അഡ്വ. പി.എസ്. ശ്രീധരൻപിള്ള എന്ന തീവ്രവാദികളുടെ നേതാവ് ഇല്ലാത്ത ഒരുപരിപാടിയും ചിലർക്ക് ഉണ്ടാകാറില്ല. സംസ്ഥാന, ജില്ലാ, ഏരിയാ സമ്മേളനങ്ങളും, ‘ആദർശ കാമ്പയിൻ‘ ഉദ്ഘാടനങ്ങളും, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകളുടെ വർഷാന്ത സമൂഹനോമ്പു തുറകൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അമൂല്യനിധിയാണ് ഈ ദേഹമിവർക്ക്.
മുജാഹിദുകളും ജമാഅത്തുകാരും ഇക്കാര്യത്തിൽ ഐക്യത്തിലാണ്! മുൻ സിഡി, എംഡി മുജാഹിദുകളും, ഇപ്പോഴത്തെ സിഡി, ഐക്യമുജാഹിദുകളും ശ്രീധരൻപിള്ളയുടെ സ്വന്തം ആളുകളാണ്. (സിഡി ടവർ വിഭാഗം, മർകസുദ്ദഅ്‌വ വിഭാഗം = എംഡി)
സംഘടനക്കുള്ളിൽ ഇതിനെതിരെ പ്രതിഷേധം ഉയർത്താൻ അവസരമുണ്ടായിരുന്ന കാലത്തൊക്കെ ഉന്നത നേതാക്കളോട് ഈ തീവ്രവാദിയെ സമ്മേളനങ്ങൾക്കും മറ്റും എഴുന്നെള്ളിക്കുന്നതിനെതിരെ പ്രതിഷേധമായും, മുന്നറിയിപ്പായും വിവരം കൈമാറിയിട്ടുണ്ട്. അന്നൊക്കെ അവർക്ക് പലതരത്തിൽ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. അയാളുണ്ടെങ്കിൽ തീവ്രവാദലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടും എന്നതായിരുന്നു ഏറെ പരിഹാസ്യവും യുക്തിരഹിതവുമായ ന്യായം. ഇപ്പോഴും അതേ ന്യായത്തിൽ അന്ധമായി വിശ്വസിക്കുന്ന അണികൾ ഉണ്ടെന്നത് ഏറെ കൗതുകകരമാണ്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ശ്രീധരൻപിള്ളയുടെ പ്രസംഗം അയാൾ തീവ്രവാദികളുടെ സംസ്ഥാന നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കൂടിയ തീവ്രതയല്ല. ഇതിനുമുമ്പും അയാൾ ആ സ്ഥാനത്ത് ഇരുന്നിട്ടുണ്ട് എന്നത് ഇവരൊക്കെ സൗകര്യപൂർവം മറക്കുകയോ, ‘മറയ്ക്കുകയോ’ ചെയ്യുന്നു.
ഇതിനിടയിൽ ചില സ്വകാര്യ ഞ്യായീകരണങ്ങൾ കേട്ടത്; ‘ഇതൊക്കെ ഞമ്മളൊക്കെ പറയുന്ന കാര്യങ്ങളല്ലേ‘ എന്നത ലെവലിലാണ്! അതായത്, പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ മൈക്കിനുമുമ്പിൽ നടത്തുന്ന വാചകക്കസർത്ത്. എങ്കിൽ ഇതുപോലെ ‘ഉത്തേജിപ്പിക്കുന്ന‘ മുഴുവൻ ഐറ്റംസിനേയും കടുത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ഉള്ളിലിട്ട് നാലു പൂശുപൂശണം എന്നാണ് പറയാനുള്ളത്.
അതിനിടയിൽ, പിടിക്കപ്പെട്ടപ്പോൾ അത്തും പിത്തും പറയുന്നകൂട്ടത്തിൽ പിള്ളച്ചേട്ടൻ സഖാക്കൾ വരെ അങ്ങോരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ ചെല്ലാറുണ്ടെന്നൊക്കെ തട്ടിവിട്ടിരുന്നു. പിടികൂടപ്പെടുന്ന കള്ളന്മാർ, പെട്ടെന്ന് തന്നെ പിടികൂടാൻ മുന്നിൽ നിന്ന മറ്റുള്ളവരെകൂടി കുറ്റവാളികളാക്കുന്നപോലെ ഒരുകളിയാണത് എന്ന് തിരിച്ചറിഞ്ഞവർക്ക് നന്ദി. ഞാൻ മാത്രല്ല, ഓനും ഉണ്ട് എന്റൊപ്പം കക്കാൻ എന്ന ശൈലി. തത്കാലം താങ്കളേക്കാൾ നല്ല ഉശിരുള്ള മിടുക്കരായ വക്കീലന്മാർ സഖാക്കളിൽ തന്നെ ഉണ്ട് എന്നുമാത്രം പറയുന്നു.
വർഗീയതക്ക് പെട്രോളൊഴിക്കുന്ന തരത്തിൽ പ്രസംഗിച്ച ശ്രീധരൻപിള്ളക്കെതിരെ, കലാപാഹ്വാനവും വർഗീയ ചേരിതിരിവും ലക്ഷ്യമിട്ടതിന്, ശക്തമായ വകുപ്പുകൾ ചേർത്ത് അറസ്റ്റു ചെയ്ത് ജയിലിലടക്കാൻ ആഭ്യന്തരവകുപ്പിനു ആർജ്ജവമുണ്ടോ എന്ന് ചോദിച്ചാൽ നമ്മൾ തീവ്രവാദിയാകുമോ എന്തോ...
ഈ പ്രസംഗത്തിനും മുമ്പും ഇയാൾ നടത്തിയ ഒരു വർഗീയവിഷം പുരട്ടിയ പ്രസ്താവനയായിരുന്നു; ഐജി മനോജ് എബ്രഹാമിനെ ശബരിമലയിലെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥനായി നിയോഗിച്ചതിനെതിരെയുള്ള പ്രസ്താവന. ഇതൊക്കെ കണ്ടിട്ടും ഇപ്പോഴും ഇയാളെ വർഗീയവാദികളിലെ മിതവാദി എന്ന് വിശേഷിപ്പിക്കുന്നവന്മാരെ മുക്കാലിയിൽ കെട്ടി അടിക്കണം.
- മലയാളി പെരിങ്ങോട്
fb post:
No comments:
Post a Comment