tag:blogger.com,1999:blog-7566118641788525569.post6515529517764212741..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: മീലാദിന്റെ സഊദി പര്‍വം ഒരു ദിവാസ്വപ്നംMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-7566118641788525569.post-81345460338258002332016-12-31T17:12:03.464+05:302016-12-31T17:12:03.464+05:30പ്യൂരിറ്റാനിസം എന്ന് വിശേഷിക്കപ്പെടുന്ന ശുദ്ധത എന്‍...പ്യൂരിറ്റാനിസം എന്ന് വിശേഷിക്കപ്പെടുന്ന ശുദ്ധത എന്നതിന് നിഷേധാത്മകമായ ഒരു പാഠഭേദം കൂടിയുണ്ട്. തന്റെതല്ലാത്തതെല്ലാം വര്‍ജ്യമാണെന്നാണതിന്റെ ആശയം. അമൂര്‍ത്തമായ ആദര്‍ശമായാലും മൂര്‍ത്തമായ ഭൗതികാവശ്യങ്ങളായാലും തനിക്കിഷ്ടമുള്ളത് സ്വീകരിക്കുക, അല്ലാത്തത് വര്‍ജിക്കുക എന്ന സ്വാഭാവികമായ ത്യാജ്യഗ്രാഹ്യ വിഷയമായ ഇവിടെ അര്‍ഥമാക്കുന്നത്. 'തന്റേത് മാത്രമാണ് സത്യം. അല്ലാത്തതെല്ലാം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ്' എന്ന ചിന്താഗതി അതിന്റെ പ്രയോഗവത്ക്കരണമെന്നോണം പരഹിംസ നടത്തുകയും ചെയ്യുക എന്ന സങ്കല്പമാണ് പ്യൂരിറ്റാനിസം കൊണ്ട് ആരെങ്കിലും അര്ഥമാക്കുന്നതെങ്കില് അത് ഇസ്ലാമിനന്യമായ സങ്കല്പമാണ്. വിശുദ്ധ ഖുര്‍ആനില്‍ അങ്ങനെയില്ല. മുഹമ്മദ് നബി(സ) അങ്ങനെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 'സലഫി' ആദര്‍ശത്തില്‍ പര നിരാകരണ സന്ദേശമില്ല. മുഹദ്ദിസുകളോ മുഫസ്സിറുകളോ മദ്ഹബ് ഇമാമുകളോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. പില്ക്കാലത്ത് വന്ന പരിഷ്ക്കര്‍ത്താക്കള്‍ അങ്ങനെ ഒരു നിഷേധാത്മക സന്ദേശം സമൂഹത്തിന് കൈമാറിയിട്ടില്ല. ഇമാം ഗസ്സാലി, ഇബ്നു തൈമിയ, മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ്, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി, റശീദ് റിദ തുടങ്ങി ലോകത്തിന്റെ ഏതു ഭാഗത്തു വന്ന പരിഷ്ക്കര്‍ത്താക്കളും മറ്റുള്ളതെല്ലാം തച്ചുടച്ച് 'ശുദ്ധമാക്കു'ന്ന ആശയം പഠിപ്പിച്ചിട്ടില്ല. ഒരു നൂറ്റാണ്ടുകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അഹ്ലേ ഹദീസും കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനവും ഈ നിരാകരണ മതം പ്രബോധനം ചെയ്തിട്ടില്ല.<br /><br />എന്നാല്‍ ഇസ്ലാമിനെ തെറ്റായി വായിച്ചവരും അക്ഷരവായന നടത്തിയവരും ആത്മീയ തീവ്രത മതമായി സ്വീകരിച്ചവരും സമൂഹത്തിലുണ്ട്; മുസ്ലിംകള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അത്തരം ഒറ്റപ്പെട്ട അപശബ്ദങ്ങളെ സാമാന്യവത്ക്കരിച്ചു കൊണ്ട് അതിനെ ജിഹാദീ ഇസ്ലാം പ്രമാണങ്ങളില്‍ നിന്ന് ദീന് പഠിക്കാതെ അന്ധവിശ്വാസത്തിന്റെ ഉന്മാദത്തില് കഴിയുന്നവരെ സൂഫി മുസ്ലിംകള് എന്നും പേരിട്ടു വിളിച്ച് യഥാര്‍ഥ ഇസ്ലാമിനെ ഇകഴ്ത്തുന്നവര്‍ തനിമയെ ഭയക്കുന്നവരാണ്. Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com