കലാപത്തിന്റെ മാറില്‍...
നഖക്ഷതമേറ്റ മണ്ണിന്റെ ഗന്ധം
ചോരക്കറ പുരണ്ട ഇലകളെ കരിച്ചു
വെടിമരുന്നിന്റെ മണമുള്ള കാറ്റ്
ജീവനുകള്‍ അപഹരിച്ചു
രാവിന്റെ മറവില്‍ വര്‍ഗീയത പിച്ചിച്ചീന്തിയ
ഹൃദയങ്ങള്‍.
ഇവിടെ ചോരമണക്കുന്നു
ഓരോ ക്യാന്‍വാസിലും തെളിയുന്ന
ചായങ്ങള്‍ക്ക്, എപ്പോഴും
ചുവന്ന നിറം
ചോരയുടെ ഗന്ധവും.
മടിക്കുത്തില്‍ ഒളിപ്പിച്ച വടിവാള്‍
അയല്‍വാസിയെ കൊല്ലാനുള്ളതാണ്.
സ്കൂള്‍ ബാഗില്‍ നിറച്ച ബോംബ്
സഹപാഠിയെ പാഠം പഠിപ്പിക്കാനുള്ളതാണ്.
കലാപത്തിന്റെ മാറില്‍,
വിലാപം തളര്‍ന്നുവീണു
ഇവിടെ പെയ്യുന്നമഴക്കും
കാറ്റിനും ഒഴുകുന്ന നദിക്കും
എല്ലാം ചുവന്ന നിറം
പക്ഷെ, വടിവാള്‍ ഒളിപ്പിച്ച
ഖദറിനുമാത്രം വെളുത്ത നിറം
ഇലകള്‍ കരിഞ്ഞ മരത്തെ-
കൊത്തിനോവിച്ചുകൊണ്ട് കാക്ക പറഞ്ഞു
ഇവിടെ ചോരയുടെ ഗന്ധം മാത്രം മതി,
ഇവിടെ എപ്പൊഴും ചോര മണക്കുന്നു.
******************************
******************************
By, Naajiya M (9th STD, G H S S Pullankode)
പുടവ കുടുംബ മാസിക,(February, 2007)
ആര്‍ എം റോഡ്, കോഴിക്കോട്
673 002
e-mail: pudavamagazine@yahoo.com
ഹൊ. മനസ്സിനെ കൊളുത്തി വലിക്കുന്ന പടവും കവിതയും. കവിത നന്നായി എന്ന് പോലും പറയാന്‍ കഴിയുന്നില്ലല്ലോ, കവിതയിലെ പ്രതിപാധന വിഷയം ആലോചിക്കുമ്പോള്‍ :(
ReplyDeleteനിറങ്ങള്‍ വല്ലാതെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് കണ്ണിന് പ്രയാസം ഉണ്ടാക്കുന്നു. ശ്രദ്ധിക്കുമല്ലോ.
മനസ്സില്‍ തട്ടിയ കവിത
ReplyDelete@ ശ്രീജിത് ..
ReplyDeleteനന്ദി...
സന്ദര്‍ശനത്തിനും കമന്റിനും ...
നിറവിന്യാസം ശ്രദ്ധിച്ചോളാം ..
ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം ...
@ ചാച്ചൂസ്....
മനസിലാണൊ ക്ലോസെറ്റിലാണോ തട്ടിയത്..???
:) :D ;)
കവിത വളരെ നന്നായിരിക്കുന്നു....
ReplyDeleteഎന്തു പറയണമെന്ന് അറിയില്ല.. ഒന്നും പറയുന്നില്ല!!
ReplyDelete