കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പത്തപ്പിരിയം റഷീദ് സഖാഫിയുടെ ഒരു വോയിസ് ക്ലിപ്പ് വയറലായി സോഷ്യൽ മീഡിയകളിൽ പാറിപ്പറന്നിരുന്നുവല്ലോ. അബദ്ധത്തിൽ അന്തംകമ്മിത്തരം പറഞ്ഞതാകുമെന്നൊക്കെ ചില നിഷ്കളങ്കർ അതിനെ നിസ്സാരവത്കരിക്കുന്നതും കണ്ടു. എന്നാൽ ആഗോള ഭീകരവാദി എന്ന ലേബലുള്ള ഉസാമ ബിൻ ലാദിന്റെ ഉറ്റതോഴന്മാർക്ക് വേൾഡ് ട്രേഡ് സെന്റർ ആക്രമണം മുൻ കൂട്ടി അറിയാതിരിക്കുന്നതെങ്ങനെ? ഉറ്റചങ്ങാതിയോട് ജീവൻ രക്ഷിച്ചോളാൻ ഉസാമതന്നെ നേരിട്ടുപറഞ്ഞിട്ടുണ്ടാകുമെന്നാണ് ഇവരുടെ മാസികയിൽ അച്ചടിച്ചു വന്ന ഉസാമ ബിൻ ലാദിൻ ‘മദ്‌ഹ്’ വായിക്കുന്നവർക്ക് ബോധ്യമാവുക. മുമ്പ് വായിക്കാത്തവർക്ക് ഇവിടെ ഞെക്കിയാൽ വായിക്കാം
പറഞ്ഞതിന്റെ രത്നച്ചുരുക്കം. സ്വന്തം മുരീദന്മാരുടെ ജീവനുപോലും പുല്ലുവില കൽപ്പിക്കുന്ന, മറ്റു മനുഷ്യരുടെ ജീവൻ അപകടത്തിലാവുന്ന ഒരു കാര്യം അറിഞ്ഞിട്ടും അത് അധികൃതരെ അറിയിച്ച് ആളുകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാത്ത ഇയാൾ എന്ത് അടുപ്പിലെ ശൈഖ് ആണെന്ന് മനസ്സിലാകുന്നില്ല.
അല്പം ദീർഘമായ വോയിസ് ക്ലിപ്പിൽ മുടിമുക്കിയ വെള്ളത്തിന്റെ മഹിമ പറയുന്നതും കേൾക്കാം. സ്വന്തം വീട്ടിൽ വെച്ചുവിളമ്പുന്ന ഭക്ഷണത്തിൽ ഭാര്യയുടെ ഒരു മുടിയിഴകണ്ടാൽ പോലും അതുവരെ തിന്നിരുന്ന ഭക്ഷണം കുപ്പത്തൊട്ടിയിലെറിയുന്ന ആളുകളാണ്, പ്രവാചകന്റേതാണെന്നും പറഞ്ഞ് ഏതോ മനുഷ്യന്റെ മുടിയും കൊണ്ടുവന്ന് അതു കലക്കി ആളുകളെ വെള്ളം കുടിപ്പിക്കുന്നത്. എന്നിട്ട് വലിയ മിടുക്കായി കോടികൾ വിഴുങ്ങി നടക്കുകയും ഇതുപോലെ കല്ലുവെച്ച നുണകൾ മൈക്കു കെട്ടി അലറുകയും ചെയ്യുന്നു! അല്പം ബുദ്ധി ഇവറ്റകൾക്ക് ഉണ്ടായിരുന്നെങ്കിൽ, മന്ദബുദ്ധികളെന്നെങ്കിലും ഈ തീറ്റപ്പണ്ടാരങ്ങളെ വിളിക്കാമായിരുന്നു!
ബല്ലാത്ത ജാതികൾ തന്നെ; ന്റ ല്ലോഹ്!!
-മലയാളി പെരിങ്ങോട്
No comments:
Post a Comment