മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, May 23, 2007

മൂന്ന് കുറുങ്കവിതകള്‍

1. പ്രണയം
പ്രണയമായിരുന്നെനിക്ക്....
പറയാതെ....,
ഒരിക്കലും പറയാതെവെച്ച
ഒരു ചുവന്ന മറുക്,
ഒരുനാള്‍...
ഒരു പകലായ് പരിണമിക്കുംവരെ,
പ്രണയമായിരുന്നെനിക്കവളോട്...
അനിര്‍വ്വചനീയ പ്രണയം....!!




***************************************************




2. സഹയാത്രികന്‍
ഇനി ദൈവം സ്വന്തം നാട്ടില്‍
സായാഹ്നസവാരിക്കിറങ്ങുമെങ്കില്‍,
ഞാനായിരിക്കും സഹയാത്രികന്‍...
കഴിഞ്ഞ അവധിക്കാലമത്രയും
കുഞ്ഞുണ്ണിമാഷായിരുന്നിരിക്കണം
ദൈവത്തിനു കൂട്ടുനടന്നത്...!


***************************************************






3. ചിരി


അര്‍ദ്ധവാര്‍ഷിക പരീക്ഷാദിനം
എഴുത്താണിക്കടിയിലെ പല്ലടയാളം കണ്‍ട്,
പാതിചിരിച്ച വേലായുധന്‍മാഷ്
പല പരീക്ഷണങ്ങളും കഴിഞ്ഞ്
ചുടുചായക്ക് പണംതരുമ്പോള്‍...
പണ്‍ടത്തെ ചിരി മുഴുവനാക്കി...!!




***************************************************





6 comments:

  1. കുറുങ്കവിതകള്‍ അസ്സലായിട്ടുണ്ട്.
    ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. Vichooos...,


    നന്ദിട്ടോ...!
    ഞാന്‍ അവിടെയും വരുന്നുണ്‍ട്... (ബ്ളോഗില്‍)
    സൂക്ഷിക്കുക...!!!

    -------------------------------

    മിന്നിമറഞ്ഞുപോയ എന്റെ മിന്നാമിനുങ്ങിനും ഉണ്‍ട് ഒരുപാട് നന്ദി....

    :)

    ReplyDelete
  3. പെരിങ്ങോടിന്റെ ഗ്രാമ സൌരഭ്യം റസാക്കിലൂടെ നിറഞ്ഞൊഴുകട്ടെ..... വര്‍ത്തമാനങ്ങളിലൂടെ !!!

    ReplyDelete
  4. ചിത്രകാരാ... നന്ദീഈഈഈഈ

    ReplyDelete
  5. മൂന്ന് കുറുങ്കവിതകള്‍

    1. പ്രണയം

    പ്രണയമായിരുന്നെനിക്ക്....
    പറയാതെ....,

    2. സഹയാത്രികന്‍


    ഇനി ദൈവം സ്വന്തം നാട്ടില്‍...

    3. ചിരി



    അര്‍ദ്ധവാര്‍ഷിക പരീക്ഷാദിനം
    എഴുത്താണിക്കടിയിലെ പല്ലടയാളം

    പുതിയ പോസ്റ്റുകള്‍....

    ReplyDelete