ബഷീർ എനിക്കെന്നും പ്രിയപ്പെട്ട എഴുത്തുകാരനാണ്. അതുകൊണ്ടു തന്നെയാണ്, ബഷീറിന്റെ ചിത്രം കണ്ടപ്പോൾ ഞാൻ അറിയാതെ നിന്നു പോയതും. ഈ അടുത്ത് വായിച്ച നല്ലൊരു പുസ്തകമാണ് ‘ബഷീർ - എഴുത്തിന്റെ അറകൾ’
ഇസ്‌ലാമിക ആത്മീയതയുടെ ആഴവും അർഥവും ആവോളം നുകർന്ന പ്രതിഭാവിസ്മയമായിരുന്നു ബഷീർ.
ബഷീറിന്റെ രചനാ സങ്കേതങ്ങളെ എങ്ങനെയാണ് വിശുദ്ധ ഖുർആനും ദൈവവിശ്വാസവും സ്വാധീനിച്ചതെന്ന വായന, മലയാളത്തിൽ വേണ്ടവിധം ഉണ്ടായിട്ടില്ല.
രാത്രികാലത്ത് ഉണർന്നിരുന്ന് ദൈവസങ്കീർത്തനങ്ങളിൽ മുഴുകിയ, ഇസ്‌ലാമിക ചരിത്രത്തെ കൌതുകപൂർവം വായിച്ചാസ്വദിച്ച, ഖുർആനിനെയും ഹദീഥിനേയും സൌന്ദര്യാത്മകമായി നുകർന്ന, അല്ലാഹുവിനെ ഹൃദയം നിറയെ പുണർന്ന, മറ്റൊരു ബഷീറിനെ പരിചയപ്പെടാൻ തീർച്ചയായും ഈ പുസ്തകം ഉപകരിക്കും.
പുസ്തകത്തിൽ നിന്ന്:
“.... ചരടു മന്ത്രിച്ചു കെട്ടിയാൽ ദീനം മാറുകയില്ല എന്നും ഭാഗ്യം നേടുകയില്ലായെന്നും ഒരു കാലം മുഴുവൻ കേരളീയ മുസ്‌ലിം സമുദായത്തോട് പ്രസംഗിച്ചവരുടെ ആശയപരമായ മാറ്റൊലിയാണ് ബഷീറിന്റെ ‘മന്ത്രച്ചരട്’ എന്ന കഥ.”
-ഇബ്രാഹിം ബേവിഞ്ച.
144 പേജുകളിലായി എം എ റഹ്മാൻ, ആഷാമേനോൻ, ഇബ്രാഹിം ബേവിഞ്ച തുടങ്ങിയ പ്രഗത്ഭരുടെ രചനകളെ മനോഹരമായി അനീസുദ്ദീൻ അഹ്മദ് എഡിറ്റ് ചെയ്തിരിക്കുന്നു. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.
പ്രതീക്ഷ ബുക്സ്, വില 85.00 രൂപ
“....ചരടു മന്ത്രിച്ചു കെട്ടിയാൽ ദീനം മാറുകയില്ല എന്നും ഭാഗ്യം നേടുകയില്ലായെന്നും ഒരു കാലം മുഴുവൻ കേരളീയ മുസ്‌ലിം സമുദായത്തോട് പ്രസംഗിച്ചവരുടെ ആശയപരമായ മാറ്റൊലിയാണ് ബഷീറിന്റെ ‘മന്ത്രച്ചരട്’ എന്ന കഥ.” -ഇബ്രാഹിം ബേവിഞ്ച.
ReplyDeleteഓണ്‍ ലൈന്‍ വല്ലതും തരപെടുമെങ്കില്‍ നോക്കണം. ഇവിടെ വാങ്ങിച്ചു വായിക്കാന്‍ നിവൃത്തിയില്ല
ReplyDeleteബഷീര്‍ മറക്കാനാവാത്ത അനുഭവമാണ്‍..
ReplyDeleteഎഴുത്തിലും വ്യക്തിത്വത്തിലും..
ബഷീറിനെ നേരില കണ്ട ഒരനുഭവം ഞാനിവിടെ വിവരിച്ചിട്ടുണ്ട്..
http://entevara.blogspot.com/2010/10/blog-post.html
thanks for this review
ReplyDeleteഎഴുത്തിന്റെ ശൈലിയില്‍ വിത്യസ്തത ഉള്ള എഴുത്തുകാരാനാണ് ബഷീര്‍ ...പുസ്തകത്തെ കുറിച്ച് അറിവ് നന്നതിനു നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteവായിക്കണം... തീര്‍ച്ചയായും.
ReplyDeleteനന്ദി
ReplyDeleteഅറിവിന് നന്ദി
ReplyDeleteതീര്‍ച്ചയായും വായിക്കാം ,,ഈ അറിവിന് നന്ദി
ReplyDelete