പിണറായിയുടെയും കുമ്മനത്തിന്റെയും ഭരണത്തിൻകീഴിലാണ് കേരള പോലീസ് എന്നു പറയുന്നവരെ കുറ്റം പറയാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ചമുറിയിൽ സകലരോടും #കടക്ക്പുറത്ത് എന്നുപറഞ്ഞ്, കതകടച്ചിരുന്ന് #പിണറായി- #കുമ്മനം കെട്ടിപ്പിടുത്തം ഇതിനൊക്കെയായിരുന്നോ എന്ന് സംശയിക്കുന്നവരെ എന്ത് ന്യായീകരണങ്ങൾ പറഞ്ഞാണ് നിങ്ങൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്?
എന്തൊക്കെ പ്രശ്നങ്ങൾ അതിനു ശേഷം നിങ്ങൾ ഉണ്ടാക്കി എന്ന് വെറുതെ ഇരിക്കുമ്പോൾ സ്വന്തം മനസ്സാക്ഷിയോടു തന്നെ ഒന്നു ചോദിച്ചു നോക്കണം. എന്ത് ഉത്തരം കിട്ടിയാലും സ്വയം വിശ്വാസം ലഭിക്കുന്നതാണോ? ആശ്വസിക്കാവുന്നതാണോ എന്ന് വിലയിരുത്തുക.
കഴിഞ്ഞ ദിവസം എറണാകുളം വടക്കേക്കരയിൽ ഉണ്ടായ സംഭവങ്ങൾ ഇതിൽ ഏറ്റവും ഒടുവിലത്തേതാണ്, അവസാനത്തെയല്ല! ‘IS മത നിഷിദ്ധം മാനവ വിരുദ്ധം‘ എന്ന ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ കുമ്മനത്തിന്റെ ആൾക്കാർ കാണിച്ചു കൊടുത്തു എന്ന ഒരൊറ്റക്കാരണത്താൽ എന്താണെന്നു പോലും നോക്കാതെ ‘തീവ്രവാദികളാക്കി‘ രാജ്യദ്രോഹക്കുറ്റം തലയിലിട്ടു കൊടുത്ത് കേസ്സെടുക്കുക. പോലീസുകാരുടെ മുന്നിൽ, പോലീസ് സ്റ്റേഷനു മുന്നിലിട്ട് #ആർഎസ്എസ് തീവ്രവാദികൾ മർദ്ദിക്കുക, പോലീസുകാർ നോക്കി നിൽക്കുക. ഇതിനെയൊക്കെ ന്യായീകരിക്കാനും കുറേ ആൾക്കാർ!
ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ഒരാളല്ല ഞാൻ എന്നും അവരുടെ ആദർശ, നയ-നിലപാടുകളോട് ഒരുപാട് വിയോജിപ്പുകൾ ഉണ്ടെന്ന് അറിയാവുന്ന ചിലർ എനിക്ക് രാവിലെ തന്നെ ഇൻബോക്സിൽ ചോദിക്കുന്നുണ്ട്, എതിർ ചേരിയിൽ ഉള്ളവരായതു കൊണ്ടാണോ ഈ വിഷയത്തിൽ പോസ്റ്റ് ഇടാത്തത് എന്ന്. അവരോട് പറയാനുള്ളത്; ഇവിടെ ചേരിയല്ല നീതിയാണ് നോക്കുന്നത്. എല്ലാ കാര്യത്തിനും അപ്പപ്പോൾ പ്രതികരിക്കാൻ മാത്രം വലിയൊരാളൊന്നും അല്ല ഞാൻ. വ്യക്തിപരമായ തിരക്കുകളും ജോലി സംബന്ധമായ തിരക്കുകളുമൊക്കെ ഉള്ള ഒരാളാണ്. അല്പം വൈകിയാലും എനിക്കു പറയാനുള്ളത് ഇതാണെന്നാണ്.
ആർഎസ്‌എസ് അല്ലെങ്കിൽ സംഘീ തീവ്രവാദികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ കേസെടുക്കാനും എഫ്‌ഐആർ ഉണ്ടാക്കാനും രാജ്യദ്രോഹമുദ്ര ചുമത്തി അകത്തിട്ട് ‘പെരുമാറാനും‘ കാണിക്കുന്ന ഈ ആവേശം കാണുമ്പോൾ തോന്നിപ്പോകുന്നുണ്ട് സാറന്മാരേ, ഇത് ഇരട്ടസംഘ പോലീസാണെന്ന്. പിണറായി സംഘവും കുമ്മന സംഘവും ആണ് ആ #ഇരട്ടസംഘം.
നിങ്ങളിപ്പോൾ കാണിച്ച തോന്ന്യാസം കൊണ്ട് ഒരു ഉപകാരം വിസ്ഡം പ്രവർത്തകർക്ക് ഉണ്ടായിട്ടുണ്ട്. എന്താണ് അവരുടെ ലഘുലേഖ, എന്താണവരുടെ പ്രചരണ-പ്രവർത്തന പരിപാടികൾ എന്ന് അവർ പോലും സ്വപ്നം കാണാത്ത രീതിയിൽ വിപുലമായ പ്രചരണം ലഭിക്കും. വിമർശിക്കാനെങ്കിലും അവരുടെ ലഘുലേഖകളിലെ ഓരോ വാക്കും വരിയും അക്ഷരങ്ങളും അരിച്ചുപെറുക്കും. അതാണ് ഈ വിഷയത്തിൽ അവരിലെ പല പ്രമുഖരും പറയുന്ന ഒരുകാര്യം.
വിസ്ഡം പ്രവർത്തകർ വിതരണം ചെയ്ത ലഘുലേഖ |
വിസ്ഡം പ്രവർത്തകർ വിതരണം ചെയ്ത ലഘുലേഖ |
വർഗീയ ധ്രുവീകണത്തിനെതിരേ പ്രവർത്തിച്ചതിന് ഭക്ഷണം പോലും ലഭിക്കാതെ ഒരു ദിവസം മുഴുവൻ പോലീസ് സ്റ്റേഷനിൽ 39 പ്രവർത്തകർക്ക് കഴിച്ചുകൂട്ടേണ്ടി വന്നു. ഒപ്പം ജാമ്യമില്ലാ കേസും. സ്റ്റേഷൻ മുറ്റത്തു പോലും അക്രമം നടത്തി ആ വീഡിയോ സന്തോഷപൂർവ്വം പ്രചരിപ്പിച്ചതിൽ പോലീസിന് യാതൊരു സങ്കോചവുമില്ല! എന്നിട്ടും ഭക്തന്മാർ പാടിനടക്കുന്നു, സംഘികളിൽ നിന്ന് മതന്യൂനപക്ഷങ്ങളെ രച്ചിക്കാൻ പിണറായി സഖാവല്ലാതെ മറ്റാരും ഇല്ലെന്ന്!
‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത‘ എന്ന വാക്കുകൾ സംഘികളെ പോലെ പോലീസുകാർക്കും അസഹ്യമാകുന്നത് എന്തുകൊണ്ടാണ്? സുതാര്യമായ, ഭരണഘടനാ വിധേയമായ പ്രബോധന പ്രവർത്തനങ്ങളുമായി ആരെങ്കിലും വർഗീയ ധ്രുവീകരണത്തിനും ഫാഷിസത്തിനുമെതിരേ ശക്തമായി മുന്നോട്ടു വരുമ്പോൾ പോലീസ് സേനയെ ഉപയോഗപ്പെടുത്തി അടിച്ചമർത്തി, നിർവീര്യമാക്കുന്നത് എന്തിനായിരിക്കും? ദേശാഭിമാനി പോലും സംഘികൾ എഴുതിക്കൊടുത്ത അതേ വാർത്തയാണ് കൊടുത്തത് എന്നും ആരും മറയ്ക്കരുത്, മറക്കരുത്!
കൊടുങ്ങലൂരിലെ കള്ളനോട്ടടി എന്ന യഥാർഥ രാജ്യദ്രോഹക്കുറ്റം വെറുമൊരു ഫോട്ടോകോപ്പിയെടുക്കൽ എന്ന പെറ്റിക്കേസ് ആകുന്നു എന്ന് പറഞ്ഞുകേൾക്കുന്നു.
ദേശീയപതാകക്കു മുകളിൽ IUML എന്നുള്ളതുകൊണ്ട് സ്വന്തം പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതിന് ലീഗ് നേതാവിനു രാജ്യദ്രോഹക്കുറ്റം ചാർത്തുമ്പോൾ അതേ പാതകം ചെയ്ത സിപിഐഎം, ബിജെപി, ആലുവ റയിൽവേസ്റ്റേഷൻ പതാക ഉയർത്തലുകൾ രാജ്യസ്നേഹമാവുകയും ചെയ്യുന്നു. ഇരട്ടസംഘ്, ഇരട്ട നീതി എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്...
താൻ വിശ്വസിക്കുന്ന മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നാണ് വേറൊരു കണ്ടുപിടുത്തം. സംഗതി സൂപ്പർ കണ്ടുപിടുത്തമാണ്. എല്ലാ മതങ്ങളും ശരിയെന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളും ശരിയെന്നും വിശ്വസിക്കുന്നവരാണിത് പറയുന്നത് എന്നുള്ളതാണ് ഏക ആശ്വാസം! സിപിഐഎമ്മിന് സിപിഐ പോലും ശരിയാണെന്ന് അഭിപ്രായമില്ല. സിപിഐഎം അല്ലാതെ മറ്റു പാർട്ടികളൊന്നും ശരിയേ അല്ല. കോൺഗ്രസുകാർ ഒട്ടും ശരിയല്ല. ലീഗാണെങ്കിൽ തീരെ ശരിയല്ല. മറിച്ചും ഇങ്ങനൊക്കെ തന്നെയാണ്. ഇനി സംഘികൾക്കോ? മറ്റുപാർട്ടികളൊക്കെ തങ്ങളെ പോലെ ശരിയാണ് എന്ന് അവർ വിശ്വസിക്കുന്നുണ്ടോ? ഈ പറയുന്നവരൊക്കെ ഓരോ രാഷ്ട്രീയപാർട്ടികളിൽ നിൽക്കുകയും, അതിന്റെ ഉന്നത ബോഡികളിൽ ഉള്ളവർ സംഘടനാ ക്ലാസുകളും, പാർട്ടിക്ലാസുകളും, വർക്ഷോപുകളും, രാഷ്ട്രീയവിശദീകരണ യോഗങ്ങളും വെയ്ക്കുന്നത് എന്തിനാണ്? എല്ലാ പാർട്ടികളും ശരിയാണ് എന്നു പറയാനാണോ? മതമില്ലാത്തവർക്കും ദൈവമില്ലാത്തവർക്കും അവരുടെ വിശ്വാസം മാത്രമാണ് ശരി എന്ന വിശ്വാസം അല്ലെങ്കിൽ ഒരുറപ്പ് ഇല്ലേ? അവരൊന്നും പ്രചരണം നടത്താറില്ലേ? ലേഖനങ്ങളായും, സംവാദങ്ങളായും, സംശയരൂപേണയുള്ള ഫെയ്സ്ബുക് പോസ്റ്റുകളായുമൊക്കെ നിങ്ങളും ഈ പറയുന്ന ‘മതപ്രചരണം‘ നടത്തുന്നുണ്ട്.
കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്. അവർക്ക് കേരള സലഫികളെ പോലീസ് രണ്ടു പൊട്ടിച്ചതിലെ സന്തോഷമാണ് നുരയുന്നത്. സ്വന്തം നേതാക്കൾക്കും പണ്ഡിതർക്കും നേരെ ഇത്തരം കൂരമ്പുകൾ വന്നപ്പോൾ പോലും മിണ്ടാട്ടം ഇല്ലാതായ ചില മുസ്‌ലിം സംഘടനകളും മൗനം കൊണ്ട് ഈ കാടത്തത്തിനെതിരെ ഓശാനപാടിക്കൊണ്ടിരിക്കുന്നുണ്ട്. സ്വന്തം നെഞ്ചിൽ സംഘികൾ നൃത്തം ചെയ്യുന്നതുവരെ അവരതു തുടരാനാണ് സാധ്യത.
-മലയാളി പെരിങ്ങോട്
ഇരട്ടസംഘങ്ങളുടെ പോലീസ് കേരളം ഭരിക്കുമ്പോൾ...
ReplyDeleteപിണറായിയുടെയും കുമ്മനത്തിന്റെയും ഭരണത്തിൻ കീഴിലാണ് കേരള പോലീസ് എന്നു പറയുന്നവരെ കുറ്റം പറയാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മാസ്കോട്ട് പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ സകലരോടും #കടക്ക്പുറത്ത് എന്നുപറഞ്ഞ്, കതകടച്ചിരുന്ന് #പിണറായി- #കുമ്മനം കെട്ടിപ്പിടുത്തം ഇതിനൊക്കെയായിരുന്നോ എന്ന് സംശയിക്കുന്നവരെ എന്ത് ന്യായീകരണങ്ങൾ പറഞ്ഞാണ് നിങ്ങൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്?
എന്തൊക്കെ പ്രശ്നങ്ങൾ ഇതിനു ശേഷം നിങ്ങൾ ഉണ്ടാക്കി എന്ന് വെറുതെ ഇരിക്കുമ്പോൾ സ്വന്തം മനസ്സാക്ഷിയോടു ഒന്നു ചോദിച്ചു നോക്കണം. എന്ത് ഉത്തരം കിട്ടിയാലും സ്വയം വിശ്വാസം ലഭിക്കുന്നതാണോ? ആശ്വസിക്കാവുന്നതാണോ എന്ന് വിലയിരുത്തുക.