മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, January 2, 2019

ശബരിമല യുവതീപ്രവേശനത്തിന് തടസ്സമായിരുന്നത് മാധ്യമ ഇടപെടലുകളായിരുന്നോ?



ശബരിമല സ്ത്രീദർശനത്തിന് ഏറ്റവും വലിയ വിലങ്ങുതടിയായി നിൽക്കുന്നത് കേരളത്തിലെ മാധ്യമങ്ങളാണെന്ന് തിരിച്ചറിഞ്ഞ്, അവരെ മുഴുവൻ വനിതാമതിൽ കെട്ടി തടുത്തു നിർത്തി എന്നതാണ് ഈ സർക്കാരിന്റെ വനിതാമതിലും നവോത്ഥാന പ്രവർത്തനങ്ങളും ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കിയിരിക്കും എന്ന ഇച്ഛാശക്തിയും ആണ് ഇപ്പോൾ ‘ചരിത്രം സൃഷ്ടിച്ചത്‘ എന്ന് തോന്നുന്നു.

മുമ്പ് സ്ത്രീകൾ അവരുടെ വീട്ടിൽ നിന്നും പുറപ്പെടുമ്പോഴേക്ക് അവരുടെ വീട്ടുനമ്പറും അവിടേക്കുള്ള വിലാസവുമടക്കം റിപോർട്ട് ചെയ്ത്, സ്ത്രീകളെ പ്രതിഷേധക്കാർക്ക് ഇട്ടുകൊടുക്കുന്ന ജോലി അറിഞ്ഞോ അറിയാതെയോ നിർവഹിച്ചിരുന്ന മാധ്യമസിങ്കങ്ങളെ മുഴുവൻ തടഞ്ഞു നിർത്തി സ്ത്രീകളെ ദർശനം നടത്താൻ സർക്കാർ സൗകര്യമൊരുക്കിയിരിക്കുന്നു. https://goo.gl/wbqDJi 

ഔദ്യോഗികമായി, ആദ്യദർശനം നടത്തിയ യുവതികൾ എന്ന ചരിത്രവും ബിന്ദുവും കനകദുർഗയും കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു. ദർശനവിഷയം പൊലീസും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതിനു പിന്നാലെ, ശബരിമല നടയടച്ചിട്ട് ‘ശുദ്ധികലശം‘ നടത്താൻ തന്ത്രി തീരുമാനമെടുത്തിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഈ സ്ത്രീകൾ അശുദ്ധർ തന്നെയെന്ന് പ്രഖ്യാപിക്കുകയല്ലേ ഇവർ ചെയ്യുന്നത് എന്നൊരു ചോദ്യം പിന്നെയും ബാക്കിയാവുന്നുണ്ട്! എന്തെല്ലാം വിരോധാഭാസങ്ങൾ!!


മലയാളി പെരിങ്ങൊട്









No comments:

Post a Comment