
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍(73) അന്തരിച്ചു. മലപ്പുറം കെ പി എം ആസ്‌പത്രിയിലായിരുന്നു അന്ത്യം. 1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.
1953ല്‍ കോഴിക്കോട് എം.എം. ഹൈസ്‌കളില്‍ നിന്നും എസ്.എസ്.എല്‍.സി. വിജയിച്ചു. ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത് തലക്കടത്തൂരില്‍ ദര്‍സ് പഠനം. 1958ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്‌തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്‌ഹറില്‍ പഠിച്ചു. തുടര്‍ന്ന് 1966 വരെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ലിസാന്‍ അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി.

1975 സെപ്‌തംബര്‍ 1 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 31 വയസ്സായിരുന്നു. പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.
മതസാംസ്‌കാരിക സാമൂഹികവിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.

ശിഹാബ് തങ്ങള്‍
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍(73) അന്തരിച്ചു.
ReplyDeleteഇനി ആര് കേരള ജനതയെ മുന്നോട്ട് നയിക്കാന്‍ ?
ReplyDeleteവത്യസ്തമായ പോസ്റ്റ്..
ReplyDeleteആശംസകള്‍..
ith samudhayathinteyum samoohathinteyum nastam
ReplyDeleteസമാധാന ദൂതന് പോയി....
ReplyDeleteMerkur 37C Safety Razor Review – Merkur 37C
ReplyDeleteThe Merkur 37c is an excellent short handled DE safety poormansguidetocasinogambling.com razor. It is more suitable for both heavy and deccasino non-slip hands 1xbet 먹튀 and is therefore a sporting100 great option casinosites.one for experienced