മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, March 2, 2007

യാത്രാമൊഴി...


യാത്രാമൊഴി...

എസ്‌.ജാനകിയും

പി.ഭാസ്കരനും തമ്മില്‍

അനേകമനേകം

പാട്ടുകള്‍ക്ക്‌

ജീവന്‍ നല്‍കിയതിന്റെ

ആത്മബന്ധമുണ്ട്‌...

മറവി ബാധിച്ച്‌

നിസ്സഹായനായൈരുന്ന

അദ്ദേഹത്തെ കാണുവാന്‍

അവസാനമായി ജാനകി

ചെന്നപ്പോള്‍

തിരിച്ചറിഞ്ഞില്ല...

ജാനകി ദുഖത്തോടെ

ഇരിക്കുമ്പോള്‍

ആരോ പറഞ്ഞു

'ഒന്നു പാടി നോക്കു

മുഖം മറന്നാലും ആ ശബ്ദം

മറക്കാനാവുമോ?'

ജാനകി പാടി...

'തളിരിട്ട കിനാക്കള്‍

തന്‍ താമര മാല വാങ്ങാന്‍

വിളിച്ചിട്ടും വരുന്നില്ലെന്‍

വിരുന്നുകാരി...'


പല്ലവി കഴിയുമ്പോള്‍

മുതല്‍ മാഷ്‌

എഴുന്നേറ്റിരുന്ന്

ആസ്വദിക്കുവാന്‍ തുടങ്ങി...


ജാനകി ആ സ്നേഹിതനു

വേണ്ടി വീണ്ടും വീണ്ടും

പാടി...


'ഒരു കൊചു സ്വപ്നത്തിന്‍

ചിറകുമായി അവിടുത്തെ.."


'കേശാദിപാദം തൊഴുന്നേന്‍..'


ഓരോ പദവും

പാടിക്കഴിയുമ്പോള്‍

മാസ്റ്റര്‍ അതില്‍ ലയിച്ചങ്ങനെ

ഇരുന്നു..


ജാനകിക്കു

സന്തോഷമായി...

തിരിച്ച്‌ പോരവേ

ജാനകിയുടെ

നേര്‍ക്ക്‌ കൈ കൂപ്പി

നിഷ്കളങ്കമായ

ചിരിയോടെ അദ്ദേഹംചോദിച്ചു:

"ഇതൊക്കെ

ആരുടെ പാട്ടുകളാ?ഇനിയും വന്ന്

പാടിത്തരണം..'

ജാനകി നിശ്ശബ്ദയായിനിന്നു...



____________________രവി മേനോന്‍, മാത്യുഭൂമി

*******************************************************

4 comments:

  1. മലയാ‍ളത്തിലൂടെ പരിചയപ്പെട്ട എന്റെ ഈ കഴിവുറ്റ പുതിയ സ്നേഹിതനു എല്ലാവിധ നന്മകളും നേര്‍ന്നുകൊള്ളൂന്നു...

    ReplyDelete
  2. കൊള്ളാം ഗംഭീരം എന്നൊന്നും പറയുന്നില്ല
    അക്ഷരങ്ങള്‍ കൊണ്ടുള്ള ചിത്രീകരണ ശേഷി കൈമുതലായുള്ള കഴിവുള്ള കൂട്ടുകാരാ ..
    എഴുത് അല്ലല്ലോ രചിക്ക് ഒരുപാട് രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
    മൂസ

    ReplyDelete
  3. കൂട്ടുകാരാ ..കൊള്ളാം
    മുട്ടന്‍ വര്‍ത്തമാനങ്ങള്‍ ഇനിയും വരട്ടെ
    .......മൂസ.........

    ReplyDelete