മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, September 19, 2009

റമദാന്‍ കൊണ്ട് നേടിയത് പെരുന്നാ‍ള്‍ കൊണ്ട് നഷ്‌ടമാകരുത്


റമദാനിന്റെ ആത്മീയ ശോഭകൊണ്ട്
തേജസാര്‍ന്ന മുപ്പത് ദിനരാത്രങ്ങള്‍ക്ക്
ആത്മനൊമ്പരത്തോടെ നാം വിട നല്‍കുകയാണ്....
മനസും ശരീരവും നിര്‍മലമായി
നിലനിര്‍ത്തുവാനും ദേഹേഛകളെ നിയന്ത്രിച്ച്
സകല തിന്മകളെയും അകറ്റിനിര്‍ത്തുവാനുമുള്ള
പരിശീലനം നേടിയ വ്രത ദിനരാത്രങ്ങള്‍ക്ക്
സമാപനം കുറിച്ച് ഈദുല്‍ ഫിത്വ്‌ര്‍ വന്നണഞ്ഞിരിക്കുന്നു...




ഐക്യത്തിന്റെയും സമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും സന്ദേശമാണ്
പെരുന്നാള്‍ നല്‍കുന്നത്.
പകയുടെയും വിദ്വേഷത്തിന്റെയും
കളകള്‍ പറിച്ചെറിഞ്ഞ് സ്നേഹത്തിന്‍
പുഷ്‌പങ്ങള്‍ വിരിയിക്കാന്‍
ഈദുല്‍ ഫിത്വ്‌ര്‍ ഉപയുക്തമാകട്ടെ...

നന്മയുള്ള ജീവിതം പ്രഖ്യാപിക്കുവാനുള്ള
മ്മുഹൂ‍ര്‍ത്തമായ പെരുന്നാള്‍ സുദിനം
ആര്‍ഭാടത്തിന്റെയും അതിരുവിട്ട
ആഘോഷങ്ങളുടെയും വേദിയാകാതിരിക്കട്ടെ...

ഏവര്‍ക്കും ഹൃദയം നിറഞ്ഞ
ചെറിയ പെരുന്നാള്‍ ആശംസകള്‍...

6 comments:

  1. ഏവര്‍ക്കും ഹൃദയം നിറഞ്ഞ
    ചെറിയ പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  2. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
    ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

    ReplyDelete
  3. പുണ്യങ്ങളുടെ പൂക്കാലം നമ്മോടു വിടപറഞ്ഞു ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിക്കായി ഇനി ഒരു വര്‍ഷം നമുക്ക് കാത്തിരിക്കാം.. ചെറുതും വലുതും അറിഞ്ഞും അറിയാതെയും നമ്മില്‍ നിന്നും വന്നുപോയ അപാകതകള്‍ സര്‍വശക്തനായ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ...ആമീന്‍
    നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈയുള്ളവനെയും ഓര്‍ക്കുക....
    എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഈദുല്‍ ഫിതര്‍ ആശംസകള്‍....

    ReplyDelete
  4. പുണ്യങ്ങളുടെ പൂക്കാലം നമ്മോടു വിടപറഞ്ഞു ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിക്കായി ഇനി ഒരു വര്‍ഷം നമുക്ക് കാത്തിരിക്കാം.. ചെറുതും വലുതും അറിഞ്ഞും അറിയാതെയും നമ്മില്‍ നിന്നും വന്നുപോയ അപാകതകള്‍ സര്‍വശക്തനായ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ...ആമീന്‍
    നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈയുള്ളവനെയും ഓര്‍ക്കുക....
    എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഈദുല്‍ ഫിതര്‍ ആശംസകള്‍....

    ReplyDelete
  5. ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

    ReplyDelete
  6. അരീക്കോടന്‍,
    സലീം, മുഖ്‌താര്‍...

    നന്ദി.... :)

    ReplyDelete