗാ കേന്ദ്രവാർത്ത.
മീഡിയ വണ്‍ ചാനൽ യോഗാ കേന്ദ്രത്തെ കുറിച്ച്‌ ബ്രേക്ക്‌ ചെയ്ത്‌ നടത്തിയ ചർച്ചയേക്കാൾ കേരളത്തിന്റെ മതേതര മനസ്സിനെ സ്വാധീനിച്ചത്‌ ടി ജി സുരേഷ്‌കുമാർ ഏഷ്യാനെറ്റിൽ നടത്തിയ ചർച്ചയായിരുന്നു.

അതിന്റെ ലിങ്ക്‌


 (https://youtu.be/HOBplA7RXPs)

ഇനിയും ഒരുപാട്‌ ഉദാഹരണങ്ങൾ ഉണ്ട്‌ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ മതേതര നിലപാടിൽ ഉറച്ചു നിന്ന് നടത്തിയ ഇടപെടലുകൾക്ക്‌. മാധ്യമങ്ങൾക്ക്‌ തീർച്ചയായും അജണ്ടകളും താൽപര്യങ്ങളും ഉണ്ടാകും പൂർണ്ണമായ നിഷ്പക്ഷതയും സത്യസന്ധതയും ആർക്കും ഉണ്ടാകില്ല. എല്ലാവർക്കും അവരവരുടെ കച്ചവട താത്പര്യങ്ങളും ഉണ്ടാകാം. പക്ഷേ എല്ലാ ചാനലുകളും പത്രങ്ങളും മുസ്‌ലിം വിരുദ്ധവും വ്യാജ പ്രചാരകരുമാണെന്നും ഞങ്ങൾ മാത്രമാണു സമുദായത്തിന്റെ നാവ്‌ എന്നും പറഞ്ഞു ഇരവാദത്തിലൂടെ ഭയമുണ്ടാക്കി, അരക്ഷിതാവസ്ഥയെയും, ഭയത്തെയും മാർക്കറ്റ്‌ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കടക്ക്‌ പുറത്ത്‌ എന്ന് ആർജ്ജവത്തോടെ പറഞ്ഞ്‌ ബഹുസ്വര സമൂഹത്തിന്റെ ഭാഗമായില്ലെങ്കിൽ നാം പൊട്ടകിണറ്റിലെ തവളകളായി മാറും. കേരളം വീണ്ടും വീണ്ടും വർഗീയ ചെളിക്കുണ്ടാകുവാനും ആ ചെളിയിൽ താമരച്ചെടികൾ കിളിർക്കാനും ഇടയാകും. നാം സൂക്ഷിച്ചാൽ നമ്മുടെ ഭാവി തലമുറയെങ്കിലും രക്ഷപ്പെട്ടേക്കാം!

കടപ്പാട്: @Muhammed Shafeeque

5 comments:

 1. Ningalude ee post aanu media one inte vijayam...

  ReplyDelete
 2. ക്ലിക്കായപ്പോൾ ബാങ്കിന്റേയും ലോട്ടറിയുടേയും ബിവറേജിന്റേയും പരസ്യങ്ങൾ കൊണ്ട്‌ നിറഞ്ഞു വഴിത്തിരിവിന്റെ പേജുകൾ.ithu sheriyano?

  ReplyDelete
 3. സലഫികൾ അവരുടെ മതേതര കോണകം പുറത്ത് കാണിക്കാൻ മീഡിയ വണ്ണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്

  നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ളത് ഒരു തെറ്റല്ല എന്നാൽ ആ വാഴപ്പിണ്ടി വെച്ച് കൊണ്ട് നട്ടെല്ലുള്ളവരെ നോക്കി കൊഞ്ഞനം കുത്തുന്നത് ഊളത്തരമാണ്

  മതേതര വാൽക്ഷണം - മീഡിയ വണ്ണിനെ വിമർശിക്കാനും മഅദനിയുടെ തീവ്രവാദത്തെ പറ്റി പറയുന്നുണ്ട്

  നിങ്ങൾക്ക് കിട്ടിയത് ഒന്നും പോരാ അല്ലെ വഹാബികളെ -Nazar Malik

  ReplyDelete
 4. https://m.facebook.com/story.php?story_fbid=10155824302836942&id=684926941
  ഈ ലിങ്കൊന്ന് കാണൂ. ഈ പോസ്റ്റ് FBയിലിട്ടപ്പോൾ മലയാളിക്ക് കിട്ടിയ പൊങ്കാല കാണൂ

  ReplyDelete
 5. https://m.facebook.com/story.php?story_fbid=10155824302836942&id=684926941

  ReplyDelete