മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, January 27, 2009

ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്‌




ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന്‌ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്‌ ഫിഖ്‌ഹ്‌ (കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍) ആണ്‌. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന്‌ മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ഫിഖ്‌ഹ്‌. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്‌ദങ്ങള്‍ക്കുശേഷം, ഏതാണ്ട്‌ അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്ര രീതികളുടെ ക്രോഡീകരണം നടന്നത്‌. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.ഈ പണ്ഡിതന്മാര്‍ തന്നെയാണ്‌ കര്‍മശാസ്‌ത്ര രീതികള്‍ക്കിടയില്‍ ദാറുല്‍ഇസ്‌ലാം (വിശ്വാസത്തിന്റെ ഭവനം), ദാറുല്‍കുഫ്രര്‍ (ഈശ്വരനിന്ദയുടെ ഭവനം), ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്നീ വിഭജനങ്ങള്‍ നടത്തിയതും. ഓരോ ഭവനങ്ങള്‍ക്കുള്ളിലും മറ്റ്‌ നിരവധി ഉപഭവനങ്ങള്‍ക്കും കര്‍മശാസ്‌ത്രപണ്ഡിതര്‍ രൂപംനല്‌കിയിട്ടുണ്ട്‌. അബ്ബാസിയ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്രപണ്ഡിതര്‍ ഈ സങ്കേതത്തിന്‌ രൂപംനല്‌കിയതെന്ന്‌ പറഞ്ഞുവല്ലോ. പിന്നീടുള്ള കാലഘട്ടങ്ങളില്‍ കര്‍മശാസ്‌ത്രരീതി സംബന്ധിച്ച ആധികാരിക രേഖകളായാണ്‌ ഇത്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌.






ലേഖനം പൂര്‍ണമായി വായിക്കുക...

1 comment:

  1. ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുവെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനുമായോ ഇസ്‌ലാമുമായോ ബന്ധപ്പെട്ടതല്ലെന്നും ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ദൈവത്തിന്റെ സൃഷ്‌ടിസങ്കല്‌പത്തിന്‌ വിരുദ്ധമാണ്‌. എല്ലാ തരത്തിലുമുള്ള ജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ദൈവം ഈ ലോകം സൃഷ്‌ടിച്ചിരിക്കുന്നത്‌. അല്ലാതെ മുസ്‌ലിംകളെ മാത്രമല്ല ദൈവം ഭൂമിയിലേക്ക്‌ സൃഷ്‌ടിച്ചയച്ചത്‌. ഇതിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ ഒരൊറ്റ ഭവനം മാത്രമാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടി. അത്‌ ദാറുല്‍ ഇന്‍സാന്‍ (മാനവികതയുടെ ഭവനം) ആണ്‌.

    ReplyDelete