മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, June 13, 2015

കര പിടിക്കാനുള്ള അരുവികള്‍



തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ മത്സരച്ചൂടിലേക്ക് അരുവിക്കര ഉണര്‍തോടുകൂടി കേവലം ഒരു അരുവിയല്ല 'അരുവിക്കര'യെന്ന ബോധ്യത്തിലേക്ക് കേരളത്തിലെ എല്ലാ പ്രബല കക്ഷികളും എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ഇടതു-വലതു പരീക്ഷണങ്ങളുടെ പതിവ് മത്സരക്കാഴ്ച്ചകളിലേക്ക് വെറും പ്രാതിനിധ്യത്തിന്റെ ഇടപെടല്‍ എന്നതില്‍  നിന്നും മാറി മത്സരവീര്യത്തോടെ മൂന്നാമതൊരു ശക്തികൂടി രംഗപ്രവേശം ചെയ്യുന്നു എന്നതാണ്  അരുവിക്കരയിലെ പുതിയ വിശേഷം. അതുകൊണ്ടുതന്നെ ഫലത്തെ കൂടുതല്‍ ആവേശകരമാക്കുന്ന  ഫോട്ടോഫിനിഷിലേക്ക് വരെ എത്തിച്ച്  മത്സരഗതിയെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഈ തെരഞ്ഞെടുപ്പിന് കഴിയും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.



മറ്റേതൊരു ഉപതെരഞ്ഞെടുപ്പിന്റെയും മത്സരക്കളങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മൂന്നു മുന്നണികളുടെയും പ്രെസ്റ്റീജ് ഇഷ്യു ആകുന്നിടത്താണ് അരുവിക്കര ഒരു അരുവിയില്‍ നിന്നും നദിയില്‍  നിന്നും വളര്‍ന്ന് ഒരു  മഹാസമുദ്രമാകുന്നത്. ഇതില്‍ കരപിടിക്കാന്‍ കഴിയുന്നവന്‍ കീഴടക്കുന്നത് അരുവിക്കരയെ മാത്രമല്ല; മാറിയ കാലത്തിന്റെ രാഷ്ട്രീയബോധത്തെ തന്നെയാണ് എുള്ളതാണ് എല്ലാ മുണികളെയും  ഈ മത്സരം ഇത്രയേറെ പ്രാധാന്യത്തോടെ സമീപിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും സോഷ്യല്‍ മീഡിയ മുന്നോട്ട് വെക്കുന്ന അരാഷ്ട്രീയതയും, അരാജകവാദവും, കക്ഷിരാഷ്ട്രീയ മുക്ത സ്വതന്ത്ര നിലപാടുകളും വിവിധ വിഷയങ്ങളില്‍  സമൂഹത്തില്‍ നിരന്തരം  ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ഉപതെരഞ്ഞെടുപ്പ് എന്നതിനാല്‍ തന്നെ ഇതിന്റെ ജയപരാജയങ്ങള്‍ എങ്ങിനെ നാളെ തങ്ങളെ വിലയിരുത്തും എന്നതിനെ കുറിച്ച് ഓരോ മുന്നണികളും ഗൗരവമായി ചിന്തിക്കുന്നുണ്ട്.


പതിവുപോലെ എല്‍ ഡി എഫു തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ  ആദ്യ സാരഥിയെ പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ടിറങ്ങിയത്. പൊതുവെ സുസമ്മതനായ എം വിജയകുമാര്‍ സ്ഥാനാര്‍ഥിയായി വന്നതോടു കൂടി ഇടതുപക്ഷം വലിയ പ്രതീക്ഷയില്‍ തയൊണ്. കോണ്‍ഗ്രസിന്റെ മക്കള്‍ രാഷ്ട്രീയത്തിന്റെയും സ്ഥാനാര്‍ഥിയുടെ രാഷ്ട്രീയശൈശവത്തിന്റെയും ഗതികേടുകള്‍ക്ക് മുന്നില്‍, പരിചയസമ്പത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും കരുത്തുമായാണ് എം വിജയകുമാര്‍ എഴുന്നു നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മഹാമേരുവായിരുന്ന ജി കാര്‍ത്തികേയനെ തന്നെ തോല്‍പിച്ച ചരിത്രമുള്ളതിനാല്‍ കാര്‍ത്തികേയന്റെ മകനെ 'ഉപ്പോളം വരുമോ ഉപ്പിലിട്ടത്'  എന്നനിലയിലാണ് ഇടതുപക്ഷം കാണുന്നത്. എറ്റവും ഒടുവില്‍  കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ്‌നില പരിശോധിക്കുമ്പോള്‍ വളരെ ശുഭപ്രതീക്ഷതന്നയൊണ് എല്‍  ഡി എഫിനുള്ളത്. സര്‍ക്കാരിന്റെ മോശം പ്രതിഛായയും എതിര്‍ പക്ഷത്തെ പടലപ്പിണക്കങ്ങളും നിഷേധ വോട്ടാവുകയും  കെ എസ്  യു പോലെയുള്ള കോണ്‍ഗ്രസ് ഘടകങ്ങള്‍ തന്നെ ശബരീനാഥിനെ  തുടക്കത്തില്‍  തള്ളിപ്പറഞ്ഞതു പോലെയുള്ള സംഭവങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന  അസംതൃപ്തരുടെ വോട്ടുകളും ഒന്നിച്ചുചേരുമ്പോള്‍ നിലവിലുള്ള ഇടതു വോട്ടുകള്‍ക്കൊപ്പം തങ്ങള്‍ക്കു വിജയിക്കാനാവുന്ന ഭൂരിപക്ഷം ലഭിക്കുമെന്നുതന്നെയാണ് ഇടതുപക്ഷം കണക്കു കൂട്ടുന്നത്.

ജി കാര്‍ത്തികേയന്‍ എന്ന സമുന്നതനായ നേതാവിന്റെ പിന്‍ഗാമിയായ മകന്‍ എന്ന വിലാസവും അച്ഛന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ എന്ന ആലങ്കാരിക പ്രയോഗത്തിലെ സഹതാപവും മുതലെടുത്തു കൊണ്ടാണ് ശബരീനാഥ്  ഈ തെരഞ്ഞെടുപ്പുഗോദയിലേക്ക് കാലെടുത്തുവെക്കുന്നത്. യുവരക്തം രാഷ്ട്രസേവനത്തിനെന്ന രാഹുല്‍ ബ്രിഗേഡ്  ഫോര്‍മുലയുടെ  പുതിയ വീഞ്ഞാണ് കോണ്‍ഗ്രസ്, ശബരീനാഥിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്. രാഷ്ട്രീയരംഗത്തെ പരിചയം ഇല്ലെങ്കിലും ഒരു ബി ടെക് ബിരുദധാരിയായ യുവാവിന്റെ ഊര്‍ജ്ജസ്വലത തന്നെയാണ് ശബരീനാഥിന്റെ പ്ലസ് പോയിന്റ്. 'വഴിതെറ്റി രാഷ്ട്രീയത്തില്‍ വന്ന പയ്യന്‍'  എന്ന ഇമേജിനെ ആദ്യ തെരഞ്ഞെടുപ്പ്  പ്രചരണത്തോടെ തന്നെ ശബരീനാഥ് പൊളിച്ചെഴുതിയിട്ടുണ്ട്. അച്ഛനെ തോല്‍പ്പിച്ച സ്ഥാനാര്‍ഥിയെ  അച്ഛന്റെ മണ്ഡലത്തില്‍ വെച്ചു തന്നെ മലര്‍ത്തിയടിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ശബരീനാഥ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ രാഷ്ട്രീയം കുട്ടിക്കളിയല്ലെന്ന് വിജയകുമാര്‍ ഓരോ പ്രചരണപ്രവര്‍ത്തനങ്ങളിലും ആണയിടുന്നുണ്ട്. കാര്‍ത്തികേയന്റെ മണ്ഡലത്തിലെ വികസനം എത്താത്ത ഓരോ മുക്കും മൂലയും ചികഞ്ഞെടുത്ത് തെരഞ്ഞെടുപ്പ്  വിഷയമാക്കുകയാണ് വിജയകുമാര്‍ ചെയ്യുതെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വികസന വിഷയങ്ങളില്‍ ഊന്നിയാണ് ശബരീനാഥിന്റെ പ്രചാരണം.

തെരഞ്ഞെടുപ്പിന്റെ പൊതുചിത്രം എടുത്തു നോക്കിയാല്‍ ആര്‍ക്കും വ്യക്തമായ ഒരു ലീഡ് പ്രവചിക്കാന്‍ കഴിയാത്ത വിധമാണ് നിലവിലെ അവസ്ഥ. അരുവിക്കര, ആര്യനാട്, വെള്ളനാട്, വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, പൂവച്ചല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് അരുവിക്കര മണ്ഡലം. ഇതില്‍ അരുവിക്കര, വിതുര, വെള്ളനാട്, പൂവച്ചല്‍ പഞ്ചായത്തുകളുടെ ഭരണവും വെള്ളനാട് ബ്‌ളോക്ക് പഞ്ചായത്തും ഭരിക്കുന്നത് യു ഡി എഫ് ആണെങ്കില്‍  ആര്യനാട്, തൊളിക്കോട്, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ പഞ്ചായത്തു ഭരണം കയ്യാളുന്നത്  എല്‍ ഡി എഫാണ്. മണ്ഡലത്തിലെ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ  യുഡിഎഫ് മേധാവിത്വം അവര്‍ക്ക് മുന്‍തൂക്കം നല്കുന്നുണ്ടെങ്കിലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിന്റെ വോട്ടിംഗ് ശതമാനം എല്‍ ഡി എഫിനു പ്രതീക്ഷ നല്‍കുന്നതാണ്.

കേരള രാഷ്ട്രീയത്തില്‍ ഒട്ടും ഭീഷണിയല്ലാതിരുന്ന ഒരു മൂന്നാം ശക്തിക്ക് വളരെയേറെ പ്രസക്തി കൈവരുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ദേശീയരാഷ്ട്രീയത്തിലെ അതികായനായ, വാജ്‌പേയ്  മന്ത്രിസഭയിലെ റെയില്‍വേ സഹമന്ത്രിയായിരുന്ന ഒ രാജഗോപാലിനെ തന്നെ മത്സരിപ്പിക്കുന്നതിലൂടെ ഈ തെരഞ്ഞെടുപ്പിനെ എത്ര ഗൗരവത്തോടെയാണ് ബി ജെ പി സമീപിക്കുന്നത് എന്ന് വ്യക്തമാണ്. ഓരോ മണ്ഡലത്തിലുമുള്ള  തങ്ങളുടെ വോട്ടിംഗ്‌നില പരിശോധിക്കാന്‍ വേണ്ടി മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്ന ബി ജെ പി, കേരള നിയമസഭയില്‍ ഒരു മത്സരത്തിനു തന്നെ അരയും തലയും മുറുക്കി ഇറങ്ങുന്നത് രണ്ടും കല്‍പ്പിച്ചു തന്നെയാണ്. കേന്ദ്രഭരണത്തിന്റെ മേനി പറഞ്ഞും  മോദിതരംഗം ഉണര്‍ത്തിവിട്ടും കൂടുതല്‍ ഹിന്ദു വോട്ടുകളെ ആകര്‍ഷിക്കാന്‍ രാജഗോപാലിനു കഴിയും  എന്ന് തയൊണ് ബീജേപി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. പൊതുവെ കേരളം പോലെയുള്ള മതേതരചിന്ത പുലര്‍ത്തുന്ന ജനങ്ങള്‍ക്കിടയില്‍ അത്ര തീവ്രഹിന്ദുത്വ നിലപാടുകള്‍ ഇല്ലാത്ത രാജഗോപാലിനെ ആരും പെട്ടെന്ന്  തള്ളിക്കളയും എന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിനപ്പുറത്തും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാജഗോപാലിനുകഴിയും എന്ന് തന്നെയാണ് ബീ ജെ പിയുടെ കണക്കുകൂട്ടല്‍. എന്തായാലും ഒരു ത്രികോണ മത്സരത്തിലേക്ക് ഈ തെരഞ്ഞെടുപ്പിനെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നുള്ളതിന് ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം ഒരു കാരണമായിട്ടുണ്ട്.



സോഷ്യല്‍ മീഡിയ വളരെ നിര്‍ണായകമായി ഇടപെടുന്ന ഒരു തെരഞ്ഞെടുപ്പാണ് വരുന്നത്. നാല്‍പ്പത് വയസ്സിനു താഴെയുള്ള 41 ശതമാനം വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുമെതില്‍ തര്‍ക്കമില്ല. ഇരുമുണികളുടെ ആരോപണ പ്രത്യാരോപണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കപ്പുറത്തേക്ക് തീര്‍ച്ചയായും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മൂന്നാമിടമായി സോഷ്യല്‍ മീഡിയകള്‍ വളര്‍ന്നിട്ടുണ്ട്. ദല്‍ഹിയെ പോലെ ഒരു സംസ്ഥാനത്തെ തന്നെ മാറ്റി ചിന്തിപ്പിക്കാന്‍ കഴിഞ്ഞ സോഷ്യല്‍ മീഡിയയെ ഇനി ആരും അവഗണിക്കുമെന്ന് തോന്നുന്നില്ല. അരാഷ്ട്രീയവാദവും അരാജകവാദവും നിര്‍ണായകമായി ഇടപെട്ടു പൊതുബോധത്തെ  വഴിതിരിച്ചുവിടുന്ന ഒരു കാലത്ത് ന്യു ജനറേഷന്‍ വോട്ടര്‍മാര്‍ ആരെ പിന്തുണക്കും എന്നുള്ളത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പറയാന്‍ കഴിയൂ.

വി എസ് അച്യുതാനന്ദന്റെ നിലപാട് വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നത് മറ്റൊരു സവിശേഷതയാണ്. നിലവില്‍ എം വിജയകുമാറിനെ പിന്തുണക്കുന്ന വീയെസ് മറിച്ചൊരു നിലപാട് വരുംദിനങ്ങളില്‍ എടുക്കില്ലെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് വീയെസ്സാണ് എന്നും,  എപ്പോള്‍ എങ്ങോട്ട് തിരിയും, എന്ത് പറയും എന്നത് ആര്‍ക്കും പറയാനാകാത്ത വിധം എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ഒരു പ്രതിഭാസമാണ് എന്നും ഇടതുപക്ഷത്തിനു തന്നെ വ്യക്തമായി അറിയാം. ഒരു പക്ഷേ വരും ദിനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ ഏതെങ്കിലും നിലപാടില്‍ പ്രകോപിതനായി അവരൊടുള്ള തന്റെ വിയോജിപ്പ് വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പിന്റെ അന്ന് കാര്‍ത്തികേയന്റെ വീട് സന്ദര്‍ശിച്ച്  കാര്‍ത്തികേയന്റെ വിധവയെ സമാശ്വസിപ്പിക്കാന്‍ വരെ വീയെസ് മടികാണിക്കില്ല! തന്റെ വില കാണിച്ചു കൊടുക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താറില്ല വീ എസ്.  ഇപ്പോഴും അരാഷ്ട്രീയവാദികളും പാരമ്പര്യ കമ്യൂണിസ്റ്റുകളും  ആരാധനയോടെ സൂക്ഷിക്കുന്ന ഒരു വിഗ്രഹമാണ് വീയെസ്. അത്‌കൊണ്ട് തന്നെ എതിരാളികളും സ്വന്തം പക്ഷത്തുള്ളവരും ഒരേ പോലെ ഭയപ്പെടുന്ന ഒരു ഇമേജ് ആയി വീയെസ് എന്ന രണ്ടക്ഷരം ഈ തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകളെ നിയന്ത്രിച്ചുകൊണ്ട് വരും ദിനങ്ങളില്‍ അരുവിക്കരയില്‍ സാന്നിധ്യമായോ അസാന്നിധ്യമായോ നിര്‍ണായക സ്വാധീനം ചെലുത്തും എന്നതില്‍  സംശയം ഇല്ല.

ചെറുകക്ഷികളുടെ സ്ഥാനാര്‍ഥികളും നേതാക്കന്മാരും വലിയ മാര്‍ജിനില്‍  വോട്ടുകള്‍ ഒന്നും പിടിച്ചില്ലെങ്കിലും പലരുടെയും ഭൂരിപക്ഷം കുറയ്ക്കാനും വിജയ സാധ്യതയെ ഇല്ലാതാക്കാനും പോന്ന അത്താഴം മുടക്കികള്‍ ആണെന്നത്  എല്ലാ പാര്‍ട്ടികളെയും ഒരേപോലെ ഭയപ്പെടുത്തുന്ന ഒന്നാണ്. എസ് ഡി പി ഐ, വി എസ് ഡി പി, ഡി എച്ച് ആര്‍ എം,  ബി എസ് പി, ആര്‍ സി പി, പി ഡി പി  തുടങ്ങിയവരൊക്കെ  ആരുടെയൊക്കെയാണ് വോട്ടു തിരിക്കുക എന്ന് പറയാന്‍ കഴിയില്ല. ബാലകൃഷ്ണ പിള്ളയും പി സി ജോര്‍ജ്ജുമൊക്കെ ഒരു അങ്കം ജയിപ്പിക്കാനും തോല്‍പ്പിക്കാനും അണികളെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ തന്നെയാണ്. രാഷ്ട്രീയ അന്തര്‍നാടകങ്ങളില്‍ ഇവരൊക്കെ കെട്ടുന്ന വേഷങ്ങള്‍ കൂടി നോക്കിയാകും ആരായിരിക്കും അരുവി കടക്കുന്ന അവസാനത്തെ ആളെന്നത്  നിശ്ചയിക്കുക  എന്നത്, അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ പൊരിവെയിലില്‍ കൊണ്ട് പോയി നിര്‍ത്തിയിരിക്കുകയാണ്.

വാല്‍ക്കഷണം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ആകും ഈ തിരഞ്ഞെടുപ്പ് എ പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി ലക്ഷ്യമാക്കുത് വീണാലും വിജയിച്ചാലും ഉള്ള നേട്ടമാണ്.
വീണാല്‍ രക്തസാക്ഷി പരിവേഷത്തോടെ രാജിവെച്ച്  ഈ  സര്‍ക്കാരിന്റെ ഇനിയുള്ള എല്ലാ പേരുദോഷവും അടുത്ത തെരഞ്ഞെടുപ്പില്‍ പിന്‍ഗാമിയുടെ തലയില്‍  വെച്ച് കൊടുക്കാം.
വിജയിച്ചാല്‍ വീരപരിവേഷത്തോടെ ഇതുവരെയുള്ള എല്ലാ ആരോപണങ്ങളെയും നേരിടുകയും ചെയ്യാം.

13-06-2015ലെ വർത്തമാനം ദിനപത്രം പ്രസിദ്ധീകരിച്ചത്. 


•••

1 comment: