മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, December 30, 2016

കുത്തിത്തിരിപ്പാണ് മാധ്യമധർമം!





മുംബൈ നഗരം കാണാനെത്തിയ പോപ്പിനോട് പത്രക്കാർ ചോദിച്ചുവത്രെ ഇവിടുത്തെ ചുവന്ന തെരുവിനെ കുറിച്ച് പോപ്പിന്റെ അഭിപ്രായമെന്താണ്? അപ്പോൾ പോപ്പ് തിരിച്ചു ചോദിച്ചുവത്രെ ഇവിടെ ചുവന്ന തെരുവുണ്ടോ? പിറ്റേ ദിവസം ഒരു വഴിത്തിരിവ് പത്രം കൊടുത്ത തലവാചകം: 'മുംബൈയിൽ ചുവന്ന തെരുവുണ്ടോ?'’ -പോപ്പ്

പത്രറിപോർട്ടിംഗിലെ 'കുത്തിത്തിരിപ്പിനും' 'വികൃതിത്തരത്തിനും' ഒരുദാഹരണമായി സാധാരണ പറയാറുള്ള ഒരു സംഗതിയാണ് മുകളിൽ എഴുതിയത്. ഏകദേശം ഇതുപോലൊരു റിപോർട്ടിംഗ് ആണ് ഇന്നത്തെ (30-12-2016) മാധ്യമം ഓൺലൈൻ പോർട്ടലിൽ വന്നിരിക്കുന്നത്.  ആദ്യം അതൊന്നു കാണാം. ലിങ്ക് അവർ മാറ്റം വരുത്തിയില്ലെങ്കിൽ ഇവിടെ അമർത്തിയാൽ കാണാം.

അക്രമത്തിലൂടെയും വർഗീയതയിലൂടെയുമാണ് സംഘ് പരിവാർ നീങ്ങുന്നത്. ആ രീതിയിൽ ഇടപെടാൻ ഞങ്ങൾക്ക് പരിമിതിയുണ്ട്. മതേതര സമൂഹത്തിന്റെ പിന്തുണയോടെയുള്ള പ്രതിരോധം മാത്രമേ ലീഗിന് കഴിയൂ. ബിജെപിയുടെ രീതിപോലെ അക്രമം പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.
ഈ സ്റ്റേറ്റ്മെന്റിൽ എന്താണ് തെറ്റ്? ഇതിൽ നിന്ന് എന്തുമാത്രം പോസിറ്റീവ് ആയി വാർത്തയുടെ തലക്കെട്ട് നൽകാം? അങ്ങനെ ഒരു തലക്കെട്ട് നൽകിയാൽ, ലീഗിനിട്ടൊരു കൊട്ട് കൊടുക്കാനും ലീഗ് വിരോധികളായ സഖാക്കളുടെ ക്ലിക്ക് കിട്ടാനും പോകുന്നില്ല. ലീഗുകാരാണെങ്കിൽ മാധ്യമം ക്ലിക്കുകയും ഇല്ല! അതെ, തറ ലെവൽ പൈങ്കിളി ഓൺലൈൻ പോർട്ടലുകളുടെ നിലവാരത്തിലുള്ള ഒരു വിഷം കലർത്തിയ റിപോർട്ടിംഗ്.



മാധ്യമം വാർത്തയിൽ നിന്ന്: 'വര്‍ഗീയതയും കലാപവും ഉണ്ടാക്കി നേട്ടമുണ്ടാക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍, മുസ്ലിം ലീഗ് വിവേകപരമായും സമചിത്തതയോടെയുമാണ് ഓരോ കാര്യത്തെയും സമീപിക്കുന്നത്. ബി.ജെ.പിയുടെ ഭരണം ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ പിന്തുടരുമ്പോള്‍ പ്രതികരിക്കുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ രീതിപോലെ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും തങ്ങള്‍ക്കാകില്ല.'

വർഗീയതയും കലാപവും ഉണ്ടാക്കി ബീജെപിയെ പോലെ തന്നെ മുസ്‌ലിം ലീഗും പ്രതികരിക്കണം എന്നാണോ ഈ ചങ്ങാതിമാർ ഉദ്ദേശിക്കുന്നത്....? ദോഹയിൽ നിന്ന് റിപോർട്ടർ ഇ മെയിലായി അയച്ചു കൊടുത്ത വാർത്ത നോക്കി, വെരിഫൈ ചെയ്ത്, എഡിറ്റ് ചെയ്ത്, വെബ് എഡിറ്ററും സബ് എഡിറ്ററും, ന്യൂസ് എഡിറ്ററും ഒക്കെ കണ്ടിട്ടാണല്ലോ മാധ്യമം പോലൊരു ആഗോള പത്രം ഇതൊക്കെ പ്രസിദ്ധീകരിക്കുന്നത്. ഇത്തരം കുത്തിത്തിരിപ്പുകളുടെ ശക്തിയും ’നിയ്യത്തും' ആ നിലക്ക് മനസിലാക്കുമ്പോൾ വലിയ തോതിലുള്ള കളികൾ ഇതിനു പിന്നിലുണ്ട് എന്ന് മനസിലാക്കേണ്ടി വരും!


വർഗീയതയും തീവ്രവാദവും ഇങ്ങനെയൊക്കെ തന്നെയാണ്. വായനക്കാരിൽ ലീഗ് ബിജെപിയെ എതിർക്കാൻ മടിയുള്ള പാർട്ടിയാക്കി ഒരു ചിന്തയുണ്ടാക്കിയെടുക്കുക. സ്ലോ പോയിസനിംഗ്! ഇത്തരം വിഷപ്രയോഗങ്ങൾ ആർക്കെങ്കിലും മനസിലായി ചോദ്യം ചെയ്താൽ ഉടനെ അതിലെന്താണ് തെറ്റ്? അതൊരു ആലങ്കാരിക പ്രയോഗമല്ലേ? നിഷ്കളങ്ക ചോദ്യങ്ങളുമായി മാധ്യമ ശിങ്കിടികൾ വരും.  ഇതൊന്നും മനസിലാക്കാൻ കഴിയാത്തവരാണോ നിങ്ങൾ എന്നൊക്കെ പറഞ്ഞ് ചോദ്യം ചെയ്തവനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക.

ഈ മാധ്യമം വാർത്തയുടെ തലക്കെട്ട് നൽകിയ ശൈലി കടമെടുത്താൽ, ഈ പോസ്റ്റിന് 'വർഗീയതയും കലാപവും നടത്തി ബിജെപിയെ നേരിടുക: മാധ്യമം' എന്നൊരു തലക്കെട്ട് ഇട്ടാൽ എങ്ങനെയുണ്ടാകും...? ഇനിയും മനസിലായില്ലെ നിങ്ങൾക്ക്!
എങ്കിൽ, കുഞ്ഞാടുകളേ....
നിങ്ങൾക്ക് നല്ല നമസ്കാരം!    

No comments:

Post a Comment