വായനക്കാരുടെ ശ്രദ്ധ തട്ടിയെടുക്കാന്‍ കണ്ടുപിടിച്ചതല്ല മേല്‍ ശീര്‍ഷകം. കിഴക്കിന്റെ പുത്രിയും പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയുമ്മായിരുന്ന ബേനസീര്‍ ഭൂട്ടോ വധിക്കപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച ചര്‍ച്ച ചിലരെ കൊണ്ടെത്തിച്ചത് ചേകന്നൂര്‍ മൌലവിയുടെ ശവക്കുഴിയുടെ വക്കത്താണ്. കാലത്തെഴുന്നേറ്റാല്‍ പിറന്നുവീണ മതവിശ്വാസപരിസരത്തെ മലിനമാക്കാന്‍ വഴിയന്വേഷിച്ചുനടക്കുന്ന ചില സൃകാലബുദ്ധിജീവികളുണ്ടല്ലോ നമ്മുടെ ചുറ്റും. സമുദായത്തെയും അവരുടെ വിശ്വാസാചാരങ്ങളെയും പ്രഹരിക്കാന്‍ വടി തേടിത്തേടി അവസാനം സ്വയം ‘വടി’യാവുകയും വടികൊടുത്ത് അടിവാങ്ങുകയും ചെയ്യുന്ന ഇത്തരക്കാര്‍ തുറന്നു കാട്ടപ്പെടേണ്ടത് വര്‍ത്തമാന പരിസ്ഥിതിയില്‍ മതപരമായ ഒരു ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
ബേനസീറിന്റെ ദുരന്തപൂര്‍ണമഅയ അന്ത്യത്തില്‍ അകം നൊന്തു ദുഃഖിക്കാത്തവര്‍ കിഴക്കോ പടിഞ്ഞാറോ അവരെ അറിയുന്നവരില്‍ അപൂര്‍വമായിപോലും ഉണ്ടാവാനിടയില്ല. ആ അന്ത്യം അത്യന്തം നിര്‍ഭാഗ്യകരമായിരുന്നു; അങ്ങേയറ്റം അപലപനീയവും അതുകൊണ്ടുതന്നെ ക്രൂരവും. താലിബാനും അല്‍ഖ്വാഇദയും അടക്കം സകലരും അതിനെ തള്ളിപ്പറഞ്ഞു. സ്ത്രീകളെ കൊല്ലുക തങ്ങളുടെ സംസ്കാരമല്ലെന്നായിരുന്നു പാക് അതിര്‍ത്തിദേശങ്ങളിലെ ഗോത്രമേധാവിയുടെ പ്രതികരണം. ആ ഗോത്രങ്ങളില്‍ ഇസ്‌ലാമികസംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ഇപ്പോഴും സുദൃഢമായി നിലകൊള്ളുന്നു എന്നതിന്റെ സജീവമായ തെളിവാണിത്. സ്ത്രീത്വത്തെ ഇസ്‌ലാം പരമാവധി മാനിക്കുന്നു. അതുകൊണ്ടാണ് അഫ്ഗാന്‍ മലയിടുക്കില്‍, കുടുംബത്തില്‍ നിന്നകന്ന് കഴിഞ്ഞുകൂടിയിരുന്നവരുടെ കൈകളില്‍ ‘യുവോണ്‍ റിഡ്‌ലി’ എന്ന വെള്ളക്കാരി യുവതി അകപ്പെട്ടു മാസങ്ങളോളം അവരോടൊപ്പം കഴിയേണ്ടിവന്നിട്ടും സ്റ്റ്രീത്വം ഒട്ടും അപമാനിക്കപ്പെടാതെ അവര്‍ക്ക് തീര്‍ത്തും സുരക്ഷിതയായി ലണ്ടനിലേക്ക് തിരിച്ചു പറക്കാനായത്. റിഡ്‌ലി ഇസ്‌ലാം ആശ്ലേഷിച്ച് ഇന്നതിന്റെ ശക്തയായ വക്താവുകൂടിയാണ്. അതിനാല്‍ത്തന്നെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശകവിസ ഈയിടെ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ‘തസ്ലീമാ നസ്‌റീന്‍’ എന്ന ബംഗ്ലാദേശ് വനിതയ്ക്ക് ഇന്ത്യയില്‍ സ്ഥിരം പൌരത്വം നല്‍കണമെന്നു വാദിക്കുന്നവര്‍ റിഡ്‌ലിക്ക് 72 മണിക്കൂര്‍ നേരത്തെ ട്രാന്‍സിറ്റ് വിസ നല്‍കാത്ത ധിക്കാരത്തെക്കുറിച്ച് ‘കമാ’ എന്നുരിയാടാത്തത് ശ്രദ്ധേയം.
ഇവിടെ കാളപെറ്റു എന്നു കേള്‍ക്കേണ്ട താമസം ചിലര്‍ കയറെടുക്കുന്നു. കാരണം, പെറ്റതു വെറും കാളയല്ല. മമ്പുറത്തേക്കു നേര്‍ച്ചയാക്കിയ, ഇരു കൊമ്പുകളിലും പച്ചച്ചായം തേച്ച കാളയാണിവിടെ പെറ്റിരിക്കുന്നത്. പാഞ്ഞുകയറാനും കയറിനില്‍ക്കുന്ന നില്‍പ്പില്‍ അഭ്യാസം കാണിക്കാനും ഇസ്‌ലാമിനേക്കാള്‍ അനുയോജ്യമായ മരക്കൊമ്പ് വേറെ ഏതുണ്ട്. തീവ്രവാദവും ഭീകരവാദവും ആരോപിച്ച് അനാവശ്യമായി യഥാര്‍ഥ ഇസ്‌ലാം ‘കുതിരകയറപ്പേടുമ്പോള്‍’ മറുത്തെങ്കിലും പറയാനോ തെറ്റു ചൂണ്ടിക്കാണീക്കാനോ പറ്റാത്ത അവസ്ഥകാരണം അങ്ങിനെ ചെയ്യുന്നവര്‍ ഉടന്‍ മതതീവ്രവാദിയും മതഭീകരവാദിയും ആയി മുദ്രകുത്തപ്പെടുകയും പേപ്പട്ടിയായി എറിഞ്ഞോടിക്കപ്പെടുകയും ചെയ്യുന്നു.
ഇന്നലെവരെ ഇവര്‍ തസ്‌ലീമാ നസ്‌റീന്‍ എന്ന എല്ലിന്‍ കഷ്ണം ഇരു കരങ്ങളിലും ഒതുക്കിപ്പിടിച്ച് അതിന്മേല്‍ കെട്ടിമറിയുകയായിരുന്നു.തസ്‌ലീമ എന്ന ബംഗ്ലാദേശുകാരിക്ക് പൌരത്വം കൊടുക്കാന്‍ മടിക്കുന്നത് ഇന്ത്യന്‍ മതമൌലികവാദികളെ ഭയന്നാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഊരയ്ക്ക് രണ്ടു ചവിട്ടുകയാണ് ഇവരുടെ പതിവ്. ഇന്ത്യയിലെ മാഹിയിലും കൊണ്ടോട്ടിയിലും പെറ്റുവളര്‍ന്നു മലയാളത്തില്‍ നിലവിളിക്കുകയും മലയാളത്തില്‍ മത്തിയും മരച്ചീനിയും തിന്നുവളരുകയും ചെയ്ത്, അന്ന് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന കറാച്ചി ഹോട്ടലുകളില്‍ മലയാളത്തില്‍ മൂളിപ്പാട്ട് പാടിക്കോണ്ട് പാത്രംകഴുകി ഉപജീവനം നടത്തിയിരുന്ന ഈ ഹതഭാഗ്യര്‍ വിഭജനം ഉണ്ടാക്കിയ കിടങ്ങിന്റെ ഫലമായി അപ്പുറത്ത് അകപ്പെട്ടു.ഇവര്‍ വയസ്സായി മരിക്കാന്‍ നേരത്ത് തങ്ങളുടെ ബാപ്പ ഉപ്പാപ്പമാരുടെ കൂടെ പള്ളിക്ക്ക്കാടുകളില്‍ തലചായ്ക്കാന്‍ വരുമ്പോള്‍ അവരെ അധികൃതര്‍ നിര്‍ദയം രാജസ്ഥാന്‍ മരുഭൂമിയില്‍ കൊണ്ടുപോയി തള്ളുന്നു. ഈ ക്രൂരതയെ ചോദ്യം ചെയ്യാന്‍ ചെറുവിരലനക്കാത്തവരാണു തസ്‌ലീമയ്ക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍മുറികളില്‍ വിരിപ്പ് വിരിക്കുന്നതും ബാത്ത് ടബ്ബില്‍ ഇളം ചൂടുവെള്ളം ഒരുക്കുന്നതും. പോരാഞ്ഞ് അവര്‍ക്ക് ഇന്ത്യന്‍ പൌരത്വം ആവശ്യപ്പെട്ടു കൊമ്പുകുലുക്കിയും മൂക്കുവിയര്‍പ്പിച്ചും നിരന്തരം ബഹളം വെക്കുകയും ചെയ്യുന്നത്. ബേനസീര്‍ സംഭവത്തോടെ ഇക്കൂട്ടര്‍ തസ്‌ലീമയെ ഇറക്കിവെച്ച് ബേനസീറിന്റെ മൃതദേഹം എടുത്ത് മടിയില്‍ വെച്ചിരിക്കുകയാണ്. തീവ്രവാദവും ഭീകരതയുമാണ് ബേനസീറിന്റെ അറുകൊലയ്ക്ക് പരിസരമൊരുക്കിയത് എന്നു പറഞ്ഞാല്‍ അത് എളുപ്പത്തില്‍ മനസ്സിലാക്കാനാവും. എന്നാല്‍, ചേകന്നൂര്‍ മൌലവിയെ കൊന്ന മതപരമായ അസഹഷ്ണുതയാണ് ബേനസീറിന്റെ അന്ത്യത്തിലവസാനിച്ചത് എന്നു പറഞ്ഞാലോ? മതപരമായ അഭിപ്രായവ്യത്യാസങ്ങളാണ് മൌലവി ചേകന്നൂരിന്റെ തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ എന്നാണല്ലോ കിട്ടിയേടത്തോളം വിവരം. ഇത്തരത്തിലുള്ള മതപരമായ എന്തു കാരണത്താലാണ് ബേനസീര്‍ വധിക്കപ്പെട്ടത്? അസംബന്ധം പറയാം. പക്ഷേ, അസംബന്ധം അതിരു വിടുമ്പോഴും അതിന്റെ പേര് അസംബന്ധം എന്നുതന്നെയായിരിക്കുമോ?
കുടയില്‍ നിന്നും പുറത്തേക്ക് തലയിട്ടുനോക്കാന്‍ അനുവദിക്കാത്ത ഇസ്‌ലാം, ഒരു വനിത പൊതുജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കുന്നതിലുള്ള മതപരമായ അസഹിഷ്ണുതയാണ് ബേനസീറിന്റെ വധത്തില്‍ കലാശിച്ചത് എന്നു പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ ഭീകരതയും തീവ്രതയുമല്ല, സാക്ഷാല്‍ ഇസ്‌ലാം തന്നെയാണ്. സുന്നിയും മുജാഹിദും ജമാഅത്തും തബ്‌ലീഗും മുഹമ്മദും മുഹ്‌യുദ്ദീനുമെല്ലാം അംഗീകരിക്കുന്ന ഇസ്‌ലാം. ഇപ്രകാരം ഇസ്‌ലാമിനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് പരിസരബോധം പോലും നഷ്ടപ്പെടുന്നു. പത്തുപതിനേഴുവര്‍ഷം ഇസ്‌ലാമിക പണ്ഡിതരുടെ മുഖത്തുനിന്നു തന്നെ ഇസ്‌ലാമികാധ്യാപനം നടത്തുകയും ചെയ്ത ഞങ്ങളെ പോലുള്ളവര്‍ വളരെ വളരെ കരുതലോടെയാണ് ഇസ്‌ലാമിനെ കുറിച്ച് വല്ലതും പറയുന്നത്. എന്നാല്‍ ഇവിടെ ചിലര്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് ആധികാരികമായി പറയാന്‍ വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടെയും ഏതാനും വരി കവിതയും അറബിയോ മലയാളമോ അല്ലാത്ത മോയിന്‍കുട്ടിവൈദ്യരുടെ അറബിമലയാളത്തിലുള്ള ചില മാപ്പിളപ്പാട്ടുകളും അറിഞ്ഞാല്‍ മതി. ഇതു സഹിക്കാം. എന്നാല്‍, ദൈനദിന രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച ബാലപാഠമെങ്കിലുമുള്ളവര്‍ വിവരക്കേടുകള്‍ മാത്രം വിളമ്പാന്‍ മുതിര്‍ന്നാലോ? ബേനസീര്‍ എന്ന മുസ്‌ലിം വനിത പൊതുജീവിതത്തില്‍ പ്രവേശിച്ച് ഇസ്‌ലാമിക പരിസരത്തെ അശുദ്ധമാക്കുന്നതില്‍ മുല്ലമാര്‍ക്കുള്ള അസഹിഷ്ണുതയാണ് അവരുടെ നിഷ്കാസനത്തില്‍ അവസാനിച്ചതെങ്കില്‍ ഇതേ ബേനസീര്‍ രണ്ടുതവണ പാക്കിസ്താനില്‍ അധികാരത്തിലേറിയപ്പോഴൊന്നും അവര്‍ക്കുനേരെ ഏതെങ്കിലും മുല്ലയോ മൌലവിയോ തോക്കിന്റെ കാഞ്ചി വലിക്കുകയുണ്ടായോ?
ജനറല്‍ അയ്യൂബ്ഖാന്‍ എന്ന പട്ടാളമേധാവിക്കെതിരെ പാകിസ്താനിലെ ജനാധിപത്യസംഘടനകള്‍ ഒന്നടങ്കം നിര്‍ത്തി മത്സരിപ്പിച്ചത്, കണ്ടാല്‍ വെടിവെച്ചുകൊല്ലണമെന്ന് മുല്ലാമാര്‍ പറയുന്ന ഒരു സ്ത്രീയെയായിരുന്നു. അന്നതിനു മുന്നിട്ടിറങ്ങിയവരില്‍ മതമൌലികവാദത്തിന്റെ മസ്തിഷ്കമായി വിരല്‍ചൂണ്ടപ്പെടുന്ന മൌലാനാ മൌദൂദിയും മൌലാനാ ഫസലുറ്ഹ്മാനും മറ്റുപലരും ഉള്‍പ്പെടും. അന്ന് ആ തിരഞ്ഞെടുപ്പില്‍ ഫാത്വിമാ ജിന്ന വിജയിച്ചിരുന്നുവെങ്കില്‍ ഉപഭൂഖണ്ഡത്തിലെ ഒന്നാമത്തെ വനിതാ ഭരണാധികാരി ഫാത്വിമാ ജിന്നയാകുമായിരുന്നു. ഇരിക്കട്ടെ; ഇസ്‌ലാം സ്ത്രീയെ മറക്കുടയില്‍ നിന്നു പുറത്തുകടക്കാന്‍ അനുവദിക്കുന്നില്ലെന്നാണല്ലോ വാദം. എങ്കില്‍ സ്ത്രീകള്‍ക്ക് ശരീരത്തില്‍ യാതൊരു മറയും ആവശ്യമില്ലെന്ന് വാദിക്കുന്നവരുടെ നാട്ടില്‍ നാളിതുവരെ എത്ര വനിതാ ഭരണാധികാരികളുണ്ടായി? അമേരിക്കയാണല്ലോ മനുഷ്യസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തീന്റെയും പ്രതിമയ്ക്ക് കാവല്‍ നില്‍ക്കുന്നത്. ഇതിനകം എത്ര വനിതാ പ്രസിഡന്റുമാര്‍ അമേരിക്ക ഭരിച്ചു? ജനാധിപത്യത്തിന്റെ പ്രസവം നടന്ന ബ്രിട്ടണിലെ തൊഴുത്തില്‍ ഇതിനകം മിസിസ് താച്ചര്‍ എന്നൊരു പെണ്ണല്ലാതെ സുദീര്‍ഘമായ കാലഘട്ടത്തില്‍ രണ്ടാമതൊരാളെ ചൂണ്ടിക്കാണിക്കാനാവുമോ? പ്പാആക്കീശ്ത്താആണീള്‍ രണ്ടുതവണ അതുണ്ടായി. യൂറോപിലെ മുസ്‌ലിം രാഷ്ട്രമായ തുര്‍ക്കിയിലും അതുസംഭവിച്ചു. ബംഗ്ലാദേശിന്റെ ഹ്രസ്വകാലചരിത്രത്തില്‍ വനിതകള്‍ മാറിമാറി ഭരണാധികാരം കൈകാര്യം ചെയ്യുന്നു. ഒന്നുകില്‍ ഖാലിദാസിയ അല്ലെങ്കില്‍ ഹസീനാ വാജിദ്. മാറ്റമില്ലാത്ത മാറ്റം. ബാലരമ വായനക്കാരായ കൊച്ചുകുട്ടികള്‍ക്കറിയാവുന്ന ഈ വക വിവരങ്ങള്‍ പോലുമില്ലാതെ, ഇസ്‌ലാം കുടയില്‍ നിന്നു പുറത്തുനോക്കാന്‍ സ്ത്രീയെ അനുവദിക്കുന്നില്ലെന്നും അതാണു ബേനസീറിന്റെ കാര്യത്തില്‍ ദുരന്തമായി കലാശിച്ചതെന്നും ചാനലുകളുടെ മുന്നില്‍ വന്നുനിന്ന് വിവരക്കേട് വിളമ്പാന്‍ ചില്ലറ തൊലിസൌഭാഗ്യമൊന്നും പോരാ.
കടപ്പാട്:
തേജസ് ദിനപത്രം
ജനുവരി മൂന്ന് 2008
ബേനസീറും ചേകന്നൂര്‍ മൌലവിയും!
ReplyDeleteവായനക്കാരുടെ ശ്രദ്ധ തട്ടിയെടുക്കാന്‍ കണ്ടുപിടിച്ചതല്ല മേല്‍ ശീര്‍ഷകം.
കിഴക്കിന്റെ പുത്രിയും പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയുമ്മായിരുന്ന
ബേനസീര്‍ ഭൂട്ടോ വധിക്കപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച ചര്‍ച്ച
ചിലരെ കൊണ്ടെത്തിച്ചത് ചേകന്നൂര്‍ മൌലവിയുടെ ശവക്കുഴിയുടെ വക്കത്താണ്....
വായിക്കുക...
http://boologavarthamanam.blogspot.com/2008/01/blog-post.html
"ബേനസീറും ചേകന്നൂര്‍ മൌലവിയും!"
ReplyDeleteകൊള്ളാം..! റസാക്കെ ഒരു സംശയം ..
ഇവര്‍ രണ്ടു പേരും കൂട്ടാരായിരുന്നാ..
സ്ത്രീകള്‍ക്ക് ശരീരത്തില്‍ യാതൊരു മറയും ആവശ്യമില്ലെന്ന് വാദിക്കുന്നവരുടെ നാട്ടില്‍ നാളിതുവരെ എത്ര വനിതാ ഭരണാധികാരികള്‍ ഉണ്ടായി? അമേരിക്കയാണല്ലോ മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തീന്റെയും പ്രതിമയ്ക്ക് കാവല്‍ നില്‍ക്കുന്നത്.......
ReplyDeleteഹോ!ഞാന്‍ ഒന്നു കൈ അടിച്ചോട്ടെ !!
ഇതൊന്നു ചൊദിക്കാന്‍ ഒരു‘മലയാളി’ ഉണ്ടായല്ലൊ!!സമ്മതിച്ചു ശക്തമായ ഭാഷ, നര്‍മ്മത്തില്‍ പൊതിഞ്ഞപ്പൊഴും കുറിക്ക് കൊള്ളുന്ന കിടിലന്‍ വാചകങ്ങള്‍!!
{ഇവിടെ ചിലര്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് ആധികാരികമായി പറയാന്‍ വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടെയും ഏതാനും വരി കവിതയും അറബിയോ മലയാളമോ അല്ലാത്ത മോയിന്‍കുട്ടിവൈദ്യരുടെ അറബിമലയാളത്തിലുള്ള ചില
മാപ്പിളപ്പാട്ടുകളും അറിഞ്ഞാല്‍ മതി.}
പുതുവത്സരത്തില്‍ ഇത്രയും നല്ലാ ഒരു
ലേഖനം എഴുതിയല്ലൊ നന്നായി....
നന്മകള്‍ നേരുന്നു..
:)
ReplyDeleteശരിക്കും മനസ്സില്‍ തട്ടിയത് കൊണ്ട്മാത്രം എഴുതുന്നു.
ReplyDeleteചേട്ടായീ വളരെ നന്നായി എഴുതി, എന്റെ മനസ്സിലുണ്ടാരുന്ന കുറേ തെറ്റിദ്ധാരണകളൊക്കെമാറി, ഒരുപക്ഷേ വായിക്കാന്‍ കിട്ടുന്ന മാധ്യമങ്ങളുടെ സ്വാധീനമാവാം എന്റെ മനസ്സിലും ആ ദാരുണസംഭവത്തെക്കുറിച്ച് തെറ്റായരീതിയിലുള്ള ഒരു ചിത്രം ഉണ്ടാക്കിയത്. എന്നെപ്പോലെയുള്ള പലരും ഇത് വായിച്ചെങ്കില്‍ എന്ന് ഞാന്‍ അറിയാതെ ആഗ്രഹിച്ച് പോകുന്നു.
ഈ എഴുതിയതിനെ ഖണ്ഡിക്കാനല്ലാതെ ഒരു മറു ചോദ്യം,,,
ReplyDeleteകുടുംബ പശ്ചാത്തലമോ, ഒരു പരിധി വരെ സഹതാപമോ ഇല്ലായിരുന്നു എങ്കില്‍ ബേനസീര്‍ പാകിസ്താനിലോ, ഖലിദ സിയയും ഷെയ്ഖ് ഹസീനയും ബംഗ്ലാദേശിലും ഭരണരംഗത്ത് വരുമായിരുന്നോ? തീര്‍ച്ചയായും ഇല്ല.... ഇവരല്ലാതെ എത്ര മുസ്ലിം രാജ്യങ്ങളില്‍ വനിതകള്‍ അധികാരത്തില്‍ ഉണ്ട്? അല്ലെങ്കില്‍ ഉണ്ടായിട്ടുണ്ട്?
അധികാരത്തിന്റെ അപ്പക്കൊതി മൂത്ത ഭരണാധികാരികളും, തീവ്രവാദത്തിന്റെ വിഷം തുപ്പുന്ന മതസംഘടനകളും നിറഞ്ഞ് നില്‍ക്കുന്ന പാകിസ്താനില്‍ ബേനസീന് വന്ന ദുരന്തം ഏതൊരു നല്ല മനസ്സിനെയും വേദനിപ്പിക്കുന്നതാണ് . പക്ഷേ, അതിനു ശേഷം അവിടെ നടന്നതൊക്കെ ഏതെങ്കിലും ജനാധിപത്യ രാഷ്ട്രത്തല്‍ ജീവിക്കുന്നവര്‍ക്ക് ദഹിക്കുന്നതാണൊ?...
"ബേനസീറും ചേകന്നൂര്‍ മൌലവിയും!"
ReplyDeleteകൊള്ളാം..! റസാക്കെ ഒരു സംശയം ..
ഇവര്‍ രണ്ടു പേരും കൂട്ടാരായിരുന്നാ..
പ്രയാസിയുടെ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു കാരണം മാദ്ധ്യമങ്ങള്‍ക്ക് എന്തും പറയാമൊ..?
ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലയ്യൊ..?
റസാക്ക് ഭായ് ഇതും ഇപ്പൊ ഒരു ചോദ്ദ്യചിഹ്നമായ്...
പക്ഷേ, അസംബന്ധം അതിരു വിടുമ്പോഴും അതിന്റെ പേര് അസംബന്ധം എന്നുതന്നെയായിരിക്കുമോ?
ReplyDeleteഅത്യപ്തി രേഖപ്പെടുത്താനുള്ള തന്റെ വാക്കുകള്‍ക്ക് ഭംഗിയുണ്ട്.
അനില്‍ ശ്രീയോട്,
ലോകത്തില്‍ ഭരണരംഗത്ത് ബന്ധുത്ത്വം സ്വാധീനമുണ്ടാക്കാതെ ഒരു വനിത വന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമായിരിക്കും. അക്കര്യത്തിലെങ്കിലും നമ്മുടെ രാഷ്ട്രപതിയെ ഓര്‍ത്ത് നാം അഭിമാനിച്ചേ മതിയാവൂ.
പ്രയാസി,
ReplyDeleteമാണിക്യം,
ശ്രീ,
അശ്വതി,
അനില്‍ശ്രീ,
സജി,
കനല്‍....
നന്ദി..
ഈ വിഷയത്തില്‍ ഒരു കമെന്റിടാന്‍ പോലും ഭയപ്പെടുന്നവരുടെ ഇടയില്‍ ശ്രീയെ പോലെ ഒരു ചിരിയെങ്കിലും ഇട്ട് പോകാന്‍ സന്മനസ്സുകാണിച്ചതിന്!
മുസ്ലിം തീവ്ര-ഭീകര വാദികളും, ഹിന്ദു തീവ്ര-ഭീകര വാദികളും, കൃസ്ത്യന്‍ തീവ്ര-ഭീകര വാദികളും, ജൈന, സിഖ് തീവ്ര-ഭീകര വാദികളും... എല്ലാം അക്രമികള്‍ തന്നെ!
there is a "p" missing in "http://boolokavarthamanam ..."
ReplyDelete