മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, May 22, 2007

തലേന്ന്...

തലേന്ന്...

ഒരു വേനല്‍ത്തലേന്ന് ആകാശത്തിന്നടിയില്‍
പിറന്നിടം കൈവിടാനാകാതെ,
കടിച്ചുതൂങ്ങിക്കിടന്നു ഒരു മഴക്കാലത്തിലെ
ഒടുവിലത്തെ മഴത്തുള്ളി...
അതു ഞാനെടുത്തു...
അതിനി എന്റെ ഹൃദയത്തിന്നടിയില്‍

ഒരു പുതുമഴയോളം തിളങ്ങിത്തൂങ്ങും...

ഒരു കാലവര്‍ഷത്തലേന്ന് കരിയോലപ്പഴുതിലൂടെ,
കരിപിടിച്ച അടുക്കളച്ചുവരില്‍ മായാന്‍ മടിച്ചു കിടന്നു.
ഒരു വേനലിലെ ഒടുവിലത്തെ വെയില്‍ത്തുള്ളി...
അതും ഞാനെടുത്തു...
അതെന്റെ ഹൃദയത്തിന്റെ ചാണകക്കോലായില്‍
ഇനിയൊരു വേനലോളം ചിമ്മിനിയാകും

ഒരു കലാപത്തലേന്ന് കടത്തിണ്ണയിലൊന്നില്‍
കനവുകവര്‍ന്നൊരമ്മയുടെ മുലനുകര്‍ന്നുകിടന്നു
കറുത്തുമെലിഞ്ഞ ഒരിന്ദ്രയത്തുള്ളി...
എനിക്കെടുക്കാന്‍ തോന്നിയില്ല...

അതിനിയെന്റെ ഹൃദയത്തിന്റെ കിടപ്പറയില്‍
ഒരു വലിയ നിലവിളിയായ്
എന്നുമെന്നെ കാത്തുകിടക്കും...

3 comments:

 1. ആരുടയക്കൊയൊ ചൊരയുടെ ഗന്ദം അറിയുന്നല്ലൊ മാഷെ ഈ വാക്കുകള്‍ക്ക്.!!

  ReplyDelete
 2. കൊള്ളാലോ ഈ ബര്‍താനം....

  ReplyDelete
 3. Friendz4ever...

  ഹേയ്.. അങ്ങ്നൊന്നൂല്യ...
  ചുമ്മാ എഴുതീന്നെ ഉള്ളൊ...
  മനസ്സില്‍ തോന്നിയ ചില
  'തോന്ന്യാക്ഷരങ്ങള്‍'...!!!


  അരീക്കോടന്‍....

  താങ്കളുടെ കമന്റിനു നന്നി...

  വീണ്‍ടും സന്ധിക്കും വരെ... 'ബണക്കം'...

  ReplyDelete