മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, October 3, 2016

പ്രകൃതി ഭക്ഷണ വികൃതി

ഉത്തരേന്ത്യയിൽ ഏതൊക്കെയോ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചു. നമ്മൾ ഈ കൊച്ചു കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തി.



നമ്മുടെ ഈ കൊച്ചു കേരളത്തിലെ വിദ്യാഭ്യാസമന്ത്രി പറയുന്നു, മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന് എന്നിവ കഴിക്കാറില്ലെന്നും, പ്രകൃതി തരുന്ന ആഹാരങ്ങൾ മാത്രേ കഴിക്കാവൂ എന്ന്!

അല്ല സാറമ്മാരേ....,
ഈ മത്സ്യം, മാംസം, മുട്ട എന്നിവ പ്രകൃതിക്ക് പുറത്ത് നിന്നും വരുന്നതാണോ? 

വീട്ടിലെ കോഴികളൊക്കെ പ്രകൃതിക്ക് പുറത്ത് പോയിട്ടാണോ ആഹാരം കഴിക്കുന്നത്?

ഈ മത്സ്യം, മാംസം, മുട്ട എന്നിവയെ പുകയിലയോടും മയക്കുമരുന്നിനോടും ഒപ്പം കൂട്ടിച്ചേർത്തത് എന്തിനാ?
ഇവയെല്ലാം ഒരേവർഗത്തിൽ പെട്ടതാണോ?
ഒരേപോലെ അപകടകാരിയാണോ?
നിരോധിക്കപ്പെടേണ്ടവയാണോ?

പൊതുഇടങ്ങളിൽ നിന്ന് പുകവലിച്ചാൽ പെറ്റിക്കേസ് ചാർജ് ചെയ്യും.
ഇനിമുതൽ ഹോട്ടലുകളിൽ നിന്ന് മത്സ്യം, മാംസം, മുട്ട എന്നിവ കഴിച്ചാൽ പോലീസ് പിടിക്കുമോ?

പുകയില ഉത്പന്നങ്ങൾ പതിനെട്ട് വയസിനു താഴെയുള്ളവർക്ക് വിൽക്കാൻ പാടില്ല.
കാമ്പസ് പരിസരങ്ങളിലെ കടകളിൽ വിൽക്കാൻ പാടില്ല.
പോലീസ് പിടിക്കുകയും ഭീമമായ തുക പിഴയീടാക്കുകയും ചെയ്യാറുണ്ട്.
അതുപോലെ സ്കൂൾ, കോളേജ് പരിസരങ്ങളിലുള്ള ഹോട്ടലുകളിൽ മത്സ്യമാംസാദികളും മുട്ടക്കറിയും വിൽക്കാൻ പാടില്ലേ?
പോലീസ് പിടിക്കുമോ? പിഴയീടാക്കുമോ?

മത്സ്യ ഫെസ്റ്റ്, മാംസാഹാര ഫെസ്റ്റ്, മുട്ടക്കറി ഫെസ്റ്റ് എന്നിവ നടത്തുന്നത് രാജ്യദ്രോഹമോ, ഭരണകൂടവിരുദ്ധമോ ആകുമോ?

നോട്ട് ദി പോയിന്റ്:
കൊറേ വിവരോം വിദ്യാഭ്യാസോം ഉള്ളവർ പോലും സഖാവായി എന്നുവെച്ച് ജാതീയതയും, സവർണ ചിന്താഗതിയും തൂത്താൽ പോകില്ല. അത് അറിയാതിങ്ങനെ വെളിപ്പെട്ടുകൊണ്ടിരിക്കും.

ഫെയ്സ്ബുക്ക് പോസ്റ്റ്:

 

No comments:

Post a Comment