ഗുജറാത്ത് വംശഹത്യയിലെ പ്രമാദമായ ബില്‍ക്കീസ് ബാനു കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം വിധിച്ചുകൊണ്ട് മുംബൈ പ്രത്യേക സെഷന്‍സ് കോടതി ഉത്തരവായിരിക്കുന്നു. മാറാട് കേസില്‍ വിജാരണത്തടവ് അനുഭവിക്കുന്ന 28 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും പുറത്തുവന്നിരിക്കയാണ്.
നീതിവാഴ്ചയിലുള്ള വിശ്വാസത്തെ ആണിയടിച്ചുറപ്പിക്കുകയും അതേസമയം തന്നെ കോടതിയുടെ സ്വതന്ത്രമായ പോക്കിന് ഭംഗം വരുത്തുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠവര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വിധികള്‍.
സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം കണ്ട ഏറ്റവും കടുത്ത വര്‍ഗീയ കലാപമാണ് 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യ. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ലംഘനം എന്നതിലുപരി, മനസ്സാക്ഷിയുടെ മരണമാണ് ഗുജറാത്ത് സംഭവത്തിലെ നടുക്കുന്ന ചിത്രം. ഭരണകൂടത്തിന്റെ പരാജയം എന്നതിനേക്കാള്‍ മനുഷ്യര്‍ കൊടും പിശാചുക്കളെ പോലെ ഭ്രാന്തെടുത്ത് ഉറഞ്ഞുതുള്ളിയ ഗുജറാത്ത് ദിനങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പ്രാകൃതമായ കാടന്‍ യുഗത്തെയാണ്. അതുകൊണ്ട് തന്നെ കേവലം നിയമവാഴ്ചയുടെ ഒരു പ്രശ്നത്തിനപ്പുറം മാനവികവിരുദ്ധ ശക്തികള്‍ക്കെതിരിലുള്ള ധാര്‍മിക രോഷം കൂടി ഗുജറാത്ത് വംശഹത്യക്കെതിരിലുള്ള കേസ്സുകളില്‍ അടങ്ങിയിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിനിടെ, 2002 മാര്‍ച്ച് മൂന്നിന് ദവോദ് ജില്ലയിലെ ദേവഗഡ് ബാരിയില്‍ നിന്ന് അയല്‍ പ്രദേശമായ പനിവേലയിലേക്ക് ഭയന്നു രക്ഷപ്പെടുകയായിരുന്നു ബില്‍ക്കീസ് ബാനുവും 16 അംഗങ്ങള്‍ അടങ്ങുന്ന കുടുംബവും. അവരെ വളഞ്ഞിട്ട സംഘപരിവാരം കൊടുംക്രൂരതകള്‍ക്ക് വിധേയമാക്കി. ബില്‍ക്കീസ് ബാനുവിന്റെ കണ്മുന്നിലിട്ട് അവരുടെ മാതാവിനെയും അയര്‍ക്കാരിയായ ഹലീമയെയും ആ കശ്മലന്മാര്‍ ബലാത്സംഗം ചെയ്തുകൊന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കാപാലികന്മാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. അവരുടെ മകള്‍ സ്വാലിഹയെ, അവരുടെ മുന്നിലിട്ട് നിലത്തടിച്ചുകൊന്നു. സംഭവത്തില്‍ ആറുപേരെ കാണാതായിട്ടുണ്ട്. ഈ കൊടുംക്രൂരതയ്ക്ക് നേതൃത്വം നല്‍കിയത് സംഘപരിവാരത്തിലെ മുതിര്‍ന്ന നേതാക്കളാണ് എന്നതാണ് ഗൌരവതരമായത്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ പിച്ചിച്ചീന്തിയത് ശൈലേശ് ഭട്ട് എന്ന ബി ജെ പി യുടെ ജില്ലാ നേതാവായിരുന്നു. പ്രസ്തുത കേസിലെ മറ്റുപ്രതികളും ബി ജെ പി യുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെയായിരുന്നു. ഫോറന്‍സിക് തെളിവുകളടക്കം പ്രതികള്‍ക്കെതിരിലുണ്ടായിട്ടും ഗുജറാത്ത് കോടതികള്‍ അവരെ വെറുതെ വിടുകയുണ്ടായി.
ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധമായ ബെസ്റ്റ് ബേക്കറി കേസ്സിന്റെയും ഗതി മറ്റൊന്നായിരുന്നില്ലല്ലോ. 14 പേരെ ചുട്ടുകൊന്ന ബെസ്റ്റ് ബേക്കറി കേസ്സ്, ഗുജറാത്തില്‍ നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ സുപ്രീം കോടതി മുംബൈയിലേക്ക് മാറ്റി. പക്ഷെ, സംഘപരിവാര ശക്തികളുടെ ഭീഷണികള്‍ക്കു മുന്നില്‍ പതറിയ, കേസ്സിലെ പ്രധാന സാക്ഷി സാഹിറ ശൈഖ് കൂറുമാറിയതിനെ തുടര്‍ന്ന് മുംബൈ കോടതിയും പ്രതികളെ വെറുതെ വിടുകയായിരുന്നു. സാഹിറയെ വഞ്ചനാകുറ്റത്തിന് ശിക്ഷിക്കുകയും ചെയ്തു! ഫലത്തില്‍, പരമോന്നത കോടതിയെ പോലും വര്‍ഗീയ ദുഷ്ട ശക്തികള്‍ പരാജയപ്പെടുത്തുകയായിരുന്നു ഈ കേസ്സിലൂടെ. ഏതായാലും ബില്‍ക്കീസ് ബാനു കേസ്സില്‍ കൂട്ടബലാത്സംഗത്തിലും കൂട്ടക്കൊലയിലും പ്രതികളായ 11 പേരെ ഇരട്ട ജീവപര്യന്തത്തിന് വിധിച്ചുകൊണ്ടുള്ള വിധി സമൂഹത്തില്‍ വന്‍ പ്രതീക്ഷയുണര്‍ത്തിയിരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച എ എസ് ഐ സോമഭായ് ഖോരിക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍, ഈ കൊടുംക്രിമിനലുകളെ, വേണ്ടത്ര തെളിവുകളുണ്ടായിട്ടും ഗുജറാത്ത് കോടതി വെറുതെവിട്ടു എന്നത് നമ്മെ അസ്വസ്ഥമാക്കേണ്ടിയിരിക്കുന്നു. 2003 ഡിസംബറില്‍, സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഈ കൊലയാളികള്‍ ഇപ്പോഴും രാഷ്ട്രീയ നേതാക്കളായി ഞെളിഞ്ഞു നടന്നേനെ. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 4252 കേസ്സുകളാണ്. അതില്‍ 2100ഉം കുറ്റപത്രം പോലും സമര്‍പ്പിക്കാതെ അവസാനിപ്പിക്കുകയാണുണ്ടായതെന്നതും, കോടതിയിലെത്തിയ കേസ്സുകളില്‍ മിക്കവാറും പ്രതികള്‍ മുസ്‌ലിംകളായിരുന്നുവെന്നതും ഗുജറാത്തിലെ നീതിന്യായത്തിന്റെ നിറം വ്യക്തമാക്കുന്നുണ്ട്. ‘മരണത്തിന്റെ വ്യാപാരി’യായ മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചുവന്നിരിക്കേ, അവശേഷിക്കുന്ന ചോദ്യം ഗുജറാത്തിലെ മധ്യവര്‍ഗവും ബ്യൂറോക്രാറ്റുകളും നീതി നിര്‍വഹണത്തില്‍ ഗുജറാത്ത് വരുത്തിയ ചരിത്രപരമായ വീഴ്ചയെ അംഗീകരിക്കുന്നുവെന്നാണോ? അതോ, നഗര-വ്യവസായിക വികസനത്തേക്കാള്‍ വലുതല്ല മാനുഷിക മൂല്യങ്ങളും നീതി ന്യായവുമെന്നോ?
ഏതായാലും, എത്ര തന്നെ കുറവുകളുണ്ടായാലും ബില്‍ക്കീസ് ബാനു കേസ്സിലെ കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങിച്ചു കൊടുക്കാന്‍ സുപ്രീംകോടതി നടത്തിയ ഇടപെടലും രാജ്യത്തെ ജനധിപത്യവാദികള്‍ മുന്നോട്ട് കൊണ്ടുപോയ പോരാട്ടവും ബില്‍ക്കീസ് ബാനു എന്ന സാധാരണ സ്ത്രീ കാണിച്ച ആത്മധൈര്യവും നീതിന്യായ ചരിത്രത്തില്‍ രേഖപ്പെടുത്തുകതന്നെ ചെയ്യും.
നിയമത്തിന്റെ കണ്ണില് കുറ്റകൃത്യങ്ങള് ചെയ്യുന്നവരല്ല കുറ്റവാളികള്; കുറ്റകൃത്യങ്ങള് ചെയ്തുവെന്ന് തെളിവുകളാല് സ്ഥാപിക്കപ്പെടുന്ന പ്രതികളാണ്. അതുകൊണ്ടു തന്നെ കുറ്റവാളികളെ കോടതിയില് ഹാജരാക്കുന്നതിലും അവര്‍ക്കെതിരിലുള്ള തെളിവുകള് ഹാജരാക്കുന്നതിലും സര്‍ക്കാരിനും രാഷ്ടീയനേതൃത്വത്തിനുമുള്ള പങ്ക് നിര്‍ണായകമാണ്. പാപ്പോഴും അധികാര, രാഷ്ട്രീയ താല്പര്യങ്ങള് മാറുന്നതിനനുസരിച്ച് കുറ്റവാളികള് രക്ഷപ്പെടാനിടവരുന്നത് ഇന്ത്യയില് പതിവാണ്. ഗുജറാത്തില്‍ സംഭവിച്ചതതാണ്. രാഷ്ട്രീയാധികാരത്തിനു മീതെയും ധീരമായി വിളങ്ങുന്ന ജുഡീഷ്യല്‍ അധികാരത്തിന്റെ ആശാകിരണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നു തന്നെയാണ് ബില്‍ക്കീസ് കേസിലെ ശുഭസൂചന.
മാറാട് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട 28 പ്രതികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. എന്നാല്‍, പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് കാണിച്ച് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നു കൊണ്ടാണിപ്പോള്‍ ഹൈക്കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ ഉപാധികള്‍ സ്വീകരിച്ച് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുമോ, പുറത്തിറങ്ങിയാല്‍ തന്നെ ജയില്‍ സമാനമായ ജീവിതമായിരിക്കില്ലേ എന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. അത് മാറ്റിവെച്ചാലും പ്രതികളോട് ന്യായാസനത്തിന് നീതി പൂര്‍വകമായ സമീപനമാണെന്ന് തോന്നിക്കാനും പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ ഒട്ടെങ്കിലും ആദരിക്കപ്പെടുന്നുണ്ടെന്ന് വരുത്താനും ഐക്കോടതി വിധി സഹായിക്കുമെന്ന് കരുതാം.
അബ്ദുന്നാസര്‍ മഅ്ദനി അടക്കം കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളില്‍ പലരെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നിട്ട് ഏറെയായിട്ടില്ല. മഅ്ദനി നിരപരാധിയാണെന്ന് കോടതി കണ്ടെത്തുമ്പോഴേക്കും ഒരു ദശാബ്ദത്തോളം അദ്ദേഹം കുറ്റവാളിയെ പോലെ തന്നെ കോയമ്പത്തൂര്‍ ജയിലില്‍ ‘ശിക്ഷ’ അനുഭവിച്ചിട്ടുണ്ടെന്ന സത്യം വിസ്മരിച്ചുകൂടാ. മാറാട് കേസ്സിലും നാലു വര്‍ഷത്തോളമായി വിചാരണത്തടവുകാര്‍ ‘ശിക്ഷ’ അനുഭവിക്കുന്നുണ്ട്.
കുറ്റവാളികളായി തെളിയിക്കപ്പെടാതെയുള്ള ഈ ‘വിചാരണത്തടവ് ശിക്ഷ’, മനുഷ്യാവകാശ തത്വങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് രാഷ്ടീയ നേതൃത്വങ്ങള്‍ ആലോചിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യം കട്ടായം. എന്നാല്‍, കോടതികളുടേയും പോലീസിന്റെയും അന്വേഷണസംവിധാനങ്ങളുടെയും രാഷ്ട്രീയ, ഭരണ മേധാവികളുടെയും നിസ്സംഗതയും നിഷ്ക്രിയത്വവും സര്‍വ്വോപരി മെല്ലെപ്പോക്കും കാരണം പ്രതികളുടെ മാനുഷികമായ അവകാശങ്ങളെ ഞെക്കിക്കൊല്ലുന്നതിന് ആരു സമാധാനം പറയും? നിയമപാലകരും പൌരസമൂഹവും ആവര്‍ത്തിച്ച് ആലോചിക്കേണ്ട വിഷയമാണിത്.
ഇന്ന് ലോകത്ത് അനീതിയും അക്രമവും അഴിച്ചുവിടുന്നത്, നീതി നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ചതന്നെയാണ്. ബോധപൂര്‍വവും അല്ലാതെയും അയഞ്ഞു പോകുന്ന നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പൌരസമൂഹത്തിനു സാധിക്കണം. ജനാധിപത്യം യാഥാര്‍ഥ്യമാകുന്നത് പൌരാവകാശങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ്. ജനാധിപത്യ ഭരണ കൂടങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും നിരന്തരം ആകുലപ്പെടുത്തേണ്ടത് നീതിവാഴ്ചയെക്കുറിച്ചുള്ള വിചാരങ്ങള്‍ തന്നെയാവണം.

കുറ്റവാളികളായി തെളിയിക്കപ്പെടാതെയുള്ള ഈ ‘വിചാരണത്തടവ് ശിക്ഷ’, മനുഷ്യാവകാശ തത്വങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് രാഷ്ടീയ നേതൃത്വങ്ങള്‍ ആലോചിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യം കട്ടായം. എന്നാല്‍, കോടതികളുടേയും പോലീസിന്റെയും അന്വേഷണസംവിധാനങ്ങളുടെയും രാഷ്ട്രീയ, ഭരണ മേധാവികളുടെയും നിസ്സംഗതയും നിഷ്ക്രിയത്വവും സര്‍വ്വോപരി മെല്ലെപ്പോക്കും കാരണം പ്രതികളുടെ മാനുഷികമായ അവകാശങ്ങളെ ഞെക്കിക്കൊല്ലുന്നതിന് ആരു സമാധാനം പറയും? നിയമപാലകരും പൌരസമൂഹവും ആവര്‍ത്തിച്ച് ആലോചിക്കേണ്ട വിഷയമാണിത്. ഇന്ന് ലോകത്ത് അനീതിയും അക്രമവും അഴിച്ചുവിടുന്നത്, നീതി നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ചതന്നെയാണ്.
ReplyDeleteകൊള്ളാം .. നല്ല വിഷയം അത് നല്ല രീതിയില്‍ എഴുതിയിട്ടും ഉണ്ട്.. സാധാരണക്കരനും നീതി ലഭിക്കണം ലഭിക്കും.... എന്നും എല്ലാവര്‍ക്കും കിട്ടട്ടേ നീതി.. നന്മയും സത്യവും എന്നും നിലനില്‍ക്കട്ടെ.... ആട്ടിന്‍ തോല്‍ അണിഞ്ഞു നടക്കുന്ന ഒരൂപാടുപേരുടെ മുഖം മൂടി പിച്ചിചീന്താന്‍ ഉണ്ട്.. കുറെ എങ്കിലും നടപ്പാവട്ടെ....
ReplyDeleteഎല്ലാവര്‍ക്കും നന്മകള്‍ നേരുന്നു
Gujrat Kalapam US nte oru thantramanu ennthanu vasthavam
ReplyDeleteindiaude vikasanam moolam US thakarnnu kondirikkunnu
athu thakarkkan ulla vazi vargeeyatha
thanne anu
മലയാളീ... :)
ReplyDeleteഇന്ത്യയില് ഏതു കുറ്റവും രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് ചെയ്തതെങ്കില്‍ ശിക്ഷ ലഭിക്കില്ല എന്ന സ്ഥിതിയില്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ മത വര്‍ഗ്ഗീയവികാരം സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷുകാരാണ് മുതലെടുത്തിരുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നു.ജനാധിപത്യസംവിധാനത്തില്‍ ഭൂരിപക്ഷവര്‍ഗ്ഗീയത മുതലെടുത്താല്‍ അധികാരകസേര സുരക്ഷിതമാണെന്ന് വ്യക്തമായി അറിയാവുന്ന നരേന്ദ്ര മോഡി ഗുജറാത്തില്‍ അത് വിജയം കാണുന്നു.
ReplyDeleter u NDF
ReplyDeleteore reethuyilulla 2 varthakal gujarathum maradum ningal 2 reethiyil kanunnu vargeeyatha evideyanelum vechuporuppikkan pattunnathalla mathramalla ithine vargeeyatha ennumathram parayanavilla sadism anithu avarkku enthu siksha koduthalum mathiyavilla athu gujarathilayalum keralathilayalum avare veliyil vidathe peedippikkanamennathanu ende abhiprayam jamyam polum nalkathe. ningal chodikkum vicharana thadavukaralleyennu pakshe namukkariyam ivarellam arennu. chodikku ningal swantham manasakshiyodu utharam kittathirikkilla ningal manushyananenkil.
കാലം കലികാലം അല്ലാതെന്തു പറയാന്‍.
ReplyDeleteആദ്യ കമെന്റിനു നന്ദി മാലാഖേ!
ReplyDeleteപ്രാര്‍ഥനക്ക് പ്രത്യുത്തരം ലഭിക്കട്ടെ...
‘ആട്ടിന്‍ തോലണിയാത്ത മലയാളി’ ;)
***
ശൈഖ് മുഹമ്മദേ!
അങ്ങിനെ ഒരു അറിവ് എനിക്കാദ്യമായാട്ടോ?
ഇതില്‍ വല്ല കഴമ്പും ഉണ്ടോ ബൂലോകരേ?
***
പോങ്ങുമ്മൂടോ! ;)
***
കനലേ!
നന്ദി...
വര്‍ഗീയതയും തീവ്രവാദവും ഭൂരിപക്ഷത്തിന്റെതും ന്യൂനപക്ഷത്തിന്റെതും വര്‍ഗീയത തന്നെയാണ്, വിഷമാണ്.
വിഷം ആരുവിളമ്പിയാലും വിഷം തന്നെയാണ്. അത് എന്‍ ഡി എഫ് ആയാലും ആര്‍ എസ് എസ് ആയാലും മറ്റേതായാലും!
***
അനോണീ!
മുഖമില്ലാത്തവരോട് എങ്ങനെ മറുപടി പറയും?
സ്വന്തമല്ലെങ്കിലും ഒരു പേരെങ്കിലുമായി വരൂ!
***
സജീ
ഇത് കലികാലമല്ല, ‘കളികാല’മാണു മോനേ!!
മലയാളിയുടെ ബില്‍ക്കിസ് ബാനുവിനു ഒരു അനുബന്ദം:-- സ്വന്തം താലപര്യങ്ല്ക്കു എതിരായ വിധി വരുന്ന അവസരതില് നീതി വ്യവസ്സ്തയെ പഴിചാാരുന്ന രീതി ശെരിയാന്നൊ എന്നു ആദ്യം തന്നെയ് ചിന്തിക്കു. മാറാദു സംഭവ്തില് പ്രതികല്‍ക്കു ജാമ്യം നല്‍കുന്നതാണോ മുഖ്യ കാര്യം??രാത്രിയുദെ യാമങലില് അവര് ന്ടത്തിയ കൊടും പാതകങല് മറ്ന്നു പോയോ?അമ്മയെയും കുഞുങലെയും വെട്ടി അരിഞതും കുടിലുകല് തീവെചു നശിപ്പിചതും വളരെയ് മഹത്തരമായ ചെയ്തികള് അല്ലെയ്…കഷ്ടം.
ReplyDelete“നിയമത്തിന്റെ കണ്ണില് കുറ്റകൃത്യങ്ങള് ചെയ്യുന്നവരല്ല കുറ്റവാളികള്; കുറ്റകൃത്യങ്ങള് ചെയ്തുവെന്ന് തെളിവുകളാല് സ്ഥാപിക്കപ്പെടുന്ന പ്രതികളാണ്. അതുകൊണ്ടു തന്നെ കുറ്റവാളികളെ കോടതിയില് ഹാജരാക്കുന്നതിലും അവര്‍ക്കെതിരിലുള്ള തെളിവുകള് ഹാജരാക്കുന്നതിലും സര്‍ക്കാരിനും രാഷ്ടീയനേതൃത്വത്തിനുമുള്ള പങ്ക് നിര്‍ണായകമാണ്. പാപ്പോഴും അധികാര, രാഷ്ട്രീയ താല്പര്യങ്ങള് മാറുന്നതിനനുസരിച്ച് കുറ്റവാളികള് രക്ഷപ്പെടാനിടവരുന്നത് ഇന്ത്യയില് പതിവാണ്““ ഇതാാനു അബ്ദുല് നാസറ് മ്ദനിയുടെ കാരയതില് സംഭവിചതും..
ഈ അബ്ദുല് നാസറ് മ്ദനിയും കൂട്ടരും കേരളതില് ഉടനീളം ഒരു സമുദാതെയ് അടചു ആക്ഷെപിച് സമധാന അന്തരീക്ഷം തകറ്തു ന്ടന്നിരുന്ന കാലം എല്ലാവരും മറ്ന്നു പോയിട്ടു ഉന്ടാവുമെന്നു തെറ്റിധരിചു കളയല്ലെ…പിണെ കോയംബതൂര് കേസിലും അയാളുടെ പങ്കു അത്ര മോശം ആയിറുന്നില്ല…പിന്നെ അയാളെ തുരുങ്കില്ടകാന് മുന്‍പതിയില് നിന്നതു അധികാര മോഹിയും അയ്സ്ക്രീം മോഹിയുമായ സ്വന്ത സമുദായ നേതാവു തന്നെയ് ആന്നു.
കാശ്മീരിലെ ഒരു അല്‍തഫു അഹമ്മദിനെ മാത്രം ഉയറ്തി കാണിക്കുന്നതില് എന്തു അറ്തം.
കാസ്മീരിലെ യുവ തലമുറയെ തീവ്രവാദതില് നിന്നു മോചിപ്പിക്കന് വേണ്ടി ബാജ്പെയ് സറ്കാാര് നൂറു കണക്കിന് യുവാക്കളെ ഉപരി പട്ത്തിനായി തെക്കെ ഇന്ദ്യയിലെ പല സംസ്താനതെക്കു അയചു സര്‍ക്കര് ചിലവില്… പക്ഷെ അവരെല്ലാം വിദ്യാഭ്യാസം നേടിയും അല്ലാതെയ്ം ഇപ്പൊഴും തീവ്രവാദ പ്രവറ്തനങലില് ഏറ്പ്പെട്ടിരിക്കുന്നു എന്നുള്ളതു പരമ സ്ത്യം…അവരില് ചിലരെയൊകെ എനിക്കു നേരിട്ടു അരിയാം.
ഒരു അലതാഫിനെ പറ്റി പരയുന്ന നിങള് കാശ്മീരിലുന്ടായിരുന്ന 20 ശതമനം ഹിന്ദുക്കല് അല്ലെങ്കില് പന്ടിട്ടു മാര് എവിടെ പോയി എന്നു കൂടി ആലോചിചല് നന്നയിരിക്കും.അവരില് ഒട്ടു മുക്കാലിനെയ്ം തീവ്രവദികള് കൊന്നൊടുക്കി.ബാക്കി വന്നവര് അവിടെ നിന്നു പലായനം ചെയ്തു രാജ്യതിന്റെ മറ്റ് ഭാഗങലില് അഭയാര്‍തികളായി ജീവിക്കുന്ന്..
സത്യം ഇതൊക്കെ ആയിരിക്കെ ഒരു സമുദായതെയും സറ്ക്കാറ് വ്യവസ്തകളെയും നീതിന്യായ വ്യവസ്തകലെയും കുറ്റം പറയുകയും വെല്ലു വിളിക്കുകയും ചെയ്യുന്നതു ശെരിയാണൊ?അപ്പൊള് ആരുടെ മന്‍സില് ആണു വര്‍ഗീയത…
സ്ത്യതെയ് മറചു വെച്ചു കൊണ്ടു എന്തു സ്താപിക്കന് ശ്രെമിചാലും അതു കണ്ണു അടചു ഇരുട്ടു ആക്കല് ആയിരിക്കും എന്നു കൂടി ഓര്‍മിചാല് നന്നു….
മാലാഖ പറഞതു പോലെ എല്ലാവറ്ക്കും നന്മ്കള് മാത്രം വരട്ടെ…………………
ഈ പോസ്റ്റില്‍ റസാഖ് രണ്ടു സംഭവങ്ങളെ ഏകോപിപ്പിക്കാന്‍ വൃഥാ ശ്രമിച്ചിരിക്കുകയാണെന്നു തോന്നും!
ReplyDeleteഒരിടത്ത് വര്‍ഗീയകലാപത്തിന്റെ മറവില്‍ കൊടുംക്രൂരതചെയ്തവരെ ശിക്ഷിച്ചതിലും, മറ്റൊരിടത്ത് അതേപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം കിട്ടിയതിലും ആശ്വസിക്കുന്ന താങ്കള്‍ ആരുടെ ഭാഗത്താണെന്നായിരിക്കും എന്റെ ചോദ്യം!!(ഉത്തരം വ്യക്തമാണെങ്കിലും)
ഒരിടത്ത് ശിക്ഷിക്കപ്പെട്ടത് ഹിന്ദുക്കളായതുകൊണ്ടും മറ്റൊരിടത്ത് ജാമ്യം കിട്ടി പുറത്തുവരുന്നത് മുസ്ലീങ്ങളായതുകൊണ്ടും ‘നീതി നടപ്പായി’ എന്ന് റസാഖ് ആശ്വസിക്കുന്നിടത്ത് നിങ്ങളുടെ പോസ്റ്റിന് നീതീകരണമില്ലാതെപോകുന്നു!!
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരേ കൊടും നീതിനിഷേധമാണ് നടക്കുന്നതെന്ന് പ്രചരിപ്പിച്ച് ആഗോളമുസ്ലീം സമൂഹത്തിന്റെ മുന്നില്‍ ഭിക്ഷയാചിച്ചുപോകുന്ന ഇന്ത്യന്‍ മുസ്ലീം സംഘടനകളുടെ( നോട്ട് ദി പോയിന്റ്) തരം താണപ്രവണതയുടെ ഉച്ഛിഷ്ടമായി ‘വളര്‍ത്തിയെടുക്കപ്പെടുന്ന’ മാധ്യമപ്രവര്‍ത്തനത്തിന്റെ ജോലിതീര്‍ക്കലായി റസാഖിന്റെ(യെങ്കിലും) ബ്ലോഗ് അധപ്പതിച്ചുകൂടാ.
ഒരു ട്രയിനിലെ തീര്‍ത്ഥാടകര്‍ വെന്തുമരിച്ചത് തികച്ചും യാദൃശ്ചികമെന്ന്, ഇലക്ഷനുതൊട്ടുമുന്‍പ് ഒരു അന്വേഷണറിപ്പോര്‍ട്ടിറക്കി കൈകഴുകിയ വര്‍ഗീയ പ്രീണകരായ രാഷ്ട്രീയക്കാരുള്ള നാടാണിത്!അതാണോ നീതി?
കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ വെറുമൊരു ദീപാവലിപ്പടക്കമല്ലെന്നറിഞ്ഞുകൊണ്ടുതന്നെ തെളിവുകളുടെ ‘അഭാവ’ത്തില്‍ ആസൂത്രകന്‍ രക്ഷപ്പെടുന്നതാണോ നീതി?
അനിസ്ലാമികമായ വാക്കുകളുച്ചരിക്കുന്നവന്റെ നാവുപിഴുതെടുക്കാന്‍ നിയമമുള്ള രാജ്യങ്ങളുടെ കൂലിപറ്റി ഭാരതമണ്ണിലെ ‘ഭൂരിപക്ഷവര്‍ഗീയത’യെന്ന് നിങ്ങള്‍ അടച്ചാക്ഷേപിക്കുന്ന ഹിന്ദുവിന്റെ കണ്‍കണ്ട ദൈവമായ ശ്രീരാമനെ പരസ്യമായി വേദികളിലും കാസറ്റുകളിലും “പട്ടി”യെന്നുപറഞ്ഞ മദനിയെന്ന മഹാനുഭാവന് സ്തുതിപാടലാണോ നീതി?
തന്നെ ഭോഗിച്ചുവെന്ന് അതേ സമുദായത്തിലെതന്നെ ഒരു പട്ടിണിക്കാരിപ്പെണ്ണ് ചാനലുകളിലൂടെ നേതാവിനുനേരേ വിരല്‍ ചൂണ്ടുമ്പോള്‍, ‘തെളിവുകളുടേയും സാക്ഷിമൊഴികളുടേയ്യും അഭാവത്തില്‍’ അയാള്‍ രക്ഷപ്പെടുന്ന അല്ലെങ്കില്‍ അയാളെ രക്ഷപ്പെടുത്തുന്ന വൈഭവമാണോ നീതി?
കുട്ടികളുടെ മുന്നിലിട്ട് അധ്യാപകന്റെ ചുടുചോരചിന്തിയിട്ടും കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്നിടത്താണോ നീതി?
തന്റെ സമുദായത്തിനുമാത്രമായിചോദിക്കുന്നിടത്തെല്ലാം സ്കൂള്‍ അനുവദിക്കുന്ന (വിദ്യാഭ്യാസമില്ലാത്ത )മുസ്ലീം ലീഗു(വിദ്യാഭ്യാസ)മന്ത്രിമാരാണോ നമ്മുടെ നാട്ടില്‍ നീതിയുടെ നിയമനിര്‍മ്മാതാക്കള്‍?
റസാഖ്...
മതത്തിനപ്പുറത്തേക്ക് വ്യാപരിക്കുന്ന കണ്ണുകളും, കൊടികളുടെ നിറങ്ങളില്‍ മയങ്ങാത്ത ചിന്താധാരയും നിന്നില്‍ ഇപ്പോഴുമുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടേ??!
കാരണം, നീയെനിക്ക് ആരെല്ലാമോ ആണല്ലോ!!
@മലയാളി.
ReplyDeleteജനാധിപത്യത്തിലെപ്പോഴും മുതലെടുക്കുന്നത് ഭൂരിപക്ഷവര്‍ഗ്ഗീയത തന്നെയാണ്. അത് ഗുജറാത്തിലാായാലും വടക്കന്‍ കേരളത്തിലായാലും.
ന്യൂനപക്ഷവര്‍ഗ്ഗീയത ആസ്വദിക്കുന്നവര്‍ രാഷ്ട്രവളര്‍ച്ചയില്‍ അസൂയപ്പെടുന്ന വരും സ്വന്തം നിലനില്പ് ഓര്‍ത്ത് ഭയപ്പെടുന്നവരുമായ അന്യരാജ്യക്കാര്‍. വര്‍ഗ്ഗീയാഗ്നിക്ക് പെട്രോളൊഴിക്കാന്‍ അവര്‍ സമ്പത്തും മുടക്കുന്നുണ്ടാവും . ഷേയ്ക്ക് മുഹമ്മദ് പറഞ്ഞതു പൊലെ
രാജീവ്ജീ!
ReplyDeleteവിശദമായൊരു കമെന്റിനാദ്യമേ നന്ദി പറയട്ടെ.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യം കട്ടായം.
അത് മഅ്ദനി ആയാലും (മദനി എന്നത് ശരിയല്ല) മറ്റാരായാലും.
മാറാട് കലാപത്തില്‍ ഒന്‍പത് പുരുഷന്മാര്‍ കൊല്ലപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അമ്മയും കുഞ്ഞും വെട്ടിയരിയപ്പെട്ടത് അറിഞ്ഞില്ലായിരുന്നു! ക്ഷമിക്കുക.
‘ഒരു മനുഷ്യനെ കൊന്നവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്.’
അമ്മയായാലും, കുഞ്ഞുങ്ങളായാലും അത്തരം കുറ്റവാളികള്‍ക്ക് വധശിക്ഷതന്നെ കൊടുക്കണം എന്നാണെന്റെ പക്ഷം. ബാക്കിയുള്ള മനുഷ്യര്‍ക്കെങ്കിലും സ്വൈര്യമായി ജീവിക്കാമല്ലൊ!
മഅ്ദനിയുടെ ആശയങ്ങളെ അഥവാ വര്‍ഗീയതയെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ഒരു പ്രസ്ഥാന പ്രവര്‍ത്തകനാണ് ഞാന്‍. തന്നെയുമല്ല, അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങളെ അദ്ദേഹം തന്നെ ഒഴിവാക്കിയിരിക്കുന്നു! അത് തെറ്റായിരുന്നു എന്നുമനസിലാക്കാന്‍ അദ്ദേഹത്തിന് പത്തുകൊല്ലത്തോളം ജയിലില്‍ കിടക്കേണ്ടി വന്നു എന്നുമാത്രം.
തെറ്റ് ഏത് കുഞ്ഞാലിക്കുട്ടി ചെയ്താലും അത് തെറ്റുതന്നെയാണ്. ഒന്നു മനസ്സിലാക്കുക, ‘വിഷം ആരുവിളമ്പിയാലും വിഷം തന്നെ’ എന്ന് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. അഥവാ വര്‍ഗീയതയും തീവ്രവാദവും മഅ്ദനിയല്ല, ഏത് എന്‍ ഡി എഫോ, മുസ്‌ലിം ലീഗോ, ആര്‍ എസ് എസോ, സിഖുകാരനോ ആരു ചെയ്താലും പ്രചരിപ്പിച്ചാലും അത് വര്‍ഗീയതയാണെന്ന് പറയാന്‍ അതാത് മതത്തില്‍ പെട്ടവര്‍ ധൈര്യം കാണിക്കണം. വര്‍ഗീയവാദികളായ ആളുകളെ ഒറ്റപ്പെടുത്തുകയും കൂടി ചെയ്താല്‍ എത്ര നന്നായിരുന്നു?
നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും മറ്റു സമുദായത്തെയും ഞാന്‍ വെല്ലുവിളിക്കുകയോ ധിക്കരിക്കുകയോ ചെയ്തിട്ടില്ല. അത് ചെയ്യാന്‍ പാടുള്ളതുമല്ല.
‘സത്യത്തെ മറച്ചു വെച്ചുകൊണ്ടു എന്തു സ്ഥാപിക്കാന്‍ ശ്രമിച്ചാലും അതു കണ്ണടച്ചിരുട്ടാക്കലായിരിക്കും എന്നുകൂടി ഓര്‍മിച്ചാല്‍ നന്ന്’ എന്ന രാജീവിന്റെ കമെന്റ് എനിക്ക് ഒരുപാടിഷ്ടമായി....
ഒര്‍ക്കല്‍കൂടി നന്ദി! :)
***
ഹരിയണ്ണാ!
വായിക്കുമ്പോള്‍ ഒന്ന് മനസ്സിരുത്തിവായിക്കണ്ടെ? അതോ ഇനി എന്നേം തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയാണോ വായനതുടങ്ങിയത്? കോടതികളുടെ മെല്ലെ പോക്കും, തടവുകാരുടെ പൌരാവകാശവും നിഷേധിക്കപ്പെട്ടുകൂടാ എന്നെ ഞാന്‍ പറഞ്ഞതിനര്‍ഥമാക്കേണ്ടതുള്ളൂ.
പിന്നെ മാറാട് നടന്ന തീവ്രവാദി ആക്രമണത്തെ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. അതിലെ പ്രതികള്‍ ആരായാലും അവരെ വധശിക്ഷ നല്‍കി ‘ആദരിക്കണം’ എന്നു കൂടി പറയുന്നു. ഗുജറാത്തിലും അങ്ങിനെ തന്നെയല്ലെ വേണ്ടത്? അതെ എന്നാണ് എന്റെ പക്ഷം. ഇത് ഹിന്ദുവും മുസ്‌ലിമും ആയതുകൊണ്ടല്ല. മറിച്ച്, രണ്ടു സ്ഥലങ്ങളിലും കൊല്ലപ്പെട്ടത് മനുഷ്യരാണല്ലോ? കൊന്നത് പിശാചിന്റെ ആളുകളും!
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരേ കൊടും നീതിനിഷേധമാണ് നടക്കുന്നതെന്ന് പ്രചരിപ്പിച്ച് ആഗോളമുസ്ലീം സമൂഹത്തിന്റെ മുന്നില്‍ ഭിക്ഷയാചിച്ചുപോകുന്ന ഇന്ത്യന്‍ മുസ്ലീം സംഘടനകളുടെ( നോട്ട് ദി പോയിന്റ്) തരം താണപ്രവണതയുടെ ഉച്ഛിഷ്ടമായി ‘വളര്‍ത്തിയെടുക്കപ്പെടുന്ന’ മാധ്യമപ്രവര്‍ത്തനത്തിന്റെ ജോലിതീര്‍ക്കലായി റസാഖിന്റെ(യെങ്കിലും) ബ്ലോഗ് അധപ്പതിച്ചുകൂടാ.
ഒരിക്കലുമില്ല. പക്ഷേ, ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് ഞാനാദ്യമായാണ് കേള്‍ക്കുന്നത്. അത് ഹരിയുടെ തെറ്റിദ്ധാരണയാണെന്ന് മനസിലാക്കുക.
അനിസ്ലാമികമായ വാക്കുകളുച്ചരിക്കുന്നവന്റെ നാവുപിഴുതെടുക്കാന്‍ നിയമമുള്ള രാജ്യങ്ങളുടെ കൂലിപറ്റി ഭാരതമണ്ണിലെ ‘ഭൂരിപക്ഷവര്‍ഗീയത’യെന്ന് നിങ്ങള്‍ അടച്ചാക്ഷേപിക്കുന്ന ഹിന്ദുവിന്റെ കണ്‍കണ്ട ദൈവമായ ശ്രീരാമനെ പരസ്യമായി വേദികളിലും കാസറ്റുകളിലും “പട്ടി”യെന്നുപറഞ്ഞ മദനിയെന്ന മഹാനുഭാവന് സ്തുതിപാടലാണോ നീതി?
ഒരിക്കലുമല്ല. മഅ്ദനിയെ ഒരിക്കലും ഞാന്‍ സ്തുതിക്കുകയില്ല. അദ്ദേഹം ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അദ്ദേഹം ശ്രീരാമനെ ആപദം ഉപയോഗിച്ചു എന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതാദ്യമായാണ് ഞാന്‍ കേള്‍കുന്നത്. അങ്ങിനെ ഒരു പ്രസംഗമുണ്ടെങ്കില്‍ അയാള്‍ ഒരു മുസ്‌ലിമാണെന്ന് പറയാന്‍ പോലും പറ്റില്ല. കാരണം മറ്റു മതത്തില്‍ വിശ്വസിക്കുന്നവരുടെ ദൈവങ്ങളെ പുച്ഛിക്കുവാനോ, നിന്ദിക്കുവാനോ പാടില്ലെന്ന് ഇസ്‌ലാമിക നിയമമാണ്.
മതത്തിനപ്പുറത്തേക്ക് വ്യാപരിക്കുന്ന കണ്ണുകളും, കൊടികളുടെ നിറങ്ങളില്‍ മയങ്ങാത്ത ചിന്താധാരയും നിന്നില്‍ ഇപ്പോഴുമുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടേ??!
തീര്‍ച്ചയായും. ഞാനൊരിക്കലും ഒരു വര്‍ഗീയവാദിയാകില്ല. കാരണം ഒരു യഥാര്‍ഥ മുസ്‌ലിമിന് വര്‍ഗീയവാദിയോ തീവ്രവാദിയോ ആകാന്‍ കഴിയില്ല. ഇസ്‌ലാമില്‍ വര്‍ഗീയതയില്ല. ഇസ്‌ലാം എന്നാല്‍ സമാധാനം എന്നാണര്‍ഥം.
എല്ലാ മുസ്‌ലിംകളും മുസ്‌ലിം ലീഗുകാരല്ല!
ജയകൃഷ്ണന്‍ മാഷെ എന്നല്ല, ഒരു മനുഷ്യനെയും നിഷ്ഠൂരം വധിക്കുന്നത് അംഗീകരിക്കാനോ അവരെ സംരക്ഷിക്കുന്നവരെ സ്നേഹിക്കാനോ എനിക്കു പറ്റില്ല. നിയമവും പോലീസുമൊക്കെയുള്ള ഒരു രാജ്യത്ത് വിദ്യാര്‍ഥികളുടെയും, ഭാര്യയുടെയും മക്കളുടെയും അച്ഛനമ്മമാരുടെയുമൊക്കെ മുന്നിലിട്ട് ഓടിച്ചിട്ട് വെട്ടിവീഴ്ത്തുന്ന പിശാചുക്കള്‍ ഹിന്ദുവോ, മുസല്‍മാനോ, ക്രിസ്ത്യാനിയോ, ആര്‍ എസ് എസോ, എന്‍ ഡി എഫോ, മാര്‍ക്സിസ്റ്റോ എന്നു നോക്കാതെ വെറുക്കാന്‍ ശപിക്കാന്‍ എനിക്ക് കഴിയും.
അത്തരം പിശാചുക്കള്‍ക്ക് കടുത്ത ശിക്ഷതന്നെ കിട്ടണമെന്നാണെന്റെ ആഗ്രഹം.
nice to c that u have composed malayalam without any error.... i could not this so far........ my blog is with lots of error...... i hv to hv a template in front of me while editing...
ReplyDeletei had attended the trichur blog academy last month... it was interesting to me as well as all ameatures....
i shall c yr entire publication slowly and send my comments...
meanwhile wish u all the best.....
regards
prakashmash@gmail.com
thrissivaperoor.......