കോൺഗ്രസുകാർ അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ വിറളിപൂണ്ട് നടക്കുകയാണ് സംഘപരിവാരങ്ങൾ! രാഹുലിന് എന്തുയോഗ്യതയാണു പാർട്ടിപ്രസിഡന്റ് ആവാൻ ഉള്ളത് എന്നാണ് ചിലരുടെ ചോദ്യം. ഈ ചോദ്യം കേട്ടാൽ തോന്നും രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുന്നത് ബിജെപിയുടെയോ മറ്റു സംഘപരിവാരങ്ങളുടേയോ ആയിരിക്കുമെന്ന്! മനോരമ ന്യൂസിലെ അയ്യപ്പദാസ്, ഗോപാലകൃഷ്ണനെന്ന സംഘിയോട് ചോദിച്ച ചോദ്യം തന്നെ ചോദിക്കാനുള്ളൂ...
അമിത്ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനാകുന്നതുവരെ, ദേശീയരാഷ്ട്രീയത്തിലോ, ബിജെപിയുടെ ദേശീയതലത്തിലോ വഹിച്ച നേതൃസ്ഥാനങ്ങൾ എന്തെല്ലാമായിരുന്നു? എന്തൊക്കെ യോഗ്യതകളായിരുന്നു അയാൾക്ക് ദേശീയ അധ്യക്ഷനാകാൻ ബിജെപിക്കാർ കണ്ടുപിടിച്ച ‘യോഗ്യതകൾ’? ഉത്തരങ്ങൾ അറിയാവുന്നവർക്ക് പറയാം, അല്ലെങ്കിൽ രാഹുലിന്റെ സ്ഥാനാരോഹണം കേട്ടപ്പോഴേക്ക് ഹാലിളകി ഓരോന്ന് പറഞ്ഞ് സ്വന്തം പാളയത്തിലെ ക്രിമിനലിസം പുറുത്തു ചാടിക്കാതെ മിണ്ടാതിരിക്കാം. എന്തുവേണമെന്നു നിങ്ങൾ തന്നെ തീരുമാനിച്ചുകൊള്ളുക...
-മലയാളി പെരിങ്ങോട്
കഷ്ടം തന്നെ.
ReplyDelete