മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, October 1, 2011

നുണകൾ ആദർശമാകുന്നു

ഫാസിസം തെറ്റിദ്ധാരണകൾ പരത്തുകയാണ് 2

സാമ്രാജ്യത്വം നടത്തുന്ന ഓരോ നയതന്ത്രഇടപാടും കൃത്യമായ ലക്ഷ്യത്തോടെയാണ്. അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന അനീതിയുടെ ലോകവാഴ്ചകൾക്ക് ആഗോള സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങൾ അവ സ്ഥിരമായി നടത്തികൊണ്ടിരിക്കുന്നു. അമേരിക്കൻ കോൺസുലേറ്റുകളുടെ ഈ സാംസ്കാരിക വിനിമയവും, പഠനയാത്രകളും അമേരിക്കയുടെ ഈ തന്ത്രത്തിന്റെ ഭാഗമാണ് എന്നതിൽ സംശയമില്ല. അമേരിക്ക അപകടകാരിയല്ല എന്ന് അമേരിക്കൻ അനുകൂലികളെ കൊണ്ടും ശത്രുക്കളെ കൊണ്ടും നിരന്തരം പറയിപ്പിക്കാൻ അമേരിക്ക ശ്രമിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയുമായി നയതന്ത്രബന്ധം ഉള്ള രാജ്യങ്ങളിലെ രാഷട്രീയ-മത-സാമൂഹ്യ നേതൃത്വങ്ങളുമായി അമേരിക്ക നിരന്തരം ഇത്തരം സംവാദങ്ങൾ നടത്തുന്നുണ്ട്. അമേരിക്കയെ കുറിച്ച് ലോകം എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാനുള്ള മികച്ച പബ്ലിക് റിലേഷൻ തന്ത്രം കൂടിയാണ് ഇത്തരം അന്താരാഷ്ട്ര സാംസ്കാരിക വിനിമയവും, യാത്രകളും എല്ലാം.

അമേരിക്ക മാത്രമല്ല, ലോകത്തെ ഒട്ടു മിക്ക വികസിത- വികസ്വര രാജ്യങ്ങളും ഖത്തറും, ഇന്ത്യയും, സഊദിയും ഇത്തരം സംരഭങ്ങള് നടത്തുന്നുണ്ട്.
കാലിക്കറ്റ് സര്വകലാശാലയില് പഠനം നടത്താന് അഫ്ഗാന് വിദ്യാര്ഥികള് എത്തുന്നുണ്ട്. ജര്മ്മനിയില് പഠനം നടത്തുന്ന ഒരു ഈജിപ്ഷ്യന് പെണ്കുട്ടി ഇന്ത്യയിലെത്തി പഠനം നടത്തുന്നുണ്ട്. ജുല്ത്തന് ഇബ്രാഹിം എന്ന ആ പെണ്കുട്ടി ഈജിപ്തിലെ രാഷ്ട്രീയത്തെ കുറിച്ച് എം എസ് എഫ് കാമ്പസ് കോണ്ഫറൻസില് പ്രസംഗിച്ചിരുന്നു. വർത്തമാനം ദിനപത്രത്തിന്റെ ഒന്നാം പേജ് വാര്ത്തായിയിരുന്നു അത്.

ഇത്തരം സന്ദര്ശനങ്ങള് ലോകത്ത് സ്ഥിരമായി നടക്കുന്നുണ്ട്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ്റഹ്മാന് കിനാലൂര് അമേരിക്ക സന്ദര്ശിച്ചത് ഉയര്ത്തി കാണിച്ച് ഇതാ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അമേരിക്കന് അനുകൂലികളാണ് എന്ന് പ്രചരിപ്പിക്കാനാണ് കേരളത്തിലെ മത തീവ്രവാദി സംഘടന ഇപ്പോള് ശ്രമിക്കുന്നത്. കേരള മുസ്‌‌ലിംകള്ക്ക് സാമ്രാജ്യത്വത്തോടുള്ള എതിര്പ്പിന്റെ ദിശ തിരിച്ചു വിടാനും, അമേരിക്കന് വിരോധത്തെ മുജാഹിദ് വിരോധമാക്കി പരിവര്ത്തിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മുജീബ് റഹ്മാന് കിനാലൂര് അമേരിക്ക സന്ദര്ശിക്കുകയും അതേ കുറിച്ചുള്ള സചിത്ര ഫീച്ചറുകള് പുടവ മാസികയില് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വിവാദത്തിന് ഒരു പത്രം തുടക്കം കുറിക്കുമ്പോളും അദ്ദേഹം വിദേശത്താണ്. മുജീബ്റഹ്മാന് കിനാലൂര് നിരവധി രാജ്യങ്ങള് സന്ദര്ശിച്ചിട്ടുണ്ട്. അതേ കുറിച്ചെല്ലാം എഴുതുകയും ചെയ്തിട്ടുണ്ട്. അമേരിക്കന് സാമ്രാജ്യത്വം അനീതിയുടെ ലോകവാഴ്ച എന്ന പുസ്തകം എഴുതിയതും കിനാലൂരാണ്. യുവതയാണ് അത് പ്രസിദ്ധീകരിച്ചത്. നിഗൂഢതകളില്ലാത്ത യാത്രയാണ് പത്രപ്രവര്ത്തകന് കൂടിയായ മുജീബ് റഹ്മാന് കിനാലൂരിന്റെത് എന്ന് മനസ്സിലാക്കാന് സാമാന്യ ബുദ്ധിമാത്രം മതി. അമേരിക്കന് മുസ്ലിം ജീവിതത്തെ മലയാളികള്ക്ക് പരിചയപ്പെടുത്തുന്നതില് മുജീബ്റഹ്മാന്റെ ലേഖനങ്ങളം പഠനങ്ങളും പങ്കു വഹിച്ചിട്ടുണ്ട്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ആഗോള മുസ്ലിം ചലനങ്ങളെ നിരീക്ഷിക്കുകയും, ലോക സമൂഹവുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യപ്രസ്ഥാനമാണ്. യോജിപ്പുള്ളവരോടും, വിയോജിപ്പുള്ളവരോടും അത് സഹവര്ത്തിക്കുകയും, സംവദിക്കുകയും ചെയ്യാറുണ്ട്. ഫലസ്തീന് അനുകൂല ജാഥകള് നടത്തുകയും, ഫോട്ടോ പ്രദര്ശനങ്ങള് നടത്തുകയും, ഇന്ത്യയിലെ ഫലസ്തീന് അംബാസഡറെ മലപ്പുറത്തേക്ക് ക്ഷണിച്ച് മലയാളത്തിന്റെ ഐക്യദാര്ഢ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന് മുസ്ലിം പണ്ഡിതനായ ജമാല് ബദവിയെ വയനാട്ടില് കൊണ്ട് വന്ന് മുജാഹിദുകള് പ്രസംഗിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് ഫെമിനിസം ചര്ച്ച ചെയ്യാന് മാര്ഗോബദ്റാന് കോഴിക്കോട്ട് വന്നത് ഫറൂഖ് കോളെജിന്റെ പരിപാടിയില് പങ്കെടുക്കാനാണ്. അന്ന് ഇസ്ലാമിക് ഫെമിനിസവുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്ക് വര്ത്തമാനം ദിനപത്രം ഉള്പ്പെടെ മികച്ച കവറേജ് നല്കിയിട്ടുണ്ട്. ഇസ്ലാമിക് ഫെമിനിസവുമായി ഇസ്ലാമിക സമുഹത്തിന്റെ പക്ഷത്ത് നിന്ന് സംവദിക്കാനുള്ള ഊര്ജ്ജം മുജാഹിദ് പ്രസ്ഥാനത്തിന് കഴിഞ്ഞ എട്ട് വര്ഷത്തിനിടെ സംഭരിക്കാന് സാധിച്ചുവെന്നതും ചെറിയ കാര്യമല്ല. ഇസ്ലാമിക് ബാങ്കിംങ് ഇപ്പോള് കേരളത്തിലും പ്രധാന ചര്ച്ചയാണ്. ഇസ്ലാമിക് ബാങ്കിംഗുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സെമിനാറുകളിലും കേരളത്തിലെ മുജാഹിദ് നേതാക്കള് പങ്കെടുത്തിട്ടുണ്ട്. ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുന്നതിനെ കുറിച്ചുള്ള കേന്ദ്രസര്ക്കാറിന്റെ പഠനസമിതികളില് ഐ എസ് എം മുന്സംസ്ഥാന പ്രസിഡന്റായിരുന്ന അബൂബക്കര് കാരക്കുന്ന് പങ്കെടുത്തിരുന്നു. ശബാബില് കാരക്കുന്ന് അതേ കുറിച്ച് ലേഖനങ്ങള് എഴുതിയിരുന്നു. ഫാറൂഖ് റൗദത്തുല് ഉലൂമാണ് ഇസ്ലാമിക് ബാങ്കിംഗില് കേരളത്തില് അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ ഉള്ക്കൊള്ളിച്ച് ശില്പശാല നടത്തിയത്. (ഫാറൂഖ് കോളെജും, സ്ഥാപനങ്ങളും പൊളിച്ചു മാറ്റണം എന്ന് ആവശ്യം ഉയരാന് ഇനി സാധ്യതയുണ്ട്).

അമേരിക്ക സന്ദര്ശിച്ചവര് എല്ലാവരും അമേരിക്കന് ഏജന്റുമാര് ആകുന്നില്ല. അമേരിക്കന് സര്ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ചവര് എല്ലാവരും അമേരിക്കന് ചാരന്മാരുമാകുന്നില്ല. ഇതെന്തു ന്യായീകരണം എന്നാകും പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകന് ചോദിക്കുന്നത്. കൈരളി ചാനലില് പ്രവര്ത്തിച്ചിരുന്ന എന് പി ചെക്കുട്ടി തേജസ് പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായ കാരണത്താല് ബുദ്ധിയുള്ളവരാരും ചെക്കുട്ടിയെ എന് ഡി എഫുകാരനായി കണ്ടിട്ടില്ല. തേജസില് ലേഖനമെഴുതിയത് കൊണ്ട് സിവിക് ചന്ദ്രന് ഇസ്ലാമിന്റെ അനുഭാവിയായി പോലും പൊതുസമൂഹത്തില് ചിത്രീകരിക്കപ്പെട്ടിട്ടില്ല.

കുറച്ച് ദിവസങ്ങളായി വികിലീക്സ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില് നടത്തുന്ന നിഴല്യുദ്ധം പോപ്പുലര് ഫ്രണ്ടിന്റെ ചരിത്രമറിയുന്നവര്ക്ക് അദ്ഭുതം ഒന്നും സമ്മാനിക്കുന്നില്ല. വികിലീക്സ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില് വാര്ത്തകള് കഥകളാക്കുമ്പോള് ഒരു കാര്യം മാത്രം ഓര്ക്കണം. വികിലീക്സ് രേഖകള് ഇപ്പോഴും വെബ്സൈറ്റില് ലഭ്യമാണ്. അതിന്റെ വിവര്ത്തനം പൂര്ണ്ണമായി നല്കിയാല് സാമാന്യം ബുദ്ധിയുളളവര്ക്കൊക്കെ കാര്യത്തിന്റെ കിടപ്പ് പിടികിട്ടും.


അമേരിക്കന് നയതന്ത്ര ഉദ്യോഗസ്ഥരോട് സംസാരിക്കുന്നവരൊക്കെ സാമ്രാജ്യത്വ നീരാളികളാണെന്ന വ്യാഖ്യാനം ഉഗ്രനായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോട് അമേരിക്കന് ഉദ്യോഗസ്ഥര് സംസാരിച്ചിട്ടുണ്ട്. വി എസ് അച്യൂതാനന്ദന് സാമ്രാജ്യത്വ നീരാളിയാണോ? പാണക്കാട് മുനവറലി ശിഹാബ് തങ്ങള്, ബഹാവുദ്ദീന് നദ്വി കൂരിയാട് തുടങ്ങിയ മലയാളികള് അമേരിക്ക സന്ദര്ശിച്ചത് അമേരിക്കന് കോണ്സുലേറ്റ് ചെലവിലാണ്. അവരും അമേരിക്കന് ചാരന്മാരാണ് എന്ന് പറയണം. എന്നാല് അത്തരമൊരു വ്യാഖ്യാനം നല്കാതിരിക്കുകയും, എം കെ മുനീറും, ഹുസൈന് മടവൂരും മാത്രം സാമ്രാജ്യത്വത്തിന്റെ ആളുകളാകുകയും ചെയ്യുന്നതിന്റെ യുക്തി അവരാണ് പോപ്പുലര് ഫ്രണ്ടിന്റെ വിമര്ശിക്കുന്നത് എന്നത് മാത്രമാണ്. ഞങ്ങളെ വിമര്ശിക്കുന്നവര് സാമ്രാജ്യത്വ നീരാളികളാണ് എന്ന കുപ്രാചരണം കൊണ്ട് തീവ്രവാദ വിരുദ്ധരുടെ വായടക്കാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.

അമേരിക്ക സന്ദര്ശിച്ച പാണക്കാട് മുനവ്വറലി ശിഹാബ് ലിബിയയിലെ ഗദ്ദാഫി സര്ക്കാറിന്റെ അതിഥിയായി ട്രിപ്പോളിയും സന്ദര്ശിച്ചിട്ടുണ്ട്. അമേരിക്ക സന്ദര്ശിച്ചയാളെ ലിബിയയിലേക്ക് ക്ഷണിക്കുന്നതില് ഗദ്ദാഫി സര്ക്കാറിന് അനൗചിത്യമൊന്നും തോന്നിയില്ല.


No comments:

Post a Comment