മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് തങ്ങളെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് സിപിഐഎം സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിന്, മറുപടിയെന്നോണം മതപ്രഭാഷകൻ നൗഷാദ് ബാഖവി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്.
"പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒരുവാക്ക് കൊണ്ടുപോലും ആ മഹാനുഭാവനോട് യോജിക്കാത്ത ഒരു വ്യക്തിയുമായി താരതമ്യം ചെയ്യാന്‍ മലപ്പുറത്തിന്റെ മണ്ണില്‍ വന്ന് ചങ്കൂറ്റം കാണിച്ച ഒരു രാഷ്ട്രീയക്കാരന്‍ എന്തുകൊണ്ടാണങ്ങനെ ചങ്കൂറ്റം കാണിച്ചത്. മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം ആ പ്രഭാഷകന്റെ മനസിലുളളത് കൊണ്ടുതന്നെയാണ്. ഒരു സംശയവും എനിക്ക് അക്കാര്യത്തില്‍ ഇല്ല. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഇത് പറഞ്ഞാല്‍, പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നു. ഇപ്പോഴത്തെ മക്കള്‍ക്കും തങ്ങള്‍മാരോട് മതിപ്പ് കുറഞ്ഞു തുടങ്ങിയെന്നതിന്റെ തെളിവാണിത്." -നൗഷാദ് ബാഖവി
എന്താണ് ഈ പ്രഭാഷണമാഫിയക്കാരൻ വിചാരിച്ചു വെച്ചിരിക്കുന്നത് എന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ വിമർശനങ്ങളും ആക്ഷേപങ്ങളും ഒക്കെ കേൾക്കാൻ സാധ്യത ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത്, എതിർ പക്ഷക്കാരെ ചൂടാക്കാൻ പലതും പറയും. അതുപോലെ ഒരു പരാമർശം എന്നല്ലാതെ കോടിയേരിയുടെ പ്രഭാഷണത്തിന് എന്താണ് പ്രാധാന്യം ഉള്ളത്? ഈ തെരഞ്ഞെടുപ്പും കോലാഹലവും ഒക്കെ കഴിഞ്ഞാൽ അത് തീരുകയും ചെയ്യും. മാന്യമായും യുക്തിഭദ്രമായും കോടിയേരിക്ക് തിരിച്ച് മറുപടി കൊടുക്കുക. യോഗി ആദിത്യനാഥിനെ പോലെ ഒരു പള്ളിയിലെ പൂജാരിയോ മുസ്‌ലിംകളുടെ മൊത്തം ആത്മീയനേതാവോ ഒന്നുമല്ല പാണക്കാട് തങ്ങൾ. പിന്നെങ്ങനെ ആ താരതമ്യം ശരിയാകും?
എന്നാൽ ഇയാൾ കലിതുള്ളി, തന്റെ മുന്നിലിരിക്കുന്ന, സോഷ്യൽ മീഡിയകളിലൂടെ ഇതു കാണുന്ന ചെറുപ്പക്കാരെ ഒക്കെ ‘തരിപ്പിൽ കേറ്റി‘ തലയറുക്കാൻ സ്വഹാബാക്കളുടെ ചരിത്രവും പറഞ്ഞുകൊണ്ട് ആഹ്വാനം ചെയ്തു വിടുമ്പോൾ എന്താണ് ആർക്കും ഒരു പ്രതികരണവും ഇല്ലാതിരിക്കുന്നത്? മറ്റുള്ളവന്റെ തലയറുക്കാനൊക്കെ ആഹ്വാനം ചെയ്യുന്ന ഇത്തരം ആളുകളെയാണ് ആദ്യം തുറുങ്കിലടക്കേണ്ടത്...
-മലയാളി
No comments:
Post a Comment