മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, March 22, 2018

പ്രപഞ്ചം നിലനിൽക്കുവോളം ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?!

 
2048 എൻക്രിപറ്റഡ് കീകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയാണ് ആധാർ വിവരങ്ങൾ 15 അടി താഴ്ചയിൽ അഞ്ച് അടി വീതിയുള്ള ചുവരുകൾക്കുള്ളിൽ സുരക്ഷിതം.

പ്രപഞ്ചം നിലനിൽക്കുവോളം ആധാർ വിവരങ്ങൾ സുരക്ഷിതം. ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ല.

ബയോമെട്രിക് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് പോലും കൈമാറിയിട്ടില്ല, അവർ ആവശ്യപ്പെട്ടിട്ടും ഇല്ല.

ഇതൊക്കെയാണ് ആധാർ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര തള്ള് സർക്കാർ സുപ്രീംകോടതിയിൽ പോയി തള്ളിയിരിക്കുന്നത്!

ഇതൊക്കെ വിശദീകരിച്ചതോ എൽ കെ ജി കുട്ടികൾക്ക് പോലും പ്രാപ്യമായ പവർപോയിന്റ് പ്രസന്റേഷൻ വഴിയും! ബയോമെട്രിക് വിവരങ്ങൾ (മുഖ്യമായും വിരലടയാളം) ഇങ്ങനെ കെട്ടിപ്പൂട്ടി വെക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ശേഖരിക്കുന്നത്?

ആദ്യം ജിയോ മൊബൈൽ സിം ആണ് ആധാർ നമ്പറും വിരലടയാളവും ഉണ്ടെങ്കിൽ ഏത് മൊബൈൽ കടകളിലും മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നത് തുടങ്ങിയത്. പിന്നീട് എല്ലാ ടെലികോം ഓപറേറ്റർമാരും ഈ സംവിധാനത്തിലേക്ക് മാറുകയുണ്ടായി.

ഒരു ആൻഡ്രോയ്ഡ് ആപ്ലികേഷൻ വഴി ആധാർകാർഡിലെ ഒരുവിധം വിവരങ്ങളൊക്കെ ലഭ്യമാകുന്നുവെങ്കിൽ അത് ചോർത്താൻ അത്രയധികം പ്രയാസം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ, ഞാൻ സംഘിയൊന്നുമല്ല. ഇജ്ജാതി തള്ള് വിശ്വസിക്കാൻ സംഘികൾക്ക് മാത്രമേ കഴിയുകയും ഉള്ളൂ.

-മലയാളി പെരിങ്ങോട്

1 comment:

  1. ഇതൊക്കെ വിശദീകരിച്ചതോ എൽ കെ ജി കുട്ടികൾക്ക് പോലും പ്രാപ്യമായ പവർപോയിന്റ് പ്രസന്റേഷൻ വഴിയും! ബയോമെട്രിക് വിവരങ്ങൾ (മുഖ്യമായും വിരലടയാളം) ഇങ്ങനെ കെട്ടിപ്പൂട്ടി വെക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ശേഖരിക്കുന്നത്?

    ആദ്യം ജിയോ മൊബൈൽ സിം ആണ് ആധാർ നമ്പറും വിരലടയാളവും ഉണ്ടെങ്കിൽ ഏത് മൊബൈൽ കടകളിലും മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നത് തുടങ്ങിയത്. പിന്നീട് എല്ലാ ടെലികോം ഓപറേറ്റർമാരും ഈ സംവിധാനത്തിലേക്ക് മാറുകയുണ്ടായി.

    ഒരു ആൻഡ്രോയ്ഡ് ആപ്ലികേഷൻ വഴി ആധാർകാർഡിലെ ഒരുവിധം വിവരങ്ങളൊക്കെ ലഭ്യമാകുന്നുവെങ്കിൽ അത് ചോർത്താൻ അത്രയധികം പ്രയാസം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ ഞാൻ സംഘിയൊന്നുമല്ല. ഇജ്ജാതി തള്ള് വിശ്വസിക്കാൻ സംഘികൾക്ക് മാത്രമേ കഴിയുകയും ഉള്ളൂ.

    ReplyDelete