മാപ്ലാര് ബലിപെരുന്നാളിന്, ബലിയറുക്കാൻ ചിലവാക്കുന്ന തുക പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനിച്ച ലിബറൽ മതയിതര** മാപ്ലസഖാക്കളും ബുദ്ധിജീവികളും ഇപ്പോഴും ഈ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ ആവോ...!
കഴിഞ്ഞ ബ(ഡ്)ജറ്റിൽ സ്ത്രീകളുടെ ശാക്തീകരണത്തിനോ, ഉന്നമനത്തിനോ ഒക്കെ വേണ്ടി വകയിരുത്തിയ അമ്പത് കോടി കാലമിത്രയായിട്ടും ഒന്നും ചെയ്യാതെ ഇരിക്കുന്ന ആ കോടികളിൽ നിന്നും കൊർച്ച് കോടി വനിതാമതിലു പണിയാൻ ചെലവാക്കുന്നുണ്ടല്ലോ. ആ കാശിൽ നിന്ന് പ്രളയ ദുരിതാശ്വാസത്തിനു കൊടുക്കാൻ വകുപ്പ് ഇല്ലേ? അങ്ങനെ പറഞ്ഞാൽ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മുസ്‌ലിം വിരോധം വെളിയിലേക്കിട്ട് ആനന്ദിക്കാൻ കഴിയാത്തതോണ്ടാണൊ മുണ്ടാണ്ടിരിക്കുന്നത്?
കൂട്ടത്തിൽ ചോദിക്കട്ടെ, വനിതാമതിലിന്റെ നേതാക്കളായി മാൻഹോൾ മണമുള്ള മൈക്രോപ്പള്ളിയും കർസേവകനും കേരളത്തിലെ ഹിന്ദുത്വ ഭീകരരായ സകല വിഷങ്ങൾക്കും ട്യൂഷൻ എടുത്തുകൊടുക്കുന്ന കർസേവ സുഗതേട്ടനും നിയമിതരായിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ഒരു വനിതാ നേതാവിനെ നിശ്ചയിക്കാതിരുന്നത്? ലിംഗസമത്വത്തിനു വേണ്ടി, തുള്ളിച്ചാടുന്ന 80k വാട്ട്സുള്ള പെൺപുലികളെ ഒന്നും അത്തരം അവഗണനക്കെതിരെ പോസ്റ്റ് നാട്ടിക്കണ്ടില്ല, അതോണ്ട് ചോയ്ച്ചതാണ് ക്ഷമിക്യ!
വർഗീയവാദികൾ നേതൃത്വം കൊടുക്കുന്ന ഒരു പൊതുയോഗത്തിന് നമ്മൾ വർഗീയ പൊതുയോഗം എന്ന് പറയുമെങ്കിൽ, ഈ വർഗീയവാദികൾ നേതൃത്വം കൊടുക്കുന്ന മതിലിന് വർഗീയ മതിലെന്നും പറയാം. ഈ മതിലുകൊണ്ട്, ഒരു സ്ത്രീയെ പോലും പ്രബുദ്ധരാക്കാൻ ഈ പ്രാകൃതാശക്കാർക്ക് കഴിയില്ല, സത്യം. രണ്ടുമണിക്കൂർ വെയിലുകൊണ്ട് കൈകോർത്ത് നിന്നാൽ പ്രബുദ്ധരാവുമെന്നും നവോത്ഥാനം പൂത്തുലയുമെന്നും വിശ്വസിക്കുന്ന അടിമകൾക്ക് ലാൽസലാം!
** (മതേതര എന്നതിനേക്കാൾ ചേരുന്നത് മതയിതര എന്നതായിരിക്കും)
- മലയാളി പെരിങ്ങോട്
No comments:
Post a Comment