മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, May 6, 2008

ഉണ്മയുടെ മുഖം

ചില പാഴ്‌ക്കിനാവുകള്‍ക്ക്
ഉണ്‍‌മയുടെ മുഖമാണെന്ന്
വെറുതെ പറയുന്നതല്ല...
അല്ലെങ്കില്‍ എന്റെ കാല്പനീകലോകത്ത്
ഇന്നലത്തെ നിലാവത്ത്
ഒറ്റയ്‌ക്കു നീയെന്തിന്
കാറ്റുകൊള്ളാനിറങ്ങണം....?
എന്റെ കാല്പനീക സരണികളില്‍
നിന്റെ കാലൊച്ച തിരിച്ചറിയാന്‍
ഏതായാലും എനിക്കധികമൊന്നും
കാതുകൂര്‍പ്പിക്കേണ്ടിവന്നില്ല!
ഇരുളും വെളിച്ചവും
ഇഴപിരിഞ്ഞുകിടക്കുന്ന
ഇടവഴികളില്‍
ചന്ദ്രകാന്തമേല്‍ക്കുന്ന നിന്റെ കണ്ണുകളെ
വ്യക്തമായ്ത്തന്നെ ഞാന്‍ കണ്ടു.
ഒന്നു ചോദിച്ചോട്ടെ....
ജീര്‍ണ്ണിച്ചുപോയെങ്കിലും
നഖക്ഷതമേല്‍ക്കുമ്പോള്‍
നിന്റെ ഭൂതകാലത്തില്‍ മാത്രമെന്തേ
ഇപ്പോഴും ചോരപൊടിയുന്നു....?

14 comments:

  1. ഒന്നു ചോദിച്ചോട്ടെ....
    ജീര്‍ണ്ണിച്ചുപോയെങ്കിലും
    നഖക്ഷതമേല്‍ക്കുമ്പോള്‍
    നിന്റെ ഭൂതകാലത്തില്‍ മാത്രമെന്തേ
    ഇപ്പോഴും ചോരപൊടിയുന്നു....?

    ReplyDelete
  2. എനിക്കും സംശയം ബാക്കി.

    ReplyDelete
  3. കൊള്ളാം....നല്ല വരികള്‍...

    ReplyDelete
  4. അല്ല ഭായ് ഈ ഭൂതകാലം ചോര...
    ഹെന്റമ്മേ....

    നന്നായീന്ന് ഞാന്‍ പറയില്ല കാരണം അതെന്റെ ഭാഷയല്ല്..

    കിടിലന്‍ .. നിലംകുലുക്കി... എന്നൊക്കെ പറയാനേ എനിക്ക് പറ്റൂ...

    ReplyDelete
  5. എന്‍റെ ഓര്‍മ്മകളും അങ്ങനെയാണ്.ഓര്‍ക്കുമ്പോള്‍ ചോര പൊടിയും
    വളരെ അര്‍ത്ഥമുള്ള കവിത ..നല്ലതെല്ലാം നല്ലതിന്

    ReplyDelete
  6. എന്‍റെ ഓര്‍മ്മകളും അങ്ങനെയാണ്.ഓര്‍ക്കുമ്പോള്‍ ചോര പൊടിയും
    വളരെ അര്‍ത്ഥമുള്ള കവിത ..നല്ലതെല്ലാം നല്ലതിന്

    ReplyDelete
  7. നഖക്ഷതമേല്‍ക്കുമ്പോള്‍ പൊടിയുന്ന ചോരക്ക് നിറം ചുവപ്പാണോ?

    എങ്കില്‍ ഉറപ്പ്.. ഭൂതകാലത്തിന്റെ തുടിപ്പുകള്‍ പൂര്‍ണ്ണമായും ജീറ്ണ്ണിച്ചിട്ടില്ല!!

    :):):)

    ReplyDelete
  8. ചില പാഴ്‌ക്കിനാവുകള്‍ക്ക്
    ഉണ്‍‌മയുടെ മുഖമാണെന്ന്
    വെറുതെ പറയുന്നതല്ല
    സമ്മതിച്ചു പൊന്നെ.വേറെന്തുപറയാന്‍.?!!!..കൊള്ളാംകെട്ടോ

    ReplyDelete
  9. പാഴ് കിനാവുക്കള്‍ക്ക് ഉണ്മയുടെ മുഖമുണ്ടെന്ന്
    എനിക്ക് തോന്നിയിട്ടില്ല
    സത്യം എത്ര കണ്ടു ജ്വലിച്ചാലും അത്ര കണ്ട്
    വെറുക്കപെടുകയും ചെയ്യുമെന്നാണ് എനിക്കു
    തൊന്നുന്നത്

    ReplyDelete
  10. കാലൊച്ചക്ക്
    കാതോര്‍ക്കതെ
    കാല്പനിക ലോകത്തെ
    നിലാവെളിച്ചത്തില്‍
    കിനാവുകള്‍ കാണുമ്പൊള്‍
    തന്നെ അറിയരുതോ
    ഭുതകാലം ജീര്‍ണ്ണിച്ചിട്ടില്ലന്നു
    നഖക്ഷതങ്ങല്‍ എന്നും
    മധുരിക്കും ഒര്‍മ്മകള്‍
    അതല്ലെ ഉണ്മയുടെ മുഖം?

    ReplyDelete
  11. ഒന്നു ചോദിച്ചോട്ടെ....
    ജീര്‍ണ്ണിച്ചുപോയെങ്കിലും
    നഖക്ഷതമേല്‍ക്കുമ്പോള്‍
    നിന്റെ ഭൂതകാലത്തില്‍ മാത്രമെന്തേ
    ഇപ്പോഴും ചോരപൊടിയുന്നു....?


    ഈ ചിന്ത നല്ലതാ‍...
    ഭാവിയില്‍ ചോര പൊടിയാതെ നോക്കാമല്ലൊ...

    നല്ല വരികള്‍
    പെരിങ്ങോടനു ഭാവുകങ്ങള്‍.....

    ReplyDelete
  12. തണലേ...
    എപ്പഴും ചില ചില്ലറ സംശയങ്ങള്‍ നിലനില്‍ക്കുന്നതുതന്നെയല്ലേ നല്ലത്? അല്ല, എനിക്കു വീണ്ടും സംശയം! ഏതായാലും ഇവിടെ വരെ വന്നതിനു നന്ദി :)

    ***

    ശിവ ശിവ ശിവ!
    പ്രോത്സാഹനത്തിന്‍ കുത്തുകള്‍ക്ക് നന്ദി!

    ***

    ഗോപ്യേ...
    നിലം കുലുക്കി, ഉഴുതുമറിച്ചുപോയ നാട്ടുകാരാ...
    നന്ദി!

    ***

    കാപ്പിലാന്‍...
    എല്ലാവരുടെയും ഓര്‍മകള്‍ക്കും അല്പം ചോരനിറവും നീറ്റലും ഉണ്ടാകും...
    അല്ലെങ്കില്‍ ആ ഓര്‍മകള്‍ക്ക് ജീവനില്യാന്നു സാരം!
    നല്ല മനസിനു നന്ദി!

    ***

    ജ്യോത്യേ...
    ഇല്യാ, ഈ ഓര്‍മകള്‍ക്ക് ജീര്‍ണത ബാധിക്കരുതേ എന്നാണെന്റെ പ്രാര്‍ഥന മുഴുവനും!
    നന്ദി!

    ***

    ലീലാമ്മേ...
    ഉണ്മയാണല്ലോ, സമ്മതിക്കാതെ തരമില്ല!
    നന്ദി!

    ***

    അനൂപ് എസ് നായര്‍,
    സത്യം എത്രകണ്ട് ജ്വലിച്ചാലും അത്രകണ്ട് വെറുക്കപ്പെടുമോ? സത്യമായും എനിക്കറിയില്ല!
    വെറുക്കുന്നവര്‍ വെറുക്കട്ടെ നമുക്ക് അവരില്‍ പെടണ്ട!
    എല്ലാവരും ഒരേപോലെ ആയിരുന്നെങ്കില്‍ പിന്നെ ഈ പ്രപഞ്ചത്തിനെന്തു ഭംഗി?!!
    നന്ദി!

    ***

    മാണിക്യം...
    അതു തന്നെയാണെന്നോ, അല്ലെന്നോ പറയാന്‍ എനിക്കാവുന്നില്ല. പക്ഷേ...
    ചില ഓര്‍മകള്‍ എന്നെ വേദനിപ്പിക്കുന്നവയുണ്ട്...
    ചില ഓര്‍മകള്‍ മനസില്‍ ഒരിക്കലും വരരുതേ എന്ന് പ്രാര്‍ഥിക്കുന്നവയുമുണ്ട്...
    ചിലത് ഒരിക്കലും മായരുതേ എന്ന് പ്രാര്‍ഥിക്കുന്നവയും. കാരണം, അവയ്ക്കിനി അങ്ങനെ ഓര്‍മകളായി മാത്രമേ വരാന്‍ കഴിയൂ!
    നിറഞ്ഞ സാന്നിധ്യത്തിനു പ്രത്യേക നന്ദിയില്ല, കാരണം നന്ദി പറയരുതെന്നല്ലെ കല്പന?!

    ***

    പാമരാ...
    കൊള്ളാമെങ്കില്‍ നിറുത്താം അല്ലേ?
    സ്വരം നന്നാവുമ്പോ പാട്ടു നിര്‍ത്തണം എന്നല്ലേ??
    നന്ദി!

    ***

    മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍....
    നന്ദി!

    ***

    ആര്‍ബി...
    റിയാസേ..
    സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലൊ.
    അതുപോലെ ഭാവിയില്‍ ചോര പൊടിയാതെയിരിക്കട്ടെ!
    നന്ദി!

    ReplyDelete