മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Sunday, December 14, 2014

ചതി


തുടപിളർക്കുന്ന
ചതിപഠിച്ചു ഞാൻ
കരുത്തനാണെന്നു
വരുത്തിത്തീർക്കുവാൻ!
മുറിച്ചുരികതൻ
ചതി പ്പഠിച്ചു ഞാൻ
കൊതിച്ച ജീവിതം
വിതച്ചെടുക്കുവാൻ!
പടക്കളത്തിലേ
ക്കെടുത്തു ചാടുമ്പോൾ
പകുതി വിദ്യയാൽ
ചതിയറിഞ്ഞവൻ!
അധികാരശക്തി
അടിച്ചമർത്തുവാൻ
കുറുക്കന്റെ ചതി
ഉരുക്കഴിച്ചവൻ!
നിറഞ്ഞസ്നേഹത്താൽ
പുണർന്നൊടുക്കുവാൻ
ചതി നിറഞ്ഞൊരെൻ
പകകൊതിക്കുന്നു.
ച്യുതി നിറഞ്ഞൊരീ
ഉലകിലെപ്പൊഴും
പതിയിരിക്കുന്ന
ചതിയറിഞ്ഞു ഞാൻ.
പുതിയ ജീവിത-
ത്തെരുവു യുദ്ധത്തിൽ
ചതിക്കുവാനായി-
ട്ടൊരുങ്ങി നിൽക്കുന്നു!

3 comments:

  1. പുതിയ ജീവിത-
    ത്തെരുവു യുദ്ധത്തിൽ
    ചതിക്കുവാനായി-
    ട്ടൊരുങ്ങി നിൽക്കുന്നു!

    ReplyDelete
  2. നവ മലയാളിയുടെ മനസ്സറിഞ്ഞ മലയാള കവിത. ഓരോ നവ രാഷ്ട്രീയക്കാരന്റെയും മനം വിളിച്ചു പറയുന്ന വർത്തമാന കാല കവിത. കുറച്ചു കോഴയും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ഉഷാറായേനെ.

    ReplyDelete
  3. ചതിക്കാനറിയാത്തവര്‍ കഴിവുകെട്ടവരെന്ന് വിലയിരുത്തപ്പെടുന്ന കാലം

    ReplyDelete