മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, January 6, 2017

ജന്മഭൂമിയെയും ജനം ടീവിയെയും ബഹുദൂരം പിന്നിലാക്കി വർഗീയതയിൽ കൈരളി മുന്നിൽ. 'ഒരു ജനതയുടെ ആത്മാവിഷാരം' സഫലമാകുന്നു!

ജന്മഭൂമിയെയും ജനം ടീവിയെയും ബഹുദൂരം പിന്നിലാക്കി വർഗീയതയിൽ കൈരളി മുന്നിൽ. 'ഒരു ജനതയുടെ ആത്മാവിഷാരം' സഫലമാകുന്നു!



'സാക്കിർ നായികിന്റെ പീസ് സ്‌കൂളിൽ റെയ്ഡ്; കോഴിക്കോട്ടെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു; സ്‌കൂൾ എംഡി വിദേശത്തേക്കു കടന്നു' ഇതാണ് തലക്കെട്ട്. ഇതാവണം തലക്കെട്ട്. പിണറായി ആഭ്യന്തര മന്ത്രിയായ കേരളത്തിലെ പോലീസുകാരെ നിയന്ത്രിക്കുന്നത് ഒരേയൊരു പ്രതിനിധി മാത്രമുള്ള ബിജെപി ആണെന്ന് തമാശയായി പലരും പറയാറുണ്ട്. എന്നാൽ അത് തമാശയല്ല യാഥാർഥ്യമാണെന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ കൊടുത്ത തലക്കെട്ടോടു കൂടിയ കൈരളി ടിവിയുടെ എഫ്ബി പേജിലും അവരുടെ ന്യൂസ് പോർട്ടലിലും ഇപ്പോഴും (06-01-2017 11:00am) നിലനിൽക്കുന്ന പോസ്റ്റുകൾ!

എല്ലാവരെയും പോലെ ഞാനും കരുതിയിരുന്നത്, പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടുകളാണ് അത്തരം നയവൈകല്യങ്ങൾ എന്നായിരുന്നു. ഈ വാർത്തയുടെ ശൈലി നോക്കൂ. ഇതിൽ പോലീസുകാർക്ക് എന്തായാലും പങ്ക് ഉണ്ടാകില്ലല്ലോ. സിപിഐഎം ഉടമസ്ഥതയിലുള്ള, പാർട്ടി പ്രവർത്തകർ എഡിറ്റർമാരും റിപോർട്ടർമാരുമായ ഒരു ചാനലാണല്ലോ ഈ കൈരളി. എന്നിട്ടും ലോകത്ത് ഒരാൾക്കും കിട്ടാത്ത ഈ വാർത്ത കൈരളിക്ക് ലഭിക്കണമെങ്കിൽ ഉള്ളിൽ ഒളിപ്പിച്ചു വെച്ച വർഗീയത അറിയാതെ പുറത്തു ചാടിയതാവാനോ, ഒരു അബദ്ധം പറ്റിയതാവാനോ തരമില്ല. അങ്ങിനെയെങ്കിൽ 19 മണിക്കൂർ കഴിഞ്ഞ വാർത്ത പോർട്ടലിൽ നിന്ന് പിൻവലിക്കാനുള്ള വിവേകമെങ്കിലും അവർ കാണിക്കുമായിരുന്നല്ലോ! അതോ, ആളില്ലാത്തോണ്ട് ജന്മഭൂമിയുടെ എഡിറ്ററാണോ ഇവിടെ കാര്യങ്ങൾ നോക്കുന്നത്?

സോഷ്യൽ മീഡിയകളിൽ ഇന്നലെയും ഇന്നുമായി നിരവധി പേർ പീസ്സ് ഇന്റർനാഷ്ണൽ സ്കൂളിനെ കുറിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. അവയിലൊന്നും അത് സാക്കിർ നായിക്കിന്റെ സ്കൂളാണെന്ന വിഡ്ഢിത്തം ആരും പറഞ്ഞിട്ടില്ല. എന്തിന് ജനം ടീവി പോലും ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടില്ല.

കൈരളിയുടെ എഫ്ബി പോസ്റ്റ്:


കൈരളി പോർട്ടലിലെ വാർത്ത:
http://www.kairalinewsonline.com/2017/01/05/89024.html

എം എം അക്ബറിന്റെ പ്രതികരണം:

ഈ വിഷയകമായി എഫ്ബിയിൽ വന്ന ചില പോസ്റ്റുകൾ:
















-മലയാളി പെരിങ്ങോട്

#Politics, #Kerala, #Police, #UAPA, #StandWithMMAkbar, #MMAkbar, #RSS, #LDF, #Pinarayi, #KairaliTV, #MalayaliPeringode

No comments:

Post a Comment