മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, September 23, 2017

പ്പച്ച്യേ... ഞമ്മക്ക് കടല് കാണാൻ പോവാ...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad
കടല് കാണാൻ പോകണം എന്ന് ഹർഷൽ മോൻ എപ്പോഴും പറയും. സ്കൂളിൽ പോയി വരുന്ന ഓരോ ദിവസവും അവന്റെ കൂട്ടുകാർ കടലുകാണാൻ പോയി വന്ന വിശേഷങ്ങൾ പങ്കു വെക്കുമെന്നും, നമുക്കും കടലു കാണാൻ പോവാ പ്പച്ച്യേ... എന്ന് നിഷ്കളങ്കമായി പറയുമ്പോ ഞാൻ അറിയാതെ കാലിയായ കീശയിലേക്ക് നോക്കി ഉള്ളിൽ നെടുവീർപ്പിടും.

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

നമുക്കൊരു ദിവസം പോവാം എന്ന് ഞാൻ അപ്പോഴൊക്കെ അവനു വാക്കു കൊടുക്കും. എങ്കിൽ എന്ന് പോകും എന്നാകും അടുത്ത ആകാംക്ഷ. തിയ്യതി പറഞ്ഞാൽ അന്നത് നടന്നില്ലെങ്കിൽ പിന്നെ നമ്മുടെ വാക്കിനു മക്കൾക്ക് എന്തെങ്കിലും വിലയുണ്ടാകുമോ? ഓരോ മാസവും ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ അവനു പറഞ്ഞാൽ മനസ്സിലാകുമോ?

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

കഴിഞ്ഞ നോമ്പ് കഴിഞ്ഞുള്ള ഫിത്വ്‌ർ പെരുന്നാളിന്, അവന്റെ ആവശ്യം വീണ്ടും വന്നു. നോമ്പിന്റെയും പെരുന്നാളിന്റെയും ചിലവുകൾക്കിടയിൽ എല്ലാവരും കൂടിയൊരു യാത്രക്ക് കൂടി പാകമല്ലാത്ത അവസ്ഥയാണെന്ന് ഞാൻ മക്കളോട് പറഞ്ഞു കൊടുത്തു.
ഞ്ഞി എന്നാ പ്പച്ചീന്റെ കയ്യീ പൈസണ്ടാവാ...? നാളെ സ്കൂളീ പോയാ ന്റെ ഫ്രെൻഡ്സ് ചോയ്ക്കും പെരുന്നാളായിട്ട് ങ്ങളെങ്ങടാ പോയേന്ന്. അപ്പോ ഞാനെന്താ പറയാ...?
അവൻ പരിഭവിച്ചു...
ഞാൻ പിടഞ്ഞു...
നമുക്ക് വൈകുന്നേരം വെള്ളിയാങ്കല്ലീ പോവാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാനവനേം കൊണ്ട് വെള്ളിയാങ്കല്ലിൽ പോയി. അവന്റെ ഇക്കാക്കമാർക്ക് ഇനി വെള്ളിയാങ്കല്ലിലേക്ക് ‘ഇത്ര റിസ്കെടുത്ത്‘ പോരാൻ താല്പര്യമുണ്ടായിരുന്നില്ല... :)

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

ദിവസങ്ങൾ കടന്നു പോയി...
ബലിപെരുന്നാൾ വന്നു. ഭാര്യവീട്ടിൽ നിന്ന് മൂന്നാറിലേക്ക് അവരെല്ലാവരും കൂടി ഒരു ബസ്സ് വിളിച്ച് പോകുന്നുണ്ട്. രണ്ടു സീറ്റ് ബാക്കിയുണ്ട് എന്ന് കേട്ടതോടെ ഷം‌നാദും, റിൻഷാദും ആ സീറ്റിൽ പോകാം എന്നായി. കുറേ ആളുകൾ ഉള്ളതോണ്ട് വലിയ ചിലവില്ല. അവർക്ക് ഒരു ടൂറും ആയി. അവരെ പോകാൻ അനുവദിച്ചു. ചെറിയ പൈസയായതോണ്ട് അല്പം സമാധാനമായി. അങ്ങനെ അവർ പോയി. അതോടെ പൊന്നൂസ് കരച്ചിലായി... അവനും പോകണം ഇക്കാക്കാര് പോയ സ്ഥലത്തേക്ക്...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

അവർ പോയതോടെ പിന്നെ ഞങ്ങൾക്ക് മൂന്നാൾക്കും ബൈക്കിൽ പോകാം എന്ന സൗകര്യമായി. അങ്ങനെ ഞങ്ങൾ തീരുമാനിച്ചു നാളെ കടലു കാണാൻ പോകാമെന്ന്. രാത്രി മോനു സുഖമായി, സന്തോഷമായി ഉറങ്ങി. രാവിലെ മുതൽ ആകാംക്ഷ എപ്പഴാ പോകുന്നതെന്ന്...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

ഉമ്മാക്ക് വിളിച്ചു. ഇങ്ങനൊരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. അവരും പോരാൻ റെഡി. എങ്കിൽ എങ്ങനെ? ഉമ്മയും പെങ്ങളും അനുജൻ അസറൂന്റെ ഭാര്യയും മോളും കൂടി ബസ്സിൽ വരാം എന്നായി. ഉപ്പാക്ക് ഗുരുവായൂരിൽ ഒരു അപാർട്ട്മെന്റ് ഉണ്ട്. ആദ്യം അവിടെ പോകാം എന്നായി. എങ്കിൽ അങ്ങനെ...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

ഉപ്പാനെ വിളിച്ചു. ഉപ്പയും ഓക്കെ. ബസ് സ്റ്റാന്റിൽ എത്തിയിട്ട് വിളിക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ബൈക്കിലും അവർ ബസ്സിലുമായി ഗുരുവായൂരിലേക്ക്, അവിടുന്ന് ഉച്ച ഭക്ഷണം. അല്പം വിശ്രമം. ശേഷം ആദ്യം ഗുരുവായൂർ ആനക്കോട്ടയിലേക്ക്. അവിടെ പഴയപോലെയല്ല, ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു. കർശനമായി... എങ്കിലും മക്കൾക്ക് കുറേ ആനകളെ കണ്ട് ആനക്കമ്പം കയറി... ഒരു വിധത്തിൽ അവിടുന്ന് പുറത്തിറങ്ങി...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

എല്ലാവരും കൂടി ചാവക്കാട് ബീച്ചിലേക്ക്. കടപ്പുറത്ത് മനുഷ്യമഹാ സാഗരം! പെരുന്നാൾ തിരക്കു കൊണ്ട് ഒരു രക്ഷയും ഇല്ലാത്ത അവസ്ഥ. ഹർഷൽ മോന്റെ കടപ്പുറം ആഘോഷങ്ങളുടെ ചില ചിത്രങ്ങൾ ഇതോടൊപ്പം വെക്കുന്നു...

Malayali Peringode, Harshal, Ponnoos, Chavakkad Beach, Blangad

കുടുംബമൊന്നിച്ചുള്ള യാത്രകൾ അതെത്ര ചെറുതാണെങ്കിലും വലിയ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. ഈ ചിത്രങ്ങളും പോസ്റ്റുകളും എനിക്ക് നൽകുന്ന സുഖവും ആനന്ദവും നിങ്ങൾക്ക് ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാലും മനസ്സിലുള്ളത് ആരോടെങ്കിലുമൊക്കെ ഒന്നു പറയണമല്ലോ, അത് പ്രിയപ്പെട്ടവരോടാകാം എന്നു കരുതി. അതുകൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. കൊല്ലരുത്...

സ്നേഹപൂർവം,
മലയാളി

4 comments:

  1. എഴുത്തല്ല എഴുതിയതാണ് മനസ്സിൽ ഏറെ പതിഞ്ഞത്. മക്കളൊക്കെ നന്നായി വളരട്ടെ.. സന്തോഷവും ഐശ്വര്യവുമെല്ലാം നിറയട്ടെ.. പ്രാർത്ഥനകളോടെ ഒരായിരം സ്നേഹം....

    ReplyDelete
    Replies
    1. വർഷങ്ങൾക്കു ശേഷം ബ്ലോഗിലൊരു കമന്റ് വന്നു എന്ന സന്തോഷം....

      Delete
  2. കടൽ കാണണമെന്ന കനവ് നിറവേറ്റിയ ബാപ്പാന്റെ ഖൽബകം എത്ര മേൽ ഹൃദ്യമായി വിവരിച്ചിരിക്കുന്നു. മാഹിക്കാരായ ഞങ്ങൾക്ക് കടൽ 'ഒരത്ഭുതമല്ലെന്ന"തൊക്കെ തെല്ലൊന്ന് മറന്നു പോയി. ഹൃദയത്തിന്റെ കടലിരമ്പം എഴുത്തുകളിൽ കാണാം

    ReplyDelete
  3. Casino Bonus Codes - December 2021
    No deposit bonus casino promotions. We recommend 2021 poormansguidetocasinogambling casino bonus codes and promos https://sol.edu.kg/ for new players. We also list 사설 토토 사이트 new casino bonuses for septcasino December https://febcasino.com/review/merit-casino/ 2021.

    ReplyDelete